Skip to main content

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!


രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു
പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍

തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും.
തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു. <<
വാര്‍ത്ത 
ഒരു സുഹൃത്ത് കൈമാറിയ വാര്‍ത്തയാണിത്.
എത്ര വലിപ്പമുള്ള പള്ളി വേണേലും കാന്തപുരം ഉസ്താദ് ഉണ്ടാക്കിക്കോട്ടെ.
( ഈ പള്ളി നമസ്കരിക്കാനുള്ളത് തന്നെയല്ലേ... ഈ പള്ളി നിറയെ നമസ്കരിക്കാന്‍ ആളെക്കിട്ടുമായിരിക്കും അല്ലേ.)
പള്ളിയോടനുബന്ധിച്ച് മറ്റെന്തൊക്കെയാണാവോ ശൈഖുനയുടെ മനസ്സിലുള്ളത്.
>> വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്. <<
അതു നല്ലതു തന്നെ.
പക്ഷേ കാല്‍‌ലക്ഷത്തോളമാളുകള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാനുള്ള സ്ഥലമെന്തിനാണ്. (എന്നും സമ്മേളനം നടക്കുന്നുണ്ടോ ഇവിടെ. പള്ളിയാണെന്ന് കരുതി...)
എനിക്കെന്തോ അതത്ര രസമുള്ളതായിത്തോന്നുന്നില്ല.
വലിപ്പം മാത്രമല്ല, പള്ളിയുടെ പ്രത്യേകത.
>> ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും
കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. <<
മനസ്സിലായില്ല അല്ലേ, പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുകേശം (മുടി) സൂക്ഷിക്കാനുള്ള ഇടം കൂടിയാണിത്. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് , കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയതാണത്രെ ഈ കേശം!
ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ.
ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി.
ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്.
പൊതുജനങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് ഭൗതികമായ ലാഭം കൊയ്യാനാണ് ഉസ്താദിന്റെയും അനുയായികളുടെയും പുറപ്പാട്.

Comments

  1. പൊതുജനങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് ഭൗതികമായ ലാഭം കൊയ്യാനാണ് ഉസ്താദിന്റെയും അനുയായികളുടെയും പുറപ്പാട്.

    ReplyDelete
  2. പള്ളിക്ക് ചുറ്റും പൂന്തോട്ടങ്ങളും ലൈബ്രറിയും കോൺഫറൻസ് റൂമും എല്ലാം നല്ലത്. പക്ഷെ മുടി!!??
    മുടിക്ക് ഇത്ര പോരിശ ഉണ്ടായിരുന്നെങ്കിൽ നബി(സ)യുടെ മുടികളയുന്നിടത്ത് ആൾകൂട്ടമുണ്ടാകുമായിരുന്നു. അതുണ്ടായതായി ചരിത്രത്തിൽ കാണുന്നില്ല. പ്രാവാചകൻ നടന്ന വഴിയിലൂടെ നടന്നും പ്രവാചകൻ മൂത്രമൊഴിച്ച സ്ഥലത്ത് മൂത്രമൊഴിച്ചും അങ്ങിനെ പുണ്ണ്യമല്ലാത്ത കർമ്മം കൂടി പ്രവാചകനെ ഇഷ്ടപെട്ട ചില സഹാബത്ത് ചെയ്തിരുന്നു. അത്രത്തോളം പിന്പറ്റിയ സഹാബത്ത് മുടി ശേഖരിച്ചതായോ മുടിക്ക് പോരിശയുള്ളതായൊ കണ്ടിട്ടില്ല. ഊഹങ്ങളാണ് സകല അന്ധവിശ്വാസങ്ങളുടെയും അടിത്തറ.

    ഇത്തരത്തിലുള്ള സ്ഥാപനം വരുന്നത് വഴി പ്രബോധകന്മാർക്ക് പണികൂടി എന്നു മാത്രം.

    ReplyDelete
  3. പാഠം ഒന്ന് : ഒരു മുടി കൊണ്ട് ഒരായിരം കോടികള്‍..എങ്ങനെ ഉണ്ടാകാം, സുല്താനുല്‍ ഉലമ എ പി

    ReplyDelete
  4. ഇവിടെ ഉള്ള പള്ളീകളില്‍ തന്നെ നിസ്കരിക്കാന്‍ ആളില്ല. ഈ 40 കോടി ഉണ്ടായിരുന്നേല്‍ എത്ര പാവങ്ങള്‍ക്ക് വീട് വെക്കാമായിരുന്നു. ഇത് അവസാന കാലത്തിന്റെ അടയാളങ്ങളാണു. പള്ളികള്‍ മോടി പിടിപ്പിക്കലും ധൂര്‍ത്തും.
    പിന്നെ മുടി,നബിയുടെ കാലത്ത് അങ്ങനെ മുടി സൂക്ഷിച്ചതായ് ഒരു തെളിവും ഇല്ല. അത്തരം അനാചാരങ്ങളെ നബി ഒരുതരത്തിലും അനുവദിക്കില്ല തന്നെ.ആ അറബിയെ പിടിച്ച് രണ്ട് പൂശ് പൂശിയാല്‍ തത്ത പറയും പോലെ പറയും ഏത് പഴനിയില്‍ നിന്നാണ് അയാക്കത് കിട്ടിയത് എന്ന്.
    കഷ്റ്റം. സമൂഹത്തിനു മാതൃകയാകേണ്ട ആളുകള്‍ ഇങ്ങനെ..വെറുതെ ഇസ്ലാമിനെ പറയിപ്പിക്കാന്‍.

    ReplyDelete
  5. പുതിയ,പുതിയ അന്ധവിശ്വാസങ്ങൾ പുറത്തെടുക്കുന്നു കാന്തപുരം.ശുദ്ധ തട്ടിപ്പാണിത്.

    ReplyDelete
  6. "തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്ന് ഇസ്‌ലാമിന്‍റെ നാമവും ഖുര്‍‌ആന്‍റെ ലിപികളും മാത്രം ശേശേഷിക്കും. അവരുടെ പള്ളികള്‍ ജനപ്പെരുമാറ്റമുള്ളവയായിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും." (മിശ്ക്കാത്ത്)

    ReplyDelete
  7. ലോകത്ത് ഇതിലും വലിയ പള്ളീകൾ ഉണ്ടാക്കിയപ്പോൾ ഇല്ലാത്ത വിഷമം മനസിലാവുന്നില്ല.

    ശൈഖ് ഖസ്‌റജ് കൈമാ‍റിയ സനദ് മർകസിൽ ഉണ്ടല്ലോ .. ഇനി അത് കൊണ്ട് വന്ന് എല്ലാ വഹാബികൾക്കും കാണിച്ച് ബോധ്യപ്പെടുത്താൻ വഴിയില്ല.

    പ്രവാചകൻ തന്നെ കേവലം ഒരു അറബിപയ്യനാണെന്ന് പ്രസംഗിക്കുന്ന നേതാവിന്റെ അനുയായിക്ക് പ്രവാചകന്റെ മുടിയിൽ എന്ത് പ്രത്യേകത !!

    ReplyDelete
  8. @മൈലാഞ്ചി

    >>പക്ഷെ മുടി!!??
    മുടിക്ക് ഇത്ര പോരിശ ഉണ്ടായിരുന്നെങ്കിൽ നബി(സ)യുടെ മുടികളയുന്നിടത്ത് ആൾകൂട്ടമുണ്ടാകുമായിരുന്നു <<


    അതാണ് ചരിത്രം.ആത് പഠിച്ചാൽ മതി..

    ReplyDelete
  9. നബി (സ) യുടെ കേശത്തിനു പ്രത്യേകത ഉണ്ടോ ? ഇതൊന്ന് വായിക്കൂ

    ReplyDelete
  10. പ്രിയ പ്രചാരകന്‍
    താങ്ങള്‍ക്ക് തെളിവുദ്ധരിക്കാം.
    ഞങ്ങളുടെ തെറ്റിദ്ധാരണകള്‍ അകറ്റാം.
    ആ ചരിത്രമൊന്ന് പറഞ്ഞു തരുമോ.
    അവിടെയും ഇവിടെയും തൊടാതെ എന്തേലും പറഞ്ഞതു കൊണ്ടായില്ല.
    [co="red"]>> ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ.
    ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി.
    ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്. <<[/co]
    ഇതിന്നാണ് മറുപടി വേണ്ടത്.

    ReplyDelete
  11. തിരു കേശത്തിന്റെ പ്രത്യേകത പോലും അറിയാതത ഒരുത്തൻ അഭിപ്രായ പ്രകടനം നടത്താൻ വന്നിരിക്കുന്നു.... പാവം......

    ReplyDelete
  12. ജാറവ്യവസായവും, ജഢവ്യവസായവും ഇപ്പോൾ പഴഞ്ചനായി തോന്നുന്നുണ്ടാവും ഈ യാഥാസ്തിഥിക പുരോഹിതന്!
    അതുകൊണ്ട് കേശപോരിശ വിറ്റു കാശാക്കാം എന്ന് കരുതിയെങ്കിൽ, അദ്ദേഹത്തിന്റെ കച്ചവട തന്ത്രത്തെ അഭിനന്ദിക്കാതെ ഈ പടച്ചവന്റെ ആളുകൾ* ഇങ്ങനെ ഓരോ പോസ്റ്റുമായി ഇറങ്ങും...

    -----
    * പടച്ചവന്റെ ആളുകൾ = വഹാബികൾ
    (വഹാബ് അല്ലാഹുവിന്റെ പേരാണ്)

    ReplyDelete
  13. ശരിയല്ലേ മുഖ്താർ ഇക്കാ..?!

    ReplyDelete
  14. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ല.......
    സന്മാര്‍ഗ്ഗികളോടൊപ്പം എന്നെയുംനയിക്കേണമേ....

    ReplyDelete
  15. ചുരുക്കിപ്പറഞ്ഞാ ആ പള്ളീന്ന് തിരക്കില്ലാതെ ഒരു വക്ത്ത് നമസ്കരിക്കാൻ കഴിയോ എനിക്ക് ?
    അല്ല ഒരു മുടി കാരണം...?!

    ReplyDelete
  16. സുബുഹാനല്ലാഹ് !!!!!!!! പള്ളികള്‍ വേണ്ട എന്നല്ല എന്നാലും എത്ര കാശാ ഇതിനു വേണ്ടി ചെലവഴിക്കുന്നത് അതുമല്ല അന്ധ വിശ്വാസം , വേറെയും ... ചേരികളിലും മറ്റും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെറ്റൊട്ടമോടുന്നവരൊന്നും ഇത് കാണാതിരിക്കട്ടെ .. മുടി ആരുടെതയാലെന്ത കാശു കിട്ടിയ പോരെ .. പടച്ചവന്‍ ഇവര്‍ക്കൊക്കെ നേര്‍ ബുദ്ധി കൊടുക്കട്ടെ പ്രാര്‍ഥിക്കാം .

    ReplyDelete
  17. 1.They attached value and importance to his hairs.


    Imam al-Bukhari reports in his Sahih that Ibn Sirin once told Ubaida: ‘We have some hairs of the
    Prophet (peace and blessings of Allah be upon him) that we attained from Anas (may Allah be pleased
    with him).’
    Ubaida replied:
    ‘Possessing one hair of the Prophet (peace and blessings of Allah be upon him) would be
    more dear and valuable to me than the entire world and all of its contents.’

    2. They would seek Shifa (cure) for his hairs.
    Umm Salma (may Allah be pleased with her) possessed some blessed hairs of the Prophet. When
    people were ill or affected by the evil eye, then they would come to her with water in a basin. She
    would then dip the hairs of the Prophet in the water. They would then drink this water or bathe from it as a means of Shifa.



    ========
    as i am quoting some from the link which i added in my previous comment and u did not read it..

    u can read the rest and u will get all the source from the link

    may Allah lead us to the right path.. not to the wicked path by british spy hempher and his frined ibnu abdul wahab..

    ReplyDelete
  18. & from the histroy says..


    Did the Prophet (peace and blessings of Allah be upon him) vouch for the
    practice of preserving his blessed hairs?
    From the authentic Ahadith, it is clear that preserving and respecting the hairs is a practice which the
    Prophet himself encouraged:
    • Imam Bukhari narrates in his Sahih from Anas ibn Malik that:
    ‘When the Prophet (peace and blessings of Allah be upon him) had his head shaved (on the
    occasion of Hajj), Abu Talha was the first to take his hairs.’ 1
    • Anas (may Allah be pleased with him) reports:
    ‘I saw the Prophet (peace and blessings of Allah be upon him) when the barber was cutting his
    hair. The Companions were circulating him. Each one wanted the blessed hairs to fall in their
    hands.’ 2
    If his hairs were of no importance or significance, the Prophet (peace and blessings of Allah be upon
    him) would have prohibited his Companions from preserving them. No report is to be found as such.
    On the contrary, we find that the Prophet (peace and blessings of Allah be upon him) wanted his
    Companions to keep them, as a form of Baraka. The report of Imam Muslim clearly highlights this,
    where Abu Talha was explicitly told by the Prophet (peace and blessings of Allah be upon him):
    ‘Distribute the hairs amongst the people.’

    ReplyDelete
  19. പ്രാചാരകാ :മലയാളത്തില്‍ പറഞ്ഞാല്‍ മുടിയോടുള്ള പിരിഷം ഞമ്മക്കും മനസ്സിലാക്കാമായിരുന്നു

    ReplyDelete
  20. വിഗ്രഹം(പ്രതീകം) ആരാധന പാടില്ലെന്ന് ഖുറാന്‍ പറയുന്നു. മുടി ആരാധിക്കാമെന്ന് ഖുറാനോ നബിയോ പറഞ്ഞിട്ടുമില്ല. എല്ലാക്കാര്യത്തിലും ഖുറാനെ അനുസരിക്കുന്നവര്‍ക്ക് ഇതെങ്ങനെ ചെയ്യാനാവും

    ReplyDelete
  21. ആരാധനയും ആദരവും രണ്ടാണ്‌.

    ReplyDelete
  22. അപ്പൊ പ്രചാരകന് മലയാളം അറിയാം.
    മേല്പറഞ്ഞതൊന്ന് പരിഭാഷപ്പെടുത്തിത്തരോ..

    ReplyDelete
  23. പള്ളിയായാലും അമ്പലമായാലും പണക്കൊഴുപ്പും ധൂര്‍ത്തും കൂടുന്തോറും ദൈവിക സാന്നിധ്യം ഇല്ലാതാകും...,

    ReplyDelete
  24. സ്ത്രീകൾ പള്ളിയുടെ ഏഴയലത്തുപോലും വരരുതെന്നു വാശിപിടിക്കുന്നവർ, സ്ത്രീകൾ വെള്ളിയാഴ്ച ഖുത്ബ നിർവ്വഹിക്കുന്നതിൽ തടസ്സമില്ലെന്നു ഫത് വ ഇറക്കിയ ഈജിപ്തിലെ മുഫ്തിക്ക് വേണ്ടി പരസ്പരം പോരടിക്കുന്നത് കേരളജനത കണ്ടു.
    ഈ ഇരട്ടമുഖം ഇനിയും തിരിച്ചറിയാത്ത അണികളോട് കഷ്ടമെന്നേ പറയേണ്ടു.

    ReplyDelete
  25. പ്രചാരകന്‍ said...

    >>>> ആരാധനയും ആദരവും രണ്ടാണ്‌.<<<<
    ആദരവ്‌ ആരാധനയായി മാറുന്നത്‌ തടയേണ്ടത്‌ ഒരു സത്യ വിശ്വാസിയുടെ കടമയല്ലേ? മുടി മാത്രമല്ലല്ലോ നബിയുടെ(സ.അ) വസ്ത്രങ്ങൾ ഉണ്ടായിരുന്നല്ലോ. അതും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ?നിങ്ങൾക്ക്‌ പൂജിക്കുവാനായി. ലോകം കണ്ട ധീഷണശാലിയായ, മഹാനായ, രാജുതന്ത്രജ്ഞനായ ലോകാ ലോകങ്ങളുടെ സൃഷ്ടാവിനു ഏറ്റവും പ്രിയപ്പെട്ടവനായ മറ്റൊരാൾ പകരം വെക്കാനില്ലാത്ത ആ മഹദ്‌ വ്യക്തിത്വത്തെ തിരുനബി (സ.അ) നെ ജാറവും ചന്ദnaക്കുടവും നടത്തി കാശുണ്ടാക്കുന്നത്‌ പോലെ വിറ്റ്‌ കാശുണ്ടാക്കാനുള്ള ഈ ഹീന ശ്രമത്തിനു ഇവിടെ അല്ലെങ്കിൽ വേറൊരിടത്തെങ്കിലും തലകുനിക്കേണ്ടി വരും. ചിന്തിക്കുന്നവർ ഇസ്ലാമിലേക്ക്‌ ലക്ഷ്യം വെച്ച്‌ പഠനം നടത്താൻ മുതിരുന്ന ഈ കാലഘട്ടത്തിൽ അജ്ഞരായ പാവപ്പെട്ടവരെപ്രബുദ്ധ കേരളത്തിലും പറ്റിക്കാനുള്ള ഈ സൂത്രം കണ്ടില്ലെന്ന് നടിച്ച്‌ മിണ്ടാതിരുന്നാൽ ഒരു പക്ഷേ നമ്മളും ഉത്തരം പറയേണ്ടിവരും എന്ന ഭയത്താൽ ഇത്രയും കുറിച്ച്‌ പോയതാണു.ക്ഷമിക്കുക.
    തന്നോടു പ്രാർത്ഥിക്കുന്നതു പോലും തടഞ്ഞ ആളാണു തിരുമേനി. ആ പുണ്യവാൻ ജീവിച്ചിരുന്ന കാലത്ത്‌ ഈ പണിചെയ്തിരുന്നെങ്കിൽതിരുമേനി(സ.അ)യുടെ പ്രതികരണം എന്താകുമെന്ന് ചിന്തിക്കുക.

    ReplyDelete
  26. നബിയോട് വിശ്വാസികൾക്കുള്ള സ്നേഹം മുതലെടുത്ത് (രോമം) കച്ചവടം ചെയ്യാനുള്ള ഈ ദുഷ്ടലാക്ക് തുറന്നുകാണിക്കപ്പെടേണ്ടത് തന്നെ.

    ReplyDelete
  27. ഒരു മുടി അല്ലെ
    ബോമ്പ് ഒന്നും അല്ലല്ലോ
    അത് അവിടെ ഇരുന്നോട്ടെ
    അത് കണ്ടു ആര്‍ക്കെങ്കിലും മനസമാധാനം കിട്ടുന്നു എങ്കില്‍ അങ്ങനെ ആയിക്കോട്ടെ
    അതിന്റെ പേരില്‍ എന്തിനു ഈ വഴക്ക്..

    പിന്നെ മുടി ഇല്ലാത്ത പള്ളികളിലും സംഭാവനയും പണവും ലഭിക്കുന്നില്ലേ..?

    പിന്നെ കച്ചവടം എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത് സ്വന്തം മുഖത്ത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ് .

    ReplyDelete
  28. @മുഖ്താർ

    വായിച്ച് മനസില്ലായിട്ടും മനസിലായില്ലെന്ന് നടിക്കുന്നതതിനു പരിഹാരമില്ല.


    @ശരീഫ് കൊട്ടാരക്കര

    താങ്കളുടെയും മറ്റ് സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവരുടെയും ശ്രദ്ധയിലേക്ക് ഒരു കുറിപ്പ് കൂടി.


    തിരുശേഷിപ്പുകളും സ്മരണീയ വസ്തുക്കളും
    ഇവിടെ
    ക്ലിക് ചെയ്ത് വായിക്കുക


    ( നിങ്ങളുടെ കമ്പ്യൂട്ടറിൽ റസ്മുൽ ഉസ്മാനി ഫോണ്ട് ഉണ്ടെങ്കിൽ അറബിക് വ്യക്തമായി വായിക്കാം , വായിക്കാൻ അറിയാത്തവർ പഠിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കേണ്ടതാണ്)

    ReplyDelete
  29. കാന്തപുരത്തിന്റെ പള്ളി പിന്നെ നബിയുടെ മുടി

    ഇത് രണ്ടുമാണ് പ്രശനത്തിന്റെ കാതൽ..

    കാന്തപുരം.. ആ പേരു കേൾക്കുമ്പോൾ തന്നെ മുജാഹിദ് ജമാദികൾക്ക് ഒരു ഏനക്കേടാണ്.. അതിൽ കാര്യമില്ല..

    പിന്നെ പള്ളി.. അവിടെ പിന്നെ ഫാഷൻ പരേഡ് ഇല്ലാത്തതിനാൽ അതിലും വലിയ താത്പര്യമുണ്ടാവില്ല..

    പിന്നെ നബിയുടെ മുടി.. നബിക്ക് തന്നെ യാതൊരു വിശേഷണവും കല്പിക്കാത്തെ ‘ മയമാക്ക’ എന്ന് പരിഹസിക്കുന്ന ഒരു വിഭാഗം ഇസ്ലാമിന്റെ പേരിൽ ഉണ്ടല്ലോ.. അതിലും വലിയതല്ല ഈ പരിഹാസം..


    പ്രചാരകാ,

    ഇവർക്ക് തിരിയുന്ന ഭാഷയിലുള്ളത് മാത്രമേ കൊടുക്കാവൂ.

    സിംഹവാലന്റെ കമന്റിൽ ഒരു ഒപ്പ്

    ReplyDelete
  30. @ മുഖ്താർ

    എന്താണ് താങ്കൾ എന്റ് താഴെ കമന്റ് ഡിലിറ്റ് ചെയ്യാനുള്ള കാരണം ? ഇത് ഒന്ന് കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

    =============


    9:16 AM (15 minutes ago)


    പ്രചാരകന്‍ has left a new comment on the post "കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!":
    ========================

    @മുഖ്താർ

    വായിച്ച് മനസില്ലായിട്ടും മനസിലായില്ലെന്ന് നടിക്കുന്നതതിനു പരിഹാരമില്ല.


    @ശരീഫ് കൊട്ടാരക്കര

    താങ്കളുടെയും മറ്റ് സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവരുടെയും ശ്രദ്ധയിലേക്ക് ഒരു കുറിപ്പ് കൂടി.



    തിരുശേഷിപ്പുകളും സ്മരണീയ വസ്തുക്കളും
    ഇവിടെ
    ക്ലിക് ചെയ്ത് വായിക്കുക


    ( നിങ്ങളുടെ കമ്പ്യൂട്ടറിൽ റസ്മുൽ ഉസ്മാനി ഫോണ്ട് ഉണ്ടെങ്കിൽ അറബിക് വ്യക്തമായി വായിക്കാം , വായിക്കാൻ അറിയാത്തവർ പഠിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കേണ്ടതാണ്)

    ====================

    >>അര്‍ഥവത്തായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
    അശ്ലീല ചിത്രങ്ങളും അനാവശ്യ കമന്റുകളും ഡിലീറ്റുചെയ്തേക്കാം. <<


    ഇതിൽ ഏത് വിഭാഗത്തിൽ പെടുത്തിയാണ് എന്റെ കമന്റ് താങ്കൾ ഡിലിറ്റ് ചെയ്തത് ??

    ReplyDelete
  31. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    മലയാളത്തില്‍ ഇതിനൊരു വിശദീകരണം നല്‍കാന്‍ കയുമെങ്കില്‍ തങ്കള്‍ക്കത് ആവാവമായിരുന്നു.
    എല്ലാവര്‍ക്കും അത് മനസ്സിലാക്കുകയും ചെയ്യുമല്ലോ..
    കാമ്പില്ലാത്ത പഴിചാരല്‍ കേള്‍ക്കാന്‍ മനസ്സില്ലാ..!!

    കഴിയുമെങ്കില്‍ നന്നായി/ആദികാരികമായി/മലയാളത്തില്‍ തന്നെ മറുപടി പറയുക

    ReplyDelete
  32. @പ്രചാരകന്‍,
    താങ്കളുടെ ഏതു കമന്റാണ് ഞാന്‍ ഡിലീറ്റാക്കിയത്.
    എനിക്കറിയൂല.

    ReplyDelete
  33. ഇസ്ലാമിന്റെ ലാളിത്യത്തെ തകര്‍ത്തു തരിപ്പനമാക്കുന്ന ഇത്തരം കച്ചവട താല്‍പര്യങ്ങളെ എതിര്‍തെ മതിയാകൂ

    ReplyDelete
  34. എന്തൊരു ക്രൈമാണ്‌ ഈ സുന്നികള്‍ കാട്ടിക്കൂട്ടുന്നത്‌. മാതാ അമൃതാനന്തമയുടെ വരുമാനത്തിന്‌ ഭീഷണിയാവുമോ ഈ കാന്തപുരം പള്ളി. ഖബര്‍ പൂജകള്‍ വേണ്ടപോലെ വരുമാനം തരാത്തതിനാലാണോ ഇനി മുടിക്കച്ചവടവും മുടിവാണിഭ ഉറൂസുകളും കൊണ്ടാടാന്‍ തീരുമാനിച്ചത്‌.

    മുടികളയാനുള്ളതാണ്‌ അല്ലാതെ മുസല്ലയില്‍ വയ്ക്കാനുള്ളതല്ല. ആ മുടി പരിശുദ്ദമായിരുന്നെങ്കില്‍ 23 വര്‍ഷം പ്രവാചകന്‍ കളഞ്ഞ മുടികൊണ്ട്‌ ഇന്ന്‌ ലോകമെമ്പാടുമുള്ള പള്ളികളില്‍ ആറാട്ടുകളായിരുന്നേനെ.

    ReplyDelete
  35. പ്രവാചക കേശത്തിനും വിയര്‍പ്പിനുമെല്ലാം പ്രാധാന്യമുണ്ട്. അനുചരന്മാര്‍ അവക്കെല്ലാം പ്രാധാന്യം കല്‍പ്പിച്ചത് വിശ്വായോഗ്യമായി
    റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പില്‍കാലത്ത് അത്തരം എന്തെങ്കിലും സൂക്ഷിച്ചു വെക്കുകയോ അതില്‍ നിന്ന് ബര്‍ക്കത്തെടുക്കുകയോ ചെയ്യുന്നതിന്
    ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവും മാതൃകയുമില്ല. തിരുകേശത്തിന്‍റെ പേരില്‍ ഇവിടെ ഭക്തിവ്യാപാരമാണ് നടക്കുന്നത്. പ്രവാചകന്‍റെ മുടിയിട്ട വെള്ളം എന്നപേരില്‍ ഇരുപത്തി അയ്യായിരത്തിനും
    അമ്പതിനായിരത്തിനുമൊക്കെ പച്ചവെള്ളം വിറ്റ് ജനങ്ങളുടെ പണവും വിശ്വാസവും
    കുപ്പിയിലാക്കുന്നത്‌ ഇപ്പോള്‍ കാന്തപുരം വിഭാഗം ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. രണ്ടാമത് ഒരു മുടികൂടി കിട്ടിയതായി അദ്ദേഹം ഇപ്പോള്‍ അവകാശപ്പെടുന്നു.ഏറ്റവും വലിയ പള്ളിയും ഇത്തരമൊരു തലമുടിയും കൊണ്ട് കാന്തപുരം
    എന്ത് ചെയ്യുമെന്ന് ഊഹിക്കാന്‍ ഒരു നാല് കിലോ തലച്ചോറൊന്നും ആവശ്യമില്ല.ഇസ്ലാമിലെ വിശ്വാസങ്ങളെ അന്ധവിശ്വാസവല്‍ക്കരിക്കുകയും
    ഭക്തിയെ വ്യാപാരവല്ക്കരിക്കുകയും ചെയ്യുന്നവരുടെ ഈ കാല്‍വെപ്പ്‌ ഇസ്ലാമിനോട് കൂറുള്ളവര്‍ക്ക് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ. പടച്ചവന്‍ കാക്കട്ടെ.

    ReplyDelete
  36. കാന്തപുരക്കാരെ സുന്നികള്‍ എന്ന് വിളിച്ചത്‌ "Pseudo സുന്നികള്‍" എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷിക്കുന്നു. സുന്നി എന്ന വിവക്ഷ മറ്റൊന്നാണ്‌. കേരള സുന്നികള്‍ മറ്റൊന്നാണ്‌. അതാണിവിടെ ഉദ്ദേശിച്ചത്‌.

    ReplyDelete
  37. @ മനാഫ്

    >പ്രവാചക കേശത്തിനും വിയര്‍പ്പിനുമെല്ലാം പ്രാധാന്യമുണ്ട്. അനുചരന്മാര്‍ അവക്കെല്ലാം പ്രാധാന്യം കല്‍പ്പിച്ചത് വിശ്വായോഗ്യമായി
    റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട് <

    അതാണ് സത്യം..
    ആ സത്യം അംഗികരിച്ചൽ പിന്നെ എന്ത് വിവാദം !!
    പിൽകാലത്ത് ആരെങ്കിലും ചെയ്തോ ഇല്ലയോ എന്നതല്ല അടിസ്ഥാനം ,പിൽകാലത്ത് അത് ആദരിച്ച് സൂക്ഷിച്ച് വെച്ചതായും ആണല്ലോ ചരിത്രവും അതാണല്ലോ പ്രചാരകൻ അവസാനം (മലയാളത്തിൽ ) കൊടുത്തിരിക്കുന്ന ‘തിരു ശേഷിപ്പുകളും സ്മരണിയ വസ്തുക്കളും “ എന്ന ലേഖനം വിവരിക്കുന്നതും

    @ കൂതറ ഹാഷിം,

    മലയാളത്തിൽ ഇവിടെ വിവരിക്കുന്നുണ്ടല്ലോ ..വായിച്ചില്ലേ ?


    സമയം കിട്ടിയാൽ ഇനി ബാക്കി ശ്രമിയ്ക്കാം. ഇൻശാ അല്ലാഹ്

    ReplyDelete
  38. പടച്ചോനേ.......
    നരകത്തിലെ ഭാസ ആണല്ലോ
    പ്രചാരകാ ഇങ്ങള് പറീണത്
    കാലം പോയ പോക്കേ!
    ഒരു കാര്യം കട്ടായം
    ഈ പള്ളീല് കാന്തപുരത്തിന്‍റെ
    കാല ശേഷം എട്ടു-പത്തു മീറ്റര്‍ പൊക്കത്തില്‍ ഇമ്മിണി ബല്യ ഒരു ജാറം ഉണ്ടാവും.
    ഒര്‍പ്പാ...!
    ഹായ് ഹായ് ഹായ്...
    മുടീം ജാറോം....കൊസി കൊസി കോയാ

    ReplyDelete
  39. @ എം.എ അക്ബർ

    മുജാഹിദ് എന്നത് ഒന്നും, കേരളമുജാഹിദ് എന്നത് ലോകത്തെവിടെയും കാണാത്ത മറ്റൊന്നും അല്ലേ !!

    ReplyDelete
  40. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ..,

    ഞാന്‍ മുജാഹിദ്‌ അല്ല.. മുജാഹിദുകള്‍ ആരെങ്കിലുമിവിടെയുണ്ടെങ്കില്‍ മറുപടി തരും..

    പിന്നെ മുജാഹിദുകള്‍ എന്നാല്‍ "സുന്നി"കളില്‍ പെടുന്നവരെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അല്ലാതെ കാന്തപുരം സുന്നികളല്ല. ഉപ്പും ഉപ്പിലിടുന്നതും രണ്ടും രണ്ടാണ്‌.

    ReplyDelete
  41. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    അവിടെയാണ് നിങ്ങള്ക്ക് പിഴച്ചത്!
    പ്രവാചകന്‍ കുറച്ചാളുകള്‍ക്കുള്ള ഭക്ഷണം
    വര്‍ദ്ദിപ്പിച്ചു ഏറെ പേര്‍ക്ക് നല്‍കിയിട്ടുണ്ട്. തുപ്പല്‍ പുരട്ടി അന്ധത മാറ്റിയിട്ടുണ്ട്. നാലില്‍ അധികം വിവാഹം കഴിച്ചിട്ടുണ്ട് അവിടുത്തെ മരണത്തോടെ അത്തരം കാര്യങ്ങള്‍ അവസാനിച്ചു.
    പ്രവാചകന് ശേഷം ഉത്തമനൂറ്റാണ്ടുകളില്‍
    ജീവിച്ച ആരെങ്കിലും ഇതെല്ലാം ചെയ്തതായി
    തെളിയണം. അവരായിരുന്നല്ലോ നിങ്ങളെക്കാളും
    പ്രവാചക സ്നേഹമുള്ളവര്‍.
    നിങള്‍ സ്വയം വാദിക്കുന്ന തിരുകേശത്തിന്‍റെ പേരില്‍
    ഭക്തി വ്യാപാരം നടത്തുന്നുകയാണ് ചെയ്യുന്നത്.
    കറാമത്തുകള്‍ കച്ചവടം ചെയ്യുന്നു
    ഖബറുകള്‍ കെട്ടിപ്പൊക്കി അവിടെ ആരാധനാ കേന്ദ്രമാക്കുന്നു.സുജൂദും ത്വവാഫും വരെ ചെയ്യുന്നു!!! സകല അന്ധ വിശ്വാസങ്ങളെയും ആധുനിക വല്ക്കരിച്ചു എഴുന്നള്ളിക്കുന്നു.ഉറക്കം നടിക്കുന്നവരാണ് നിങ്ങള്‍.
    കല്ലു വെച്ച നുണയും ഭക്തിയാക്കുന്നവരും !
    സാമ്പിള്‍ ഇവിടെ

    ReplyDelete
  42. അബുദാബിയിലെ 'അഹമദ്‌ ഖസ്‌റജിനു ' സ്വപ്നദര്‍ശനമുണ്ടാവുകയും തദടിസ്താനത്തില്‍ തന്റെ കയ്യിലുള്ള മുടി കേരളത്തിലെ ഒരു ഷേഖ്‌ അബൂബ്ക്കറിന്റെ കയ്യില്‍ കൊടുക്കണമെന്നും അങ്ങനെ അതാരെന്നറിയാന്‍ പ്രശ്നം വച്ചു നോക്കുകയും കാന്തപുരമാണ്‌ അതിന്റെ യധാര്‍ഥ അവകാശിയെന്ന്‌ തീരുമാനിക്കുകയും ചെയ്തെന്നാണ്‌ കാന്തപുരം അനുയായിയും എന്റെ സുഹൃത്തുമായ ഒരാളുമായി ഇപ്പോല്‍ സംസാരിച്ചപ്പോല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

    സത്യമാണെങ്കില്‍ ഒരു വന്‍ ഗൂഢാലോചന ഈ ഭക്തിത്തട്ടിപ്പിന്റെ പേരില്‍ നടക്കുന്നുവെന്നു മനസ്സിലാക്കാം..

    (ഈ കഥയാണ്‌ തിരുവനന്തപുരം ആറ്റുകാള്‍ ക്ഷേത്രത്തിനുള്ളതും. അവിടത്തെ "പൊങ്കാല ഉറൂസ്‌ " അങ്ങനെയാണ്‌ ഇപ്പോല്‍ കെങ്കേമമായി ആണ്ടുനേര്‍ച്ചകളായി കൊണ്ടാടുന്നതും. )

    പളനി കാന്തപുരമാണ്ടവാ കാപ്പാത്ത്‌ .. ഇനി മുടികളയള്‍ ചടങ്ങിനു "കാന്തപുരം ബാല്‍ പള്ളി"യില്‍ പോയാല്‍ മതി.

    ReplyDelete
  43. സുന്നിയുടെയും മുജാഹിദിന്റെയും അര്‍ഥവും അര്‍ഥതലങ്ങളും നമുക്ക് വേറെ ചര്‍ച്ച ചെയ്യാം.
    ഖുര്‍‌ആനും സുന്നത്തുമനുസരിച്ച് ഏതാണ്, എവിടെയാണ് ശരി എന്ന് നോക്കിയാല്‍ മതി.
    ബക്കര്‍ ഇവിടെ സുന്നത്തെടുക്കുന്നവനാണ് സുന്നി എന്ന അര്‍ഥത്തില്‍ സുന്നത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സുന്നികളായി എണ്ണാമോ എന്ന ആശങ്കയാണ്.അത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്.
    കാര്യങ്ങള്‍ വഴിതിരിഞ്ഞു പോകാതിരിക്കട്ടെ.

    [co="red"]ഇതിന്നാണു മറുപടി വേണ്ടത്.
    1.ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ.ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി. (ഇതിന്നിതുവരെ ആരും മറുപടി പറഞ്ഞു കണ്ടില്ല.
    2.ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇന്ന് ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്.[/co]

    അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് അല്ലേ...

    ReplyDelete
  44. കേശം ആരുടേതായാലും കച്ചോടം പൊടിപൊടിക്കട്ടെ കോയാ.. .. A timely post..

    ReplyDelete
  45. എത്ര കിട്ടും ..................???????..

    ReplyDelete
  46. ഇതാണോ പ്രശ്‌നത്തിന്റെ കാതല്‍. പോസ്റ്റ് വായിച്ചിട്ട് എനിക്കങ്ങനെ മനസ്സിലായില്ല. പ്രശ്‌നത്തിന്റെ കാതല്‍ നബിയുടെ മുടിയോ കാന്തപുരമോ അല്ല. അത് രണ്ടും തമ്മിലുള്ള കണക്ഷനാണ്. ആ മുടി ഇവിടെ നിര്‍വഹിക്കുന്ന ധര്‍മമെന്താണ് എന്നതാണ്. മുടി എവിടുന്ന് കിട്ടി. തെളിവെന്ത്. ഇസ്ലാമികമായി ഈ പ്രവര്‍ത്തനത്തെ എങ്ങനെ ന്യായീകരിക്കാം. ഇതാണ് മുഖ്താറിന്റെ ചോദ്യം.

    കച്ചവടത്തിന്റെ എല്ലാ ചേരുവകളും ഇവിടെ ഒത്തുചേര്‍ന്നിട്ടുണ്ട എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. പണമെറിഞ്ഞ് പണം വാരുക. 40 കോടി ഒരു വര്‍ഷത്തിനകം പിരിഞ്ഞുകിട്ടുകയും അതിന്റെ ഇരട്ടി അടുത്ത വര്‍ഷം ലാഭമായി കിട്ടുകയും ചെയ്യുന്ന ഒരു കച്ചവടം.

    അതിലെ 10 കോടി ചെലവഴിച്ചാല്‍ കോഴിക്കോട് ചേരിപ്രദേശത്ത് പുഴുക്കളെ പോലെ ജീവിക്കുന്ന ഒരു പറ്റം കുടുബങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാമായിരുന്നു 30 കോടികൊണ്ട് പള്ളിനിര്‍മിച്ചാലും വലിയ കുറവൊന്നും ഉണ്ടാവില്ല. എന്ന് പറയാന്‍ തോന്നുന്നില്ല. കാരണം അതൊന്നും മുസ്ലിംകളുടെ ഉത്തരവാദിത്തമായി ആരും കാണുന്നില്ലല്ലോ. അതുകൊണ്ട് ഇതിന്റെ വരുമാനവും ഈ നിലക്ക് വിനിയോഗിക്കുമെന്ന് പറയാനാവില്ല. ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തോട് അസൂയയും സംശയവും ജനിപ്പിക്കാനും. അതിന്റെ ആളുകള്‍ക്ക് ഫഖ്‌റ് നടിക്കാനുമുള്ള ഒരു ഉപാധിയായി അത് മാറും.

    ഇതൊക്കെ വെറുതെ പറയുകയാണ്. എന്ത് പറഞ്ഞാലും പള്ളി അത് പോലെതന്നെ ഉയരും ഇവിടെ പിന്തുണ നല്‍കിയ സിംഹവാലനെ കണ്ടില്ലെ ഇസ്ലാമിനെക്കുറിച്ച് എന്ത് ചര്‍ചചെയ്താലും തെറിപ്പാട്ടുമായി വരുന്ന ഇത്തരക്കാരാണ് ഇതിന് പിന്നില്‍ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല.

    ആ പള്ളിയില്‍ മുടികാണ്ട് അനുഗ്രഹം വാങ്ങാന്‍ വരുന്ന ആളുകളുടെ തിരക്കിനിടയില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തില്‍ നമ്മുക്ക് ഈണത്തില്‍ കേള്‍ക്കാം. അറഐത്തല്ലദീ യുകദ്ദിബു ബിദ്ദീന്‍.. അര്‍ഥമറിയുന്ന ആരും ആ മുടിയുടെ അനുഗ്രഹം വാങ്ങാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടാവില്ല എന്ന് അതിന്റെ സംഘാടകര്‍ക്കും അറിയാം.

    ReplyDelete
  47. ഒരിക്കല്‍ ഞാന്‍ ഉമ്ര നിര്‍വഹിക്കാനായി മക്കയില്‍ എത്തി. അന്ന് കഅബയുടെ മെയിന്റനന്‍സ് നടക്കുകയാണ്. (ഉയരം കൂട്ടുകയോ മറ്റോ ആണ്) ചുറ്റും മറച്ചിരുന്നതിനാല്‍ കഅബം കാണാന്‍ പറ്റിയില്ല. എന്നാല്‍ ഞാന്‍ ശ്രദ്ധിച്ച ഒരു വസ്തുത ഉള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്ന ഓരോ വസ്തുവും പ്രത്യേകം പേക്ക് ചെയ്തു അതില്‍ സീല്‍ വെച്ച് അതിനു നമ്പറിട്ടാണ് കൊണ്ട് പോകുന്നത്. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മനസ്സിലായത്‌ അതിന്റെ ഒരു കഷ്ണം കിട്ടിയാല്‍ ആളുകള്‍ അതിനെ കഅബയുടെ പ്രത്യേകത മാനിച്ചു ആരാധിച്ചു തുടങ്ങും എന്ന് ബോധ്യമുള്ളതു കൊണ്ട് നശിപ്പിക്കാന്‍ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത് എന്നാണു. നോക്കൂ വിശ്വാസം വഴിതെറ്റി പോകാതിരിക്കാന്‍ എന്ത് മാത്രം സൂക്ഷ്മത പാലിക്കുന്നു. ഗ്രാന്‍ഡ്‌ മോസ്ക്കില്‍ എത്തുന്നവരുടെ ആരാധന മുടിയിലേക്ക് മാറില്ലെന്ന് പറയാനാവില്ല. അതിനാണല്ലോ കാല്‍ ലക്ഷം പേര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത്.

    ReplyDelete
  48. ന്‍ഘാ ഹാ ലതുകൊള്ളാമല്ലൊ ...
    കേശം കൊണ്ടും ദിവ്യത്വം ..
    ഇനി മുതല്‍ ആ ഷേഖു ഉസ്താദു അവര്‍കളെ "കാന്തപുരം കേശവന്‍ മുസ്ളിയാര്‍" എന്നുവിളിക്കുന്നതാവും ഉചിതം.

    ReplyDelete
  49. lathif says

    "ഇവിടെ പിന്തുണ നല്‍കിയ സിംഹവാലനെ കണ്ടില്ലെ ഇസ്ലാമിനെക്കുറിച്ച് എന്ത് ചര്‍ചചെയ്താലും തെറിപ്പാട്ടുമായി വരുന്ന ഇത്തരക്കാരാണ് ഇതിന് പിന്നില്‍ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല."

    ലതിഫിനോട്...!

    നിങ്ങള്‍ എത്രയൊക്കെ സ്വാത്വിക ഭാവം പുണ്ട് ഇരുന്നാലും നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും.
    എന്റെ കാര്യം എനിക്ക് വ്യക്തമായി പറയാന്‍ കഴിയും
    ഞാന്‍ ഇതുവരെ ഇസ്ലാമിനെതിരെ തെറിപ്പാട്ട് പാടിയിട്ടില്ല

    അങ്ങനെ ചെയ്യുന്നവര്‍ ഇവിടെ ഉണ്ടാകും.എന്നെ ആ കുട്ടത്തില്‍ പെടുത്തരുത്.

    പക്ഷെ ഞാന്‍ മതഭ്രാന്താരെ വിമര്സിച്ചിട്ടുണ്ട്.മതഭ്രാന്തരുടെ ചെയ്തികള്‍ക്ക് ആശയ പിന്തുണ നല്‍കുന്ന നിങ്ങളുടെ ജമ അതെ ഇസ്ലാമിയെ എതിര്‍ത്ടുണ്ട് .ഇനിയും വിമര്സിക്കും .
    ആ വിമര്സനതിനു അതിനു ഇസ്ലാമുമായി ബന്ധമില്ല.

    ജമ അതെ ഇസ്ലാമി എന്നാല്‍ ഇസ്ലാം എന്നാണോ അര്‍ഥം ..?


    ഇസ്ലാം മതസ്ഥരുടെ കൂടെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്
    അവര്‍ ഇസ്ലാമാണോ ഹിന്ദുവാണോ ക്രിസ്ത്യാനി ആണോ എന്നത് എന്നെ ബാധിക്കുന്ന കാര്യം അല്ല .
    എന്റെ സുഹൃത്തുക്കള്‍ അത്ര മാത്രം .അവിടെ മതം ഒരു പ്രശ്നം അല്ല

    നിങ്ങള്ക്ക് ഇതൊക്ക്കെ മനസ്സിലാകും എന്ന് എനിക്ക് യാതൊരു പ്രതിക്ഷയും ഇല്ല

    പൊട്ടാ കിണറിലെ തവളയെ പോലെ ഞാനും എന്റെ കൂടെ ഉള്ളവരും മാത്രമാണ് ശരി
    എന്ന് ധരിച്ചു ജിവിക്കുന്നവര്‍ സ്വന്തം ജന്മം പാഴാക്കി കളയുകയാണ് എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

    ReplyDelete
  50. കോഴിക്കോട്ടു എന്തിനാ ഇത്ര വലിയ പള്ളി.........പിന്നെ കേശം (മുടി ) പണ്ടേ മര്‍കസില്‍ ഉള്ളധല്ലേ? ,ഷെയ്ഖ് കൈമാരിയതാണോ ? പുടിയ അന്തവിശ്വാസം തുടങ്ങുന്നു .

    ReplyDelete
  51. ഹൈക്കലുസ്സിഹാം മുസല്യാര്‍ ഇനി കുത്തുപാളയെടുത്തതു തന്നെ!!
    ഈ മുടി ആ എലസ്സിനെ നിഷ്പ്രഭമാക്കിയില്ലേ ....

    ReplyDelete
  52. ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
    ഉസ്താത്‌ ചെയ്യുന്നത് ശരിയോ തെറ്റോ എന്നത് അവിടെ ഇരിക്കട്ടെ. ആദരണീയരായ ഉലമാക്കളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ടോ? അതിനു മാത്രം വിവരം താങ്കള്‍ക്കു ഉണ്ടോ?
    പള്ളി ഞങ്ങള്‍ക്ക്‌ ഒരു പ്രാര്‍ഥനാകേന്ദ്രം മാത്രമല്ല, അന്തസിന്റെ ചിഹ്നം കൂടിയാണ്.പോരാത്തതിന് മറ്റു ചിലര്‍ക്കുള്ള പാഠവുമാണ്.
    നിങ്ങള്‍ വലിയ മണിമാളികകള്‍ കെട്ടുമ്പോള്‍ ദൈവത്തിന്റെ വീടായ പള്ളി അതിനേക്കാള്‍ സുന്ദരമായ രീതിയില്‍ നിര്‍മിക്കണ്ടേ? പാവങ്ങളെ ഉദ്ദരിച്ചതിനു ശേഷം മാത്രം പള്ളി പണിയാന്‍ കഴിയുമോ?
    പിന്നെ 'തിരുകേശം'പ്രശ്നം. അത് വെറുമൊരു മുടിയല്ല.കോടാനുകോടി കടന്നുവരുന്നതിന്റെ പച്ചക്കൊടിയാണ്. വെറും പത്തുവര്‍ഷം കൊണ്ട് നാല്പതല്ല നാനൂറു കോടി ഉണ്ടാക്കാം. അപ്പോള്‍ ഇത് നഷ്ടമോ ലാഭമോ?
    ഇതൊന്നും മനസ്സിലാക്കാതെ വെറുതെ വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിക്കരുത്

    ReplyDelete
  53. ലോകത്താകെ മൂന്നു പള്ളികളിലെ പ്രവാചകന്റെ മുടിയുള്ളൂ എന്ന്.
    മോശം, മോശം.
    ബാക്കി മുടിയൊക്കെ എവിടെ പോയി.
    അന്വോഷിക്കണം, കണ്ടെത്തണം.
    എത്ര കോടികളുടെ വരുമാനമാര്‍ഗ്ഗമാണ് അവ.
    നഷ്ടപെടുത്തരുത്.

    ഇതുപോലെ സംഘടിപ്പിക്കാന്‍ നമ്മുടെ ഉസ്താദിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ...

    ഗുരുവായൂരിലും ശബരിമലയിലും ഒക്കെ എന്താ വരുമാനം!

    അതൊക്കെ കണ്ടു നമ്മള്‍ വെറുതെ ഇരിക്കാന്‍ പാടുണ്ടോ?

    ദീപസ്തംഭം മഹാശ്ച്യര്യം!

    ReplyDelete
  54. ടൂറിസ വ്യവസായം വലിയൊരു വരുമാന മാര്‍ഗ്ഗമാണ്. ഇവിടെ കാന്തപുരവും ലക്ഷ്യമിടുന്നത് അതു തന്നെയാണ്. അജ്മീര്‍, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സിയാറത്തു ടൂര്‍ സങ്കടിപ്പിക്കുന്ന ഇക്കൂട്ടര്‍ നമ്മുടെ നാട്ടിലെ പണം അങ്ങോട്ട്‌ ഒഴുക്കാതെ ഇവിടെത്തന്നെ ഒരു തീര്‍ഥാടന കേന്ദ്രം സ്ഥാപിച്ചാല്‍ ഉണ്ടാകാവുന്ന വരുമാന സാദ്ധ്യതയെ പറ്റി ചിന്തിച്ചതില്‍ അത്ഭുധപ്പെടാനില്ല. വ്യവസായികള്‍ അങ്ങിനെയാണ്. ജാറ വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റു ഇടിഞ്ഞു തുടങ്ങി. എന്നാല്‍ മുടി ഉള്ള പള്ളി ഹസ്രത്ത്‌ ബാല്‍ കഴിഞ്ഞാല്‍ വേറെ എവിടെയും ഇല്ല. ആ നിലക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വരുമാനമുള്ള തീര്‍ഥാടന കേന്ദ്രമാകും ഈ ഗ്രാന്റ് മോസ്ക് എന്ന് ഉറപ്പാണ്. വരുമാനം അതാണല്ലോ എല്ലാം.

    ReplyDelete
  55. "നബിയുടെ മുടി"(?) കൈ മാറുന്ന ഫോട്ടോ നോക്കൂ, അറബിയുടെ മുഖഭാവം 'യെന്തൊരു അഭിനയമാണ് വിഡ്ഢികളായ മലബാരികളുടെ നെധാവേ ഇതിനകത്തുള്ള മുടി വ്യെവസായം ഉണ്ടോ ഈ പാവങ്ങള്‍ അറിയുന്നു'.

    ReplyDelete
  56. ആ മുടി സത്യമാ യിട്ടും നബി (സ ) യുടേത് തന്നെ ആയിരുന്നെങ്കില്‍ ഒരു കഷ്ണം പോലും ആ ഷെയ്ഖ് ദുബായില്‍ വെക്കാതെ അത് കാന്ത പുരത്തിന് കൊടുക്കുമാ
    യിരുന്നോ ?
    ഇത് ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് തന്നെ

    ===========================
    ആ മുടി സത്യമാ യിട്ടും നബി (സ ) യുടേത് തന്നെ ആയിരുന്നെങ്കില്‍ ഒരു കഷ്ണം പോലും ആ ഷെയ്ഖ് ദുബായില്‍ വെക്കാതെ അത് കാന്ത പുരത്തിന് കൊടുക്കുമാ
    യിരുന്നോ ?
    ഇത് ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് തന്നെ
    =======================ആ മുടി സത്യമാ യിട്ടും നബി (സ ) യുടേത് തന്നെ ആയിരുന്നെങ്കില്‍ ഒരു കഷ്ണം പോലും ആ ഷെയ്ഖ് ദുബായില്‍ വെക്കാതെ അത് കാന്ത പുരത്തിന് കൊടുക്കുമാ
    യിരുന്നോ ?
    ഇത് ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് തന്നെ

    ReplyDelete
  57. ഡോ. അഹമ്മദ് ഖസ്‌റജിന് ഇതെവിടെന്ന് കിട്ടി ഇദ്ധേഹം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നെല്ലാം ആരെങ്കിലും അന്വേഷിച്ചിരുന്നൊ? വെല്ല വിവരവുമുണ്ടോ?

    ReplyDelete
  58. മുഖ്താറേ പ്രസക്തമാണ് പോസ്റ്റ്.ഞാന്‍ ദാ ഇവിടെ അഭിപ്രായിച്ചതോണ്ട് തത്ക്കാലം ലിങ്കിട്ടേച്ച് പോകുന്നു.മുടിയും പള്ളിയും നാട്ടിലെ ഇസ്ലാമിക സംസ്ക്കാരത്തെ എത്ര കണ്ട് പരിപോഷിപ്പിക്കുമെന്ന് കണ്ടറിയാം.പടച്ചോന്‍ കാക്കട്ടെ.

    ReplyDelete
  59. പ്രചാരകന്‍ ഇതിനു കുടി വല്ലതും പറയുമോ ? ലിങ്ക് ആയാലും മതി. മുഖ്താരിന്റെയും , എം ടി മനാഫിന്റെയും ചോദ്യങ്ങള്കടിയില്‍ ഒരു കയ്യൊപ്പ് . എന്റെ സംശയം ഇതാണ്. 1 ) ഇമാം ശാഫി, ബുഖാരി (റഹിമഹുമുല്ലാഹ് ) യൊക്കെ ഹദീസുകള്‍ സ്വീകരിക്കുമ്പോഴും മറ്റും കാണിചിരുന്ന സൂക്ഷ്മതയെകുറിച്ചൊക്കെ വലിയ വായില്‍ വയള് പറയുന്ന ഉസ്താദുമാര്‍ ഈ മുടിയുടെ സനദിന്റെ കാര്യത്തില്‍ കാണിച്ച സൂക്ഷമതയൊന്നു വിവരിക്കാമോ ? 2 ) ഇനിയിത് പ്രവാചകന്റെത് ആണെങ്കില്‍ തന്നെ 'ബര്‍ക്കത്ത്' എടുക്കാന്‍ 'നയാപൈസ' വേണ്ട എന്ന് ഉസ്താദ് പ്രഖ്യാപിക്കുമോ ? ഐ മീന്‍സ് ബിസിനസ് ലക്ഷ്യമില്ലെന്നു ? 3 ) ഒരു ഗ്ലാസ് മുടി വെള്ളം കിണറ്റിലൊഴിച്ചാല്‍ കിണറാകെ മുടി വെള്ളമാവുമോ ?

    ReplyDelete
  60. പള്ളിക്കകത്തെന്താ പൂന്തോട്ടക്കാരന് കാര്യം എന്ന് ആരെങ്കിലുമൊക്കെ ചോദിച്ചേക്കാം.... എങ്കിലും പറയട്ടെ മുടി സൂക്ഷിക്കാന്‍ 40 കോടി പോരാ!!! കുറഞ്ഞു പോയി!!!

    ReplyDelete
  61. അതല്ലാ...സ്വപ്നത്തില്‍ ആരോ വന്നു മുടി എവിടെ എന്നും..അത് ഉടന്‍ ഇന്ത്യയിലെ ഒരു ഷെയ്ഖ് അബൂബക്കറിനു കൊടുക്കണം ന്നും പറഞ്ഞെന്നു അവസാനം അന്വേഷിച്ചപ്പോള്‍ ഇവിടെ ആകെയുള്ള ഈ ഷെയ്ഖ് അബൂബക്കറിന്റെ കയ്യില്‍ കൊടുത്തെന്നും പറഞ്ഞു ആരോ ഒരാള്‍ ..അതല്ലാ...ഇനി വേറൊരാള്‍ക്ക്‌ സ്വപ്നം കണ്ടാല്‍ ഈ മുടി നബിയുടെത് അല്ലാ..അത് നിങ്ങള്‍ തെറ്റിദ്ദരിക്കരുത്..എന്ന് അശരീരി കേട്ടതായി പറഞ്ഞാല്‍ ..അത് നാം വിശ്വസിക്കുമോ ..ഇവര്‍ വിശ്വസിക്കുമോ?...മുടി കളയുമോ?..എന്താണ് ചെയ്ക...

    ReplyDelete
  62. അനസ് (റ) വില്‍ നിന്ന് :അദ്ദേഹം പറഞ്ഞു :"ഹജ്ജു വേളയില്‍ ജമ്രയില്‍ എറിയുകയും അറവു നടത്തുകയും ചെയ്ത ശേഷം റസൂല്‍ (സ) മുടി വടിച്ചു .ക്ഷുരകന്‍ റസൂലിന്‍റെ തലയുടെ വലതു ഭാഗത്തെ മുടി വടിച്ചു കഴിഞ്ഞപ്പോള്‍ റസൂല്‍ ആ മുടി എടുത്ത് അബൂ ത്വല്‍ഹതുല്‍ അന്‍സ്വാരി എന്ന സ്വഹാബിയെ വിളിച്ചു അദ്ദേഹത്തെ ഏല്‍പിച്ചു . ക്ഷുരകനോട് ഇടതു ഭാഗത്തെ മുടിയും എടുക്കാന്‍ റസൂല്‍ പറഞ്ഞു .എടുത്തു കഴിഞ്ഞപ്പോള്‍ റസൂല്‍ ആ മുടിയും അബൂ ത്വല്‍ഹതുല്‍ അന്‍സ്വാരിയെ ഏല്‍പിച്ചു പറഞ്ഞു: "ഇത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക (മുസ്ലിം, തിര്‍മിദി)

    ReplyDelete
  63. പോസ്റ്റും കമന്റുകളും വായിച്ചു, അനുകൂലിച്ചും പ്രതികൂലിച്ചും ഉല്ല കമന്റുകള്‍. പക്ഷെ സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാല്‍ മനസിലാകുന്ന ഒരുകാര്യമുണ്ട്, ലോകത്ത് കോടിക്കണക്കിനു ജനങ്ങള്‍ ദിവസങ്ങളോളം പട്ടിണികിടക്കുന്നവരായും അന്തിയുറങ്ങാന്‍ കൂരയില്ലാത്തവരായും ജീവിച്ചിരിക്കുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിച്ച് പ്രവാചകന്‍ ഇത്തരം ഒരു കാര്യത്തിനു മുതിരുമോ, സ്വന്തം വലിപ്പം കാണിക്കാന്‍ ഇസ്ലാമിനെ കൂട്ടുപിടിക്കുന്നവരുടെ ഇത്തരം പോഴത്തരങ്ങള്‍ക്ക് നാളെ അള്ളാഹുവിനോട് തീര്‍ച്ചയായും കണക്കു പറയേണ്ടി വരും. സ്വന്തം നേതാവു എന്തു തോന്യാസം കാണിച്ചാലും അതിനു കുടപിടിക്കുന്ന അണികളുടെ പാരമ്പര്യം ഇവിടേയും മുറുകെ പിടിച്ചോണം. സ്വര്‍കത്തിലേക്കു കാന്തപുരം ഒരു പാലം പണിയുകയാവും. അള്ളാഹു കാക്കട്ടെ.

    ReplyDelete
  64. ആ മുടി സത്യമാ യിട്ടും നബി (സ ) യുടേത് തന്നെ ആയിരുന്നെങ്കില്‍ ഒരു കഷ്ണം പോലും ആ ഷെയ്ഖ് ദുബായില്‍ വെക്കാതെ അത് കാന്ത പുരത്തിന് കൊടുക്കുമാ
    യിരുന്നോ ?
    (അപ്പോള്‍ ശൈക്കിനു നബിയോട് സ്നേഹം ഇല്ലേ ?)
    ഇത് ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് തന്നെ ..

    ReplyDelete
  65. നബിയുടെ മുടിക്ക് പ്രധാനിം ഉണ്ടോ ഇല്ലേ എന്നത് അവിടെ നില്കട്ടെ .ഇ കേശം നബിയുടെത് തന്ന യാണോ ?വല്ല ഗവേഷണവും നിങ്ങള്‍ നടത്തിയോ ?ഇതിന്തെ ആവശ്യം ഉണ്ട് .അല്ലാതെ ഉസ്താദ് പറഞ്ഞത് അപ്പടി ഇ കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റുമോ ? ശൈക്കിനു സ്നേഹം ഇല്ലഞ്ഞിട്ടാണോ നിങ്ങള്ക്ക് നല്‍കിയത് ?

    ReplyDelete
  66. ഭീമമായ ഈ തുകകൊണ്ട്, കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ കൊടുക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയിരുന്നെങ്കില്‍, അഗതികള്‍ക്കുതകുന്ന ഒരു തൊഴില്‍ പരിശീലന സ്ഥാപനം തുടങ്ങിയെങ്കില്‍, ഒരു തൊഴില്‍ ശാല നല്‍കിയെങ്കില്‍. ഒരു പലിശ രഹിത ധന സഹായ സ്ഥാപനം തുടങ്ങിയിരുന്നെങ്കില്‍...
    ഇങ്ങിനെ ഒരുപാട് എന്കിലുകള്‍ ഉണ്ട്. ഇതില്‍ ഏതെന്കിലും ഒരു എങ്കില്‍ എങ്കിലും ചെയ്‌തിരുന്നെന്കില്‍, എത്ര നന്നായിരിക്കും. മതം കച്ചവടമാക്കുന്ന ഇക്കാലത്ത് ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍!

    ReplyDelete
  67. ശരിയോ തെറ്റോ..? അതിനെ നിര്‍വ്വചിക്കുന്നതിന്‍റെ മാനദണ്ഡം എന്തോ..?
    എനിക്കൊരു അഭിപ്രായമുണ്ട്.
    ഇത്രയും പണം മുടക്കി ഒരു പള്ളി പണിയേണ്ട കാര്യമുണ്ടോ..?
    പരിസര വാസികളില്‍ തന്നെയും അനേകായിരം പേര്‍ ഒരു ജീവിതമാര്‍ഗ്ഗം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ അവരുടെ ...ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു { സര്‍ക്കാരിനെ സഹായിക്കുക അത് വഴി ജനതയെ സമാധാനത്തിലാക്കുക }പകരം ഇക്കാണിക്കുന്ന കാര്യങ്ങള്‍ക്ക് മറ്റെന്തു ന്യായീകരണം പറഞ്ഞാലും എനിക്കതിനെ അസ്വീകാര്യമായി അനുഭവപ്പെടുന്നു.

    "നിന്‍റെ വീട്ടില്‍ മണമുള്ള ഒരു ചാര്‍ {കറി}വെച്ചാല്‍ നീ അതിലല്‍പം വെള്ളം അധികം ഒഴിക്കുക. എന്നിട്ടതിനെ നിന്‍റെ അയല്‍ക്കാരനും കൂടെ ഓഹാരിക്കുക" എന്ന പ്രവാചക അദ്ധ്യാപനം ഇവരെന്തേ മറന്നു പോയോ..?

    ReplyDelete
  68. നബി(സ)യുടെ മുടിക്ക് ഏതെങ്കിലും രീതിയിൽ വല്ല പ്രത്യേകതയുമുണ്ടാകുമായിരുന്നെങ്കിൽ മുടിയുടെ ഒരു പൊട്ടേങ്കിലും മസ്ജിദുന്നബവിയിലോ മസ്ജിനുൽ ഹറമിലോ കാണേണ്ടിയിരുന്നു. നബി(സ) ജീവിച്ച മദീനയിൽ മുടി പോയിട്ട് രോമം പോലും കാണാൻ കിട്ടില്ല. അവിടെന്നൊക്കെ ഭൂമിയിലേക്ക് താഴ്ന്ന് പോയ മുടി പൊങ്ങിവന്നത് ഖുറാഫാത്ത് കേന്ദ്രങ്ങളിലാണ്. കുറെ ഖുറാഫാത്ത് ഗ്രന്ഥങ്ങളുടെ ഒരൂ പ്രധാന സോർസ് ആകുന്നു തുർക്കി.

    ദുബായിലൊരൂ ശൈഖ് മസ്ജിദ് ഉണ്ടല്ലൊ, എന്തെ അവിടെക്ക് മുടി കിട്ടാതെ പോയത്!! ദുബൈകാരൻ അറബിക്ക് ‘മുടി’ ദുബൈയിൽ കാശാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടാവണം.

    സകല ഖുറാഫാത്തുകളെ പോലെ തന്നെ ഇതും. ഊഹത്തെ പിന്തുടരുകയല്ലാതെ നിവൃത്തിയില്ല. എന്ത് നാശത്തിനാണാവോ ഈ പിശാചുക്കളിങ്ങനെ കളിക്കുന്നത്!! അല്ലാഹു കാക്കട്ടെ.

    ReplyDelete
  69. എല്ലാരെയും പടച്ചോന്‍ കാക്കട്ടെ...ആമീന്‍.

    ReplyDelete
  70. ശൈഖ് ഖസ്‌റജ് കൈമാ‍റിയ സനദ് മർകസിൽ ഉണ്ടല്ലോ .. ഇനി അത് കൊണ്ട് വന്ന് എല്ലാ വഹാബികൾക്കും കാണിച്ച് ബോധ്യപ്പെടുത്താൻ വഴിയില്ല.

    ReplyDelete
  71. സനദ് വായിക്കാൻ വഹാബിക്ക് അറിയുമോ അതിന്‌ .ഇനി വായിച്ച് മനസിലായാൽ തന്നെ അത് അംഗീകരിക്കുമോ ?


    നബിയെ പരിഹസിക്കുന്ന വഹാബി പാതിരിമാരെ കാണാൻ ഇവിടെ ഒന്ന് ക്ളിക് ചെയ്യുക. അതിലും അപ്പുറമാണോ ഈ പരിഹാസം

    ReplyDelete
  72. Did the Prophet (peace and blessings of Allah be upon him) vouch for the
    practice of preserving his blessed hairs?


    From the authentic Ahadith, it is clear that preserving and respecting the hairs is a practice which the
    Prophet himself encouraged:
    • Imam Bukhari narrates in his Sahih from Anas ibn Malik that:
    ‘When the Prophet (peace and blessings of Allah be upon him) had his head shaved (on the
    occasion of Hajj), Abu Talha was the first to take his hairs.’ 1
    • Anas (may Allah be pleased with him) reports:
    ‘I saw the Prophet (peace and blessings of Allah be upon him) when the barber was cutting his
    hair. The Companions were circulating him. Each one wanted the blessed hairs to fall in their
    hands.’ 2
    If his hairs were of no importance or significance, the Prophet (peace and blessings of Allah be upon
    him) would have prohibited his Companions from preserving them. No report is to be found as such.
    On the contrary, we find that the Prophet (peace and blessings of Allah be upon him) wanted his
    Companions to keep them, as a form of Baraka. The report of Imam Muslim clearly highlights this,
    where Abu Talha was explicitly told by the Prophet (peace and blessings of Allah be upon him):
    ‘Distribute the hairs amongst the people.’ 3

    link from Prachaarakan

    ReplyDelete
  73. “An Atheist believes that a hospital should be built instead of a church. An atheist believes that deed must be done instead of prayer said. An atheist strives for involvement in life and not escape into death. He wants disease conquered, poverty vanished, war eliminated.” - Justin Brown

    ReplyDelete
  74. ചില കമന്റുകളില്‍... ശൈഖ് ഖസ്റജ് കൈമാറിയ “സനദ്” മര്‍ക്കസില്‍ ഉണ്ടല്ലോ... വഹാബികള്‍ക്ക് അത് കാണിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ എന്ന് വിലപിക്കുന്നത് കണ്ടു....!!

    ആ “സനദ്”ആണ് ഇവരുടെ പ്രധാന തെളിവെങ്കില്‍...ഇ.കെ സുന്നികളുടെ സമ്മുന്നതനായ നേതാവ് അമ്പലക്കാട് ഫൈസി കാന്തപുരത്തിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും..കുറഞ്ഞപക്ഷം സനദിലെ റിപ്പോര്‍ട്ടര്‍മാരുടെ പേരെങ്കിലും പറഞ്ഞുതരണം എന്ന് അപേക്ഷിച്ചിട്ടും എന്തേ ഒന്നും കാണിച്ച്കൊടുക്കാഞ്ഞത്?? ഒന്ന് ചുമ്മാ ചിന്തിക്കരുതോ കാന്തപുരത്തിന്റെ അനുയായികളേ....

    പ്രവാചകസ്നേഹം എന്നത് പ്രവാചകനെ പിന്‍പറ്റുകയാണെന്നുള്ളത് മര്‍ക്കസിന്റെ യൂകെജി ക്ലാസ്സില്‍ പഠിപ്പിക്കുന്നില്ലയോ??? നബി(സ)മുടിയെ ഇവര്‍ അത്രക്ക് സ്നേഹിക്കുന്നവരാണെങ്കില്‍ ഇവര്‍ ചെയ്യേണ്ടിയിരുന്നത് തങ്ങളുടെ മുടി തോളറ്റം വരെ നീട്ടി വളര്‍ത്തി ഈന്തപ്പന നാരുകൊണ്ട് കെട്ടി ഒതുക്കി പ്രവാചകനെ അനുകരിക്കേണ്ടിയിരിന്നു. അതാണ് മുടിയുടെ വിഷയത്തില്‍ പ്രവാചകചര്യ. എന്നാല്‍ ഒരൊറ്റ അനുയായിയുടെ തോപ്പി പൊക്കിനോക്കിയാലും ക്രോപ്പ് ചെയ്യാത്ത മുടി ഇന്ന് കാണാനൊക്കുമോ??? മറിച്ച് ഇവര്‍ ചെയുന്നതോ....നബിയുടെ മുടി ...ബര്‍ക്കത്ത് ..സ്വര്‍ഗ്ഗം..എന്നൊക്കെ പാടിവിളിച്ച് മര്‍ക്കസിന്റെ ഭണ്ഡാ‍രം നിറക്കുന്നു.

    ReplyDelete
  75. kanthapuram usthadine kuttam parayan orupadu per und nnamal swayam chindikuka nnamal ntha ee nadinu vendi cheythadu.

    ReplyDelete
  76. നമ്മള്‍ നാടിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിലും ഉസ്താദിനെ പ്പോലെ
    പാവം ജനങ്ങളെ പറ്റിക്കുന്നില്ല

    ReplyDelete
  77. "ദൈവത്തിന്‍റെ സ്വന്തം നാടെന്ന് " ടൂറിസത്തിന്റെ ആള്‍ക്കാര്‍ പറയുന്ന കേരളത്തില്‍,...ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി(ചേരമാന്‍) വരണമെന്ന അള്ളാഹുവിന്‍റെ നിര്‍ണയം യാഥാര്‍ത്ഥ്യമായാത് പോലെ,ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയും കേരളത്തിലാവണമെന്ന് അള്ളാഹു "നിര്‍ണയിചിട്ടുണ്ടെങ്കില്‍" അതും യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും.അത് യാഥാര്‍ത്ഥ്യമായാല്‍,ആലോചിക്കുന്നവര്‍ മനസ്സിലാക്കുക അവയെല്ലാം അള്ളാഹുവിന്‍റെ ആസൂത്രനമായിരുനെന്നാണ്.അല്ലെങ്കിലും,അള്ളാഹു സ്രഷ്ടിച്ച പ്രപഞ്ചമെന്ന നിഘണ്ടുവില്‍ യാദൃശ്ചികം എന്ന പദം തന്നെയില്ലലോ.
    അപ്പോള്‍ ഇതൊരു മഹത്തായ സംരംഭമാണ്,ഇങ്ങനെയുള്ള മഹത്തായ കാര്യങ്ങള്‍ക്കെതിരെ "കൊമ്പ് കോര്‍ക്കാന്‍" ധാരാളം "കൊമ്പുകള്‍" പ്രത്യക്ഷപെട്ടിട്ടുണ്ട് .അവയില്‍ ആദ്യം പ്രത്യക്ഷപെട്ടത്‌ സൗദിയിലെ നജദി'ലായിരുന്നു,അങ്ങന അങ്ങനെ ലോകാന്ത്യമാവുമ്പോഴേക്കും 72 കൊമ്പുകള്‍ വരെ പ്രത്യക്ഷപെടുമെന്ന് അന്ത്യപ്രവാചകന്‍ പ്രവചിചിട്ടുമുണ്ട്.
    പിന്നെ ,തിരു നബിയുടെ തിരുശിരസ്സിലെ തിരു കേശത്തിന്‍റെ മൂല്യം മനസ്സിലാക്കണമെങ്കില്‍ കുറച്ചെങ്കിലും മൂല്യബോധം വേണം.സാത്താന്‍റെ മസ്തിഷ്കപ്രക്ഷാളനം കൊണ്ട് അവയൊക്കെ നഷ്ടപെട്ടിട്ടുണ്ടായിരിക്കും.നബിയുടെ ശിരസ്സിലെ മുടി ,നബിയുടെ ശിരസ്സെന്നാല്‍ ദിവ്യബോധനം സ്വീകരിക്കാന്‍ പ്രാപ്തമായിരുന്ന അഥവാ പ്രപഞ്ചത്തോളം വികസിച്ച,അഥവാ ബുദ്ധി അതിന്‍റെ പൂര്‍ണതയില്‍ എത്തിയ ഏക ശിരസ്സ്‌.ആ ശിരസ്സില്‍ ഉണ്ടായിരുന്ന കേശത്തിനു പുണ്യമില്ലെന്ന് പറയുന്നവര്‍ തിരു നബിയുടെ മാത്രമല്ല ബുദ്ധിയുടെയും ശത്രുക്കളാണ് ,എന്ന് പറയുന്നത് തെറ്റല്ലെന്ന് മാത്രമല്ല വളരെ ശരിയുമാണ്.

    ReplyDelete
  78. മതത്തെ എങ്ങിനെ കച്ചവടം ചെയ്യാം എന്നും... സമൂഹത്തെ എങ്ങിനെ എന്നും തങ്ങളുടെ ചെല്‍പ്പടിയില്‍ നിര്‍ത്താം എന്നും ഗവേഷണം നടത്തികൊണ്ടിരിക്കെ... തികച്ചും ന്യൂതനമായ ഒരു പദ്ധതിയാണ്.. ഇപ്പോള്‍ നടപ്പിലാക്കുന്നത്.. എന്റെ ഒരു അഭിപ്രായത്തില്‍ ആ മുടി നാല് കഷ്ണമാക്കി ഡല്‍ഹി കല്‍ക്കട്ട ബോംബെ മദ്രാസ് എന്നീ മെടോകളില്‍ ഇത്തരത്റ്റില്‍ ഗ്രാന്റ് മോസ്ക്കുകള്‍ സ്ഥാപിക്കണം എന്നാണ് കാരണം കുറച്ചുകൂടി വരുമാന വര്‍ദ്ധ അതുകൊണ്ട് നേടിയെടുക്കാവുന്നതാണ്... അല്ലങ്കില്‍ കാരന്തൂരിനൊരു റെയില്‍ കണക്റ്റിവിറ്റി... സ്വന്തമായി ഒരു എയര്‍പ്പോര്‍ട്ട് ... പിന്നെ എന്തൊക്കൊ വേണമെന്ന് സംശയമുണ്ടങ്കില്‍ ബാബയോടും അമ്മയോടും ചോദിച്ചാല്‍ മതി ...

    ReplyDelete
  79. കാന്തപുരം കേശവന്‍ മുസ്ലിയാരുടെ (കടപ്പാട്: അപ്പൊകലിപ്തോ) മുടിപ്പള്ളി കച്ചവട തന്ത്രമാണെന്നതു ഉറപ്പു. കോടി എറിഞ്ഞു അങ്ങോര്‍ കോടി ഉണ്ടാക്കും.. ഏതായാലും മലപ്പുറത്തെ കടലുണ്ടി തങ്ങളുടെ സ്വലാത്ത് ബിസിനെസ്സിനു പാരയായി നേതാവിന്റെ പണിയാണോ എന്നറിയില്ല. ഈ ജാതി ആത്മീയ ഉടായിപ്പുകലുടെയൊക്കെ (മാതാ , ബാബ , ഉസ്താദ് , ഇത്യാതി..) കയ്യിലുള്ള പണം കള്ളപ്പണമാണോ എന്നൊക്കെ പരിശോധിക്കാന്‍ നമ്മുടെ സര്കാരുകള്‍ക്ക് ചങ്കുറപ്പുണ്ടോ?

    ReplyDelete
  80. എവിടെ പോസ്റ്റ്‌ ചെയ്തവരില്‍ എത്ര പേര്‍ക്ക് സ്വന്തമായി വീടുണ്ട്. അതില്‍ എത്ര പേര്‍ അത്യാവശ്യ സൌകര്യങ്ങള്‍ മാത്രം ഉള്‍പെടുത്തി ആദംബരമില്ലാതെ വീട് പണിതവര്‍ ഉണ്ട് ..........ഗ്രാന്യ്റ്റ് അല്ലെങ്കില്‍ ടിലെസ് ഇടാത്ത വീടുകള്‍ എത്ര പേര്‍ക്ക് ഉണ്ട്...............സുഹൃത്തേ താങ്കള്‍ വീടുകളില്‍ കാണിച്ച ആഡംബരം മാറ്റി ആ പൈസ സമൂഹത്തില്‍ ചിലവഴിചിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തില്‍ ദാരിദ്യം ഉണ്ടാകുമായിരുന്നില്ല..........പട്ടിണി ഉണ്ടാകുമായിരുന്നില്ല ....3 അല്ലെങ്കില്‍ 4 ബാത്രൂം ഇല്ലാത്ത വീടുക ഉണ്ടോ.......താമസിക്കാന്‍ എത്രപീരുണ്ട് നിങ്ങളുടെ വീട്ടില്‍?... 1 അല്ലെങ്കില്‍ 2 ..........ഇതൊന്നും ആദംബരമല്ലേ സുഹൃത്തേ.........തന്റെ തറവാട്ടു മഹിമ കാണിക്കാനാണോ ഇത്.............ദീനിന്റെ മഹിമ കാണിക്കാന്‍ ഒരു കേന്ദ്രം ഉണ്ടാകുന്നാട് ഒഴിവാകിയാല്‍ താങ്കള്‍ പറഞ്ഞ പള്ള പ്രശനം മാറുമോ?............

    ReplyDelete
  81. [ma]]എന്താണ് പറയേണ്ടത് എന്നറിയില്ലാ.. യാ ALLAH .. നേര്‍വഴി കാണിച്ചു കൊടുക്കണേ..[/ma]

    ReplyDelete
  82. മുടിയെ കുറിച്ച് ഇതാ സത്യം പുറത്ത് വന്നു. ഇവിടെ നോക്കുക.

    ReplyDelete
  83. പ്രവാചകന്റെ(സ) നിര്‍ദ്ദേശ പ്രകാരമാണ് പോലും ആ മുടി കാരന്തൂരെത്തിയത്. വാര്‍ത്ത വായിക്കാന്‍ മുകളില്‍ ബെന്ജാലി കൊടുത്ത ലിങ്ക് ഉപയോഗിക്കുക. എന്തും പറയും. (അന്ത) വിശ്വാസികള്‍ പിരിവു കൊടുക്കും കാലമത്രയും. റബ്ബ് കാക്കട്ടെ.

    ReplyDelete
  84. പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ...!!!

    ലോക ഇസ്ലാമിക ഭൂപടത്തില്‍ വര്‍ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക്
    ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ
    ഏക പണ്ഡിതന്‍ ഇന്ന് കേരളത്തില്‍ കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .
    ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാതങ്ങള്‍ അകലെയാണ്
    കാന്തപുരത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും .
    അവര്‍ സ്വപ്നം കാണുമ്പോള്‍ കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ്‌ വ്യത്യാസം
    .ഇവിടെയാണ് നാപ്പത് കോടിയില്‍ ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .
    കുത്തബ് മീനാരും, ചാര്‍മിനാറും,റെഡ് ഫോര്‍ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല .
    മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള്‍ നടത്തിയ
    തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.
    നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില്‍ നിന്ന് പാഠം ഉള്‍ കൊള്ളേണ്ടതുണ്ട് .
    അത് കൊണ്ട് തന്നെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം
    വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ
    സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .
    കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല ….
    ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്.
    ലോക മുസ്ലിം സമൂഹം ഇന്ത്യന്‍ മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ
    മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...
    അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും.
    അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം
    തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .
    തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍
    കേശം കയ്മാറിയവര്‍ സിലസിലയില്‍ കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത്
    കാണാതെ പോയത് സ്വാഭാവികം! മാത്രം .
    അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില്‍ എത്തി എന്നതിന്റെ
    കിറു കിറുത്യമായ രേഘകള്‍ പോലും അവര്‍ കയ്മാറി.
    അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..
    പിന്നെ എന്തിനു ഈ പരിഭവങ്ങള്‍ ?

    നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍
    സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം,
    തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്.
    പദ പ്രയോഗത്തില്‍ അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന്‍ എന്നൊക്കെ എഴുതുമ്പോഴും
    കാന്തപുരം എന്ന പണ്ഡിതന്‍ പുഞ്ചിരിക്കുകയാണ് .
    കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില്‍ എന്ധെല്ലാം കണ്ടു കേട്ടു....
    കനല്‍ പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ പരിഹാസവും കബന്ധങ്ങളും
    അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയായിരുന്നു .
    കല്ലെറിഞ്ഞവര്‍ പോലും പൂമാല ചാര്‍ത്താന്‍ തയ്യാറായത്
    ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്‍ഥതയും തോട്ടരിഞ്ഞത് കൊണ്ടാന്‍..
    തീയില്‍ കുരുത്തത് വെയിലത്ത്‌ വാടുമോ ?

    വിശ്വസിച്ചാലും ഇല്ലെങ്കിലും !!!!
    ഗ്രാന്റ് മോസ്കും കോടികളും വര്തയാവുമ്പോള്‍ നമ്മള്‍ പറയാതെ പോവുന്ന ഒന്നുണ്ട് ....
    ഇതേ കോഴിക്കോടന്‍ മണ്ണില്‍ പത്തു രൂപ വിലയുള്ള
    കുട്ടികള്‍ ആവേശത്തോടെ വാങ്ങിതിന്നുന്ന ഒന്നിന്‍റെ പേരില്‍,
    നടന്നതോ നടക്കാതതോ ആയ ഒന്നിന്‍റെ പേരില്‍ ..(നടന്നു എന്ന് കൂടുതല്‍ ആളുകള്‍ വിശ്വസിക്കാത്ത )
    ചീഞ്ഞു നാറുന്ന ഭാണ്ടാതിന്റെ കഥ
    ലോകമരിയാതിരിക്കാന്‍ മണ്ണിട്ട്‌ മൂടുന്നതിനു പകരം കോടികളുടെ കറന്‍സി കൊണ്ട് മൂടിയ കഥ …
    അതും സമുദായത്തിന്റെ ലാബല്‍ പതിപ്പിച്ച കഥ
    ഉമ്മരപ്പടി തന്നെ പുരപ്പുറത്തു കയറി പറഞ്ഞപ്പോഴും..
    കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ തിണ്ണയില്‍ കിടന്നുരങ്ങുന്നവരെ കുറിച്ചോ..
    വയനാടന്‍ മലമടക്കുകളിലെ പാവങ്ങളെ കുറിച്ചോ...
    മൊഴിയാന്‍ ആരുമുണ്ടായില്ല.....
    എങ്ങിനെ ഉണ്ടാവും ? ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന മറ്റൊരു ടീം ക്യപ്ടന്ന്‍സി അല്ലെ…!!!!!!!

    ReplyDelete
  85. ശ്രദ്ധേയന്റെ പോസ്റ്റിൽ ഇട്ട കമന്റ് ഇവിടെയും കിടക്കട്ടെ അല്ലേ മുക്താർ :)

    ====

    ഒരു മനുഷ്യന്റെ മുടി സാധാരണയിൽ 80 വർഷത്തിനുശേഷം മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെങ്കിൽ അല്ലാഹുവിന്റെ റസൂലിന്റെ മുടി ആയിരത്തിനാ‍ാനൂറിൽ പരം വർഷമായിട്ടും ഒരു മാറ്റവും വരാതെയിരിക്കുന്നുവെന്ന് ശ‌അ‌റേ മുബാറക് സൂക്ഷികുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അത് സൂക്ഷിക്കുന്ന സ്ഥലത്തൊക്കെ പൂജകേന്ദ്രമൊന്നുമില്ല ചില അല്പബുദ്ധികൾ ആരോപിക്കുന്നത് പൊലെ (മറ്റു മുസ്‌ലിംകളിൽ കുഫ്‌റ് ആരോപിക്കുന്നതിന്റെ അനന്തരഫലമെങ്കിലും അറിയാൻ ശ്രമിക്കട്ടെ ഇവർ)

    [co="blue"]The custodian of the sacred items, Al Shaikh Ahmad Ridhwan Abdul Khair explains that normally human hair will disintegrate by passage of seventy to eighty years. But hair of Rasoolullah (صلى الله عليه و سلم) is extraordinary as it withstood more than 1400 years![/co]

    ഈ ലിങ്കിൽ ക്ലിക് ചെയ്ത് വീഡിയോയും വിവരണവും കാണുക.


    കൂടാതെ, കാന്തപുരത്തിന് ‘ശ‌അറേ മുബറാക് കൈമാറുന്ന പ്രൌഢഗംഭീരമായ ചടങ്ങും, അതിൽ ‘ശ‌അറേ മുബാറകിന്റെ സനദ് വായിക്കുന്നതും കാണാനും കേൾക്കാനും ബധിരഹൃദയമില്ലാത്തവർക്ക് സ്വാഗതം

    ലിങ്ക് ഇതാഇവിടെ

    ReplyDelete
  86. അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കട്ടെ

    ReplyDelete
  87. നാട്ടിലെ പട്ടിണി മാറ്റട്ടെ ആദ്യം
    എന്നിട്ടാവാം നാടുനീളെ പള്ളികള്‍

    ReplyDelete
  88. പടപ്പുകളേ....

    ‘സ്വർഗത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്നതൊന്നും പറയാതെ വിട്ടുപോയിട്ടില്ല പ്രവാചകൻ (സ. അ.)’

    ഇത് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
    അതോ സ്വർഗത്തിലേക്കുള്ള ചില എളുപ്പവഴികൾ
    (മുടിയെ ആദരിച്ചാദരിച്ചാരാധിക്കൽ, ഖബർ പൂജ, ജന്മദിനാഘോഷം, ചാവടിയന്തിരം etc.)
    പറഞ്ഞുതരാതെ, പഠിപ്പിച്ചുതരാതെ പോയോ?

    ‘തിരുകേശാരാധകരെ’ കരുതിയിരിക്കുക!

    ReplyDelete
  89. salam for sunnis
    wahabiakl manasilakkan aaradhanayum adharavum randum randanu
    manasilakkuka!!!
    eni usthad kanthapuram 40kodikku palliyaduthu ennirikkate athu sunnikal kodukkuna panam kondanu!!
    wahabikal moudhoodikal lakshangal chilawachichu sammelanangal nadatharundalo aa panam pawapettaware uyarthan wendi upayoghichoode?
    edo wahabikale usthad pawapettawareyum samrakshikunnudu onnu markazilekku wannu noki kode?

    ReplyDelete
  90. നമുക്ക് അറിയാത്ത കരിയതിന്റെ ശത്രു ആയിരിക്കും നാം ....
    കന്തപുഅര്തിന്ടെ അനുയയികലെക്കള്‍ നിങ്ങള്ക്ക് കന്തപുരതിനെ അറിയില്ലല്ലോ?
    പള്ളിയില്‍ പോവുന്നവരെക്കാള്‍ പള്ളിയെ പോവാത്തവര്‍ ക്കറിയില്ലല്ലോ ...
    നബി(സ)സ്നേഹിക്കുന്നവരെക്കാള്‍ നബിയെ നിങ്ങള്‍ക്കരിയില്ലല്ലോ ,
    അനര്‍വച്ച്നിയമായ സ്നേഹത്തിന്റെ പ്രവര്‍ത്തികളെ യുക്തിയുട അളവുകോല്‍ വ്ച്ചലക്കല്ലേ ....പ്ലിസ് ....

    ReplyDelete
  91. മുകളില്‍ ബെഞ്ചാലിയുടെ ലിങ്ക് ഇപ്പോള്‍ കാണുന്നില്ല. Facebook-ലെ ആ പേജ് നീക്കിയിരിക്കുന്നു...

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. ഒരു മുടി കിട്ടിയിരുന്നെങ്കില്‍ കോടിയുടെ ഒരു പള്ളി നിര്‍മിക്കാമായിരുന്നു..
    ""വിശുദ്ധ"" മുടി ഉള്ളവര്‍ ""നാല്പതു കോടിക്കാരെ"" ഉടന്‍ ബന്ധപെടുക...
    മുട്ടിനു മുട്ടിനു പള്ളി വരട്ടെ..മുടി പള്ളി..വിയര്‍പ്പു പള്ളി..പിന്നെ അങ്ങിനെ എന്തെങ്കിലും...

    കോടികള്‍ കിട്ടാന്‍ ഇതിനേക്കാള്‍ വല്ല എളുപ്പ വഴിയുമോണ്ടോ..
    ജമാ അതിന്റെ കാല്‍ കാശിനു വകയില്ലാത്ത വിപ്ലവവും.. മുജാഹിദിന്റെ മുടിയില്ലാത്ത തൌഹീദും ഈ "കോടി പള്ളികളുടെ" നാല് അയല്‍വക്കത് വരുമോ..മുഖ്താരെ !!

    വിശ്വാസത്തെ കച്ചവടം ചെയ്തു കാശുണ്ടാക്കാനുള്ള മര്‍കസ് സൂത്രം അറിയാത്ത , അവസരം കളയുന്ന "വിഡ്ഢികള്‍" !

    ഞങ്ങളുടെ "കഞ്ഞിയില്‍" എന്തിനാ പാറ്റയെ ഇടുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..

    ReplyDelete
  94. @islamikam പക്ഷെ കാന്തപുരത്തിനു മാത്രമല്ലെ ബുദ്ധിപണയം വെച്ച അന്ധവിശ്വാസികൾ ഉള്ളത്. അപ്പോ അവിടെ ഇത്തരം തട്ടിപ്പ് നടക്കും… കാശെറിഞ്ഞ് കാശ് കൊയ്യാം..

    ReplyDelete
  95. എല്ലാവർക്കുമായി ഒരിക്കൽ കൂടി --



    പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
    ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്ലമിക അധ്യാപനം


    മുസ്ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക


    عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)

    ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക

    ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)

    ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും



    പോസ്റ്റ്
    ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

    അറിയാന് ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി മർകസിലെ തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്, നന്ദി പ്രസംഗം എല്ലാം ഇതില് അടങ്ങിയിരിക്കുന്നു.

    click here


    ഇവിടെയും കാണാം


    നബി (സ)തങ്ങളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഇമാം ഹുസൈൻ മസ്ജിദിൽ
    തിരുകേശത്തിന്റെ പ്രത്യേകതയെ പറ്റി വിവരിക്കുന്നു

    Rare belong to Rasoolullah in Masjid Imam Hussain click here



    അബുദാബിയിൽ ശൈഖ് ഖസ്റജിന്റെ വീട്ടിൽ ഈ വർഷം (2011) റബിഉൽ അവ്വൽ പന്ത്രണ്ടാ‍ം രാവിനു നടന്ന മൌലിദ് സദസ്സ്
    click here

    കൂട്ടിവായിക്കാൻ തിരുകേശം


    It is said in the same volume of the same book, “Khalid bin Waleed asked Abu Talhah to give him from the hair of the Prophet (صلى الله عليه و سلم) when the Prophet (صلى الله عليه و سلم) distributed his hair among the Sahaba. And he asked to give him from the front side of the head. And Abu Talhah gave him from the front side. And that is the reason he was always in the front.”

    Unfortunately there are some wicked people who are bit vary on paying esteem to belongings of Rasoolullah (صلى الله عليه و سلم). Though they boast themselves as ideologists or purists their stance is clear. They unplug their evil tongue and pen to disrespect Allah’s prime creation Rasoolullah (صلى الله عليه و سلم).

    Real believers who love Rasoolullah (صلى الله عليه و سلم) know that there were similar bands even during His time called hypocrites. So their love and respect to anything related to Rasoolullah (صلى الله عليه و سلم) will not fade by effect of ugly interference of these people, rather it will amplify further and farther.

    പോസ്റ്റ് വായിച്ച് അത് “തിരിയുന്ന ഭാഷയിലാക്കാൻ പറയരുത്.. പക്ഷെ സത്യം മനസിലാക്കാൻ താത്പര്യമുള്ളവർ ഈ പോസ്റ്റ് വായിക്കാതെ ഒഴിവാക്കരുത്

    Read the post a precious collection –Sacred Hair of Rasoolullah(sa) Click here to read


    നല്ലത് പ്രവർത്തിക്കാനും നല്ലത് പ്രചരിപ്പിക്കാനും കഴിയട്ടെ..എന്ന പ്രാർത്ഥനയോടെ

    ReplyDelete
  96. യുക്തി വാദം തലയില്‍ കയറിയാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും ഒന്നും ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകും. അല്ലാഹുവില്‍ വിശ്വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ തെളിവുള്ള കാര്യങ്ങള്‍ക്ക് പിന്നെ യുക്തിക്ക് യോചിക്കുമോ എന്ന ചിന്തയുടെ ആവശ്യമില്ല. താങ്കളെ പോലുള്ളവര്‍ക്ക് "എവിടെനിന്നോ കൊണ്ടുവന്ന ഒരു തല നാര് വെള്ളത്തിലിട്ടു മുസ്ലിംകളെ കുടിപ്പിച്ചു അന്ധ വിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു" ഈ വരികള്‍ കൊണ്ട് താങ്കള്‍ റസൂലുല്ലാഹി(സ) യെ യും അവിടുത്തെ വിശുദ്ധ കേശത്തെ യും അവഹേളിക്കുന്നു.

    ReplyDelete
  97. മുആവിയ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശ ബീവി (റ) യുടെ അടുത്തേക്ക്‌ ആളെ അയച്ചു.നബി(സ) യുടെ പുതപ്പും മുടിയും കൊണ്ട് വരാന്‍. അയിഷാ ബീവി അത് കൊടുത്തയച്ചു .നബി(സ)പുതച്ച പുതപ്പും പ്രവാചകരുടെ കേശവും കയ്യില്‍ കിട്ടിയ മുആവിയ(റ) പുതപ്പ് കൊണ്ട് പുതക്കുകയും മുടി വെള്ളത്തില്‍ ഇട്ട് കുടിക്കുകയും,ബാക്കി ശരീരത്തില്‍ ഒഴുക്കുകയും ചെയ്തു.(അല്‍ ബിദായ വന്നിഹായ 8/165)
    * മുആവിയ(റ) വിനെയും ആഇശബീവിയെയും മറ്റു സഹാബക്കളെയും താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
    മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
    * ഹജ്ജ്‌ ചെയ്യുന്ന വിശ്വാസികളെ താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
    മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
    കാരണം യുക്തി വാദികള്‍ക്ക്‌ ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയാത്ത എത്രയോ കര്‍മ്മങ്ങള്‍ ഹജ്ജില്‍..
    കഅബയെ ചുറ്റുന്നവര്‍ (താങ്കളുടെ ഭാഷയില്‍ അമ്പലം ചുറ്റുന്ന വരെപോലെ ),ഹജറുല്‍ അസ് വദ് മുത്താന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍,മഖാം ഇബ്രാഹിം കാണാന്‍ തിരക്കുന്നവര്‍,സഅയ് ചെയ്യുമ്പോള്‍ സഹ്സ്രാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഹാജറാ ബീവി (റ) ഓടിയ സ്ഥലം എന്നും പറഞ്ഞു ഓടുന്നവര്‍ , മിനായില്‍ കല്ലെറിയുന്നവര്‍.... അല്ലാഹ് ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തിവാദികള്‍ക്ക്‌ എങ്ങിനെ അന്ഗീകരിക്കാന്‍ കഴിയും.
    മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുറച്ചു തെളിവുകള്‍ കാണുക.കിതാബുകളുടെ സ്കാന്‍ കോപ്പി ഇട്ടിട്ടുണ്ട് http://ahlussunnaonline.tk/കൂടുതല്‍ തെളിവുകള്‍ ആവശ്യമെന്കില്‍ സന്ദര്‍ശിക്കുക.

    ReplyDelete
  98. ഇത് രോമ കച്ചവടം തന്നെ. സംശയമില്ല.

    ReplyDelete
  99. hasrath baniya rahmahulla vellooril ee mudikond oru kodiyum vangilla avare kandu padikkatte

    ReplyDelete
  100. പ്രിയ സഹോദരങ്ങളെ, ലോകം അംഗീകരിച്ച മുസ്ലിം പണ്ഡിതനായ കാന്തപുരം ഉസ്താദിനെ ഇവിടെ ഇത്രയേറെ ക്രൂശിക്കാന് എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? അദ്ദേഹത്തെക്കുറിച്ചുള്ള ചില മുന് വിധികളും തെറ്റിദ്ധാരണകളും മാത്രമാണ് ഈ കൊലഹലതിനൊക്കെ കാരണം എന്ന് ബുദ്ധിയുള്ള ആര്ക്കും മനസ്സിലാക്കാം.

    കാരണം ഇതാണ്, അദ്ദേഹം സുന്നിയാണ്. സുന്നികള് മഖ്ബറകളിലും മറ്റും പോയി അല്ലാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടുന്ന മുശ്രിക്കുകളാണ്. അതുകൊണ്ട് ഇത്തരം മുശ് രിക്കുകള് എന്ത് നല്ലത് ചെയ്താലും അത് തള്ളപ്പെടണം എന്നാ ഒരു ചിന്താഗതി. ഈ ഒരു ദുഷിച്ച ചിന്താഗതി കാരണമാണ് വിവരം കെട്ട ആളുകള് കാന്തപുരതിനെ ഇത്രയേറെ വിമര്ശിക്കാന് കാരണം.

    മുമ്പ് മനോരമ പത്രത്തില് “ബഹുഭാര്യത്വം” എന്ന വിഷയത്തിന് നല്കിയ ഒരഭിമുഖത്തില് "ചില മുസ്ലിം പുരുഷന്മാര്ക്ക് അവരുടെ ഭാര്യയുടെ ആര്ത്തവ സമയത്ത്, മറ്റു സ്ത്രീകളുമായി വ്യഭിചാരത്തിന് പോകാതെ, മറ്റൊരു സ്ത്രീയെ കൂടി വിവാഹം കഴിക്കുന്നതാണ് നല്ലത്" എന്ന് വ്യക്തിപരമായ ഒരഭിപ്രായം പറഞതില് നിന്നും "ചില" എന്ന ഭാഗം ഒഴിവാക്കി മനൊരമ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കിട്ടേണ്ട താമസം, ആണും പെണ്ണും അടക്കമുള്ള സകല വഹാബികളും മൌദൂടികളും യുക്തിവാദികളും ഒക്കെ കൈകോര്ത്ത് കൊണ്ട് കാന്തപുരത്തെ അവഹേളിക്കാന് തുടങ്ങി. അദ്ദേഹം മുസ്ലിമിനെ അപമാനിച്ചു.., ഇസ്ലാമിനെ അപമാനിച്ചു.., മുസ്ലിം സ്ത്രീകളെ അപമാനിച്ചു.. ഏതു ഹദീസിലാ അത് പറഞ്ഞത്, ഇതിലെന്ത് യുക്തിയാ ഉള്ളത് .... എന്നൊക്കെ ചോദിച്ചു കുറെ മുറവിളികള് കൂടിയത് നാം കണ്ടതാണ്. എന്നെ പോലുള്ളവര് സത്യം മനസ്സിലാക്കിയപ്പോള്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരഭിപ്രായം ആയിരുന്നു മനസ്സിലാക്കാന് കഴിഞ്ഞു. അദ്ദെഹത്തിന്റെ ആ അഭിപ്രായത്തില് ഒരു തെറ്റുമില്ലായിരുന്നു.

    ഇതുപോലെ മറ്റൊരു സംഭവമാണ് "തിരുനബികേശം". നബി (സ) തങ്ങള് ഹജ്ജത്തുല് വിദായിന്റെ വേളയില് തന്റെ തിരുകേശം മുറിച്ചു അത് സത്യവിശ്വസികള്ക്കിടയില് വിതരണം ചെയ്യാന് കല്പിച്ചതു പ്രബലമായ ഹദീസിലുണ്ട്. വികലമായ ആദര്ശങ്ങള് കൊണ്ട് നടക്കുന്ന വഹാബി- മൌദൂടികള്ക്ക് തനിക്കെതിരെ വരുന്ന പ്രബലമായ ഹദീസുകല് പോലും ദുര്ബലം ആക്കി തള്ളിയില്ലെങ്കില് അണികളെ കിട്ടില്ലല്ലോ? അതുകൊണ്ട് അവര് ഇതൊക്കെ നിഷേധിച്ചു കൊണ്ടേയിരിക്കും .

    കാന്തപുരം ഉസ്താദിന് ലഭിച്ച നബിയുടെ തിരുകേശത്തിന്റെ സനദ് (നബിയില് നിന്നും കാന്തപുരം വരെ കിട്ടിയതിന്റെ പരമ്പര) വേണമെന്ന് അമ്പലക്കടവ് ഫൈസി ചോദിച്ചപ്പോള് കൊടുതില്ലെന്നും അതുകൊണ്ട് ഈ കേശം വ്യാജമാണെന്നും ഒക്കെ കുപ്രചരണങ്ങള് അഴിച്ചു വിട്ട ഈ കെ സമസ്തക്കാര്, കാന്തപുരത്തിന്റെ സനദ് അടക്കമുള്ള മറുപടി വന്നപ്പോള്, ഖേദം പറയാന് പോലും തയ്യാറാകാത്തവരാണ്.

    40 കോടി പോയിട്ട് 40 രൂപ പോലും ഇല്ലാതെ വിഷമിക്കുന്നാ കാന്തപുരം ഉസ്താദിന് 40 അല്ല 4000 കോടികള് വരെ സംഭാവനകല് ചെയ്തു സഹായിക്കാന് കെല്പുള്ളവരാണ് സുന്നികള്. കാന്തപുരം ഉസ്താദ് പാവപ്പെട്ടവര്ക്ക് വേണ്ടി എന്തൊക്കെ ക്ഷേമ പ്രവത്തനങളാണ് ചെയ്യുന്നതെന്ന് അറിയണമെന്നുള്ളവര് മര്ക്കസ് ഒന്നു സന്ദര്ശിക്കൂ സഹോദരങളേ.

    വഹാബികലും, മൗദൂദികലും എത്ര വെറുത്തലും, സുന്നികള് തിരുനബിയുടെ കേശത്തിനെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക തന്നെ ചെയ്യും. അതിനെ ആരാധനയെന്നൊ, പൂജയെന്നൊ, അനാചാരമെന്നൊ , മറ്റെന്തു വേണമെങ്കിലും പുത്തന് വാദികല് തെറ്റിദ്ധരിപ്പിച്ചോട്ടെ. സുന്നികള് ഔലിയാക്കലെ ആദരിക്കുന്നതിനെ ആരധിക്കുകയാണ് എന്നു തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ടില് ഇതും വരവു വെച്ചൊളാം. യുദ്ധത്തില് വിജയം നേടാന് തൊപ്പിയില് നബി (സ) തങളുടെ കേശം സൂക്ഷിച്ചിരുന്ന മഹാനായ ഖാലിദ് ഇബിനു വലീദിന്റെ(റ) വിശ്വാസം സുന്നികള്ക്ക് പ്രചോദനമേകും.

    ഈയിടെ ഒരു സുന്നി വിശ്വാസി, നബി (സ) തങളെ സ്വപ്നം കണ്ടപ്പോള് കാന്തപുരം ഉസ്താദ് സെക്യൂറിട്ടി ആയി ടിക്കറ്റ് നല്കി, ഈ വിശ്വാസിയെ കടത്തി വിടുന്നതായി സ്വപ്നം കണ്ടത്രെ. ഈ സംഭവം കേട്ടയുടനെ മുജാഹിദിന്റെ കമന്റ് വന്നു " അവിടെയും കാന്തപുരം ടിക്കറ്റ് വിറ്റ് കാശ് ഉണ്ടാക്കുന്നു" എന്നു. ഇങനെ വിടുവായത്തം പറയാന് ആര്ക്കാ സാധിക്കാത്തത്. പക്ഷെ ആ സ്വപ്നത്തില്, നബി സ്നേഹികളെ, ടിക്കറ്റ് (ടോക്കന്) നല്കി നിയന്ത്രിക്കാന്, നബി (സ) തങള് തെരെഞെടുത്തതു കാന്തപുരത്തിനെ ആയിരുന്നു എന്നു മനസ്സിലാക്കാന് എന്താ പ്രയാസം. പക്ഷെ അതല്ലല്ലൊ കാര്യം, സുന്നികള് എന്തു ചെയ്താലും അതിനെ പുച്ഛിക്കാന് മാത്രമല്ലെ ഇവര് പഠിച്ചിട്ടുള്ളൂ.
    അതുകൊണ്ട് വഹാബികളും, മൗദൂദികളും, യുക്തിവാദികളും ഒക്കെ കൈകോര്ത്ത് സുന്നികളെ എത്രമാത്രം തേജോവധം ചെയ്യുമോ, അത്രമാത്രം സുന്നികള്ക്ക് വിജയവും, പുരോഗതിയും അല്ലാഹു നല്കുക തന്നെ ചെയ്യും. നബി (സ) തങളുടെ രോമത്തെ ആദരിച്ചു ബഹുമാനിച്ചാല് അതു ആരധനയൊ, രോമക്കച്ചവടമോ ആകുന്നുവെങ്കില് സുന്നികള് സഹിച്ചോളാം.

    Muhammad Nawaz, Trivandrum

    ReplyDelete
  101. നബി (സ )തിരു കേശം സൂക്ഷിക്കാന്‍ വേണ്ടിയാണോ ഇന്ത്യയിലെ ഏറ്റവും വലിയ
    പള്ളി നിര്‍മിക്കുന്നത്..?..(ഞാന്‍ അറിവില്ലത്തവനായത് കൊണ്ടാവാം
    എനിക്കിതിന്റെ യുക്തി മനസ്സിലാകുന്നില്ല)അതോ കോഴിക്കോട് ജില്ലയിലെ
    മുസ്ലിങ്ങള്‍ക്ക്‌ നിസ്കരിക്കാന്‍ സൗകര്യം കുറവായത് കൊണ്ടാണോ..?
    നേതാക്കള്‍ എന്തിനാണ് ഇന്ങ്ങനെ പരസ്പരം മത്സരിക്കുന്നത്.....കിയാമത്
    നാളയോ....റബ്ബേ....അവസാന നാളാകുംപോള്‍ പള്ളികളൊക്കെ നിറഞ്ഞു കവിയും
    എന്നാരോ പറഞ്ഞത് ഓര്‍മവരുന്നു....നരകത്തിലേക്ക് കൂടുതല്‍ പണ്ഡിതന്മാര്‍
    വഴി തെടുന്നുന്ടെങ്കില്‍.....റബ്ബേ ഞങ്ങളുടെ ഈ നേതാക്കളെ നീ കാത്തു
    കൊള്ളേണമേ.....സുന്നി ,മുജാഹിദ് ,ജമാ അത് ,അങ്ങനെ
    പോകുന്നു.........ഇതില്‍ തന്നെ വേറെ വേറെ പാര്‍ട്ടികള്‍......എന്നാലും
    റബ്ബേ ഇവരൊക്കെ നിന്നിലും നിന്റെ പ്രവാചകനിലും അടിയുറച്ചു
    വിശ്വസിക്കുന്നു...എല്ലാവരെയും ആ മാര്‍ഗത്തിലേക്ക്
    ക്ഷണിക്കുന്നു...നിനക്ക് വേണ്ടി പള്ളികള്‍ നിര്‍മിക്കുന്നതില്‍ പോലും
    മത്സരിക്കുന്നുണ്ട്.....നീ കാണുന്നില്ലേ റബ്ബേ ഇവരുടെ
    കഷ്ട്ടപ്പാടുകള്‍.......ഈത്തപ്പനയോലക്കൊണ്ട് മറച്ച പള്ളിയില്‍ നിന്റെ
    പ്രവാചകന്‍ കഴിച്ചു കൂട്ടി.....തണുപ്പും ചൂടും ഒന്നും ഇല്ലാത്ത
    കാലമായിരുന്നോ റബ്ബേ അന്ന്....എന്തായാലും ഇന്ന് ഭയങ്കര ചൂടാ......ഇനി എ
    സി ഉള്ള പള്ളികളിലെ നിസ്കരിക്കാന്‍ പറ്റൂ.......പടച്ചവനെ ഈ ഉമ്മത്തിനോട്
    നീ പൊറുക്കണേ.....എന്റെ അറിവില്ലായ്മയും പൊറുക്കണേ റബ്ബേ...

    ReplyDelete
  102. ലോകത്ത് ഇത്ര യൊക്കെ സൌകര്യങ്ങകള് ഉള്ളപ്പൊള് ഈ ഒരു മുടിക്ക് ശാസ്ത്രീയമായി എത്ര കൊല്ലത്തെ പഴക്കമുന്ടെന്നു തെളിയിക്കാന് കഴിയുമല്ലൊ അതിനു എപി തയ്യാറാകുമോ. മുടി പൂജാക്കു ഇസ്ലാമീകമായി ഇതു തെളിവാകുന്നുമില്ല. എന്നാല് ഈ കാപട്യത്തെ തുരന്നു കാട്ടപ്പെട്കയുമാകുമ്

    ReplyDelete
  103. This comment has been removed by the author.

    ReplyDelete
  104. 40 കോടി പോയിട്ട് 40 രൂപ പോലും ഇല്ലാതെ വിഷമിക്കുന്നാ കാന്തപുരം ഉസ്താദിന് 40 അല്ല ................കോഴിക്കോട്ടെ കാലിക്കട്ട് ടവര് ആരുടെ ബിനാമിയനെന്നു പരയാമോ....ഇനിയുമുന്ട്. ബിനാമിയുടെ കഥകള്
    എ.പിയുടെ ട്രസ്ടില് എത്ര പേരുന്ട് പുറത്തു നിന്നു
    അറിയിക്കാന് കഴിയുമോ

    ReplyDelete
  105. വിമര്‍ശകരുടെ സാമ്പത്തിക നില, അവരുടെ വരുമാനം, അവര്‍ താമസിക്കുന്ന വീട്, വര്‍ഷത്തിലോരിക്കലെങ്കിലും പാവങ്ങള്‍ക്ക് ചകത്തയിട്ടെന്കിലും ഒരു രൂപ കൊടുകുന്നുടോ എന്നൊന്ന് അറിയണമായിരുന്നു .......മര്‍കസില്‍ പഠിക്കുന്ന ഏതങ്കിലും ഒരു യതീം കുട്ടിയുടെ ദുആ മാത്രം മതിയാകും എ പി ക്ക് 100 കോടിയുടെ ബര്കത്തിനു .......അദ്ദേഹം സംബാദിചോട്ടെ,വഹാബി മൌദൂദികളെ പോലെ തറവാടില്‍ കൊണ്ടുവേക്കന്നോ വിദേശത് നിക്ഷേപിക്കാന്നോ അല്ലാലോ, സമുദായത്തിന് എന്നും അഭിമാനിക്കാവുന്ന എന്തെങ്കിലും അതുകൊന്ടധേഹം ഉയര്‍ത്തും അസൂയ വേണ്ട ........ആ 40 കോടി കൊണ്ട് പള്ളിക്ക് പകരം പാവങ്ങള്‍ക്ക് വീട് വെക്കന്നമെന്ന പോയതരം പറയുന്നവന്‍ ആര്കെങ്കിലും വീടുവെക്കാന്‍ ഒരു ഓല ചീന്തെങ്കിലും കൊടുത്തിട്ടുണ്ടോ ...?

    ReplyDelete
  106. കാന്തപുരം,
    താങ്കള്‍ക്കു വേണ്ടി അല്ലാഹു പരലോകത്തില്‍ തീകൊട്ടാരം പണിയാതിരിക്കില്ല. കരുതിയിരുന്നോ.

    ReplyDelete
  107. പാവങ്ങളെ സഹായിക്കുന്ന, മുസ്ലീ സമുദായത്തിന്റെ പുരോഗതിക്ക് ജീവിതം സമര്പ്പിച്ച കാന്തപുരം ഉസ്താദിന് തീകൊട്ടാരം കാണിച്ച് ഭീഷണിപ്പെടുത്തുന്ന റോഷന്മാരെ.... ഉസ്താത് വളര്ത്തിയെടുത്ത് ജീവിതം സമ്മാനിച്ച ആയിരക്കണക്കിന് യതീമുകളുടെ പ്രാര്ഥന മതിയടോ ആ മഹാന് കരീമായ ഒഫൂറായ അള്ളാഹു രക്ഷനല്കാന്...നിനക്ക് പാരത്രിക ലോക രക്ഷക്ക് നീ എന്താണ് ചെയ്ത് വെച്ചത്

    ReplyDelete
  108. പള്ളി വിവാദം: "സദുപദേശികളോട്"
    പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ് കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട്..പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട്
    ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍
    മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന്
    മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ
    കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട് നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല
    .പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ സേവന സാനിധ്യമുണ്ട്

    ReplyDelete
  109. പള്ളി വിവാദം: "സദുപദേശികളോട്" part 2
    മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ
    വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത്
    ,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി
    എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി
    ,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം
    രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ
    വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള
    ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍
    ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും
    ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,*
    തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു
    മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന്
    പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല മുസ്ലിമീങ്ങല്കു പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന് വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം .ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത് കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക്
    പ്രമാണം ,പ്രവാചകര്‍ മുതല്‍ ഇപ്പോള്‍ കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന
    ഒരു പരമ്പര,ജന ലക്ഷങ്ങളെ സാക്ഷിയാകി മര്‍കസ്‌ മഹാ സമ്മേളനത്തില്‍ അത് വായിച്ചു
    കേള്പിച്ചതാണ് ,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല
    ,ഉസ്താദിന്റെ പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന്
    സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി
    കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ
    ,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോധിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര
    പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.*

    ReplyDelete
  110. പള്ളി വിവാദം: "സദുപദേശികളോട്" part3
    ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം
    എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌
    കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി
    പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍
    മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍
    പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല
    മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍
    എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന
    യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.
    *ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു
    കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക്
    വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം
    തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം
    ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌ ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു
    മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍കൂടുതല്‍പഠിക്കാന്‍താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌
    പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ ഉള്ളൂ,അതിനും വേണം അറബി തിരിയുക.*
    തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത്
    കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ
    തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ
    സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം
    നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല (ബുഖാരി 1344) ജാറ
    വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍
    പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു
    കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു
    ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക്
    നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍
    കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്നപള്ളിയില്‍ ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?. നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍ ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു
    പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും
    അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം.*
    വിവേകമുള്ളവര്‍ ചിന്തിക്കട്ടെ* 

    ReplyDelete
  111. തട്ടിപ്പിനുള്ള പുതിയ മാറ്‍ഗങ്ങള്‍.......................

    ReplyDelete
  112. ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്
    കേശതട്ടിപ്പും മുടി പള്ളിയും

    ReplyDelete
  113. ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്
    കേശതട്ടിപ്പും മുടി പള്ളിയും

    ReplyDelete
  114. അസൂയ വെച്ചിട്ട് കാര്യമില്ല

    ReplyDelete
  115. ap ഉസ്താദിന്റെ ഉയര്‍ച്ചയില്‍ മനം നൊന്തു asooyalukkal

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.