Oct 7, 2010

മന്ത്രത്തിലെ ഗുട്ടന്‍സ്അനിയന് കൊടൂര പനി.


' ടാ.. ഇജ്ജാ മോല്യാരട്‌ത്ത് പോയി ഒരു നൂലൂതിക്കൊണ്ടുവാ...'
ചുരുട്ടിയ നോട്ടുകള്‍ രണ്ടുമൂന്നെണ്ണം എന്റെ കയ്യില്‍ തന്നിട്ട് ഉമ്മച്ചി പറഞ്ഞു.


ഞാന്‍ പള്ളിയിലേക്ക് പാഞ്ഞു.
മിനിഞ്ഞാന്ന് വല്യുമ്മാക്ക് 'പള്ളീലെരുത്തം' വന്നപ്പോഴും ഞാനാണ് മോല്യാരട്ത്ത് പോയി നൂലൂതിക്കൊണ്ടു വന്നത്. ഒരു ചെറിയ നൂല്‍ക്കഷ്ണത്തില്‍ മൂന്നാല് കെട്ടുകളിട്ട് എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് തുപ്പല് തെറുപ്പിച്ചോണ്ട് മൂപ്പര് രണ്ട് മൂന്ന് ഊത്തൂതും.
' ന്നാ കൊണ്ടോയി കെട്ടിക്കൊട്. പുടിച്ച് വെച്ച മാതിരി ബെര്ത്തം അവ്ടെ നിക്കും. ഹാ.. '

ഞാന്‍ ഉമ്മച്ചി  തന്ന നോട്ടുകള്‍ നിവര്‍ത്തി നോക്കി. രണ്ട് പത്ത് രൂപാ നോട്ടുകളും ഒരഞ്ച് രൂപാ നോട്ടും.
മൊത്തം ഇരുപത്തഞ്ച് രൂപ.


ബാവാക്കാന്റെ മക്കാനീന്ന് *പൊറോട്ട 'പെയ്ന്റടിച്ച്' തിന്നാച്ചാല്‍ നാല് രൂപ വെച്ച്.. ആറ് നാല് ഇരുപത്തിനാല്.. ഹായ് കൂയ് പൂയ്!
ആറ് ദിവസം ഈരണ്ട് പൊറോട്ട വീതം തിന്നാലും ഒരു രൂപ ബാക്കി. ക്രാ.. ക്രീ.. ക്രൂ..!


ആ ഇരുപത്തഞ്ച് രൂപ ചുരുട്ടിക്കൂട്ടി പാന്റിന്റെ പോക്കറ്റില്‍ തിരുകി. പാന്റിന്റെ ബേക്കിലെ പോക്കറ്റില്‍ നിന്നും കിട്ടിയ ഇരുപത്തഞ്ച് പൈസക്ക് നാണികാക്കാന്റെ പീടികയില്‍ നിന്നും ഒരുണ്ട നൂല് വാങ്ങി.
ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് മൂന്നാല് കെട്ടുകളിട്ട് 'സംക്രമി സിംക്രമി സുംക്രമി സൂ സീ ത്ഫൂ ' എന്ന് മന്ത്രിച്ച് എട്ട് പത്ത് ഊത്തും ഊതി ഉമ്മച്ചിയുടെ കയ്യില്‍ കൊണ്ടുപോയി കൊടുത്തു.


ഉമ്മച്ചി നൂല് അനിയന്റെ കയ്യില്‍ കെട്ടിക്കൊടുത്തു. നിമിഷങ്ങള്‍ക്കകം പനി പിടിച്ചു വെച്ചപോലെനിന്നു. ഞാനന്തം വിട്ടുപോയി. പടച്ചോനേ ഞമ്മക്കും കറാമത്തോ.. ഹല്ലോ ഹൂം!


മോല്യാരെക്കാളും ബല്യ മോല്യാര്!


'ടാ കണ്ടിലെ, മോല്യാരെ ഊത്തിന്റൊരു സക്തി. അതാണ് ഊത്ത്. ചുട്ട് കത്ത്ണ പനിയായിരുന്നു. ഇപ്പോ നോക്ക്, ഐസും കട്ടമ്മെ തൊട്ട മാതിരി.'
ഉമ്മച്ചി പറഞ്ഞു.
'സര്യാ.. മോല്യാരെ ഊത്ത് ഒരൊന്നൊന്നര ഊത്തന്നെ, ല്ലെമ്മാ..!'
ഞാനും പിന്താങ്ങി.


ബാക്കിയുള്ള നൂലുണ്ട ഞാനകത്ത് സൂക്ഷിച്ച് വെച്ചു. ഇനി എപ്പോഴാ ആവശ്യം വരാന്നറിയൂലല്ലോ..!
.
......................................................................................................
*കഥ നടക്കുന്നത് പത്തുപതിനഞ്ച് കൊല്ലം മുന്‍പാണ് (കഥ ഇന്നും വ്യത്യസ്തമല്ല).പെയ്ന്റടിച്ച പോറോട്ടയെന്ന് പറഞ്ഞാല്‍ ചുമ്മാ കറിയൊഴിച്ചു തരുന്നതെന്നര്‍ഥം. ഇപ്പോ, പെയ്ന്റടിയില്ല. സ്പെഷ്യല്‍ കറി വേറെ വാങ്ങണം. വിലയും കീശയിലൊതുങ്ങില്ല.
 • 2003 ഒക്ടോബര്‍ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചത്.

29 comments:

 1. നിക്കും ബേണം ഒരു 'ഊതി തുപ്പിയ 'നൂല് . എലെക്ഷനു വോട്ട് കിട്ടാനുള്ള സ്പെഷ്യല്‍ 'ഊത്ത്' വേണേ ......മെയിലില്‍ അയച്ചു തന്നാല്‍ വലിയ ഉപകാരം ...:)


  നന്നായി മുകതാര്‍ അന്യം നിന്ന് പോയ ,ചെറുപ്പത്തില്‍ ധാരാളമായി കണ്ടു പോന്ന 'നൂല് മന്ത്രത്തെ' വീണ്ടും ഒര്മിപ്പിച്ചതിനും അതിലെ പൊള്ളത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുവാന്‍ സാധിച്ചതിനും ....:)

  ReplyDelete
 2. വിശ്വാസം മരുന്നിന്റെ ഗുണം ചെയ്യും

  ReplyDelete
 3. കൊള്ളാം നല്ല പരിപാടി. പറഞ്ഞ പോലെ ഇതൊക്കെ നിന്ന് പോയിരിക്കുന്നു!!

  ReplyDelete
 4. അതുശരി , അപ്പോള്‍ ജീവിക്കാനുള്ള മാര്‍ഗം ആയി, ഞങ്ങളുടെ അവിടെ ഇതുനു പി സി എന്ന പറയാ. " പി ഫോര്‍ പൊറോട്ട സി ഫോര്‍ ചാര്‍"

  ReplyDelete
 5. പണ്ട് പഠിക്കുന്ന കാലത്ത് സാമ്പാറും പൊറോട്ടയുമായിരുന്നു ഏറ്റവും വലിയ കോമ്പിനേഷന്‍.. സാമ്പാറ് ഫ്രീയ്യാണേ..

  ReplyDelete
 6. ഇരുപതഞ്ച് കൊല്ലം മുന്‍പ് നിന്‍റെ നാട്ടില്‍ പൊറോട്ടക്ക് രണ്ട് രൂപ വില ഉണ്ടായിരുന്നോ ? ഒരു സംശയമാണ് കണക്ക് കൂട്ടല്‍ തെറ്റിയോ എന്നൊരു സംശയം ...

  സംഗതി നടന്നതാണെങ്കില്‍ സത്യായിരിക്കും അല്ലെ .. ഹായ് കൂയ് പൂയ്

  ------------------
  കഥ എഴുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് വിശ്വാസം വരുന്ന രൂപത്തില്‍ എഴുതണ്ടെ ഇതൊക്കെ ചെറുപ്പത്തില്‍ ഞാനും ചെയ്ത കാര്യമാ നൂല് ഊതി കൊടുക്കുന്നത്
  വിശ്വാസം കൊണ്ട് മാറുന്നതായിരിക്കും . എന്ന് കരുതും ...
  ................................
  എന്നാലും നിന്‍റെ എഴുത്ത് കണ്ടപ്പോള്‍ ഞാനും ചിരിച്ചൂട്ടോ...

  ReplyDelete
 7. നന്നായിരിക്കുന്നു..

  ReplyDelete
 8. ഈ ഹംസാടെ ഒരു കാര്യമേ!...ഞാന്‍ ചോദികാന്‍ പോയ കാര്യം ഉടനേ അങ്ങു ചോദിച്ചു. എന്തൂട്ടാ മുക്താറേ! ഇരുപത്തഞ്ചു കൊല്ല്ത്തിനു മുമ്പു പൊറോട്ടാക്കു ഒരു രൂപാ അന്‍പതു പൈസാ വില. സംശയോന്ണ്ടെങ്കീ ബാ ന്റെ സ്വന്തം ഡയറി കാണിച്ചു തരാം..കുറ്റിപ്പുറത്തു ഒരു ചായക്കടയില്‍ കയറി ഞാനും എന്റെ കൂട്ടുകാരനും പത്തിരീം ഇറച്ചീം തിന്ന വിവരം കുറിച്ചിട്ടിട്ടുണ്ടു.അതില്‍ ചിലവു വിവരോം ഉണ്ടു. പത്തിരി വില ഒരു രൂപാ അന്‍പതു പൈസാ ...കട്ടായം. ദേ അതു കുറ്റിപ്പുറത്തു..ഇതു ന്റെ നാട്ടിലു എന്നൊന്നും പറഞ്ഞു കളയരുതു....അതു കൊണ്ടു പാഠം ഒന്നു...ഇന്നത്തെ വില വെച്ചു അന്നത്തെ പത്തിരി തിന്നരുതു.പാഠം രണ്ടു.അന്നത്തെ മുസലിയാര്‍ക്കു ഫീസ് 10 രൂപാ...സംശ്യോണ്ടെങ്കീ അതിനും കിതാബ് റേഡി..ന്നാലും ചങ്ങായീ കഥ കൊള്ളാം.

  ReplyDelete
 9. എല്ലാവര്‍ക്കും നന്ദി.
  വരവിനും വായനക്കും വാക്കുകള്‍ക്കും.


  @
  ഹംസ,
  sherriff kottarakara,

  അഭിപ്രായങ്ങള്‍ക്ക് നന്ദി.
  തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.
  ശരിയാണ്, ഇരുപത്തഞ്ചല്ല, പതിനഞ്ച് കൊല്ലം മുന്‍പാണ്.
  എനിക്ക് പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ , ഞാന്‍ ട്രൗസറൂരി പാന്റിട്ടു തുടങ്ങിയ കാലത്ത്.
  അടക്കാകുണ്ട് ക്രസന്റ് ഹൈസ്കൂളിനു മുന്‍പിലാണ് ഹവാക്കാന്റെ കെട്ടിമറച്ച മക്കാനി.
  ഇരുപത്തഞ്ച് കൊല്ലം മുന്‍പ് എന്ന് പറഞ്ചാല്‍ പൊട്ടത്തെറ്റാണ്, ഇരുപത്തഞ്ച് കൊല്ലം മുന്‍പ് എനിക്ക് മൂന്ന് വയസ്സാണ് പ്രായം. ഇപ്പൊ ഇരുപത്തെട്ട് .
  അതെ കണക്കുകളെല്ലാം രേഖപ്പെടുത്തിവെക്കുന്ന ശരീഫ്ക്കാ ഇങ്ങള് പറഞ്ഞതന്‍നെ നേര്.

  ReplyDelete
 10. മന്ത്രത്തിലെ ഗുട്ടന്‍സ്‌ കലക്കി, അപ്പൊ അന്നേതുടങ്ങി ഈ പരിപാടികള്‍ അല്ലെ ?! :)

  ReplyDelete
 11. അന്നേ ഉടായിപ്പ് കൈയ്യിലുണ്ടായിരുന്നല്ലേ..

  Click winterblogs if u like to,thanks

  ReplyDelete
 12. "ബാക്കിയുള്ള നൂലുണ്ട ഞാനകത്ത് സൂക്ഷിച്ച് വെച്ചു. ഇനി എപ്പോഴാ ആവശ്യം വരാന്നറിയൂലല്ലോ..!"

  മാഷേ ഇപ്പോളും സൂക്ഷിച്ചു വച്ചേക്കുവാണോ.....ഹ ഹ ഒരു ഒന്നൊന്നര ഊത്തായി പോയി ട്ടോ

  ReplyDelete
 13. നാട്ടില്‍ നിന്നുള്ള ഹായ് കൂയ് പൂയ് ഉഷാറാവുന്നല്ലോ.....

  ചെറിയ കഥയിലൂടെ ഒരു വലിയ കഥയില്ലായ്മ അവതരിപ്പിച്ചിരിക്കുന്നു.. ആശംസകള്‍

  ReplyDelete
 14. ഇങ്ങനെ ഊതി ഊതി ഒരു സംസ്ഥാനത്തിണ്റ്റെ മൊത്തം പനി മാറ്റുന്ന രീതിയില്‍ വരെ എത്തിയില്ലേ? അതാ ഊത്തിണ്റ്റെ ഒരു ശക്തി.

  ReplyDelete
 15. ഹായ്..പൂയ്..കൂയ്...
  ശൂ..ശൂ..ശൂ...
  ഊത്ത് തുടരട്ടെ!

  ReplyDelete
 16. i like the mukhtharian touch of writing.continue with writing.

  ReplyDelete
 17. സംക്രമി സിംക്രമി സുംക്രമി സൂ സീ ത്ഫൂ '..........പടച്ചോനേ ഞമ്മക്കും കറാമത്തോ.. ഹല്ലോ ഹൂം!
  മോല്യാരെക്കാളും ബല്യ മോല്യാര്!....
  ha ha kollam ഈ മുഖ്‌താറിയനിസം

  ReplyDelete
 18. ഒരോ വിശ്വാസങ്ങളും
  വിശ്വാസത്തിന്റെ മുതലെടുപ്പും..
  നാട് വിട്ടത് നന്നായി ല്ലേല്‍ ബല്യ മോല്യാരുടെ
  ബിസിനസ്സ് പൂട്ടിച്ചേനേം....

  ReplyDelete
 19. മുഖ് താർ ഏമാൻ നന്നായി എഴുതിയിരിക്കുന്നു കണ്ണു തട്ടാതിരിക്കാൻ അൽ‌പ്പം ഉണക്ക മുളകും കടുകും ഉപ്പും കൂടി അടുപ്പിലിടണം തീയിൽ ഇട്ട കടുക് പൊട്ടുകയാണെങ്കിൽ ഇനിയും എഴുതാൻ കഴിയും ഇല്ലെങ്കിൽ കണ്ണു തട്ടി എന്നുറപ്പിക്കാം..

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. ഇച്ചൊരു പള്ളേല്‍ ബരുത്തം..പഴയ നൂല് ബാക്കി റിയാദിലേക്ക് കൊണ്ടോന്നുക്ക്ണെങ്കില്‍ ഉമ്രക്കു വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം. അത് പറഞ്ഞപ്പളാ ഓര്‍ത്തത്‌, പരിശുദ്ധ ഹറമിന്റെ ചുറ്റുവട്ടത്ത് എവിടെയോ ഒരു മലയാളീ 'തങ്ങള്‍' ഉണ്ടത്രേ, മൂപ്പര്‍ക്കും നല്ല ഊത്താന്നാ കേട്ടത്..

  മുക്താരിനു ഒരു ബേപ്പൂര്‍ സുല്‍താന്‍ സ്റ്റൈല്‍ ഉണ്ടോന്നു തോന്നിപ്പോയി..ഇത്തരം കാര്യങ്ങളുടെ ബഷീറിയന്‍ ശൈലി ഓര്‍മയില്‍ വന്നു...ആശംസകള്‍ !

  ReplyDelete
 22. മുഖ്‌താര്‍ താങ്കള്‍ കൂലിയെഴുത്തിന്‌ വേണ്ടി കരിവാരിത്തേക്കുന്നത്‌, പരിഹസിക്കുന്നത്‌ ഇവിടെ മതപ്രബോധനം നടത്തിയ , നടത്തുന്ന ഒരു വിഭാഗത്തെ ഒന്നടങ്കമാണ്‌. വലിയ പരിഷ്‌ക്കരണ വാദികളായ പലരും ഇരുട്ടിന്റെ മറവില്‍ വന്ന്‌ നൂല്‍മന്ത്രിച്ച്‌ പോകുന്നത്‌ മുഖ്‌താറിയനിസത്തില്‍ എന്തേ കാണാതെപോയത്‌

  ReplyDelete
 23. You are Mother Cheater,
  Now cheating us

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. ,പണ്ട് സ്കൂളില്‍ രുദ്രാക്ഷ മഹാത്മ്യം കഥ വായിച്ചിരുന്നു, അത് ഓര്‍മ വന്നു

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. ശരിയാ.കാലം കുറേ മാറി...ഇപ്പോള്‍ മുജാഹിദ് പോലും മന്ത്രത്തിന്റെ ശക്തി മനസ്സിലാക്കി..ജിന്നിനെ കൂട്ട് പിടിച്ചു ഇപ്പോള്‍ അവരും മന്ത്രം തുടങ്ങി...ഹ ഹ ഹ ...ഈ മന്ത്രത്തിന്റെ ഒരു പവര്‍ .....ഊതലും കെട്ടലും അന്ന് പഠിച്ചത് കൊണ്ട് മുഖ്തരിനും ഇപ്പോള്‍ പയറ്റാന്‍ കഴിയുന്നുണ്ടാകും ................

  ReplyDelete