Feb 1, 2011

3ജി കാലത്തെ അശുഭവാര്‍ത്തകള്‍

മൊബൈലിലേക്ക്‌ വഴിതെറ്റിവന്ന ഒരു ആണ്‍ശബ്ദം. പിന്നീട്‌ പലവട്ടം നേരം തെറ്റിയ നേരത്ത്‌ ആ ശബ്ദം ജമീലയുടെ ഫോണില്‍ വന്നു. ഒരു ദിവസം നേരംപുലരും മുന്‍പ്‌ അവള്‍ ആ ശബ്ദവും അന്വേഷിച്ച്‌ പോയി.
രണ്ടു മാസം കഴിഞ്ഞ്‌, ടിവിയില്‍ ഒരു പെണ്‍വാണിഭ വാര്‍ത്തക്കിടയില്‍ കണ്ട ഒരു സ്‌ത്രീക്ക്‌ ജമീലയുടെ മുഖമായിരുന്നു.

കോഴിക്കോട്ടെ ഒരു കോളെജ്‌ വിദ്യാര്‍ഥിനിയാണ്‌ അനിത.
ഇന്റര്‍നെറ്റ്‌ കഫെയുടെ കറുത്ത അറയില്‍, ചാറ്റ്‌റൂമില്‍ വെച്ചാണ്‌ അവനെ കണ്ടുമുട്ടിയത്‌. വിനീത്‌, എറണാകുളത്തെ ഒരു പരസ്യകമ്പനിയില്‍ ജോലി. ചാറ്റ്‌റൂമിന്റെ കോണില്‍ അവള്‍ അവനെയും അവന്‍ അവളെയും കാത്തിരുന്നു.
വീഡിയോ ചാറ്റിംഗിന്റെയും ഹരം കെട്ടപ്പോഴാണ്‌ നേരില്‍ കാണണമെന്ന്‌ തോന്നിയത്‌. ആദ്യം പൂതി അറിയിച്ചത്‌ അനിതയാണ്‌.
ഇപ്പോള്‍ യൂടൂബിലും പലരുടെയും മൊബൈല്‍ ഫോണിലും അനിതയുടെ `സിനിമ'യുണ്ടത്രെ.

ദൃശ്യ മാധ്യമങ്ങള്‍ സാംസ്‌കാരിക ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ ഇടപെടലുകളുടെ പരിണിതഫലം നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കുടുംബ ജീവിതത്തിനകത്ത്‌ അസ്വാരസ്യങ്ങളുണ്ടാക്കുകയും കുടുംബ- സാമൂഹിക ജീവിതത്തില്‍ ഛിദ്രതയുണ്ടാക്കുകയും ചെയ്യുന്നതില്‍ ദൃശ്യ മാധ്യമങ്ങളുടെ പങ്ക്‌ നിസ്സാരമല്ല. പൈങ്കിളി പുസ്‌തകങ്ങളുടെ ഇക്കിളിവായനകള്‍ ചതുരപ്പെട്ടിയിലെ ഇക്കിളിക്കാഴ്‌ചകളിലേക്ക്‌ വഴിമാറിയപ്പോള്‍ കാഴ്‌ചകള്‍ അശ്ലീലമാവുക മാത്രമല്ല സംഭവിച്ചത്‌, ഒപ്പം അറിവുകള്‍ വികലമാവുകയും ചിന്തകള്‍ വഴിതെറ്റുകയും ചെയ്‌തു.

സിനിമയും സീരിയലും പാട്ടാല്‍ബങ്ങളും പൂമുഖത്തെത്തിയപ്പോള്‍ വികലസംസ്‌കാരവും അരാജക ജീവിതവും നാമറിയാതെത്തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. അവിഹിതബന്ധങ്ങളും മദ്യപാനവും പേക്കൂത്തുകളും സാമാന്യവല്‍ക്കരിക്കപ്പെടുകയും പൊതുവല്‍ക്കരിക്കപ്പെടുകയും ചെയ്‌തു. ആണായാല്‍ അങ്ങനെയൊക്കെയാവണം, അങ്ങനെയുള്ള `പോക്കിരി'കളെ ഇഷ്ടപ്പെടുന്നവളാവണം ഇന്നിന്റെ പെണ്ണ്‌.
പരസ്യങ്ങളും വൃത്തിഹീനമായി നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
നാം ഇത്രയേറെ ഉപഭോഗപ്രിയരായിത്തീര്‍ന്നത്‌ അങ്ങനെയൊക്കെയാണല്ലോ.

ഴിതെറ്റിവരുന്ന ഫോണ്‍കോളുകള്‍ ജീവിതം തകര്‍ക്കുന്നതെങ്ങനെയെന്ന്‌ നിരവധി അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്‌.
അനുഭവങ്ങള്‍ നമുക്ക്‌ പാഠമാകുന്നില്ല. പ്രലോഭനങ്ങളെ ചെറുക്കാനുള്ള മനക്കരുത്തും ദുശ്ചിന്തകളെ തടയാനുള്ള ധാര്‍മികമായ ഉണര്‍വും നമുക്കില്ലാതായിക്കൊണ്ടിരിക്കുന്നു. അത്‌ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളും ഉണ്ടാവുന്നില്ല.
സാങ്കേതികതകള്‍ വികസിക്കുമ്പോള്‍ ദുരന്തചിത്രങ്ങള്‍ക്ക്‌ പുതിയ മുഖം, പക്ഷെ, എവിടെയും ഇരകള്‍ സ്‌ത്രീകള്‍ തന്നെ. 

മൊബൈല്‍ ഫോണില്‍ ക്യാമറ വന്നപ്പോള്‍, കുറേ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. ഒളിച്ചു നോട്ടക്കാരന്റെ ഒറ്റക്കണ്ണായി മൊബൈല്‍ ക്യാമറ. ആ ക്യാമറയെ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ തക്ക അറിവും സാംസ്‌കാരിക അവബോധവും അതുപയോഗിക്കുന്നവരില്‍ പലര്‍ക്കുമില്ലാതെ പോയി.
അപ്പോള്‍, പുറത്തിറങ്ങിയാല്‍ സമാധാനത്തോടെ ഒന്ന്‌ മൂത്രമൊഴിക്കാന്‍ പോലും നമ്മുടെ സഹോദരികള്‍ക്ക്‌ കഴിയാതായി.
ഇന്നിതാ മൊബൈലില്‍ ഇന്റര്‍നെറ്റുമായി. മൊബൈല്‍ ഫോണിന്റെ സാധ്യതകള്‍ ഏറി. അതോടൊപ്പം ദുരുപയോഗവും വര്‍ദ്ധിക്കുമെന്നതില്‍ ആശങ്കക്ക്‌ വകയില്ല.

ന്റര്‍നെറ്റ്‌ അറിവിന്റെ വലിയൊരു ലോകമാണ്‌. ലോകം കൈവിരല്‍തുമ്പില്‍. ഇന്റര്‍നെറ്റില്‍ അശ്ലീലം മാത്രമല്ല ഉള്ളത്‌. വിശാലമായ സൗഹൃദത്തിന്റെ ഇടമുണ്ട്‌. അറിവുകളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും കൊള്ളക്കൊടുക്കലുകള്‍ക്കും ഇന്റര്‍നെറ്റില്‍ ഇടമുണ്ട്‌. സംവാദങ്ങള്‍ക്കും ആശയപ്രചാരണത്തിനും പ്രബോധനത്തിനും ഫലപ്രദമായ അവസരങ്ങളുമുണ്ട്‌.
എന്നാല്‍ മറ്റേതൊരു സാങ്കേതികതയുമെന്നപോലെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്‌, വലിയ തോതില്‍ തന്നെ.
ചാറ്റിംഗ്‌ ചീറ്റിംഗായിത്തീരുന്ന വാര്‍ത്തകള്‍ക്കിന്ന്‌ പുതുമയില്ല. അശ്ലീലക്കാഴ്‌ചകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചുവന്നതെരുവുകള്‍ക്കു തന്നെയാണ്‌ ഇന്റര്‍നെറ്റില്‍ മാര്‍ക്കറ്റ്‌.
മൊബൈല്‍ ഫോണിലും ലാപ്‌ടോപിലുമായി ഇന്റര്‍നെറ്റ്‌ നമ്മുടെ ശീലമായിക്കഴിഞ്ഞു. പത്രങ്ങളും പുസ്‌തകങ്ങളുമൊക്കെ ഓണ്‍ലൈന്‍ വായനയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു.
ഇന്റര്‍നെറ്റ്‌ വല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നാം മാറാന്‍ കൂടുതല്‍ നാള്‍ കാത്തിരിക്കേണ്ടി വരില്ല. ഇന്റര്‍നെറ്റിന്റെ ഹൈസ്‌പീഡിലുള്ള കടന്നുവരവിനെ ആശങ്കയോടെ നോക്കിക്കാണുന്നവരുണ്ട്‌. മൂല്യത്തകര്‍ച്ചയും അധാര്‍മികതയുടെ വ്യാപനവുമാണവരുടെ ആധിക്ക്‌ കാരണം.
എന്നാല്‍ ആശങ്കകള്‍ക്കും ആധികള്‍ക്കും ഇനി സ്ഥാനമില്ല.
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ തിരിച്ചറിവുകള്‍ നേടുകയുമാണ്‌ വേണ്ടത്‌്‌.
അറിവില്ലായ്‌മയാണ്‌ വഴിതെറ്റിക്കുന്നത്‌. ശരിയായ അറിവും ധാരണയുമുള്ളവര്‍ക്കേ ചതിയടയാളങ്ങള്‍ തിരിച്ചറിയാനാവൂ. ഇന്റര്‍നെറ്റിലെ ഇരുണ്ട ഇടനാഴികളിലേക്കല്ല, തുറന്ന വെളിച്ചമുള്ള പൂമുഖത്തേക്ക്‌ വഴികാണിക്കാനാവണം നമുക്ക്‌.
ദുരുപയോഗം ഭയന്ന്‌ മൊബൈല്‍ ഫോണും ഇന്റനെറ്റുമൊക്കെ മാറ്റി നിര്‍ത്താനാവില്ല. നാമറിയാതെത്തന്നെ അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അപ്പോള്‍ വേണ്ടത്‌ കൃത്യമായ അറിവാണ്‌.
അല്ലെങ്കില്‍ കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലാകും സംഗതികള്‍.

ടി വിയും മൊബൈല്‍ഫോണും ഇന്‍ര്‍നെറ്റുമൊക്കെ എങ്ങനെ ഉപയോഗിക്കണം എങ്ങനെ
ഉപയോഗിച്ചുകൂടാ എന്നൊക്കെ ശരിയായ ധാരണയുണ്ടായാല്‍ ഒരു പരിധിവരെ ദുരുപയോഗങ്ങള്‍ തടയാനാവും. നാം കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും എന്താണെന്ന തിരിച്ചറിവും ഉണ്ടാവേണ്ടതുണ്ട്‌. വീട്ടിനകത്ത്‌ ധാര്‍മികമായ ഉണര്‍വുണ്ടാവണം. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്‌ മാര്‍ഗദര്‍ശിയാവണം.
വീട്ടിനകത്ത്‌ ആദര്‍ശവും രാഷ്‌ട്രീയവും സംസാരിക്കണം. സംശയദൂരീകരണത്തിന്‌ അവസരമുണ്ടാവണം. ശാരീരിക വളര്‍ച്ചക്കനുസരിച്ച്‌ ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണം.
ഇന്‍ര്‍നെറ്റിലെ വിശാലമായ അറിവിന്റെ ലോകം നാം കുട്ടികള്‍ക്ക്‌ കാണിച്ചുകൊടുക്കണം. സോഷ്യല്‍നെറ്റ്‌ വര്‍ക്കുകളും ഇന്റര്‍നെറ്റ്‌ സൗഹൃദങ്ങളും എങ്ങനെ ഫലപ്രദമാക്കാമെന്നവര്‍ക്ക്‌ അറിവുണ്ടാവണം. നമ്മുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാനും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഇടങ്ങളെ അവര്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കണം. ചാറ്റ്‌റൂമിലെ ചതിക്കുഴികളെക്കുറിച്ച്‌ ജാഗ്രതയുണ്ടാവണം. 'നിക്ക്‌ നെയിമു'കള്‍ക്കപ്പുറത്ത്‌ ആണ്‌ പെണ്ണായും പെണ്ണ്‌ ആണായും ഒളിഞ്ഞിരിപ്പുണ്ടാവും. അവര്‍ക്ക്‌ കൃത്യമായ അജണ്ടകളുണ്ടാവാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്‌. പലവിധ മാഫിയകള്‍ ഇന്റര്‍നെറ്റിലെ മാര്‍ക്കറ്റിലുണ്ട്‌.
സൈബര്‍ സെക്‌സിനടിപ്പെടുന്ന പ്രവണതയാണ്‌ ഇന്‍ര്‍നെറ്റുപയോഗിക്കുന്ന യുവതീ യുവാക്കളില്‍ കാണുന്നത്‌. സൈബര്‍സെക്‌സ്‌ ഒരു മാനസിക വൈകല്യമാണ്‌. ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവമാവും ഈ മാനസിക വൈകല്യത്തിലേക്ക്‌ നയിക്കുന്നത്‌. ഈ വൈകല്യം ചികിത്‌സ കൊണ്ട്‌ മാറ്റിയെടുക്കാനാവും.
പക്ഷെ, നമ്മുടെ പ്രശ്‌നം വഴികാണിക്കാനാളില്ലെന്നതാണ്‌. രക്ഷിതാക്കളില്‍ ഭൂരിപക്ഷത്തിനും പ്രാഥമികമായ ഇന്റര്‍നെറ്റു വിജ്ഞാനം പോലുമില്ല.
ഇന്‍ര്‍നെറ്റ്‌ കഫേയുടെ സ്വകാര്യതകളേക്കാള്‍ നല്ലത്‌ വീട്ടിനകത്തെ തുറന്നയിടങ്ങളാണ്‌. ആവശ്യവും സാഹചര്യവുമനുസരിച്ച്‌ വീട്ടില്‍തന്നെ നെറ്റുണ്ടാവുന്നതാണ്‌ നല്ലത്‌. ടി വിയും കംപ്യൂട്ടറും വീട്ടിലെ പൊതുയിടത്താണ്‌ വെക്കേണ്ടത്‌. ആര്‍ക്കും എപ്പോഴും കയറിവരാന്‍ പറ്റുന്നിടത്ത്‌.
അവസരങ്ങളാണ്‌ കുറ്റകൃത്യങ്ങളുടെ മാതാവെന്ന്‌ മറക്കാതിരിക്കുക.
കൃത്യമായ അറിവും ധാര്‍മികമായ അടിത്തറയുമുണ്ടായാല്‍ പിന്നെ ബേജാറുകള്‍ക്ക്‌ സ്ഥാനമില്ല. ഇന്റര്‍നെറ്റിലെ വിശാലമായ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവര്‍ക്കാവും.

30 comments:

 1. കൃത്യമായ അറിവും ധാര്‍മികമായ അടിത്തറയുമുണ്ടായാല്‍ പിന്നെ ബേജാറുകള്‍ക്ക്‌ സ്ഥാനമില്ല. ഇന്റര്‍നെറ്റിലെ വിശാലമായ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവര്‍ക്കാവും.

  ReplyDelete
 2. കാലിക പ്രസക്തമായ പോസ്റ്റ്‌ .
  സത്യത്തില്‍ ഈ ടെക്നോളജി വികസിക്കുന്നതിനനുസരിച്ച് നമ്മുടെ സംസ്കാരം കുറഞ്ഞുവരികയാണ് എന്നത് ദുഖകരം തന്നെ

  ReplyDelete
 3. നല്ല ലേഖനം
  ഞാന്‍ കരുതുന്നത് മതങ്ങള്‍ക്ക് വലിയ ഒരളവില്‍ ഇത്തരം കര്യങ്ങ്ങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ആവുമെന്നാണ്
  ആശംസകള്‍

  ReplyDelete
 4. മൂല്യങ്ങള്‍ക്ക് , ധാര്‍മ്മികതയ്ക്ക് വില കല്‍പ്പിക്കുന്ന ഒരാളും ഇത്തരം ചതികളില്‍ വീഴുകയോ വീഴ്ത്തുകയോ ചെയ്യില്ല എന്നത് തന്നെ സത്യം .
  ബോധം നഷ്ടപ്പെടുന്ന സമൂഹത്തില്‍ ടെക്നോളജി യുടെ അതിപ്രസരം അതിന്റെ ആദ്യ കാലങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ മഹാമാരിയായി പെയ്തിരങ്ങിയിരുന്നു, എങ്കിലും ആധുനിക തലമുറ ഇക്കാര്യങ്ങളില്‍ അശ്രദ്ധ തുടരുന്നത് കൂടുതല്‍ ആശങ്കക്ക് വക നല്‍കുന്നു . അവിടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ പ്രസക്തമാവുന്നു ...

  ReplyDelete
 5. ടെക്നോളജി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും, മാനുഷിക സതാചാര മൂല്യങ്ങൾക്ക് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നു. നന്മയുടെ എല്ലാ സാധ്യതകളും സാങ്കേതികതയുടെ വളർച്ചയിലുണ്ടെങ്കിലും, തിന്മയുടെ പക്ഷം ചേർന്ന് നടക്കാനാണു ഏറിയ ശ്രമവും നടക്കുന്നത്.
  വീടുകളിലും, കുടുമ്പങ്ങളിലും അനിവാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണു. സാമൂഹ്യ ബാധ്യതയായി ഇതിനെ കണ്ടുകൊണ്ട് ആവശ്യമായ ഇടപെടലുകൾ എല്ലാവരുടെ ഭാഗത്തു നിന്നുമുണ്ടാകണം.

  കാലിക പ്രധാന്യ്മുള്ള വിഷയം..
  എല്ലാ ആശംസകളും!

  ReplyDelete
 6. ടെക്നോളജി വളരുന്നതിനെ സ്വന്തം പരിമിതികാരണം ശത്രുതയോടെ നോക്കിനില്‍ക്കുന്ന സാംസ്ക്കാരികലോകമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ മുന്നില്‍ നടക്കേണ്ടവര്‍ പ്രകാശവര്‍ഷങ്ങളോളം പിറകിലാകുന്നു. ബുദ്ധിയുറക്കാത്ത കുട്ടികള്‍ സമൂഹത്തിന്റെ പുരോഗതിയുടെ മാര്‍ഗ്ഗത്തിന്റെ ഭാഗമായുള്ള സാങ്കേതിക വളര്‍ച്ചയെ ധൂര്‍ത്തടിച്ചുകൊണ്ട് മുന്നില്‍ നടക്കുന്നു.
  നമ്മുടെ പ്രശ്നം നമ്മുടെ അധ്യാപകരുടേയും,കലാ-സാഹിത്യകാരന്മാരുടേയും,സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സാങ്കേതിക ജ്ഞാനത്തിലുള്ള നിരക്ഷരതയാന്കുന്നു.
  നാം സ്വയം ഉത്പ്പാദിപ്പിക്കാത്ത ശാസ്ത്ര വിജ്ഞാനം പണം കൊണ്ട് ഇറക്കുമതി ചെയ്യപ്പെടുംബോഴുണ്ടാകുന്ന അടിമത്വത്തിന്റേയും, പരാശ്രയത്തിന്റേയും,
  നമ്മുടെ ചിന്തകളെ മയക്കിക്കിടത്തുന്ന നശിച്ച വിശ്വാസങ്ങളുടേയും ഫലമാണ് നമ്മുടെ ഇയ്യാം പാറ്റകളെപ്പോലുള്ള അപകടത്തിലേക്കുള്ള ആത്മഹൂതി.

  നല്ല വിഷയം. നന്നായി നിരീക്ഷിച്ച് എഴുതിയ പോസ്റ്റ്.
  ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 7. ഏതൊരു ടെക് നോലെജിയും ..അത് നല്ലതിനെക്കാള്‍ ഏറെ ചീത്ത ആവശ്യങ്ങള്‍ക്കാണ് ഇന്ന് ഉപയോഗിക്കുന്നത്..അത് പോലെ തന്നെയാണ് ഇവയും ...മിസ്സ്ഡ് കളുകളുടെ പിറകെ പോകാതെ..അവയെ നിയന്ദ്രിക്കാനുള്ള ആര്‍ജവം,ചാട്ടിങ്ങിലെ മനം മാറ്റങ്ങളെ നിയന്ദ്രിക്കാനുള്ള ആര്‍ജവം,ഇന്നത്തെ തലമുറ കാണിക്കണം എന്നാലേ രക്ഷപ്പെടൂ..പിന്നെ നശിക്കാന്‍ ഉറച്ചാല്‍..പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ലാ...

  ReplyDelete
 8. കുടുമ്പത്തില്‍ ഒരുമിച്ചിരുന്നു ചാനല്‍ പേക്കൂത്തുകള്‍ കാണുമ്പോള്‍ കുട്ടികള്‍ വഴി പിഴചില്ലെന്കിലല്ലേ അദ്ഭുതമുള്ളൂ .... പ്രായമായവര്‍ മുഖം ചുളിക്കുന്നത് വിവരമില്ലായ്മ്മയായി കാണുന്ന പുതു തലമുറയ്ക്ക് എന്തും ചെയ്യുന്നതിനുള്ള ന്യായീകരനതിനായി ചൂണ്ടി കാനിക്കപ്പെടുന്നത് ആല്‍ബങ്ങളും ,സിനിമകളും ഒക്കെ ആവുന്നു ... അവ അശ്ലീലമല്ലെങ്കില്‍ ഒരുമിച്ചിരുന്നു കുടുമ്പ സമേതം കാണാം എങ്കില്‍ പിന്നെ ജീവിതത്തില്‍ അത് അനുകരിക്കുന്നതിനു എന്ത് തടസ്സം എന്നാണു ചിന്ത ..തിരിച്ചറിവിലേക്ക് ഒരു മുക്താരിയന്‍ ലേഖനം കൂടി ..നന്ദി മുക്താര്‍

  ReplyDelete
 9. ക്ര്‌ത്യമായ മാർഗ്ഗദർശനം. കാലികപ്രസക്തമായ കാര്യങ്ങൾ. വളരെ നന്ദി ഈ കുറിപ്പിന്

  ReplyDelete
 10. "കൃത്യമായ അറിവും ധാര്‍മികമായ അടിത്തറയുമുണ്ടായാല്‍ പിന്നെ ബേജാറുകള്‍ക്ക്‌ സ്ഥാനമില്ല. ഇന്റര്‍നെറ്റിലെ വിശാലമായ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവര്‍ക്കാവും".

  പ്രസക്തമായ വിഷയം. വളരെ സത്യസന്തമായി എഴുതി. എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് ഇത്. നമ്മുടെ കുട്ടികള്‍ ആധുനിക സാങ്കേതിക വിദ്യകളെ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാനെങ്കിലും രക്ഷിതാക്കളും ഇത്തരം കാര്യങ്ങളില്‍ അവബോധം നേടേണ്ടിയിരിക്കുന്നു. "കാലം പിഴച്ചതാണ്" എന്ന് പറഞ്ഞു മാറി നില്‍ക്കാതെ കാലത്തോടൊപ്പം നടന്നു ചതിക്കുഴികളെ മനസ്സിലാക്കി പുതു തലമുറയെ നേര്‍വഴിക്ക് തിരിച്ചുവിടാന്‍ ഇതേ വഴിയുള്ളൂ.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. [co="red"]നന്നായി പറഞ്ഞു നല്ല അവലോകനം [/co]

  ReplyDelete
 13. കാലിക പ്രസക്തമായ പോസ്റ്റ്‌ .
  അഭിനന്ദനങ്ങള്‍ ....

  ReplyDelete
 14. തകര്‍ക്കപ്പെടുന്നത്‌ നമ്മുടെ പ്രാദേശിക സംസ്കാങ്ങളാണ്‌ അവിടേക്കാണ്‌ ശക്തമായ കടന്നു കയറ്റം. ഇത്‌ പ്രതിരോധിക്കാന്‍ ആദ്യം വേണ്ടത്‌ സാംസ്കാരിക നായകരും അദ്ധ്യാപകരും സമൂഹത്തെ നയിക്കുന്ന മറ്റുള്ളവരും പുതിയ വിദ്യകളില്‍ സാക്ഷ്‌ രരാവുക എന്നുള്ളതാണ്‌.
  തികച്ചും കാലിക പ്രസക്തമായ പോസ്റ്റ്‌. നന്ദി.

  ReplyDelete
 15. ഞാന്‍ മനസിലാക്കിയടത്തോളം ഇന്റര്‍ നെറ്റ് ഒരു പൂരപരമ്പ് ആണ്

  പൂരത്തിന് നമ്മള്‍ പോയാല്‍ ഭക്തി ഉള്ളവര്‍ ദേവിയെ തൊഴാനും പ്രസാദം വാങ്ങാനും പോകുമ്പോള്‍

  ഭക്തി ഇല്ലാത്തവന്‍ ചെട്ടുകളി വട്ട ത്തെയും അഭിസരികയെയും തേടുന്നു

  ReplyDelete
 16. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍കൊള്ളാതെ മാറിനില്‍ക്കാന്‍ ആര്‍ക്കുമാകില്ല. ഉപയോഗത്തിലെ ഉദ്ദേശ ശുദ്ധിയെ ആശ്രയിച്ചിരിക്കും എല്ലാം. അതെ കൃത്യമായ അറിവും ധാര്‍മികമായ അടിത്തറയുമുണ്ടെങ്കില്‍ പിന്നെ ബേജാറുകള്‍ക്ക്‌ സ്ഥാനമില്ല.

  ReplyDelete
 17. വളരെ നല്ല ലേഖനം ഇന്റ്രനെറ്റും മൊബൈലുമൊക്കെ ഇന്നു ഏതൊരു ആളുടെ ജീവിതത്തിലേയും അവിഭാജ്യഘടകമാകുമ്പോൾ അത് ഉപയോഗിക്കുന്നതിൽ അതീവ ശ്രദ്ധ നമ്മിലുണ്ടാകണം നമ്മുടെ മക്കളെ അതിന്റെ ഊരാക്കുടുക്കുകളെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുക്കണം. മൂല്യങ്ങള്‍ മുറുകെ പിടിച്ചു നന്മയില്‍ നിന്നുകൊണ്ട് സാങ്കേതിക വിദ്യകളെ കളങ്കമില്ലാതെ ഉപയോഗപ്പെടുത്തുന്നതില്‍ നാം ശ്രദ്ധിച്ചാൽ ഇതൊരു നല്ല മാധ്യമം തന്നെയെന്നതിൽ സംശയമില്ല... വളരെ നല്ല പോസ്റ്റ് വായനക്കാർക്ക് സമ്മനിച്ചതിൽ നന്ദി അറിയിക്കുന്നു.. ആശംസകൾ..

  ReplyDelete
 18. നല്ല കാര്യം. മനസ്സിലാകുന്നു.
  പകര്‍ത്താന്‍ ശ്രമിക്കുന്നതാണ്

  ReplyDelete
 19. നല്ലതും ചീത്തയും എല്ലാറ്റിലും ഉണ്ട്.
  സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട!

  ReplyDelete
 20. ഒരു പോസ്റ്റിലൂടെ വലിയ അറിവുകള്‍ പകരാന്‍ എഴുത്തിനു കഴിഞ്ഞു എല്ലാവരും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കട്ടെ.

  ReplyDelete
 21. കൂടുതൽ ശ്രദ്ധയും,തികഞ്ഞ ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ(അപമാനത്തിൽ)നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ കഴിയും.

  നല്ല ലേഖനം.അഭിനന്ദനങ്ങൾ

  ReplyDelete
 22. സമകാലീക പ്രസക്തമായ കുറിപ്പ്...
  വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 23. കാലത്തിനു കാവലാകാന്‍ പോന്ന പോസ്റ്റ്‌.

  ReplyDelete
 24. ധാര്‍മികത യും കൂര്മികതയും teenage പിള്ളേരെ പറഞ്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാ.. അവര്‍ തന്നെയാണ് ഇരകളും ...കമ്മേന്റിയവേരെല്ലാവരും ഭാര്യയും കുട്ടികളും ഉണ്ടാകുന്നതിനു മുമ്പേയുള്ള ഓരോരുത്തരുടെയും കാലഖട്ടതിലേക്ക് ഒന്ന് തിരിഞ്ചു നോക്കുന്നത് നന്നായിരിക്കും. ബെര്‍ലി തോമസിന്റെ അവസ്ഥ തന്നെയ്യായിരിക്കും ഭൂരിഭാഗത്തിനും ..പിന്നേം കടിയുള്ളവര്‍ക്ക് അല്പം ധാര്‍മികത കൊടുക്കാം..

  ReplyDelete
 25. രാത്രി ആയാ‍ൽ മക്കളുടെ മൊബൈൽ മിണ്ടൂല. പക്ഷെ കാളുകൾ/മെസ്സേജുകൾ വന്നു കൊണ്ടേയിരിക്കും.
  മിക്ക മൊബൈൽ കമ്പിനികളും പ്രത്യേക കൺസഷൻ ഏർപ്പെടുത്തിയിരിക്കുന്നത് ഇവരെ സംബദ്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്.

  അത് പോലെ തന്നെയാണ് ഇന്റർ നെറ്റും. 99 രൂപക്ക് ഒരു മാസം അൺലിമിറ്റഡ്:

  ഒരു ലിമിറ്റുമറിയാത്ത തന്ത തള്ളമാർ എന്ത് ചെയ്യാൻ?

  പറഞ്ഞ പോലെ വീട്ടിലെ ഇന്റർനെറ്റ് കമ്പ്യ്യൂട്ടറിന്റെ സ്ഥാനം ഹാ‍ളിലാവട്ടെ.
  മക്കൾക്ക് മൊബൈലാവാം എന്നാൽ രാത്രി അവരവരുടെ രക്ഷിതാക്കൾ വാങ്ങി സൂക്ഷിക്കട്ടെ.
  അത് പോലെ ഇടക്ക് മക്കളുടെ സിം കാർഡ് രക്ഷിതാക്കാളുടെ മൊബൈലിൽ ഉപയോഗിക്കുന്നതും നന്ന്.

  അത് കൊണ്ടൊന്നും രക്ഷയില്ല എന്നത് വേറെ കാ‍ര്യം. കാരണം പത്താം ക്ലാസ് കഴിഞ്ഞാൽ പിന്നെ സ്വന്തം നാട് വിട്ട് പഠിക്കാൻ പോകുന്ന മക്കൾ. അവർക്ക് കുറേയൊക്കെ പറഞ്ഞ് മനസ്സിലാക്കുകയേ വഴിയുള്ളു.
  ദൈവ ഭക്തി; അത് കുറേയേറെ വിജയം കാ‍ണുമെന്ന് തോന്നുന്നു.

  മക്കളെ മാത്രം പറഞ്ഞു കൂട.
  നമ്മുടെ നാട്ടിലെ
  കഫേകളിലെ കാഷ്കൌണ്ടറിൽ കുറച്ച് നേരമിരുന്നു നോക്കു.താടിയും തൊപ്പിയുമുള്ളവരും, നെറ്റിയിൽ കുറിയിട്ടവനും,മാലയിൽയിൽ കുരിശ് ലോക്കറ്റ് അണിഞ്ഞവനുമൊക്കെ എന്താണ് സർച്ച് ചെയ്യുന്നതെന്ന് നമ്മുടെ മുന്നിലെ കമ്പ്യൂട്ടറിൽ കാ‍ണാം.

  ഇന്ന് നമുക്ക് പ്രാർത്ഥിക്കാം. നന്മക്ക് വേണ്ടി.

  കാര്യപ്രസക്തമീ എഴുത്ത്.
  അഭിനന്ദനങ്ങൾ.

  ReplyDelete
 26. കാലിക പ്രസക്തമായ ലേഖനം. ഇന്റര്‍ നെറ്റിന്റെ വലയില്‍ കുടുങ്ങി ജീവിതം മാംസ വിലപ്പന ശാലയിലും , റെയില്‍വേ പാളങ്ങളിലും, ഒരുമുഴം കയറിലും , ഒരിറക്ക് വിഷത്തിലും തീര്‍ത്തവര്‍ എത്ര. കേരളത്തിലെ ഒരു എന്ജിനിയറിംഗ് കോളേജിലെ കുട്ടികളുടെ പ്രധാന ഹോബി ഫേസ് ബുക്കില്‍ വരുന്ന കുട്ടികളുടെ ഫോട്ടോ ഡൌന്‍ ലോഡു ചെയ്തു സൂക്ഷിക്കലാണ് . കുറച്ചു നാള്‍ മുമ്പ് ഒരു സുഹ്രത്ത് തന്റെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ഇമെയില്‍ ചാറ്റിങ് കാണാനിടയായി . കോട്ടയത്തുനിന്നും ഇറങ്ങുന്ന മഞ്ഞ പുസ്തകത്തെ വെല്ലുന്ന സംസാരങ്ങള്‍ ആയിരുന്നു അതില്‍ . നമ്മുടെ പലകുട്ടികളും സ്കൂള്‍ പ്രോജക്റ്റ് പറഞ്ഞാണ് ഇന്റര്‍നെറ്റ് ഓപ്പന്‍ ചെയ്യുന്നത് എന്നാല്‍ പോകുന്ന സൈറ്റ് വേറെയും . നമ്മുടെ കുട്ടികളുടെ ഇമെയില്‍ പാസ് വേര്‍ഡ് നിര്‍ബന്ധമായും രക്ഷിതാക്കള്‍ മനസ്സിലാക്കുകയും സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ചെക്ക് ചെയ്യുകയും വേണം . ദിവസവും കൂടുതല്‍ സമയം ഇന്റര്‍ നെറ്റില്‍ സമയം ചിലവഴിക്കുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണം, ഒരു സ്കൂള്‍ ടീച്ചര് പറഞ്ഞതു നെറ്റില്‍ നിന്നും ഡൌന്‍ ലോട് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും സ്കൂളില്‍ നിന്നും വര്‍ക്കായിട്ടു കൊടുക്കാറില്ലന്നാണ്. അഥവാ കൊടുത്താല്‍ തന്നെ രക്ഷിതാക്കള്‍ക്കു അത് പ്രിന്റു ചെയ്തു കൊടുക്കവുന്നത് മാത്രമാണ് .ഈ പുരോഗമന കാലത്തും ഇങ്ങനെ എന്തിനാണ് ചിന്തിക്കുന്നത് എന്ന്‌ കരുതാം . ഇത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യമല്ല നമ്മുടെ തലമുറ ചതിയില്‍ പെട്ട് എരിഞ്ഞ് ഒടുങ്ങാതിരിക്കാനാണ് . ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും കേട് . ഇലക്കുതന്നെ എന്ന്‌ പറഞ്ഞതുപോലെ ഇതില്‍ ആണ്‍കുട്ടികളും പ്രതിക ളാ നെങ്കിലും ഇരകളാക്കപെടുന്നത് കൂടുതലും പെണ്‍കുട്ടികളാണ്
  www.sunammi.blogspot.com

  ReplyDelete
 27. തികച്ചും പ്രസക്തം പക്ഷെ....
  കേട്ടിട്ടും കണ്ടിട്ടും നാമൊന്നും പഠിക്കുന്നില്ല.

  ReplyDelete
 28. നന്നായീ പറഞ്ഞു....
  തികച്ചും കാലിക പ്രസക്തമായ വിഷയം!

  ReplyDelete