മുന്നും പിന്നും നോക്കാതെ പലരും എന്നെക്കേറി ഇക്കാന്ന് വിളിക്കുന്നു. അവരുടെയൊക്കെ പ്രൊഫൈലില്‍ ചെന്നു നോക്കുമ്പോഴല്ലേ രസം... ഞാന്‍ കുത്തിയിരുന്ന് ചിരിയോട് ചിരിയാണ്, അല്ലാതെന്ത് ചെയ്യും? ഇന്നു രാവിലെ, ഞമ്മളെ മിഴിനീര്‍ത്തുള്ളിയും എന്നെ ഇക്കാന്ന് വിളിച്ചു. നോക്കുമ്പോള്‍ മൂപ്പരെ ഞാന്‍ രണ്ടുവട്ടം ഇക്കാന്ന് വിളിക്കാനും മാത്രം മൂപ്പുണ്ട് റിയാസിക്കാക്ക്! കൂട്ടരേ, എനിക്കത്ര പ്രായമോന്നും ആയിട്ടില്ല. എന്നെക്കണ്ടാല്‍ പത്തു പന്ത്രണ്ട് വയസ്സേ തോന്നിക്കുമെങ്കിലും, സത്യത്തില്‍ എനിക്ക് 29 വയസ്സ് ആകുന്നേയുള്ളൂ, പടച്ചോനാണ് നേര്. വിശ്വാസം വരുന്നില്ലെന്നോ, എന്തു ചെയ്യും.. നോക്കിം, 11-04-1982 ലാണ് ഞാന്‍ ഭൂജാതനായത്. ബൂലോകത്തു മാത്രമല്ല, ഭൂലോകമാകെ ഈ തെറ്റിദ്ധാരണ പടര്‍ന്നിരിക്കുന്നു. ഞാനിത്രേയുള്ളൂന്ന് പറഞ്ഞാല്‍, കേള്‍ക്കുന്നവരൊക്കെ, ഇജ്ജൊന്ന് പോ കോയാ എന്നാണ് പറയുന്നത്. ഇനിയും സംശയമുള്ളവര്‍ക്ക് ഞാന്‍ പ്രൂഫ് തരാം.. പാസ്പോര്‍ട്ടിന്റെ കോപ്പിയോ എസ് എസ് എല്‍ സി ബുക്കിന്റെ മുന്‍പേജോ (ഉള്‍പേജ് ചോദിക്കരുത്) എന്താ മാണ്ടീത്..? ഇതാ ഇപ്പോ, ഒരു 45 കാരന്‍ എന്നെക്കേറി ഇക്കാന്ന് വിളിച്ചിരിക്കുന്നു. അല്ല, സത്യത്തില്‍ നി...
mukthar udarampoyil's blog