ഗള്‍ഫിലെ റോഡിന്റെ വീതിയും നമ്മുടെ നാട്ടിലെ റോഡിന്റെ നീളവും സമമാണെന്നാണ് ഒരു ഗള്‍ഫ് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു വെച്ചത്. റോഡിന്റെ വീതിയും നീളവുമൊക്കെ അവിടെ നില്‍ക്കട്ടെ നമ്മുടെ നാട്ടിലെ റോഡിലുള്ള കുഴികളുടെ അത്ര ആഴവും വലിപ്പവുമുള്ള ഒരു കുഴിയെങ്കിലും ആ മരുക്കാട്ടിലുണ്ടോടാ എന്നാണ് ഒരു സുഹൃത്ത് അതിനു കൊടുത്ത കമന്റ്. സഊദിയിലെ റോഡുകളുടെ വീതിയും വലിപ്പവും കണ്ട് ഞാന്‍ അന്തം വിട്ടുപോയിട്ടുണ്ട്. മരുഭൂമിപോലെ വിശാലമാണ് അവിടുത്തെ റോഡും. എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി റിയാസ്‌ക്കയുടെ ചൂടുനിറച്ച വാനില്‍ പോവുമ്പോഴാണ് വാനിന്റെ ചില്ലിനുള്ളിലൂടെ പരന്നുനീണ്ട് കിടക്കുന്ന റോഡ് കാണുന്നത്. വിശാലമായ മണല്‍ക്കാട്ടിനുള്ളിലൂടെ അതിവിശാലമായ റോഡ്, കഴുകിത്തുടച്ച പോലെ കിടക്കുന്നു. വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വാന്‍ നിറുത്തിയിറങ്ങുമ്പോഴും കോഴിതിരിയുന്ന ഹോട്ടലും വലിയ വട്ടപ്പാത്രത്തിന് ചുറ്റുമിരിക്കുന്ന അറബികളും പാത്രത്തില്‍ നിറഞ്ഞുകിടക്കുന്ന കബ്‌സയും കണ്ട് കൗതുകം നിറക്കും മുന്‍പ് നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ തലങ്ങും വിലങ്ങും നിറഞ്ഞൊഴുകുന്ന വണ്ടികള്‍ നോക്കി നിന്നുപോയിട്ടുണ്ട്. തലങ്ങും വിലങ്ങും ചുറ്റിപ്പ...
mukthar udarampoyil's blog