
പൊതുനിരത്തിനടുത്തുള്ള വല്ല സംവിധാനത്തിലും കേറാമെന്ന് വെച്ചാലോ, വൃത്തിഹീനമായിക്കിടക്കുന്നയിടത്തേക്ക് കാലെടുത്തുവെക്കാനാവില്ല. പിന്നെ അശ്ലീല കലാവിരുതുകളും... ഓക്കാനം ഛര്‍ദി..
മാനം മര്യാദക്ക് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും നഗരത്തിലിടമില്ലായിരുന്നു, ഇതുവരെ.
എന്നാല്‍ നഗരത്തിലെത്തുന്ന യാത്രക്കാരികള്‍ക്കും വനിതാജീവനക്കാരികള്‍ക്കും ആശ്വാസമാണ്, സ്‌ത്രീകള്‍ക്കു മാത്രമായി, പണം നല്‍കി ഉപയോഗിക്കാവുന്ന ഇലക്‌ട്രോണിക് ടോയ്‌ലറ്റ് . കോഴിക്കോട് ഓയിറ്റി റോഡില്‍ സിറ്റിസ്റ്റാന്റിനു എതിര്‍വശത്തായിട്ടാണ് സ്‌ത്രീകള്‍ക്ക് ആശ്വാസമായി പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.
നഗരത്തിലെത്തുന്ന സ്‌ത്രീകള്‍ക്ക് മനസ്സമാധാനത്തോടെ, ഒളിച്ചുനോട്ടത്തെ ഭയക്കാതെ അശ്ലീല ചുമരെഴുത്തുകള്‍ കണ്ട് ഓക്കാനിക്കാതെ ഇനി ടോയ്‌ലറ്റില്‍ കേറിയിറങ്ങാം, അതും മൂക്കു പൊത്താതെ.
ഏറെ നാളായുള്ള ആവശ്യമാണ് സ്‌ത്രീകള്‍ക്കായി, വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്‌ലറ്റ്. പരാതി ശക്തമായപ്പോഴാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു സംവിധാനം കോര്‍റേഷന്‍ ഒരുക്കിയത്.
ഒരു രൂപാ നാണയമുപയോഗിച്ച് ടോയ്‌ലറ്റ് ഉപയോഗിക്കാനാവും. നാണയം നിക്ഷേപിക്കുന്ന ദ്വാരത്തില്‍, നാണയം നിക്ഷേപിക്കുമ്പോള്‍ വാതില്‍ തനിയെ തുറക്കും. ആളകത്തു കേറിയാല്‍ വാതില്‍ തനിയെ അടയുകയും ഫാനും ലൈറ്റും പ്രവര്‍ത്തിക്കുകയും ചെയ്യും.
പുറത്തിറങ്ങുന്നതോടെ ടോയ്‌ലറ്റ് തനിയെ ശുദ്ധിയാവും. ഉപയോഗശേഷം വെള്ളമൊഴിക്കാന്‍ മറന്നാലും പ്രശ്‌നമില്ല. വെള്ളത്തോടൊപ്പം സുഗന്ധവും പരക്കും.

നാലു ലക്ഷമാണ് ടോയ്‌ലറ്റ് സ്ഥാപിക്കാനായ ചെലവ്.
പരീക്ഷണം വിജയിച്ചാല്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കൂടി ഇത്തരം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
കോയിനിട്ട് എയ്‌ഡ്‌സ് പ്രതിരോധ ഉറകള്‍ വിതരണം ചെയ്യുന്ന സംവിധാനം കോഴിക്കോട്ടെ പ്രധാന കേന്ദ്രങ്ങളിലൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പെ തുടങ്ങിയിട്ടുള്ളതാണ്. സ്‌ത്രീകളുടെ മൂത്രശങ്ക തീര്‍ക്കുന്നതിനേക്കാള്‍ പ്രധാനം എയ്‌ഡ്‌സ് പ്രതിരോധം തന്നെ!
പെണ്ണുങ്ങള്‍ മൂത്രമൊഴിക്കാതെ വീര്‍പ്പും പിടിച്ചു നടന്നാല്‍ ആര്‍ക്കെന്തു ചേദം.
മൂത്രമെഴിക്കാതെ കൂടുതല്‍ നേരമിരിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിസ്സാരമല്ല, അതും പോരാഞ്ഞിട്ട് മൂത്രമൊഴിക്കാന്‍ ഭയന്ന് വെള്ളം കുടിക്കാതെയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വേറെയും. എന്നും നഗരത്തിലെത്തുന്ന വനിതാ ജീവനക്കാരികളുടെ രോഗ കാരണങ്ങള്‍ ഇതൊക്കെത്തന്നെയാണ്. കാര്യം തിരിച്ചറിയാന്‍ പുതിയ വനിതാ മേയര്‍ക്കുമായില്ലെങ്കില്‍ വനിതാസംവരണത്തിനെന്ത് പ്രസക്തി.
ഈ മാതൃക കേരളമാകെ വ്യാപിച്ചെങ്കില്‍...
.
[ma]ഹൗ.. ഇനി കോഴിക്കോട്ടേക്ക് ഭാര്യയെ കൊണ്ടു വരാം![/ma]
ReplyDelete[im]http://3.bp.blogspot.com/_CSYkzBDuQKQ/TRrVLgpsFjI/AAAAAAAABV4/ZtNRvFurkD4/s1600/00202_84448.jpg[/im]
[co="red"]ഈ മാതൃക കേരളമാകെ വ്യാപിച്ചെങ്കില്‍...[/co]
Great one indeed! Things to b appreciated shud be appreciated
ReplyDeleteപുരോഗമിക്കട്ടെ ....
ReplyDeleteഎല്ലാ കോഴിക്കോടുകാരും നേരിട്ടിരുന്ന വലിയൊരു പ്രശ്നമായിരുന്നു അത്...പോസ്ടിയത് നന്നായി.
ReplyDeleteപരഞ്ഞത് നന്നായി. ധൈര്യമായി വരാമല്ലോ
ReplyDeleteകൊള്ളാലോ
ReplyDeleteപരിപാടി
ഇനി കോഴി കോട് പോയിട്ട ഒന്ന് പാത്തണം ഇച്
പെണ്ണുങ്ങളെ കൊണ്ട് പോകുന്ന ആണുങ്ങൾക്കും വേണം ഈ സൌകര്യം.. പുതിയ ബസ്റ്റാന്റ് മാത്രമാണ് കോമണായി ഇപ്പോഴുള്ളത്. പള്ളീൽ കയറാൻ ‘മടി‘യുള്ളവർക്ക് പുതിയസ്റ്റാന്റ് വരെ പോകണം…അല്ലെങ്കിൽ ടൊയ്ലെറ്റിൽ കയറാൻ വേണ്ടി ഹോട്ടൽ ഫുഡ് തിന്നണം അതുമല്ലെങ്കിൽ റോഡ് സൈഡ് സർവീസ്.. അല്ലാതെ വേറെ എവിടെയാണ് പബ്ളിക് ടൊയ്ലറ്റ് സർവീസ് ഉള്ളത്?
ReplyDeleteആണുങ്ങൾക്കും വേണം സുഗന്ധവും വൃത്തിയുമുള്ള ടൊയ്ലറ്റ്...
വൃത്തിയായി, വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു. very informative. endearing writing.
ReplyDeleteടാപ്പിന്റെ വാഷര്‍ മുതല്‍ ഡോറിന്റെ ലോക്ക് വരെ എത്ര ദിവസം അവിടെ ഉണ്ടാകുമോ ആവോ?
ReplyDeleteഇത്രയും വില പിടിച്ച ടോയിലറ്റ് ആണെങ്കില്‍ എപ്പോ അടിച്ചു മാറ്റി എന്ന് ചോദിച്ചാല്‍ മതി!
മലയാളികളോടാണോ കളി?
കണ്ടോ ഞങ്ങടെ കോഴിക്കോടിന്റെ പുരോഗതി.. അഹങ്കാരം കൊണ്ട് പറയുകയല്ല കേട്ടോ....... അഹങ്കരിക്കാൻ ആയിട്ടില്ല കാരണം തണൽ പറഞ്ഞപോലെ എത്ര ദിവസം കാണും അതവിടെ അതുപയോഗിക്കുന്ന സമയത്ത് തന്നെ എങ്ങിനെ അതു അടിച്ചു മാറ്റി കാശാക്കാം എന്നും ആലോചിക്കുന്നവരും ഉണ്ടാകാം.. അപ്പോ നാട്ടിൽ പോയിട്ട് ഇതൊക്കെയാണല്ലെ ജോലി!!! എവിടെയൊക്കെ കക്കൂസ് പൊങ്ങിയെന്ന് (തമാശയാട്ടോ)
ReplyDelete:-)
ReplyDelete[im]http://akshaya.files.wordpress.com/2008/10/enjoy.gif?w=105&h=101[/im]
ReplyDelete[co="red"]നന്നായി ,മുക്താര്‍ .... [/co]
പോസ്റ്റ് ഇഷ്ടമായി ...[co="green"]കുറച്ചു നാള്‍ (ഏതാണ്ട് ഒരു വര്‍ഷത്തോളം) കോഴിക്കോട് താമസിച്ചിരുന്നു ...കൊതുകായിരുന്നു പ്രധാന പ്രശ്നം ...പിന്നെ കുടി വെള്ളവും ... കുടിവെള്ളത്തിനു വേണ്ടി മാത്രം പീവീസ് ഹോസ്പിടല്‍ കാന്റീന്‍ , മര്‍കസ് ദഅവാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുപ്പികളുമായി പോയിരുന്നത് ഓര്‍മ്മയില്‍ വരുന്നു [/co]...അവിടെ ഇങ്ങനെയും ചില പ്രശ്നങ്ങലുന്ടെന്നും അതിനു പരിഹാരം കാണുന്നുണ്ടെന്നും അറിയുവാന്‍ സാധിച്ചു ...
[ma]ഓഫ് : കമന്റ് ബോക്സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍ ആരും ചെക്ക് ചെയ്തു കണ്ടില്ല ...ഞാനൊന്ന് ചെക്ക് ചെയ്തു നോക്കുന്നു [/ma]
[im]http://1.bp.blogspot.com/_lt9uqeigjxI/TCYM2YfibsI/AAAAAAAABzQ/iw0MgHm-b-o/s1600/haha.png[/im]
This comment has been removed by the author.
ReplyDeleteThank you for your information from Kozhokkode..
ReplyDeleteപറഞ്ഞപോലെ വാതിലും ലോക്കുമൊക്കെ എത്രനാള്‍ അവിടെ ഉണ്ടാകുമോ ആവോ?ബീച്ചിലെ ഗ്രാനൈറ്റ് സ്ലാബ് വരെ അടിച്ച് മാറ്റും ആള്‍ക്കാര്‍.പരീക്ഷണം വിജയിച്ചാല്‍ നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തണം ഇത്.നഗരസഭേടെ അടുത്ത് കാശൊക്കെയുണ്ട്,കണ്ടില്ലേ മാനാഞ്ചിറേല്‍ കോടികള്‍ ചിലവിട്ട് ഇത് രണ്ടാം തവണയാണു പുല്ലു പിടിപ്പിക്കുന്നത്.കഴിഞ്ഞ കൊല്ലത്തെ പുല്ല് പുല്ലായിപ്പോയി.
ReplyDelete[co="green"]തികച്ചും ആവശ്യമായ കാര്യം, എല്ലായിടത്തും അത് വന്നെങ്കില്‍ എന്നാശിക്കുന്നു.[/co]
ReplyDeleteആരുപറഞ്ഞു നമ്മുടെനാട് നന്നാവില്ലെന്ന്...
ReplyDelete(എന്നാലും, മുല്ലയുടെ അഭിപ്രായത്തോട് പങ്ക് ചേരുന്നു.)
[co="blue"] അപ്പോ ഇനി ധൈര്യമായി പെണ്ണുങ്ങള്‍ക്ക് ടൌണില്‍ നിന്നും വെള്ളം കുടിക്കാം അല്ലെ ..മൂത്രശങ്ക പേടിക്കണ്ടല്ലോ... [/co]
ReplyDeleteസംഭവം കൊള്ളാം.ഒരു ആശ്വാസം തന്നെയാണ്. എന്നാല്‍ തികച്ചും ഒരു വര്‍ഷമാകുംപോള്‍ ആസ്ഥലം ഒന്ന് കുടെ സന്ദര്‍ശിച്ചു അപ്പോഴെങ്ങനെ എന്നൊരു പോസ്റ്റ് പോസ്സ്ടിയാല്‍ നന്നായിരുന്നു. ഒരു വര്ഷം തികച്ചു വേണ്ട എല്ലാം പ്ര്വര്തനരഹിതമാകാന്‍..അതാ കേരള ചരിത്രം.
ReplyDeleteനവീകരണം നല്ലതു തന്നെ.. അതു നില നിര്‍ത്തുക കൂടി വേണം..കോഴിക്കോട്ടുകാരുടെ
ReplyDeleteപെരുമ അതിലാണ് കാണേണ്ടത്..
കലക്കി mukthaare....കലക്കി
ReplyDeleteThis comment has been removed by the author.
ReplyDeleteപരീക്ഷണം നടത്തി നന്നാവട്ടെ
ReplyDeleteഹാവൂ ...ആശ്വാസമായി..പരീക്ഷണങ്ങള്‍ ഇനിയും തുടരട്ടെ...പുതുവത്സരാശംസകള്‍ ..
ReplyDeleteനന്നായി...പുതുവത്സരാശംസകൾ!
ReplyDeleteകോഴിക്കോട് വന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് മൊയ്ദീന്‍ പള്ളിയും പട്ടാള പള്ളിയുമോക്കെയുണ്ടല്ലോ. അമുസ്ലിം സ്ത്രീകള്‍ക്കാണ് വല്യ പാട്. ഏതായാലും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി ഈ സംവിധാനം വരുന്നതോടെ മൂത്രാശങ്ക തീരുമെന്ന് കരുതാം. മുക്താര്‍ ഭായ് കോഴിക്കോട് വന്നതിനു മെച്ചം കാണുന്നുണ്ട്..:)
ReplyDeleteഇനി കോഴിക്കോട് പോവും മുമ്പെ ചായയും കഞ്ഞിയും ദൈര്യമായി കുടിച്ചോളാൻ ഞാനോളോട് പറഞ്ഞിട്ടുണ്ട്.
ReplyDelete[co="red"]പക്ഷെ അവിടെ ചെല്ലുമ്പോൾ ആ പറഞ്ഞ എലക്ട്രോണിക്ക് പെട്ടിക്കൂട് അവിടെ ഉണ്ടാവൊ ആവൊ ?
[ma]നന്നായി, നന്നാവട്ടെ[/ma]
ReplyDeleteഅതു നന്നായി... അങ്ങനെ പുതിയ പുതിയ കാര്യങ്ങള്‍ വരട്ടെ...
ReplyDeleteപെണ്ണുങ്ങള്‍ക്കു മാത്രം പോര ആണുങ്ങള്‍ക്കും കൂടി പറ്റുന്ന രീതിയില്‍ ആയാല്‍ കൂടുതല്‍ നല്ലത്... പണം കൊടുത്ത് വ്റ്ത്തിഹീനമായ ബാത്ത്റൂമില്‍ പോകുന്നതില്‍ നിന്നും ഇനിയെങ്കിലും നമുക്കു രക്ഷപ്പെടാം... [ma] പുതുവല്‍സരാശംസകള് [/ma
ആശ്വാസം...
ReplyDeleteഈ ഇലക്ട്രോണിക് വാതിലൊക്കെ നമ്മുടെ നാട്ടില്‍ എത്ര കാലം നല്ല പോലെ പ്രവര്‍ത്തിക്കും എന്ന് കണ്ടറിയണം.
ReplyDeleteപോസ്റ്റ് മേയര്‍ക്ക് അയച്ചു കൊടുക്കാം
ReplyDeleteനന്നായി പറഞ്ഞു..ആശംസകള്‍
ReplyDeleteഎന്റെ പൊന്ന് മുഖ്താറേ! ഒരു രൂപ കോയിന്‍ ഇട്ട് അകത്ത് കടന്ന് വാതില്‍ അടയുന്നു. തിരികെ ഇറങ്ങാന്‍ ഈ വാതില്‍ തുറന്ന് തന്നില്ലെങ്കില്‍ നമ്മള്‍ കുഴയുമല്ലോ.കാരണം ഇതു കേരളമാണ്. ടെന്‍ഡര്‍ സ്വീകരിച്ച് പണി തുടങ്ങി ബില്ല് മാറുന്നിടം വരെ “ദുട്ട്” കൊടുക്കണം. അത് കൊടുത്തു കഴിഞ്ഞ് ബാക്കി മുതലാകുന്നതിനുള്ള സാധനം മാത്രമേ അവിടെ ഫിറ്റ് ചെയ്യൂ. അപ്പോല്‍ കയറാനുള്ള സ്വിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ഇറങ്ങാനുള്ളത് ബാക്കി പൈസ്സാ കിട്ടിയിട്ട് പ്രവര്‍ത്തിപ്പിക്കാം എന്ന് പറഞ്ഞാല്‍ കുഴയില്ലേ. ഇതൊന്നും സംഭവിക്കില്ലാ എല്ലാം നല്ലതായി വരും എന്ന് അങ്ങ് വിശ്വസിക്കാം അല്ലേ?
ReplyDeleteഇത് വളരെ നന്നായി.
ReplyDeleteയാത്ര ചെയ്യുമ്പോൾ വലിയൊരു പ്രശ്നമാണ് ഈ സൌകര്യമില്ലായ്മ.
നന്നായി ഈ പരിഷ്കാരം.
ReplyDeleteThe value of one Rupees coin will be increasing...........I really appreciate this new reforms..
ReplyDeleteUSHAR.CHINDIPPIKKUNNA LEKHANANGAL..CHIRIPPIKKUNNA KADHAKAL..HAMPAMPO...INGALORU SAMBAHAVAM THANNETTO...
ReplyDeleteതാങ്കള്‍ക്ക് കോഴിക്കോടിനോട് വല്ല വിരോധവും ഉണ്ടോ?... അശ്ലീലമായ കലാവിരുതുകള്‍ കോഴിക്കോട്ട് മാത്രമല്ല, ഇവിടെ ദുബായിലെ പള്ളികളിലെ ടോയിലറ്റില്‍ വരെ ഞാന്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ എവിടെ തന്നെ ആയാലും സ്ത്രീകള്‍ ഈ ഒരു ബുദ്ദിമുട്ട് അനുഭവിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞപോലെ ഈ മാതൃക കേരളമാകെ വ്യാപിച്ചെങ്കില്‍ സ്ത്രീകള്‍ക്ക് അത് വലിയ ഒരി അനുഗ്രഹം തന്നെയാണ്.
ReplyDeleteഹാവൂ അങ്ങനെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമായി
ReplyDeleteToday I wish to go in that way to ensure its working.KanumO aavO???
ReplyDelete