Jan 18, 2011

സത്യത്തില്‍ എനിക്കെത്ര വയസ്സായി?

മുന്നും പിന്നും നോക്കാതെ പലരും എന്നെക്കേറി ഇക്കാന്ന് വിളിക്കുന്നു. അവരുടെയൊക്കെ പ്രൊഫൈലില്‍ ചെന്നു നോക്കുമ്പോഴല്ലേ രസം... ഞാന്‍ കുത്തിയിരുന്ന് ചിരിയോട് ചിരിയാണ്, അല്ലാതെന്ത് ചെയ്യും?
ഇന്നു രാവിലെ,
ഞമ്മളെ മിഴിനീര്‍ത്തുള്ളിയും എന്നെ ഇക്കാന്ന് വിളിച്ചു.
നോക്കുമ്പോള്‍ മൂപ്പരെ ഞാന്‍ രണ്ടുവട്ടം ഇക്കാന്ന് വിളിക്കാനും മാത്രം മൂപ്പുണ്ട് റിയാസിക്കാക്ക്!
കൂട്ടരേ, എനിക്കത്ര പ്രായമോന്നും ആയിട്ടില്ല. എന്നെക്കണ്ടാല്‍ പത്തു പന്ത്രണ്ട് വയസ്സേ തോന്നിക്കുമെങ്കിലും, സത്യത്തില്‍ എനിക്ക് 29 വയസ്സ് ആകുന്നേയുള്ളൂ, പടച്ചോനാണ് നേര്.
വിശ്വാസം വരുന്നില്ലെന്നോ, എന്തു ചെയ്യും..
നോക്കിം, 11-04-1982 ലാണ് ഞാന്‍ ഭൂജാതനായത്. ബൂലോകത്തു മാത്രമല്ല, ഭൂലോകമാകെ ഈ തെറ്റിദ്ധാരണ പടര്‍ന്നിരിക്കുന്നു.
ഞാനിത്രേയുള്ളൂന്ന് പറഞ്ഞാല്‍, കേള്‍ക്കുന്നവരൊക്കെ, ഇജ്ജൊന്ന് പോ കോയാ എന്നാണ് പറയുന്നത്.
ഇനിയും സംശയമുള്ളവര്‍ക്ക് ഞാന്‍ പ്രൂഫ് തരാം..
പാസ്പോര്‍ട്ടിന്റെ കോപ്പിയോ എസ് എസ് എല്‍ സി ബുക്കിന്റെ മുന്‍പേജോ (ഉള്‍പേജ് ചോദിക്കരുത്) എന്താ മാണ്ടീത്..?
ഇതാ ഇപ്പോ, ഒരു 45 കാരന്‍ എന്നെക്കേറി ഇക്കാന്ന് വിളിച്ചിരിക്കുന്നു. അല്ല, സത്യത്തില്‍ നിങ്ങളെന്താ എന്നെക്കുറിച്ച് കരുതിയിരിക്കുന്നത്..
ഏ..!
പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ടായത് ഒരു തെറ്റാണോ കോയാ..?
.

68 comments:

 1. [co="red"]സത്യത്തില്‍ നിങ്ങളെന്താ എന്നെക്കുറിച്ച് കരുതിയിരിക്കുന്നത്..[/co]
  [ma]കൂട്ടരേ, എനിക്കത്ര പ്രായമോന്നും ആയിട്ടില്ല.[/ma]

  ReplyDelete
 2. ഇപ്പളല്ലെ പിടികിട്ടീത്‌.
  ചിലരെ പ്രകോപിപ്പിക്കാനുള്ള ഗുട്ടന്‍സ്‌...
  കാക്കാന്നോ തന്തേന്നോ അങ്ങ്‌ കേറിവിളിച്ചാമതീന്ന്‌.
  പ്രീതി നേടാന്‍ പത്തുവയസ്‌ കുറച്ചും വിളിച്ചാ മതി.
  ആറു വയസുകാരന്റെ പ്രായവും ആറാളിന്റെ വളര്‍ച്ചയുമാണ്‌
  മുക്താറിക്കാക്കെന്ന്‌ ഞമ്മക്കല്ലെ തിരിയൂ....

  ReplyDelete
 3. വിശ്വാസം!! അതല്ലെ എല്ലാം ...ഇനിഞങ്ങൾ ഇത്രനാളും വിളിച്ചതും ബഹുമാനിച്ചതുമൊക്കെ തിരുത്തിക്കുറിക്കണമെന്നാണോ?... ഇപ്പോളെങ്കിലും ഇതെല്ലാം വിളിച്ചു പറയാൻ തോന്നിയല്ലോ..ആശംസകൾ..

  ReplyDelete
 4. [co="red"]എങ്കില്‍ പറ കോയാ എനിക്ക് എത്ര വയസ്സുണ്ട് ?.... ;)[/co]

  [ma][im]http://i55.tinypic.com/5pr2uo.jpg[/im][/ma]

  [co="green"]എളാപ്പാ എന്ന് വിളിക്കേണ്ട പലരും എന്നെ ഇക്കാ എന്ന് വിളിക്കുന്നു [/co]......

  ഞാന്‍ ആരോട് പറയും ....?

  ReplyDelete
 5. ഹംസക്കാ,
  >> ആറു വയസുകാരന്റെ പ്രായവും ആറാളിന്റെ വളര്‍ച്ചയുമാണ്‌ ..<<
  ആറു വയസ്സുകാരന്റെ ബുദ്ധി എന്നല്ലല്ലോ ...

  ഉമ്മു അമ്മാര്‍,
  ബഹുമാനം കുറക്കണ്ടാ..
  ഞാനിനി താത്താന്ന് വിളിച്ചോട്ടെ.

  ReplyDelete
 6. എന്റെ കോയാ...രാവിലെ നമ്മള്‍ ചാറ്റിയപ്പോ ഇങ്ങളു പറഞ്ഞിരുന്നു..അതിത്ര പെട്ടെന്നൊരു പോസ്റ്റായി മാറുമെന്ന് കരുതിയില്ല...
  പത്താം ക്ലാസില്‍ പഠിക്കുമ്പോഴത്തെ ഒരു പോട്ടം വെച്ച് ഞമ്മളെ പറ്റിക്കാന്‍ നോക്കണ്ട കോയാ..ഇപ്പോ ഞമ്മക്കെല്ലാം മനസിലായി...

  ReplyDelete
 7. [ma]enikk ikkannu vilikkaam
  heh[/ma]
  [im]http://profile.ak.fbcdn.net/hprofile-ak-snc4/hs1339.snc4/161103_1110584516_6748543_n.jpg[/im]

  ReplyDelete
 8. സത്യത്തില്‍ എത്ര വയസ്സായി സത്യം പറ ഇത് പത്ത് വര്ഷം മുമ്പ് എഴുതിയതല്ലേ ? വേറെ പെണ്ണ് കെട്ടാനൊന്നും പ്ലനില്ലല്ലോ????

  ReplyDelete
 9. പ്രായം കണ്ടാല്‍ ചര്‍മം തോന്നില്ല അതുകൊണ്ടാ മൂപ്പരെ ഈ കോയാക്കാ എന്ന വിളി

  ReplyDelete
 10. ഹൗ,
  ഭാഗ്യം.
  നൗഷാദേ ഞാനിനി മൂത്താപ്പാന്ന് വിളിക്കാം.
  ...................
  കണ്ടോ
  കണ്ടോ
  റിയാസ്ക്കാ ഞ്ഞി ഞമ്മള്
  പി എസ് സിക്ക് പോട്ടംട്ക്ക്ണ മാതിരി പോട്ടട്ത്തയക്കണോ.
  അതോ, ഞമ്മടെ വരുമാന സര്‍ട്ടിഫിക്കറ്റ്, സോറി ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അറ്റസ്റ്റ് ചെയ്തയക്കണോ.
  ഈ ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഉമ്മാടെ കസ്റ്റഡീലാ, ഉമ്മാക്ക് വിളിച്ചിട്ടുണ്ട്.
  കിട്ടിയാലങ്ങട് അയക്കാം.. ന്തേയ്.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ആയിക്കോട്ടെ കണ്ണാ,
  അല്ല അപ്പോ കണ്ണനെത്രാ ..

  റഷീദിക്കാ
  അല്ലാണെ സത്യം,
  ഞാന്‍പറഞ്ഞതു നേരാ..

  ഇരിങ്ങാട്ടിരിയിലെ ഉസ്മാനിക്കാ
  അപ്പറഞ്ഞതാ നേര്.
  ചെറുമന്‍ കണ്ടാല്‍ മാത്രേ പ്രായം തേന്നിക്കാത്തുള്ളൂ..
  ഇഞ്ഞെന്ത് ചെയ്യും.

  ReplyDelete
 14. എന്തെങ്കിലുമൊക്കെ കുറച്ചു കുറയുമായിരിക്കും. കാത്തിരിക്കാം.

  ReplyDelete
 15. ഷുക്കൂര്‍ക്കാ
  ഏയ് കുരക്കാനില്ല,
  അല്ല കുറക്കാനില്ല.
  (ഇനിയെങ്ങോട്ട് കുറക്കാനാ, ഇതന്നെ ഒത്തു കിട്ടുന്നില്ല. എന്നിട്ടല്ലേ..)

  ReplyDelete
 16. ബ്ലോഗര്‍മാരുടെ വയസ്സ് നോക്കി അവര്‍കോക്കെ ‘ആനമുട്ട‘ കൊടുക്കുന്നുണ്ട് ഗൂഗിള്‍.
  ഒന്നു പോടപ്പാ വയസ്സും വിളിച്ചറിയിച്ച് നടക്കുന്നു.

  ഇക്ക ആയാലും അനിയനായാലും പൊട്ടനാവാതിരിക്കട്ടെ..!

  (വയസ്സിലല്ലാ എഴുത്തിലെ വലുപ്പച്ചെറുപ്പം മാത്രം തിരിച്ചറിയൂ)

  ReplyDelete
 17. കൂതറ ഹാഷിമേ
  ഇജ്ജ് പറഞ്ഞതാ അതിന്റെ നേര്.
  ഹല്ല പിന്നെ..!

  ReplyDelete
 18. അപ്പൊ വെറുതെയല്ല ഹായ് കൂയ് പൂയ് പാടി നടക്കുന്നത്
  അയ്യോ ഞാനെന്തൊക്കെയോ ഇമ്മിണി ബല്ല്യ മന്സനാന്നും ബിജാരിച്ച്
  ഇഞ്ഞി ഞാനിബടെ നിന്നാല്‍ പെശകാ
  പോട്ടം കണ്ടാ ഒന്നൊന്നര പാപ്പ ഇപ്പൊ പറയുന്നു കുഞ്ഞനാന്നു
  ഇനിയെന്തൊക്കെ കേള്‍ക്കണം ആവൊ വലുതായാലും ചെറുതായാലും പോസ്ടല്ലേ മ്മക്ക് വേണ്ടത് അത് പോരട്ടെ

  ReplyDelete
 19. സാബി ബാബാ
  പേടിക്കണ്ട,
  ഞാനിത്താന്ന് വിളിക്കൂല.

  ReplyDelete
 20. മുക്തു ..........
  ഒരു സനദൂര്‍ സോപ്പ് വാങ്ങി കുളിക്കൂ
  ചര്‍മം കണ്ടാല്‍ പിന്നെ പ്രായം തോന്നുകേ ഇല്ല

  ReplyDelete
 21. പത്തു കൊല്ലം മുന്‍പാരും ‘ഇക്കാ’ന്നു വിളിച്ചിരുന്നില്ലല്ല്ലോ..അപ്പോള്‍ ഇക്കയായതു
  കൊണ്ടു തന്നെയാവും..പിന്നെ വയസ്സില്‍ കൂടുതലുള്ളവര്‍ ആ വിളിയിലൂടെ
  ബഹുമാനംവരുത്തുകയായിരിക്കും..കാര്യമാക്കണ്ട..അവര്‍ക്കും വേണ്ടേ ഒന്നു സന്തോഷിക്കലൊക്കെ.. ’ഇക്ക’, അങ്കിള്‍ എന്നൊക്കെ
  പൊതുവായി ഒരു വിളി വരുന്നുണ്ടെങ്കില്‍ കോയാ.. പേടിക്കണം പ്രായം മുഖത്തു കാണിക്കുന്നുണ്ടാവും:)

  ReplyDelete
 22. mukthaar bhaayi ..ikkaannu alle vilichulloo ,ikkakkaannu allallo appo saaramilla kettaa...ee 29 athra cheriya sorri valya vayassu alleeyalla...appo ninga ennekkaalum cheruthaayirunna ente rabbe berde ikkaanu vilichu ini maattanaa...

  ReplyDelete
 23. ഇക്കാക്കാ...
  ഹായ്...പൂയ്...കൂയ്...
  (ഒന്നു പ്രകോപിപ്പിച്ച് നോക്കീതാ)

  എല്ലാവരും ഇത്ര പ്രായം ആയെന്ന് സ്വയം ഒന്നു വിളിച്ചുപറയുന്നത് നല്ലതാ.

  കമന്‍റ് ബോക്സില്‍ കുടുംബചിത്രം ഓടിക്കുന്നതാരാ?

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. ma]നിനക്കും ഒരു ബ്ലോഗുണ്ടെങ്കില്‍
  എന്ത് ഞാന്‍ വിളിക്കും
  മോനെന്നോ ??..മുക്താറെന്നോ ???
  അല്ല വെറും ചെക്കാന്നോ ????. [/ma].

  ഇങ്ങനെ തരികിട കാണിക്കാതെ ഇജ്ജു പോയി ബല്ലത്തും കുത്തിരുന്നു എഴുതാന്‍ നോക്ക് കോയാ.

  ReplyDelete
 26. മുകളില്‍ ഏതാ മുക്താറെ ഒരു വല്ലിപ്പ രണ്ടു കുട്ടികളെയും തോളത്തിട്ടിരിക്കുന്നത്. എവിടെയോ കണ്ട പോലെ നല്ല മുഖ പരിചയം.

  ReplyDelete
 27. വയസ്സിനിളയവരെ ഇക്കാന്നു വിളിച്ചാല്‍ പീഡനത്തിന് കേസെടുക്കാന്‍ ipc യില്‍ വകുപ്പുണ്ട്.

  ReplyDelete
 28. കൂതറ പറഞ്ഞ പോലെ ഒന്നു പോടാപ്പാ,,,,,,

  അന്‍റെ വയസ്സ് പറഞ്ഞിട്ടെന്തിനാ ഇനീം പെണ്ണ് കെട്ടാനാ..?

  അന്നെ ബഹുമാനിച്ച് ഇക്കാന്ന് വിളിക്ക്ണതാവും പഹയാ...
  വയസ്സും നാളും നോക്കിയാണോ ബൂലോകത്ത് ഇക്ക എന്ന വിളി .. അപ്പോ അടുത്ത കുംഭമാസത്തിലേക്ക് പത്തൊന്‍പത് തികയുന്ന എന്നെ ബൂലോകര്‍ “ഹംസ”ക്ക” എന്ന് വിളിക്കുന്നതോ എന്തിനേറേ ജ്ജ് ത ന്നെ എന്നെ “ ഹംസക്കോ.. കൂയ്” എന്ന് വിളിക്ക്ണതോ ..?
  അന്നെ വിളിക്കുമ്പോ അനക്ക് നാണാവ്ണ്ണ്ട് ല്ലെ...? എന്നാ ഞ്ഞി മേലാക്ക് എന്നീം വിളിക്കരുത് ..

  പിന്നെ നാല്പത്തഞ്ച് വയസ്സായ റിയാസ് ( മിഴിനീര്‍ തുള്ളി ) ബൂലോകത്തെ കുട്ടികളായ എന്നെയും നിന്നെയും എല്ലാം ഈ “ക്ക” കൂട്ടി വിളിക്കുന്നതിന്‍റെ രഹസ്യം എന്താ എന്ന് ഞാന്‍ പിന്നീട് പറഞ്ഞ് തരാം അതില്‍ ഒരു ഒളിഅജണ്ടയുണ്ട് .... സത്യമാ.

  ReplyDelete
 29. ചര്‍മം കണ്ടാല്‍ വയസ്സ് തോന്നുനില്ലങ്കിലും ചര്‍വണം കേട്ടാല്‍ ഇക്കാ ആണെന്നേ തോന്നും!! അന്‍റെ ഒരു കാര്യം!

  ReplyDelete
 30. ഞാനിനി എന്നെത്തന്നെയും ഇക്കാന്നു വിളിക്കാനുള്ള പരിപാടിയിലാ....!!!! എന്തെ..?

  ReplyDelete
 31. പക്വത കവിഞ്ഞ പ്രായമായെന്നു ഒരാളെങ്കിലും പറഞ്ഞല്ലോ..

  ReplyDelete
 32. എന്നെകൊണ്ട് വയ്യ... :)

  ReplyDelete
 33. ഇവിടെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ചയാണല്ലെ.... നടക്കട്ടെ...
  ഇങ്ങളു കുട്ട്യാളൊക്കെ ചര്‍ച്ച ചെജ്ജീം...... ഞമ്മള്‍ ബയസായോലൊക്കെ അങ്ങട്ട് മാറിക്കാ....
  അയല്ലെ നല്ലത്....................

  ബടക്കിലെ നബീസും തെക്കിലെ അവറാനും..... ങ്ങളൊക്കെപ്പൊ ഓലെ അറ്യോ? ഓലൊക്കെ ഞമ്മളൊപ്പം ഓടിച്ചാടി നടന്നീന്യോലാ... ഓലൊക്കെപ്പെവട്യാ......... ആറടിമണ്ണില്.................

  ReplyDelete
 34. വയസു കൂടിയാലും കുറഞ്ഞാലും ഇജ്ജ്‌ ഇപ്പോഴും പുലി തന്നെ .....

  ReplyDelete
 35. അല്ലചക്കാ കുട്ട്യളായാ കുട്ട്യളെ കളി കളിക്കണം
  ഞമ്മക്ക് ബല്യ ബല്യ ആനക്കാര്യം ബളംബിത്തന്നാ പിന്നെ ഞമ്മളന്താ ചെയ്യാ
  ഞമ്മളിനീം വിളിക്കും ക്കാ................ന്ന് ന്തെയ്.

  ReplyDelete
 36. >>>>>ഹൗ,
  ഭാഗ്യം.
  നൗഷാദേ ഞാനിനി മൂത്താപ്പാന്ന് വിളിക്കാം.<<<<<

  അപ്പൊ ഞാന്‍ മൂതുമ്മാടെ(കണ്ണുരുട്ടി നില്‍ക്കുന്ന ) ഫോട്ടോ ഇവിടെ സ്ക്രോല്‍ ചെയ്യിക്കണം എന്ന് നിര്‍ബന്ധമാണോ ..?

  ReplyDelete
 37. >>>>>ഹൗ,
  ഭാഗ്യം.
  നൗഷാദേ ഞാനിനി മൂത്താപ്പാന്ന് വിളിക്കാം.<<<<<

  അപ്പൊ ഞാന്‍ മൂതുമ്മാടെ(കണ്ണുരുട്ടി നില്‍ക്കുന്ന ) ഫോട്ടോ ഇവിടെ സ്ക്രോല്‍ ചെയ്യിക്കണം എന്ന് നിര്‍ബന്ധമാണോ ..?

  ReplyDelete
 38. കാക്ക കാക്കാ ഇക്കാക്ക
  ഞാനിങ്ങനെ വിളിക്കാം
  തലയില്‍ ഗള്‍ഫ്‌ ഗേറ്റ് മീശയില്‍ ഗോദ്രെജ് പിന്നെ എന്താ പ്രോബ്ലും കാക്ക

  ReplyDelete
 39. ഇക്കാ,
  നിങ്ങള്ടെ ഫോട്ടോ കണ്ടാല്‍ ഇക്കാ എന്നല്ല മൂത്താപ്പാ എന്ന് വിളിച്ചു പോകും. ചില പോസ്റ്റ്‌ വായിച്ചാല്‍ (പക്വത കൊണ്ട്)വലിയുപ്പാ എന്നു വിളിക്കാനും തോന്നും.


  മുക്താറിക്കാ, ഈ കണ്ണൂരാനെ എന്താ ആരും ഇക്കാന്നു വിളിക്കാത്തെന്നാ ന്‍റെ ബെഷമം!

  ReplyDelete
 40. പടച്ചോനാണ എനിക്ക് വിശ്വാസ്ണ്ട്;ജ്ജ് എന്നെക്കാളും ഒരു വയസ്സ് ഇളയതാണെന്ന്.(ഈ ബൂലോഗത്തെ ഒരേ ഒരു പൊതുവായ ഇക്കാ ഞാന്‍ മാത്രമാണ്. എന്റെ സ്ഥാനം അടിച്ചെടുക്കാനുള്ള വേലയാണോ മോനേ ഇത്....വേല കയ്യിലിരിക്കട്ടെ)

  ReplyDelete
 41. വള്ളിക്കുന്നു ബ്ലോഗില്‍ ഇതുപോലൊന്നു മുമ്പ് വായിച്ചതോര്‍ക്കുന്നു.

  ReplyDelete
 42. സമയംകൊല്ലി സഖാവേ...എന്ന് വിളിപ്പിക്കാതെ മകനേ...

  ReplyDelete
 43. ആരെന്തു പറഞ്ഞാലും ഞാനിക്കാക്കാ എന്നേ വിളിക്കു

  ReplyDelete
 44. കുളിച്ചില്ലെങ്കില്‍ ഇങ്ങനെയും ഗുണങ്ങളുണ്ടല്ലെ..... ചര്‍മ്മത്തിനു പ്രായം തോന്നിക്കില്ല...!!!!!

  ReplyDelete
 45. എനിക്കേതായാലും ഇക്കാന്നു വിളിക്കാന്‍ പറ്റില്ലാ......

  ReplyDelete
 46. ഹായ് കൂയ് പൂയ്..

  താങ്കളുടെ വയസ്സ് കണ്ടു പിടിക്കാന്‍ ഞാന്‍ ഒരു സൂത്രം ഞാന്‍ പറയാം..ആദ്യം 4 വിചാരിക്കുക...45കൂട്ടുക. 5 കൂടീ കൂട്ടുക. ആദ്യം വിചാരിച്ചത് കുറയ്ക്കുക. പിന്നെ കൂട്ടിയതും കുറയ്ക്കുക. കിട്ടീലെ...?
  ഒന്ന് മുണ്ടാതെ ഇരി കോയാ...

  ReplyDelete
 47. ഇക്ക വിളി സഹിക്ക വയ്യാതെ നമ്മളെ ബഷീര്‍ക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനു ശേഷമാണ് മൂപ്പര്‍ക്ക് ഇക്ക വിളികള്‍ കൂടുതലായി ലഭിക്കുന്നതത്രേ. അത് പോലെ മുക്താര്‍ ഇക്കനെ ഇക്കാന്നു വിളിപ്പിക്കാനുള്ള ഒരു സൂത്രണോ ഇത് എങ്കില്‍ ഞാനും ആ സൂത്രത്തില്‍ വീണിരിക്കുന്നു.
  ഒന്ന് പോ എന്റെ മുക്താരിക്ക. മനാഫിക്ക പറഞ്ഞത് പ്രകാരം ഈ ചിന്നം ച്ചുലാം മാസം നല്പത്തന്ച്ചു ആയീലെ കോയാ അനയ്ക്ക്..റിയാസിക്ക പറഞ്ഞ പോലെ ആ ഫോട്ടോ മാറ്റിയാല് കള്ളി പൊളിയൂലെ..
  ഏതായാലും ഒരു ഓഫര്‍ തരാനാ ഞാന്‍ വന്നത്.
  ആര്‍ക്കെങ്കിലും ഇക്ക എന്ന് വിളിക്ക്കാന്‍ മുട്ടുന്നുവേന്കില്‍ നമ്മുടെ സൈറ്റില്‍ വന്നു ധൈര്യമായി വിളിച്ചോളൂ (അങ്ങനെ നാല് ഹിറ്റ്‌ കൂടട്ടെ), ഞാന്‍ പോലും എന്നെ ഇക്കാന്നു ഇടയ്ക്കു അഭിസംബോധനം ചെയ്യാറുണ്ട്...
  ന്നാ കോയാക്കാ ഞമ്മള് പോയി, അല്ല ഓടി.
  സ്വന്തം ഇക്ക.ഒപ്പ്.
  http:ayikkarappadi.blogspot.com

  ReplyDelete
 48. പലരും മാര്‍ക്ക് തിരുത്തിയപ്പോ ഇയ്യ് ജനനത്തീയതി തിരുത്തീ ല്ലേ പഹയാ!!

  ReplyDelete
 49. കണ്ണൂരാന്‍ പറഞ്ഞതാണ് ശരി....

  ReplyDelete
 50. ഇങ്ങള്‍ ബല്ലാണ്ട് വര്‍ത്താനം പറയാതെ കോപ്പി കാനിക്കീന്നു.. ഹല്ലാ പിന്നെ ഇത് നല്ല കൂത്ത്‌ !!
  ഒരു കുണ്ട്ലാംപാടംകാരന്‍..

  ReplyDelete
 51. ഞാനാരെയും കക്കാന് വിളിക്കാറില്ല, മുഖ്താറിനെയും വിളിക്കില്ല!

  മറ്റുള്ളവരെ കക്കാന്നു വിളിച്ചാല്‍ സ്വന്തം പ്രായം കുറയുമോ?!

  ReplyDelete
 52. അപ്പം അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ ഇക്കാ
  കേക്കുന്നില്ലേ ? ഇക്കോ ....!!!

  ReplyDelete
 53. അയ്യട മുക്താറൂ...അപ്പൊ ഞാനീ ഭായീ ഖോയീ എന്നൊക്കെ വിളിച്ചത് പാഴായി പ്പോയി അല്ലെ കൂയീ ?

  ReplyDelete
 54. [co="blue"]മുഖ്‌താർ ഇക്കാനെ ആരാടാ ഇക്കാന്ന് ബിളിച്ചദ്? :O
  ഞങ്ങളല്ല ഇക്കാ, മുഖ്‌താർ ഇക്കാനെ ഇക്കാന്ന് ബിളിച്ചദ് :(
  ഇനി ആരും മുഖ്‌താർ ഇക്കാനെ ഇക്കാന്ന് ബിളിക്കര്ദ്ട്ടാ! :-)
  ഊ..ഹും... ഇനി മൊദൽ ഞങ്ങ മുഖ്‌താർ ഇക്കാനെ ഇക്കാന്ന് ബിളിക്കൂല്ലാ‍ാ...! :(
  ഹാ...! മുടുക്സ്!!
  അപ്പോ ഇനി മുതൽ ആരും മുഖ്‌താർ ഇക്കാനെ...
  മുഖ്‌താർ ഇക്കാന്ന് ബിളിക്കണ്ട![/co]

  [ma]ഞമ്മളെകൊണ്ട് ഇത്രയൊക്കെയേ പറ്റൂ! <<............ഡിഷ്യൂം...........<<[/ma]

  ReplyDelete
 55. മോനെ കോയാ...
  വയസ്സില്‍ അല്ല കാര്യം. സ്ഥാനത്തിനാ. നമ്മടെ എത്രയോ വയസ്സിനു താഴെയുള്ളവരെ സാറേ എന്ന് വിളിക്കാന്‍ നമുക്ക് വിമ്മിട്ടം ഇല്ലല്ലോ.
  ഭാര്യയെക്കാള്‍ വയസ്സുകൂടുത്ല്‍ ഉള്ള അനിയന്‍ അവരെ ഏടത്തിഅമ്മേ എന്ന് വിളിക്കുന്നില്ലേ?
  നീ എന്ന പ്രയോഗം പരമാവധി ആരോടും ഉപയോഗിക്കാതെ നിങ്ങള്‍ എന്നോ താന്കള്‍ എന്നോ നാം ഉപയോഗിക്കാറില്ലേ?
  ഇക്കാ എന്നത് വയ്സ്സുമായി ബന്ധിപ്പിക്കാതിരിക്കുക. അത് താങ്കളോടുള്ള ഇഷ്ടം കൊണ്ടാണ്. അതില്‍ സന്തോഷിക്കുക.
  (താങ്കളെ പോലെ തന്നെ എന്നെയും മിക്ക ആളുകളും ഇക്കാ എന്ന് തന്നെയാണ് വിളിക്കുന്നത്‌. എനിക്ക് ഒട്ടും പരാതിയില്ല. നമ്മള്‍ രണ്ടാളും ഒരേ പ്രായക്കാര്‍ ആണെന്ന് നമുക്കല്ലേ അറിയൂ)

  ReplyDelete
 56. സത്യത്തില്‍ ഇക്കാക്കെത്ര പ്രായമുണ്ണ്ട്......??
  കൊല്ലം കുറെ ആയില്ലേ ഇത് പുസ്തകത്തിലെഴുതി വെച്ചിട്ട്.....?
  :പ്പ്

  ആശംസകള്‍ ഇക്ക.....!

  ReplyDelete
 57. അപ്പോ,
  എന്നെക്കാളും വയസ്സുണ്ട്!
  എനിക്ക് 28 നടപ്പാ!!
  (പക്ഷേ സർട്ടിഫിക്കറ്റിൽ ജനനം 1970 ൽ എന്നു വച്ചുകളഞ്ഞു മാതാപിതാക്കൾ!)

  ReplyDelete
 58. താങ്കളുടെ വയസ്സ് കുറച്ച് മുമ്പേ മനസ്സിലായിരുന്നു.എങ്ങനെയെന്നു ചോദിക്കരുത്.

  ReplyDelete
 59. @ജിപ്പൂസ്,
  മനസ്സിലായി.
  അതു പ്രായത്തിന്റെ മാത്രം പ്രശ്നമായിച്ചുരുക്കണ്ട.
  കാഴ്ചപ്പാടിന്റെ കൂടി പ്രശ്നമാണ്.
  ശരിയായിരിക്കാം, ആ 'വിഷയ'ത്തില്‍ എന്നേക്കാള്‍ 'പ്രായം'
  ജിപ്പൂസിനുണ്ടാവാം.
  പ്രായമുണ്ടെന്ന് കരുതി എന്ത് 'അവിവേക'വും ആവാമെന്നില്ലല്ലോ കോയാ..
  (ജിപ്പു കരുതിയതും ഞാന്‍ കരുതിയതും ഒന്നല്ലെങ്കില്‍, ക്ഷമിക്കുക.)

  ReplyDelete
 60. അല്ല ആകെ കണ്ഫ്യൂഷന്‍ ആയല്ലോ ..ഞാനിപ്പോ എന്ത് വിളിക്കണം.ഒന്ന് പെട്ടെന്ന് പറഞ്ഞു തരണേ...

  ReplyDelete
 61. ആയ കാലത്ത് പേണ്ണ് കെട്ടീക്ക്ണെങ്കി അന്നെക്കാളും വല്ല്യെ കുട്ട്യാള് എനിക്ക് ഉണ്ടായ്നി.അന്റെ താടീം ആ കണ്ണടേം ഒഴിവാക്ക്യാല് (ന്റെ മക്കളെ കണ്ടാല്) ഇപ്പളും വല്ല്യെ മാറ്റൊന്നും കാണ്ന്നോർക്ക് ഉണ്ടാവും ന്ന് തോന്ന്ണില്ല.  അല്ലെ മോനെ....

  ReplyDelete
 62. പ്രായത്തിലൊക്കെ എന്തിരിക്കുന്നു മുഖ്താര്‍ !
  അറിവാണല്ലോ വലുത്, പിന്നെ തിരിച്ചറിവും !
  "ഇക്കാ" എന്ന് വിളിക്കുമ്പോള്‍, "എന്താ അനിയാ" എന്ന് വിളിക്കുക..

  ReplyDelete
 63. This comment has been removed by the author.

  ReplyDelete
 64. സാമ്പത്തിക പ്രതിസന്ധി പോലെ എന്തെങ്കിലും ആണോ ഈ പോസ്റ്റ്‌ "വിഷയം" !

  ആര്‍ക്കറിയാം, ഒന്നും തിരിച്ചറിയാന്‍ കഴിയാതായിരിക്കുന്നു. !

  ReplyDelete
 65. ആരാ അങ്ങനെ വിളിച്ചത്?ഇക്കാ എന്ന് മൂപ്പരെ കെട്ട്യോള്‍ക്കേ ബിളിക്കാന്‍ പറ്റൊള്ളൂ ന്ന് കോമണ്‍സെന്‍സസ് ഇല്ലാത്ത കോയ..

  ReplyDelete
 66. കാക്ക യെന്നു വിളിച്ചാലോ പ്രശ്നം'
  കാക്കൂ എന്ന് വിളിച്ചാലോ ?
  അതോ
  ഇക്കയെന്നോ
  ഇക്കാക്കയെന്നോ
  ഇതൊക്കെ നോക്കിയാല്‍
  നാവനക്കാന്‍ പറ്റോ മുഖ്യതാരമേ

  ReplyDelete