ഇന്റര്‍നെറ്റ് ഇന്ന് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ജീവിതം തന്നെ ഓണ്‍ലൈനായ കാലത്താണ് നാമുള്ളത്. ഇന്റര്‍നെറ്റില്‍ എന്താണിത്ര സംഭവമെന്ന് വ്യാകുലപ്പെടുന്നവര്‍ പോലും കംപ്യൂട്ടറിനുമുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത്, ഇന്‍ര്‍നെറ്റിലൂടെ മൗസ് ചലിപ്പിച്ചാണ്. സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും അവനവന്‍പ്രകാശനത്തിന്റെ സൈബര്‍സ്‌പെയിസിലും സമയം കളയുന്നവരില്‍ മലയാളികളുടെ എണ്ണം കുറവല്ല. മൊബൈലിലും ഇന്റര്‍നെറ്റ് സാധ്യമായപ്പോള്‍, മൊബൈലില്‍ ഗെയിം കളിച്ച് നേരം പോക്കിയിരുന്നവര്‍ പോലും, ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വാള്‍പോസ്റ്റ് ചെയ്യുകയോ യൂടൂബില്‍ വീഡിയോ കാണുകയോ ചെയ്യുകയാണ്, ഒഴിവുസമയത്തും അല്ലാത്തപ്പോഴും. അടിമുടി സൈബര്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു നമ്മുടെ പുതുതലമുറ. ഇതിന്റെ ഗുണപരവും ദോശകരവുമായ പരിണതികള്‍ സമൂഹത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്നു.
ഈ ഓണ്‍ലൈന്‍ ഇടപാടുകാരില്‍ സ്ത്രീസാന്നിധ്യവും ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിനെ ആശങ്കയോടെയും ഭീതിയോടെയും സമീപിച്ചിരുന്നവരുടെ നിലപാടുകളില്‍ മാറ്റമുണ്ടായി. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വര്‍ധിക്കുന്നതോടൊപ്പം തന്നെ അതിന്റെ ഗുണപരമായ ഉപയോഗവും സാധ്യതതകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇന്ന്, ലോകത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജം പകരുന്ന കൂട്ടായ്മകള്‍ രൂപപ്പെട്ടത് ഇന്റനെറ്റിനനകത്താണ്. ശക്തമായ പ്രതികരണങ്ങളും ചര്‍ച്ചകളും പുതിയകാലത്ത് സോഷ്യല്‍ മീഡിയക്കകത്ത് നടക്കുന്നുണ്ട്. ഇവിടെയൊക്കെ ശക്തമായ സ്ത്രീസാന്നിധ്യവും പ്രകടമാണ്.
ഈജിപ്തിലെ യുവാക്കളുടെ പ്രക്ഷോഭത്തിന് ആരംഭം കുറിച്ചത് അസ്മ മെഹ്ഫൂസ് എന്ന സ്ത്രീ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് വീഡിയോ ആയിരുന്നു. കേരളത്തിനു പുറത്ത് ശക്തമായ പെണ്‍ ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റുകള്‍ ശക്തരായിക്കൊണ്ടിരിക്കുന്നുണ്ട്.

![]() |
അസ്മ മെഹ്ഫൂസ് |
സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സമൂലമായ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുന്ന ഇടപെടലുകള്‍ ഇന്റനെറ്റിനകത്ത് നടക്കുന്നുണ്ട്. യൂടൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളിലൂടെ ആശയപ്രചാരണവും പ്രതികരപ്രക്ഷോഭങ്ങളും നടത്തുന്നവര്‍ നിരവധിയാണ്. ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്യപ്പെടുന്ന ചെറുകുറിപ്പുകളും ലിങ്കുകളും ബ്ലോഗ്‌പോസ്റ്റുകളും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ എത്ര വലുതായിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈജിപ്ത് പ്രക്ഷോഭവും ഇന്ത്യയിലെ അഴിമതിവിരുദ്ധ സമരവും.
മലയാളത്തില്‍ മാത്രമാണ് ഇപ്പോഴും ഓണ്‍ലൈന്‍ ഇടപെടലുകള്‍ പൈങ്കിളി വല്‍ക്കരിക്കപ്പെട്ടു കിടക്കുന്നത്. മല്ലു എന്ന ഓമനപ്പേരില്‍, ഓണ്‍ലൈനില്‍ അശ്ലീലക്കാഴ്ചകളുടെയും ആഭാസകരമായ കക്കൂസ് സാഹിത്യത്തിന്റെയും ഇടനിലക്കാരാണ് ഇന്നും മലയാളികള്‍. ഇന്റര്‍നെറ്റില്‍ അധിക മലയാളികളും ഒലിപ്പീരുകളിയും ഒളിച്ചുനോട്ടവുമായി തൃപ്തിയടയുകയാണ്. കേരളത്തിലെ ദൃശ്യ- അച്ഛടി മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യവും പ്രതികരണങ്ങള്‍ക്കുള്ള അനവധിയായ സാധ്യതകളുമാവാം ഇന്റര്‍നെറ്റിനകത്ത് തീവ്രമായ ഇടപെടലുകള്‍ മലയാളിക്ക് ആവശ്യമല്ലാതെ വരുന്നത്. ജനാധിപത്യവും പ്രതികരിക്കാനുള്ള തുറന്ന അവസരങ്ങളും നമുക്കുണ്ട്. അതുകൊണ്ടു തന്നെ ഒരു ഒളിപ്പോരിനുള്ള സാഹചര്യം ഇവിടെയില്ല. ഇന്റര്‍നെറ്റ് ആക്ടിവിസം ഒരുതരം ഒളിപ്പോരാണ്. അതു കൊണ്ടാവാം ബൗദ്ധികമായി ഉയര്‍ന്നു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്റര്‍നെറ്റില്‍ താല്‍പര്യം തോന്നാത്തത്, അവരിപ്പോഴും ഇന്റര്‍നെറ്റിനെ അറിവുകള്‍ തേടാനുള്ള ഒരു സ്രോദസ് മാത്രമായിക്കരുതുന്നു. (ആധികാരികമായ അറിവുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് എത്രത്തോളം ലഭിക്കുമെന്ന കാര്യം സംശയവുമാണ്.) നിര്‍ദേശങ്ങളും ആശയങ്ങളും അറിവുകളും കൈമാറാനുള്ള ആഗോളാടിസ്ഥാനത്തിലുള്ള, കംമ്പ്യൂട്ടര്‍ ശൃഖലയാണ് ഇന്റര്‍നെറ്റ് എന്നത് പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ബുദ്ധിജീവികള്‍ക്കായിട്ടില്ല. രാഷ്ട്രീയമായും സാംസ്‌കാരികമായും ഉദ്ബുദ്ധരായ യുവാക്കളുടെ അസാന്നിധ്യം മലയാള നവസാങ്കേതികതയില്‍ വ്യക്തമാണ്. ബുദ്ധിജീവികളില്‍ വലിയൊരു പങ്കും ഓണ്‍ലൈന്‍ ആക്ടിവിസത്തെയും ഓണ്‍ലെന്‍ എഴുത്തിടപെടലുകളെയും ഗുണാത്മകമായി സമീപിച്ചിട്ടില്ല. വളരെ ചുരുക്കം ചില നല്ലെഴുത്തുകളേ അതു കൊണ്ടുതന്നെ മലയാള ഇന്‍ര്‍നെറ്റില്‍ നടക്കുന്നുള്ളു. സന്തോഷ്പണ്ഡിറ്റിനെപ്പോലുള്ളവരാണ് മലയാളത്തിന്റെ ഇന്റര്‍നെറ്റ് സാധ്യതതകളെ കൂടുതലും ഉ(ദുരു)പയോഗപ്പെടുത്തുന്നത്. അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴികളും ഇത്തരക്കാരുടെ പക്കലുണ്ട്. ബുദ്ധിയും വിവരവും അനുഭവവും കാര്യപ്രാപ്തിയുമുള്ള മലയാളികളുടെ കുറവ് ശക്തമായ പല ചിന്തകളുടെയും ചര്‍ച്ചകളുടെയും മുരടിപ്പിനു കാരണമാവുന്നുണ്ട്. ഏതു ഗൗരവപരമായ ചര്‍ച്ചയും അവസാനിക്കുന്നത് അശ്ലീലവും അപഹാസ്യവുമാവുന്നത് അതുകൊണ്ടാണ്.
എന്നാല്‍ അതോടൊപ്പം ചെറുതെങ്കിലും പ്രതീക്ഷനല്‍കുന്ന ഇടപെടലുകള്‍ മലയാളികളില്‍ നിന്നുണ്ടാവുന്നുണ്ട്. ഇവിടെ എടുത്തുപറയേണ്ടത് സ്ത്രീകളുടെ ബൗദ്ധികമായ സാന്നിധ്യം തന്നെയാണ്. ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സജീവമായി ഇടപെടുകയും സര്‍ഗാത്മകവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉയര്‍ന്ന ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യം കൂടിവരുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാട് ശക്തമായ സമയത്തും സ്ത്രീവിരുദ്ധ നിലപാടുകള്‍ സമൂഹത്തില്‍ നിന്നുയര്‍ന്നു വരുമ്പോഴും ഇവരുടെ ശക്തമായ പ്രതികരണങ്ങള്‍ പ്രകടമായിട്ടുണ്ട്.
സ്ത്രീകളുടെ ചിന്തയിലും കാഴ്ചപ്പാടിലും സമീപനത്തിലുമുണ്ടായിട്ടുള്ള മാറ്റങ്ങളും ഏറെപ്രകടമാവുന്നത് ഇത്തരം ഓണ്‍ലൈന്‍ ഇടപെടലുകളിലാണ്. സര്‍ഗാത്മകമായ കഴിവുകള്‍ പരിപോശിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള വിശാലമായ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിലും ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്.
മലയാള ബ്ലോഗുകകളിലെ പെണ്ണിടപെടലുകള്‍ കൂടുതലും സര്‍ഗാത്മകമാണ്. വളരെ ചുരുക്കം ചില സാമൂഹിക പ്രസക്തമായ വിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ സ്ത്രീപക്ഷത്തുനിന്നുണ്ടാവാറുണ്ട്. മലയാള സാഹിത്യത്തിന് പ്രതീക്ഷയുള്ള ചില എഴുത്തുകാരികള്‍ ബ്ലോഗെഴുത്തിലൂടെ പരുവപ്പെട്ടു വന്നിട്ടുണ്ട്. പഴയകാലത്ത് സജീവമായിരുന്നു മിനിമാസികകളുടെ ധര്‍മമാണ് മലയാളത്തില്‍ ബ്ലോഗുകള്‍ ഇപ്പോഴും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്ലോഗുകളുടെ സാധ്യതകളെ വേണ്ടവിധം കണ്ടറിയാനോ ഉപയോഗപ്പെടുത്താനോ മലയാളിക്കുതുവരെ ആയിട്ടില്ല. ഫല്‌സ്തീനില്‍ നിന്നും മറ്റും വരുന്ന ബ്ലോഗ് പോസ്റ്റുകള്‍ കാലത്തെ മാറ്റാന്‍ പര്യാപ്തമായവയാണ്. മറച്ചുവെക്കപ്പെടുന്ന സത്യങ്ങള്‍ തുറന്നു കാട്ടുകയാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ബ്ലോഗര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാസികളുടെ ഗൃഹാതുരമായ ഓര്‍മകളും നിലവാരമില്ലാത്ത തമാശകളുമായി മലയാളബ്ലോഗുലകം തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴും ചില പ്രതീക്ഷയുടെ മിന്നലാട്ടം ബാക്കിക്കിടക്കുന്നത് ശക്തമായ രചനകളുമായി ബ്ലോഗിലും ഒപ്പം മുഖ്യധാരാമാധ്യമങ്ങളിലും സജീവമായിക്കൊണ്ടിരിക്കുന്ന എച്ച്മുക്കുട്ടിയും ഗീതാരാജനുമടക്കമുള്ള പെണ്ണുങ്ങളില്‍ തന്നെയാണ്. മൈനഉമൈബാനെപ്പോലുള്ള എഴുത്തുകാരികള്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഇടപെടലുകള്‍ നിസ്സാരമല്ല. ബ്ലോഗുകളിലൂടെയും സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെയും രൂപപ്പെടുത്തിയെടുത്ത കൂട്ടായ്മകളെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉദ്ധാരണത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മൈനയെപ്പോലുള്ളവര്‍ പലകുറി കാണിച്ചുതന്നിട്ടുണ്ട്.
![]() |
മൈന |
വയനാട്ടിലെ ആദിവാസികള്‍ക്ക് വസ്ത്രവും ഭക്ഷണവുമെത്തിക്കാനും രോഗികള്‍ക്ക് സാന്ത്വനമാവാനും വീടില്ലാത്തവന്‍ കൂടൊരുക്കാനും ഇത്തരം കൂട്ടായ്മകളിലൂടെ സാധിച്ചിട്ടുണ്ട്. അതിവിശാലമായ സൗഹൃദവും പരിചയങ്ങളുമാണ് ഓണ്‍ലൈനിലെ വലിയ സാധ്യതകളിലൊന്ന്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ബ്ലോഗിംഗിലൂടെയും സാധ്യമാവുന്നത് അതിവിശാലവും ഉപാദികളില്ലാത്തതുമായ ഈ സൗഹൃദം തന്നെയാണ്. ഇത്തരം സൗഹൃദങ്ങളെ എങ്ങനെ ഫലപ്രദമായിത്തീര്‍ക്കാമെന്ന് കാണിക്കുകയാണ് ഇത്തരം കൂട്ടായ്മകള്‍. നടുനീളന്‍ പോസ്റ്റുകളും മറ്റുമായി കസേരവിപ്ലവം നടത്തുന്ന ഓണ്‍ലെന്‍ ആക്ടിവിസ്റ്റുകള്‍ക്കപ്പുറത്ത്, സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിയിണക്കി ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഇന്‍ര്‍നെറ്റ് എന്തെന്ന് പോലുമറിയാത്ത സമൂഹത്തിനുകൂടി ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താനാവുമെന്ന ആലോചന പുരോഗനാത്മകമാണ്.
പരസ്പരം സാന്ത്വനവും ആശ്വാസമാകുന്ന സമദു:ഖിതരുടെ ചേരികളും ഇന്‍ര്‍നെറ്റിനകത്ത് ശക്തമാണ്. ശാരീരികമായ അസ്വാസ്ഥ്യം അനുഭവിക്കുന്നവരുടെ സാന്നിധ്യവും അവര്‍ തമ്മില്‍ രൂപപ്പെടുന്ന സ്‌നേഹവും, പരസ്പരം ആശ്വാസവും സഹായവുമായിത്തീരുന്ന നന്മകള്‍ മലയാളത്തിലുമുണ്ട്. ശാരീരികമായ അവശതകള്‍ കാരണം പുറത്തുപോകാനാവാതെ വീടിനകത്ത് ഒതുങ്ങി ഒറ്റമുറി ജീവിതം നയിക്കുന്ന ഒരുപാട് പേര്‍ക്ക് പുറത്തെ കാഴ്ചകളും വിശേഷങ്ങളും കാണിച്ചുകൊടുക്കുന്നതും അവര്‍ക്ക് സ്വപ്നങ്ങള്‍ കാണിച്ചു കൊടുക്കുന്നതും ഇന്‍ര്‍നെറ്റും അതിനകത്തെ സൗഹൃദങ്ങളുമാണ്. അവിടെ ആണ്‍ പെണ്‍ സാന്നിധ്യങ്ങള്‍ കുറവല്ല. പരസ്പരം സഹായമാകാനും ഇവര്‍ക്കാകുന്നു. മാനസികവും ശാരീരികവും സാമ്പത്തികവുമായ പിന്തുണയാണ് ഈ സൗഹൃദങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്. എല്ലാ പ്രതീക്ഷയും തകര്‍ന്ന് ജീവിതം തന്നെ വിരസമായിത്തുടങ്ങിയവര്‍ക്കിത് ജീവിക്കാനുള്ള പ്രചോദനമാണ്. അതോടൊപ്പം ശക്തമായ രചനകളുമായി ഇവര്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഇങ്ങനെ പരിചയപ്പെടുന്നവര്‍ക്ക് അടുത്തുകാണാനും സൗഹൃദം ഊഷ്മളമാക്കാനുമുതകുന്ന കൂട്ടായ്മകളും മീറ്റുകളും നടത്താനാവുന്നതും ഇന്റര്‍നെറ്റിന്റെ സാധ്യതയാണ്. ശാരീരികമായ അവശതകളെ മറികടന്ന് എഴുത്തും വരയും പടമെടുപ്പുമായി അവര്‍ ജീവിച്ചുതുടങ്ങുന്നത് ഇന്‍ര്‍നെറ്റിന്റെ ഈ മൂലകളിലാണ്. അവരെ സംബന്ധിച്ചോളം ഇത് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്.
ശാന്തകാവുമ്പായിയെപ്പോലുള്ളവര്‍ ഇത്തരം സാധ്യതകലിലൂടെ ശക്തയായവരാണ്. മാരിയത്തും ശബ്‌ന പൊന്നാടുമൊക്കെ ഇന്‍ര്‍നെറ്റ് സാധ്യതകളിലൂടെ ഉയര്‍ന്നുവന്നവരല്ലെങ്കിലും അവരും ഇന്ന് ഇന്റര്‍നെറ്റിന്റെ സര്‍ഗാത്മക സാന്നിധ്യമാണ്.
ഫെയ്‌സ്ബുക്കിലും ഇത്തരം പെണ്‍സാന്നിധ്യങ്ങള്‍ കുറവല്ല. സര്‍ഗാത്മക ഇടപെടലുകള്‍ക്കപ്പുറം ആനുകാലികപ്രസക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന നിരവധി മലയാളി സ്ത്രീകള്‍ ഫെയ്‌സ് ബുക്കിലും സജീവമാണ്. രാധിക സി നായരും പി ഇ ഉഷയുമൊക്കെ ഫെയ്‌സ്ബുക്കില്‍ മാനവികമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മലയാളി സത്രീകളില്‍ ചിലരാണ്. ബ്ലോഗിംഗിലൂടെ രംഗത്തുവന്നവരും ഇന്ന് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍പ്ലസ്സിലുമൊക്കെയാണ് സജീവം. ഗൂഗിള്‍ ബസ് വന്നപ്പോള്‍ ലൈവായി ഇടപെടാനുള്ള അവസരമെന്ന നിലക്ക് ബ്ലോഗില്‍ സജീവമായിരുന്നവരൊക്കെ ബസ്സില്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം ബസ്സിനു കിട്ടാത്തതുകൊണ്ടാവാം ഗൂഗിള്‍ പ്ലസ് ആരംഭിക്കുകയും ബസ് തിന്‍ത്താന്‍ പോവുകയും ചെയ്യുകയാണ്. ഇന്റര്‍നെറ്റിനകത്തു നടക്കുന്ന പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് സാധ്യതകള്‍ക്കനുസരിച്ച് കളംമാറി ആളുകള്‍ ഇടപെട്ടു കൊണ്ടേയിരിക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ സ്ത്രീകളും അവരുടെതായ കഴിവും പ്രാപ്തിയും പ്രകടിപ്പിച്ചു കൊണ്ടുമിരിക്കുന്നുണ്ട്. മതപ്രബോധനവും ആശയപ്രചാരണവും ഇതിന്റെ ഭാഗമായി നടത്തുന്നവരുണ്ട്. ഉമ്മു അമ്മാറിനെപ്പോലുള്ളവര്‍ മതവും സംസ്‌കാരവും ചെറുതായ രീതിയിലെങ്കിലും എഴുതുന്നുണ്ട്. ഇനിയും സജീവമാകേണ്ട ഒരിടമാണിത്. സ്ത്രീപക്ഷത്തുനിന്നുള്ള മതപരവും സാസ്‌കാരികവുമായ ഇടപെടലുകള്‍ മലയാളത്തില്‍ നന്നേക്കുറവാണ്. പരസ്പരമുള്ള പരിഹാസവും അവഹേളനവും തെറിവിളിയുമൊക്കെയാണ് ഇന്റര്‍നെറ്റിനകത്തെ പ്രബോധനസംരംഭങ്ങളിലധികവും. വേറിട്ടു നില്‍ക്കുന്ന ചുരുക്കം ചില കൂട്ടായ്കളേ ഇന്നുള്ളു. അതില്‍ എടുത്തു പറയാവുന്ന ഒന്നാണ് ബൈലക്‌സിലെ ഇസ്ലാഹീ ക്ലാസ് റൂം. ഫെയ്‌സ്ബുക്കിലെ ഇസ്ലാഹീ സോണ്‍ പോലുള്ള കൂട്ടായ്മകളിലും ചെറിയ തോതിലുള്ള ചില സംവാദങ്ങള്‍ കടന്നുവരാറുണ്ട്. പക്ഷേ ഇത്തരം കൂട്ടായ്മകളില്‍ സ്ത്രീ സാന്നിധ്യം ഇല്ലെന്നു പറയാം. സൗദി അറേബ്യയിലെ ചില ഇസ്ലാഹി കുടുംബങ്ങള്‍ കാസ്‌റൂമുകളില്‍ നടക്കുന്ന സംവാദങ്ങള്‍ കേള്‍ക്കാറുണ്ട്.
ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളിലധികവും വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവരാണ്. ഭര്‍ത്താവിനൊപ്പം വിദേശത്ത് പാര്‍ക്കുന്ന സ്ത്രീകള്‍, ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയാല്‍ പിന്നെ വല്ലാത്ത മാനസിക സംഘര്‍ഷങ്ങളനുഭവിച്ച് ഒറ്റമുറിക്കകത്ത് വീര്‍പ്പുമുട്ടിക്കഴിയുകയാണ്. ഒഴിവു സമയത്തെ അര്‍ഥവത്തായി വിനിയോഗിക്കുന്നവര്‍ നന്നേക്കുറവാണ് ഇക്കൂട്ടരില്‍. ടിവി കാഴ്ചയും ഉറക്കവുമായി പകല്‍ ജീവിതം വെറുതെ കളയുകയാണിവര്‍. ഇത്തരമാളുകള്‍ക്ക് ഒഴിവുസമയത്തെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഇന്റര്‍നെറ്റു നല്‍കുന്നത്. അതോടൊപ്പം വീട്ടില്‍ ഒറ്റക്കായിപ്പോകുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താനും, വിവാഹത്തോടെ നിലക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യേണ്ടി വന്ന സര്‍ഗാത്മകതയുടെ പ്രകാശനത്തിനുള്ള അവസരങ്ങളും ടി സൃഷ്ടിക്കപ്പെടുന്നു. അതിലൂടെ അവള്‍ കൂടുതല്‍ ബൗദ്ധികവളര്‍ച്ച നേടുകയും ചെയ്യുന്നുണ്ട്.
ജീവിതത്തിലൂടെ പ്രചോദനവും പ്രതീക്ഷയുമായ നിരവധി സ്ത്രീകള്‍ മലയാളത്തിലുണ്ട്. വിവിധ മേഖലകളില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്തവര്‍. അത്തരം ചിലയാളുകള്‍ മലയാള ഇന്റര്‍ നെറ്റിലുമുണ്ട്.
ഒരു നാടിന് സാങ്കേതികമായ അറിവുകള്‍ പകരുകയും, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി കാര്യമായ സംഭാവന നല്‍കുകയും, അക്ഷയയെ ജനകീയമാക്കി വിജയിപ്പിക്കുകയും ചെയ്തതിലൂടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സംരംഭകയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ കേരളത്തിലെ ആദ്യത്തെ സംരംഭകയായ മലപ്പുറം ജില്ലയിലെ ഷഹാനയുടെ ഇടപെടലുകള്‍ സ്ത്രീകള്‍ക്ക് വെളിച്ചം പകരുന്നതും പ്രചോദനമേകുന്നതുമാണ്.
കുട്ടികളുടെ ഇന്റര്‍നെറ്റുപയോഗത്തിന്റെ നല്ല മാതൃകയാണ്, സഊദിയില്‍ പഠിക്കുന്ന ആരിഫ, ജുമാന സഹോദരിമാരുടെ ബ്ലോഗുകള്‍. അവരുടെ വരകളും നിറങ്ങളുമാണീ ബ്ലോഗുകളില്‍.
പക്ഷേ, ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. ഇന്റര്‍നെറ്റിനകത്തെ സ്ത്രീ സാന്നിധ്യം അര്‍ഥവത്തായ വഴിയിലൂടെ ആയിത്തീരുന്നത് വളരെ ചുരുക്കമാണ്. ഏറിയപങ്കും അവിഹിത ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അശ്ലീല സൈറ്റുകളിലും അശ്ലീല സൗഹൃദത്തിലും സമയം കളയുകയും ചെയ്യുന്നുണ്ട്, സൈബര്‍ സെക്‌സിന്റെയും സൈബര്‍ക്രൈമിന്റെയും ഇരകളായിത്തീരുന്നവര്‍ നിരവധിയാണ്. മാനസികമായ പക്വതയും വിവേകവും ഇല്ലാത്തവര്‍ വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ ഏറെ ജാഗ്രതയും ധാര്‍മികമായ ഉണര്‍വും ആവശ്യമായി വരുന്നുണ്ട് ഓണ്‍ലൈനില്‍ 'കളിക്കുന്നവര്‍ക്ക്', പ്രത്യേഗിച്ച് സ്ത്രീകള്‍ക്ക്.
ഇന്റര്‍നെറ്റിനെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് പ്രായോഗികമല്ലാതെ വന്നിരിക്കുന്നു. സാമൂഹിക ജീവിതവുമായി ചേര്‍ത്തുവെച്ച് സാംസ്‌കാരികമായ തലത്തില്‍ നിന്നു കൊണ്ട് പ്രതിബദ്ധതയോടെ ഇടപെടുക മാത്രമേ പരിഹാരമുള്ളു. അതിനുള്ള ഉണര്‍വും ഉയര്‍ച്ചയും നേടാനാവാശ്യമായ പരിശീലനപരിപാടികള്‍ അത്യാവശ്യമായിരിക്കുന്നു. .

വളരെ നന്നായി എഴുതിയിരിക്കുന്നു മുക്താർ സാഹിബ്.. എന്നാലും പെണ്ണെഴുത്ത് ഇപ്പോഴും മലയാളത്തിൽ വേണ്ടത്ര ഇല്ല എന്നതാണ് ശരി.. എഴുതുന്നവർ തന്നെ താങ്കൾ പറഞ്ഞ പോലെ സാമൂഹ്യപരമായ വിഷയങ്ങളിൽ ഇടപെടാൻ മടിക്കുകയും ചെയ്യുന്നു.. എന്തൊക്യായാലും പോസ്റ്റ് ഉർഗൻ (സോറി ഉഗ്രൻ) ആയിക്ക്ണ് ട്ടാ..
ReplyDeleteഇന്റര്‍നെറ്റിലൂടെ ഒട്ടേറെ സ്ത്രീകള്‍ എഴുത്തിന്റെ ലോകത്തേക്ക് വന്നിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ തന്നെ ഒട്ടേറെ വീട്ടമ്മമാര്‍ക്ക് വരും നാളുകളില്‍ സ്ഥാനം ലഭിച്ചേക്കും. മൈനയെ പോലെ, എച്മുവെ പോലെ, ശാന്ത ടീച്ചറെയും ജുവൈരിയയെയും ഒക്കെ പോലെ ജ്യോതി ബായിയെയും ഡോണ മയൂരയെയും സ്മിത മീനാക്ഷിയെയും ഉമാ രാജീവിനെയും ഒക്കെപോലെ ഒട്ടേറെ പേര്‍ ഈ ഫീല്‍ഡില്‍ സര്‍ഗ്ഗാത്മകരചനകളിലൂടെയും സോഷ്യല്‍ കമ്മിന്റ്മെന്റിലൂടെയും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു. മുഖ്താര്‍ പറഞ്ഞപോലെ മറ്റൊരു മുഖവും ഉണ്ടാവാം. അത് പക്ഷെ എല്ലായിടവും എല്ലാകാലത്തും ഉള്ളത് തന്നെയാണല്ലോ. ഇവിടെ നമുക്ക് നല്ലത് ചെയ്യുന്ന സ്ത്രീകളെ ചൂണ്ടിക്കാട്ടാം. അവരിലൂടെ മറ്റുള്ളവരും നല്ലത് ചെയ്ത് വരട്ടെ. അത് അവരവര്‍ക്ക് ഇണങ്ങുന്ന ഫീല്‍ഡില്‍ തന്നെയാവട്ടെ.
ReplyDeleteപൊതുവില്‍ നന്നായി പറഞ്ഞ ലേഖനം എങ്കിലും എനിക്കുള്ള ഒരു അഭിപ്രായവ്യത്യാസം ഗള്‍ഫ്‌കാരുടെ എഴുതിനെക്കുറിച്ച് പറഞ്ഞിടത്താണ്. നല്ല എഴുത്തുകള്‍ സമ്മാനിക്കുന്ന കുറെ എഴുത്തുകള്‍ ഈ മേഖലയില്‍ നിന്നും വരുന്നു എന്നാണു ഞാന്‍ കണ്ടിട്ടുള്ളത്. അത് സൂചിപ്പിക്കാതെ ഒരു പൊതു നിരീക്ഷണം പോലെ ആകെ മൊത്തം പ്രവാസി എഴുത്തുകള്‍ അവരുടെ ഗൃഹാതുരതയും മറ്റും ആണെന്ന പറഞ്ഞുവെക്കല്‍ ശരിയായ വിലയിരുത്തല്‍ അല്ലെന്നാണ്. ഉദാഹരണങ്ങള്‍ ഞാന്‍ സൂചിപ്പിക്കുന്നില്ല. പ്രവാസികളുടെ ഒറ്റപെടലും മാനസിക സമ്മര്‍ദങ്ങളും വാക്കുകള്‍പ്പുറത്താണ്. അവര്‍ എഴുതിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും അങ്ങിനെത്തന്നെയാണ് തുടങ്ങുക. തുടക്കത്തില്‍ അങ്ങിനെ ആവുമെന്കിലും പിന്നീട് പലരും അതില്‍ നിന്നെല്ലാം മാറി നല്ല എഴുത്തുകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് എനിക്കിപ്പോള്‍ പൊതുവേ തോന്നുന്നത്.
ReplyDeleteപിന്നെ കൂടുതല്‍ ആളുകള്‍ ഇവിടെ നിന്ന് എന്നതിനാല്‍ അതല്പം കൂടുതല്‍ എന്ന് തോന്നാം. അത് സ്വാഭാവികമല്ലേ മുക്താര്‍.
ഞാന്‍ എന്റെ ഒരു സംശയം സൂചിപ്പിച്ചു എന്ന് മാത്രം.
പൊതുവേ ലേഖനത്തില്‍ പറഞ്ഞത് പോലെ പഴയതിനെ അപേക്ഷിച്ച് നന്നായിരിക്കുന്നു ഈ ലോകം എന്ന് തോന്നുന്നു. ചില തിരിച്ചറിയലുകളിലൂടെ ശരിയല്ല എന്ന് സ്വയം തോന്നുന്നത് തിരുത്തി മുന്നേറാനും ഇന്ന് പലരും ശ്രമിക്കുന്നു. സ്ത്രീകളുടെ എഴുത്തില്‍ മുക്താറും മനോജും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പേരെ നമുക്ക് കാണാന്‍ സാധിക്കും. അതൊരു നല്ല മുന്നേറ്റമായി കാണാം.
ഇഷ്ടപ്പെട്ടു മുക്താര്‍.
ഇന്റർനെറ്റിൽ ഞാൻ കടക്കുന്നുണ്ടെന്ന് അറിഞ്ഞ ബന്ധുക്കൾ ‘ഞാനേതോ അപകടത്തിൽ ചാടുകയാണെന്ന്‘ പറഞ്ഞ്, എന്നെ നിരുത്സാഹപ്പെടുത്തിയ കാലം ഉണ്ടായിരുന്നു. മനസ്സിലുള്ളത് ഈ ലോകത്തോട് പറയാൻ ബ്ലോഗല്ലാതെ മറ്റൊരു ലോകവും എന്റെമുന്നിലില്ല.
ReplyDeleteനന്നായി പറഞ്ഞു,,
ലേഖനം വായിച്ചു.. നന്നായിട്ടുണ്ട്
ReplyDeleteഅനാരോഗ്യവശങ്ങൾ ഉണ്ടെങ്കിലും നല്ല വശങ്ങളെ ഉൾക്കൊള്ളാം .
ReplyDeleteനന്നായി പറഞ്ഞു .
കാലഘട്ടത്തിനു ആവശ്യമായ ലേഖനം. അഭിനന്ദനങ്ങള്‍.
ReplyDeleteഡേയ് മുക്തൂ തടിയാ മടിയാ,
ReplyDeleteഇത് കൊലച്ചതിയായിപ്പോയി മാഷേ.
സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ ഒഴുകിനടക്കട്ടെ.
എങ്കിലല്ലേ ഒരിതുള്ളൂ.
ഹേത്!
ബ്ലോഗിൽ എല്ലാവരും തുടക്കത്തിൽ ഗൃഹാതുരകളെയാണ് വിഷയമാക്കാറെങ്കിലും പിന്നീട് മറ്റു വിഷയങ്ങളിലേക്ക് വരുന്നതാണ് കണ്ടുവരുന്നത്.
ReplyDeleteഎഴുത്തുകൾക്ക് എന്തിനാണ് ‘സ്ത്രീയെഴുത്ത് അല്ലെങ്കിൽ പെണ്ണെഴുത്ത്’ എന്നൊക്കെ തിരിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.
പുരുഷ എഴുത്തുകാർക്ക് ഒരു മേൽക്കോയ്മ അവകാശപ്പെടാനല്ലെ ഈ തരംതിരിവ്..?
അതുപോലെ മനസ്സിലാകാത്ത ഒന്നാണ് ‘പ്രവാസി എഴുത്തുകാർ‘ എന്ന തരംതിരിവ്...?
നന്നായി എഴുതിയിരിക്കുന്നു മുക്താർ.
ബ്ലോഗ് എന്ന മാദ്ധ്യമം വഴി ധാരാളം സ്ത്രീകൾ ഈ രംഗത്തേക്ക് ധൈര്യപൂർവ്വം കടന്നുവരട്ടെ.
ആശംസകൾ...
താങ്കളുടെ നിരീക്ഷണങ്ങളില്‍ പലതിനോടും യോജിപ്പും വിയോജിപ്പും ഉണ്ട്.
ReplyDeleteഎഴുത്ത് നന്നായി മാഷെ ..എന്നാലും പെന്നുങ്ങളെ വല്ലാതെ നെറ്റില്‍ കേറ്റി അവരെ ഭാവി കളയണോ ..?ഇപ്പൊ പെണ്ണ് കാണാന്‍ പോണ ച്ക്കന്മാരോക്കെ facebookil കേരരുണ്ടോ, ട്വിറ്റെര്‍ ഉണ്ടോ, എന്നൊക്കെയ ആദ്യം ചോദിക്കുന്നെ എന്നിട്ടനത്രേ ഉറപ്പിക്കാന്‍ പറയുന്നുള്ളൂ ..നെറ്റില്‍ കളിക്കുന്ന പെണ്‍ കുട്ടികളോട് ചെക്കന്മാര്‍ക്ക് അല്ര്‍ജിയനെന്നു പറയുന്നു ..സുക്ഷിച്ചാല്‍ നന്ന് ..അത്ര മാത്രം .
ReplyDeleteThis comment has been removed by the author.
ReplyDeleteസന്തോഷ്പണ്ഡിറ്റിനെപ്പോലുള്ളവരാണ് മലയാളത്തിന്റെ ഇന്റര്‍നെറ്റ് സാധ്യതതകളെ കൂടുതലും ഉ(ദുരു)പയോഗപ്പെടുത്തുന്നത്.
ReplyDeleteആ ദുരുപയോഗം കൂടി ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. ഈ പ്രയോഗമൊഴികെ ലേഖനത്തിന്റെ മുഴുവൻ ഭാഗത്തും പൂർണ്ണമായി യോചിയ്ക്കുന്നു. പ്രത്യേകിച്ച് ബെയ്‌ലക്സിലെ ചില റൂമുകളെപ്പറ്റിപ്പറഞ്ഞതിൽ. വളരെ നല്ല ഉദ്ദേശത്തോടെ നല്ല രീതിയിൽ നടന്നുപോകുന്ന സോഷ്യൽ സൈറ്റുകൾ ധാരാളമുണ്ട്. ഇന്റെർനെറ്റ് എന്നാൽ അശ്ലീലസൈറ്റുകളാണെന്ന നാടൻ മലയാളചിന്തയ്ക്ക് മാറ്റം വരേണ്ടകാലം എന്നോ അതിക്രമിച്ചിരിയ്ക്കുന്നു. മലയാളികൾ അശ്ലീലസൈറ്റുകളിൽ മാത്രമേ കയറാറുല്ലൂ എന്നാണോ....? അതുമാത്രമേ ഹൈലൈറ്റു ചെയ്യുന്നുള്ളൂ എന്നതല്ലേ ശരി.
ആശംസകൾ...
ഇന്റര്‍നെറ്റിനകത്തെ സ്ത്രീ സാന്നിധ്യം അര്‍ഥവത്തായ വഴിയിലൂടെ ആയിത്തീരുന്നത് വളരെ ചുരുക്കമാണ്. ഏറിയപങ്കും അവിഹിത ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അശ്ലീല സൈറ്റുകളിലും അശ്ലീല സൗഹൃദത്തിലും സമയം കളയുകയും ചെയ്യുന്നുണ്ട്, സൈബര്‍ സെക്‌സിന്റെയും സൈബര്‍ക്രൈമിന്റെയും ഇരകളായിത്തീരുന്നവര്‍ നിരവധിയാണ്.
ReplyDeleteലേഖകന്‍ ഇപ്പറഞ്ഞതിനോട് പ്രതികരിക്കുന്നു.
രണ്ടു കൈകളും കൂടി ഒരുമിച്ചു കൊട്ടിയാല്‍ മാത്രമേ ഒച്ചയുണ്ടാകുകയുള്ളു എന്നു നിസംശയം പറയട്ടെ. സൈബര്‍ക്രൈമുകളില്‍ ഇരയാകുന്ന
സ്ത്രീകളെ ക്കാളും കൂടുതല്‍ പുരുഷന്‍മാരും ഉണ്ട്.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇല്ലായെന്നല്ല ഇപ്പറയുന്നത്.-----അശ്ലീല സൗഹൃദത്തിലും----എന്നു പറഞ്ഞിരിക്കുന്നത്
ഇതിന്‍റ പകുതിഭാഗം അപ്പോഴും പുരുഷനാണല്ലോ...അപ്പോളെന്തുകൊണ്ട് അതു പറയുന്നില്ല. ഇപ്പോള്‍ താങ്കള്‍ വിചാരിക്കുന്നുണ്ടായിരിക്കും എന്താണിവളിത്ര ചൊടിക്കുന്നതെന്ന്??? കാരണം സ്ത്രീകളെപ്പോലെതന്നെ
ഈ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ പുരുഷന്‍മാരും ഉണ്ട്. അതുകൊണ്ടിത്രയും എഴുതിപ്പോയതാണ്. ക്ഷമിക്കുക.
മറുപടി എതിര്‍പ്പുണ്ടെങ്കില്‍... മെയിലിലയക്കുക.
ലേഖനം അർത്ഥവത്തും ആലോചനാസംബണ്ഡിയും. എങ്കിലും ചില ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. അത് ആണിനും പെണ്ണിനും ഒരുപോലെ. ആശംസകൾ........
ReplyDeleteനന്നായി ഭായ്...
ReplyDeleteകുറേ ആളുകൾക്ക് എഴുതാനും അതു മറ്റുള്ളവർക്ക് എത്തിക്കാനുമുള്ള ഒരേയൊരു മാർഗ്ഗം ബ്ലോഗ് മാത്രമാണു..
ആശംസകൾ
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാദൃശ്ചികമായി സൈബര്‍ ലോകത്തേക്ക് വന്ന ഒരാളാണ് ഞാന്‍.ഒരു വര്‍ഷത്തേക്ക് ഭര്‍ത്താവ് വിദേശത്തു ഡെപ്യൂട്ടേഷന്‍ പോയത് കൊണ്ടു മാത്രമാണ് കമ്പ്യൂട്ടര്‍ എന്റെ കൂട്ടുകാരനായത്. പിന്നെയും കുറെ നാളുകള്‍ കഴിഞ്ഞാണ് ബ്ലോഗുകളെപ്പറ്റി അറിവുണ്ടായത് . പിന്നെയും കുറെ കഴിഞ്ഞാണ് ഒന്ന് എഴുതി നോക്കിയാലോ എന്ന് മനസ്സില്‍ തോന്നി എഴുതി തുടങ്ങിയത്.ഇപ്പോള്‍ എന്റെ വായനയും എഴുത്തും എല്ലാം ഈ ലോകത്ത് തന്നെ.
ReplyDeleteപിന്നെ ആണെഴുത്ത് പെണ്ണെഴുത്ത് എന്നിങ്ങനെ ഒരു തരം തിരിവില്‍ താത്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
എഴുത്തിനോടും വായനയോടും താല്പര്യമുള്ള ഒരാള്‍ക്കേ ഇന്റര്‍ നെറ്റിനെ ആ രീതിയില്‍ ഉപയോഗിക്കാന്‍ താത്പര്യം കാണുകയുള്ളൂ.അല്ലാത്തവര്‍ അതിനെ ചിലപ്പോള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തെന്നിരിക്കും.ഇതിലും ആണ്‍ പെണ് തിരിവില്ല എന്നാണു എന്റെ പക്ഷം.
ഇന്റെര്‍നെറ്റിലെ നല്ല വശങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മുക്താര്‍ സൂചിപ്പിച്ച പ്രവാസി വനിതകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു മേഖലയുണ്ട്, ഫേസ് ബുക്കില്‍ ഞങ്ങളൊക്കെ അംഗങ്ങളായ “കൃഷി” ,“നാം മലയാളികള്‍”,“ഒന്നാണു നമ്മള്‍” മുതലായ ഗ്രൂപ്പുകള്‍. ഇവിടെയൊക്കെ നിത്യ ജീവിതത്തിലെ ധാരാളം നല്ല കാര്യങ്ങള്‍ ആണും പെണ്ണും വിത്യാസമില്ലാതെ ദിവസവും ചര്‍ച്ച ചെയ്യുന്നു. ഒട്ടേറെ പുതിയ അറിവുകള്‍ നേടാന്‍ ഇതു മൂലം സാധിക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ മാധ്യമത്തിന്റെ സാധ്യതകള്‍ നമ്മള്‍ നന്നായി ചൂഷണം ചെയ്യണമെന്നു മാത്രം!.
ReplyDeletedear bae you said it
ReplyDeleteവിധി വൈപരീത്യത്തെ മറികടക്കുവാനും , മാനസിക സംഘര്‍ഷങ്ങളുടെയും ഒറ്റപ്പെടലുകളുടെയും തീച്ചൂളയില്‍ നിന്നു രക്ഷപ്പെടുവാനും ഇന്നു ലിംഗ ഭേദമന്യേ അധികമാളുകളും ആശ്രയിക്കുന്നത് ഇന്റെര്‍നെറ്റിനെയാണ്. നല്ലതും ചീത്തയും എല്ലാ മേഘലയിലുമുണ്ടല്ലോ. ആശ്രമത്തില്‍ അഭയം പ്രാപിച്ചു അഴുക്കുചാലിലേക്ക് ഒഴുകിപ്പോകുന്നവരുമില്ലേ ..? ബ്ലോഗിലൂടെ എഴിതിത്തെളിയുന്ന എത്രയോ മഹിളാ രത്നങ്ങളെ നമുക്ക് പരിചയപ്പെടാന്‍ കഴിഞ്ഞു . അതൊക്കെ പെണ്ണെഴുത്തിന്റെ പട്ടികയിലേക്ക് മാറ്റിയാല്‍ അക്ഷര വിരോധികളെന്നു എഴുത്തിലൂടെ തന്നെ വിളിച്ചുപറയുന്ന ചില പുരുഷപുംഗവന്മാരുടെ എഴുത്തുകളെ നാം ഏതു പട്ടികയില്‍ ഉള്‍പ്പെടുത്തും ..? നല്ലതിനെ നന്നെന്നും ചീത്തയെ ചീത്തയെന്നും തുറന്ന് പറയുവാനുള്ള ആര്‍ജ്ജവം ബ്ലോഗുലോകത്ത് അധികം കാണാറില്ല . അത് വായനയുടെ കുറവു കൊണ്ടും ആത്മവിശ്വാസത്തിന്റെ അടിത്തറയില്ലായ്മ കൊണ്ടും സംഭവിക്കുന്നതാണ് . വായനയിലൂടെ അറിവ് സമ്പാദിച്ച് എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ ബ്ലോഗു ലോകത്ത് പൊതുവേ കുറവായിട്ടാണ് കാണുന്നത് . അതിനു മാറ്റം സംഭവിച്ചാല്‍ ഇന്റര്‍ നെറ്റിന്റെ ഉപയോക്താക്കള്‍ ബൌദ്ധിക തലത്തിലും, സാംസ്കാരിക തലത്തിലും ഉയര്‍ന്നു വരും എന്നതില്‍ സംശയമേതുമില്ല .
ReplyDeleteതാങ്കളുടെ ലേഖനം അത്തരം ഒരു വഴിമാറ്റത്തിനു വഴിമരുന്നിടട്ടെ. ഭാവുകങ്ങള്‍
നല്ല ലേഖനം...
ReplyDeleteപുറമേ നിന്ന് നോക്കിയാല്‍ എല്ലാം പച്ച എന്നാ തരത്തില്‍ ഉള്ള ഒരു വിലയിരുത്തല്‍ മാത്രം ആയി മാത്രമേ ഇതിനെ കാണാന്‍ കഴിയുന്നു ഒള്ളൂ
ReplyDeleteഭൂലോകത്തിന്റെ അകത്തള ത്തിനു പറയാന്‍ ഉണ്ട് മുക്താര്‍
ഒരു പാട് വിയോജിപ്പുകള്‍ ഉണ്ട് ,ഗള്‍ഫുകാരുടെ രചനകളെ പറ്റിയുള്ള വിലയിരുത്തലില്‍ ,പെണ്ണെഴുത്തിനെ പറ്റിയുള്ള നിരീക്ഷണങ്ങളില്‍ ,ഇ-എഴുത്തുകളുടെ ധര്‍മ്മങ്ങളില്‍ അങ്ങനെ ,എന്നാലും ഒരു പാട് ഇഷ്ടമായി പോസ്റ്റ് ,പക്ഷെ ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ എന്ത് ചെയ്യുന്നു എന്ന് മാത്രമേ അറിയേണ്ടതുല്ലോ?പുരുഷന്മാരോ ?അവരെന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ?പുതിയ ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ ?
ReplyDeleteഒരു പാട് വിയോജിപ്പുകള്‍ ഉണ്ട് ,ഗള്‍ഫുകാരുടെ രചനകളെ പറ്റിയുള്ള വിലയിരുത്തലില്‍ ,പെണ്ണെഴുത്തിനെ പറ്റിയുള്ള നിരീക്ഷണങ്ങളില്‍ ,ഇ-എഴുത്തുകളുടെ ധര്‍മ്മങ്ങളില്‍ അങ്ങനെ ,എന്നാലും ഒരു പാട് ഇഷ്ടമായി പോസ്റ്റ് ,പക്ഷെ ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ എന്ത് ചെയ്യുന്നു എന്ന് മാത്രമേ അറിയേണ്ടതുല്ലോ?പുരുഷന്മാരോ ?അവരെന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ?പുതിയ ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ ?
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteസുഹൃത്തുക്കളേ, ഈ ലേഖനം പുടവ മാസികക്കുവേണ്ടി എഴുതിയതാണ്. പുടവ ഒരു വനിതാ മാഗസിന്‍ ആണ്. അതു കൊണ്ടാണ് ഇന്റര്‍നെറ്റും സ്ത്രീകളും വിഷയമായത്. ബ്ലോഗും ഇതില്‍ ചര്‍ച്ചയായതു കൊണ്ടാണ് ഇതിവിടെ ഒരു പോസ്റ്റാക്കിയത്. ഇവിടെ പലരും നിരീക്ഷിക്കുന്ന പോലെ പെണ്ണെഴുത്ത്, ആണെഴുത്ത് എന്ന വേറ്തിരിവ് ഞാനുദ്ദേശിച്ചിട്ടില്ല.
ReplyDeleteപിന്നെ പ്രവാസി എഴുത്തുകാരെ മൊത്തത്തില്‍ അതിക്ഷേപിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഇതു സ്ത്രീകള്‍ മാത്രമാണ് ഇന്റര്‍ നെറ്റ് ദുരുപയോഗപ്പെടുത്തുന്നത് എന്നും ഞാനുദ്ദേശിച്ചില്ല. കൂടുതലും ഇരകളാക്കപ്പെടുന്നവര്‍ സ്ത്രീകളാണെന്നെ ഉദ്ദേശിച്ചുള്ളൂ. പുരുഷന്മാര്‍ കൂടുതലും വേട്ടക്കാരുടെ റോലിലാണുള്ളത്. അവന്‍ വലയില്‍ അകപ്പെടുകയല്ല, വലയൊരുക്കി കാത്തിരിക്കുകയാണ്. സ്ത്രീകള്‍ വലയില്‍ ചെന്നു വീഴുകയാണ്.
ഇവിടെ ചില പെന്‍ ബ്ലോഗറുമാരുടെ പേരുകള്‍ വിട്ടുകളഞ്ഞത് മനപ്പൂര്‍വമല്ല. എന്റെ അറിവില്ലായ്മകൊണ്ടു കൂടിയാണ്. അറിവുള്ളവര്‍ക്ക് കൂട്ടിച്ചേര്‍ക്കാം..
ഇവിടെ നിങ്ങള്‍ ചേര്‍ത്ത പേരുകളില്‍ തന്നെ പോരായ്മ ഉള്ള സ്ത്രീകള്‍ ഉണ്ട് ഒരു കാര്യത്തെ കുറിച്ച് പഠിക്കാതെ ആ വിഷയം എടുത്തു കൈകാര്യം ചെയ്യരുത്
ReplyDelete@കൊമ്പന്‍,
ReplyDeleteഇവിടെ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ക്ക് എന്ത് പോരായ്മയാണാവോ ഉള്ളത്. ഇവ്ടെ പേരു പരാമര്‍ശിക്കപ്പെട്ടത് വ്യത്യസ്ത കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടാണ്. ആ സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ശരിയല്ലെന്നു തോന്നുന്നില്ല. മറ്റു കാര്യങ്ങള്‍ എന്റെ അനുഭവങ്ങള്‍ക്കപ്പുറത്താണ്. അവരുടെ പോരായ്മ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ പറഞ്ഞല്ലോ, ഇവിടെ വ്യക്തികളുടെ പേരു പരാമര്‍ശിച്ചതു തന്നെ ഇന്റര്‍നെറ്റിന്റെ നല്ല വശങ്ങള്‍ വിശ്ദീകരിക്കാനുള്ള എളുപ്പത്തിനാണ്.
വിയോജിപ്പുകള്‍ വിശദമാക്കിയാല്‍ തെറ്റായ ധാരണകള്‍ തിരുത്താമല്ലോ...
ഏതു ഗൗരവപരമായ ചര്‍ച്ചയും അവസാനിക്കുന്നത് അശ്ലീലവും അപഹാസ്യവുമാവുന്നത് അതുകൊണ്ടാണ്.
ReplyDeleteമിസ്റ്റർ മുഖതർ ഈ പറഞ്ഞത് എന്തിന്റെ അടീസ്ഥാനത്തിലാണ്. ലേഖനം നന്നായിട്ടുണ്ട് .
ഇതിൽ നിങ്ങൾ എടുത്തു പറഞ്ഞ സ്ത്രീകളിൽ ദേശിയപുരസ്കാരം നേടിയ ഷഹന വണ്ടൂർ സ്ത്രീകൾ മാതൃകയാക്കണ്ട ആളാണ്.
ആശയപരമായ സംവാദങ്ങല്‍ വ്യക്തിപരമായ കാര്യങ്ങളിലേക്കും പരസ്പരം അവഹേളിക്കുന്നതിലേക്കും തെറിവിളികളിലേക്കും വഴുതിപ്പോകുന്നത് കാണാതിരിക്കാനാവുമോ.. ബൂലോകത്തെ ചര്‍ച്ചകളിലധികവും ഏതൊക്കെ വിഷയങ്ങളിലായിരുന്നു എന്നും, പ്രതികരണങ്ങള്‍ കുന്നുകൂടുന്നത് ഏതു ചര്‍ച്ചകളിലാണെന്നും ചര്‍ച്ചകള്‍ വഴിതെറ്റുന്നത് എങ്ങനെയൊക്കെ ആണെന്നും ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗൗരവപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നിടത്ത് ആളനക്കമില്ലാതെ പോവുന്നതിന്റെ കാരണവും ഞാന്‍ പറയേണ്ടതില്ല. കാരണം അതെല്ലം എന്നെക്കാള്‍ കൂടുതല്‍ അറിയുന്നവരാണ് ഈ പ്രതികരിച്ചുകൊണ്ടിരിക്കുന്നവരെല്ലാം.
ReplyDelete"ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്"
ReplyDeleteഎന്താണ് ചെയ്യേണ്ടത് ?
വനിതകള്‍ക്കിതൊരു പ്രചോദനമാവട്ടെ
നന്നായിട്ടുണ്ട്
ഭാവുകങ്ങള്‍
ഏതൊന്നിനെയും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കൃത്യമായ വിവേചനാധികാരം പ്രയോഗിക്കുകില്‍ സാധ്യമെന്നതിനു ലോകം സാക്ഷി.!
ReplyDeleteആ അര്‍ത്ഥത്തില്‍ കാര്യങ്ങളെ സമീപിക്കുന്നവര്‍ ഇത്തരുണത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. അങ്ങനെ, ശക്തമായി ഇടപെടുന്ന ധാരാളം ആളുകളെ ഈ കുറഞ്ഞ സമയത്തെ എന്റെ സൈബര്‍ ഇടങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് ഞാനറിഞ്ഞിട്ടുള്ളതാണ്. പിന്നെ, എല്ലാവരും വിപ്ലവ കാഹളം മുഴക്കണം എന്ന് ശഠിക്കാനാകുമോ..? എങ്കിലുമൊന്നുണ്ട്, എഴുത്തുകളില്‍ സത്യസന്ധത പാലിക്കേണ്ടത്, അതിന്റെ ഭാഷ ഗുണകാംക്ഷയാവുകയും, അതിനൊരു മാനവിക മുഖവുമായിരിക്കണം ഉണ്ടാകേണ്ടത്. അതുറപ്പ് വരുത്തുന്നതില്‍ ശ്രദ്ധിക്കണം എന്ന് മാത്രം.! ഇത്രയും പൊതുവിലും, ബെയ്ലുക്സിലെ മറ്റു റൂമുകളെ കാണാതെ പോയ കണ്ണിലെ കറുപ്പ് മാറ്റാന്‍ നാഥനോട് പ്രാര്‍ഥിച്ചു കൊണ്ടും ലേഖനത്തിലെ ഒരു പരാമര്‍ശനത്തോട് ചെറിയൊരു വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും... താത്ക്കാലികം വിട.
കാരണം, കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തോളമായി ഞാനാ പരിസരത്തു സജീവമാണ്. അതിലെ ഒന്ന് മാത്രം മികച്ചതും മറ്റുള്ളവ അത്തരുണത്തില്‍ പറയപ്പെടേണ്ടതല്ല എന്നുമാണ് മതമെങ്കില്‍, ഈ 'നല്ല ശീലത്തിന്' കേവല 'യജമാന ഭക്തി' എന്ന് മാത്രം പേര്..!!!
അപ്പോള്‍, പ്രിയനേ.. സ്നേഹ സലാം.
ടൈറ്റ്‌ലും കണ്ടന്റും തമ്മില്‍ എത്രത്തോളം അടുത്തു എന്ന് ഒരു സംശയം.ലേഖനം നന്നായി.
ReplyDeleteഇന്റെര്‍നെറ്റിന് എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചാണ് അതിന്‍റെ ഗുണവും ദോഷവും നിര്‍ണയിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഒരു ബലഹീനതയായി തീരുന്ന ദയനീയ കാഴ്ചയാണ് പലരിലും കണ്ടു വരുന്നത്. ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ. തൊട്ടടുത്ത അയല്വാസിയോടു സംസാരിക്കാന്‍ സമയമില്ലാത്തവര്‍ ഇന്റെര്‍നെറ്റിലൂടെ ആയിരക്കണക്കിന് കിലോമീറെര്‍ ദൂരമുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ പോകുന്നു. എന്നാല്‍ സമകാലിക വിഷയങ്ങളില്‍ ഏറെക്കുറെ പക്വതയോടെ ഇടപെടുന്നു സ്ത്രീകളായ എഴുത്തുകാരെ കണ്ടെത്താന്‍ കഴിയുന്നു എന്നത് നല്ല സൂചനയാണ്.
ReplyDeleteഈ മാധ്യമത്തെ നല്ലതിന് വേണ്ടി ഉപയോഗിക്കാന്‍ ലിംഗ ഭേദമന്യേ എല്ലാവരും തയ്യാറായാല്‍ നല്ലത്. ഈ വിഷയം ഇവിടെ അവസാനിക്കില്ല. മുക്താര്‍ സ്വതസിദ്ധമായ ശൈലിയില്‍ തയ്യാറാക്കിയ ഈ കുറിപ്പ് ലേഖനം എന്ന നിലയില്‍ നല്ല ഭാഷകൊണ്ടും ഉള്ളടക്കം കൊണ്ടും വിഷയത്തോട് നീതി പുലര്‍ത്തി.
ആദ്യമായി നെറ്റ് ലോകത്തേക്ക് എത്തിപെടുന്നതോടെ എന്തും തുറന്നു പറയാനും പ്രകടിപ്പിക്കാനും അഭിപ്രായ സ്വതന്ത്ര്യം കിട്ടിയ ആവേശത്താൽ ബ്രോസിങ് ലോകത്ത് സമയം ചിലവഴിക്കുന്നു. എന്നാൽ ഇതുപോലുള്ള എഴുത്തുകളിൽ നിന്നും ബോധനങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് പോസിറ്റീവായി നെറ്റുകളെ ഉപയോഗപെടുത്തുന്നവർ ഇന്ന് കൂടിവരുന്നുണ്ട്, അത് സന്തോഷകരമാണ്. ബ്ലോഗുകൾ, ഓൺലൈൻ പഠനക്ലാസുകൾ എന്നിവയാണ് നമുക്കിടയിൽ വളരെ നല്ല നിലയിലാണ് ഇന്ന് മുന്നോട്ട് പോകുന്നത്. ബൈലക്സ് എന്ന ഓൺലൈൻ ക്ലാസ് റൂമുകളിൽ സ്ത്രീകൾക്ക് സ്ത്രീകളാൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾവളരെ ഉപകാരപ്രദമാണ് കുടുംബിനികൾ വിലയിരുത്താറുണ്ട്.
ReplyDeleteസ്ത്രീകൾ ഇന്റർനെറ്റിലെ സ്വാതന്ത്ര്യമാഘോഷിക്കുന്നത്,ഇന്നേവരെ അവർക്ക് ലഭ്യമാകാതിരുന്ന പൊതുഇടങ്ങളിലെ കൂടിക്കാഴ്ച്ചകളും ആശയവിനിമയങ്ങളും സൌഹൃദങ്ങളും ആസ്വദിച്ചുക്കൊണ്ടാണ്.സമൂഹം സ്ത്രീക്ക് കല്പിച്ചുകൊടുത്തിരിക്കുന്ന ഭൌതികമായ അതിർവരമ്പുകൾ,വീട്ടിനികത്തിരുന്ന്കൊണ്ട്തന്നെ, നിശ്ശബ്ദമായി ഭേദിച്ചുകൊണ്ടാണ് ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ സ്ത്രീകളുപയോഗിക്കുന്നത്.കവലമുക്കുകളിലും കടത്തിണ്ണകളിലും പുരുഷന്മാർ കൂട്ടംകൂടി നിന്ന് സൌഹൃദം പങ്കിടുന്നതുപോലെ,സ്ത്രീകളിന്ന് ഇന്റർനെറ്റ് കൂട്ടായ്മകളിലൂടെ സ്വന്തം സാന്നിദ്ധ്യമറിയിക്കുകയാണ്. “ഇന്റര്‍നെറ്റിനകത്തെ സ്ത്രീ സാന്നിധ്യം അര്‍ഥവത്തായ വഴിയിലൂടെ ആയിത്തീരുന്നത് വളരെ ചുരുക്കമാണ്. ഏറിയപങ്കും അവിഹിത ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അശ്ലീല സൈറ്റുകളിലും അശ്ലീല സൗഹൃദത്തിലും സമയം കളയുകയും ചെയ്യുന്നുണ്ട്..." മുക്തറിന്റെ ഈ വരികൾ അടിമുടി മാറ്റിയെഴുതേണ്ടിയിരിക്കുന്നു.‘ഏറിയ പങ്കും’ എന്ന സാമാന്യവൽക്കരണം വായനക്കാർക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണ്.അല്ലെങ്കിൽ,ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സാമാന്യവൽക്കരണം എന്നുകൂടി പറയേണ്ടതുണ്ട് മേൽപ്പറഞ്ഞ തരത്തിൽ ഇന്റർനെറ്റിനെ ഉപയോഗിക്കുന്ന ചിലരില്ലെന്നല്ല.പക്ഷെ ഇന്റർനെറ്റിനെ സ്ത്രീ വ്യക്തിത്വപ്രകാശനത്തിനുള്ള പുതിയൊരു ജാലകമെന്ന നിലയ്ക്കാണ് കൂടുതലുമുപയോഗിക്കുന്നതും,അതിലൂടെ ഇന്നേവരെ അപ്രാപ്യമായ ആകാശങ്ങളിലേക്കെത്തി പറന്നുകളിക്കുന്നതും.
ReplyDeleteട്രാക്കിങ്ങ്...
ReplyDeletengha, kollam, iniyum nannayi ezhuthumallo,
ReplyDeleteregards,
feroze babu
കാര്യങ്ങള്‍ ഭംങ്ങിയായി ലളിതമായി പറയുന്നതില്‍ വിജയിച്ചിട്ടുണ്ട് കേട്ടോ...!
ReplyDelete'ഫല്‌സ്തീനില്‍ നിന്നും മറ്റും വരുന്ന ബ്ലോഗ് പോസ്റ്റുകള്‍ കാലത്തെ മാറ്റാന്‍ പര്യാപ്തമായവയാണ്. മറച്ചുവെക്കപ്പെടുന്ന സത്യങ്ങള്‍ തുറന്നു കാട്ടുകയാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ബ്ലോഗര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്......
സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിയിണക്കി ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഇന്‍ര്‍നെറ്റ് എന്തെന്ന് പോലുമറിയാത്ത സമൂഹത്തിനുകൂടി ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താനാവുമെന്ന ആലോചന പുരോഗനാത്മകമാണ്.....
പരസ്പരം സാന്ത്വനവും ആശ്വാസമാകുന്ന സമദു:ഖിതരുടെ ചേരികളും ഇന്‍ര്‍നെറ്റിനകത്ത് ശക്തമാണ്. ശാരീരികമായ അസ്വാസ്ഥ്യം അനുഭവിക്കുന്നവരുടെ സാന്നിധ്യവും അവര്‍ തമ്മില്‍ രൂപപ്പെടുന്ന സ്‌നേഹവും, പരസ്പരം ആശ്വാസവും സഹായവുമായിത്തീരുന്ന നന്മകള്‍ മലയാളത്തിലുമുണ്ട്. ശാരീരികമായ അവശതകള്‍ കാരണം പുറത്തുപോകാനാവാതെ വീടിനകത്ത് ഒതുങ്ങി ഒറ്റമുറി ജീവിതം നയിക്കുന്ന ഒരുപാട് പേര്‍ക്ക് പുറത്തെ കാഴ്ചകളും വിശേഷങ്ങളും കാണിച്ചുകൊടുക്കുന്നതും അവര്‍ക്ക് സ്വപ്നങ്ങള്‍ കാണിച്ചു കൊടുക്കുന്നതും ഇന്‍ര്‍നെറ്റും അതിനകത്തെ സൗഹൃദങ്ങളുമാണ്. അവിടെ ആണ്‍ പെണ്‍ സാന്നിധ്യങ്ങള്‍ കുറവല്ല. എല്ലാ പ്രതീക്ഷയും തകര്‍ന്ന് ജീവിതം തന്നെ വിരസമായിത്തുടങ്ങിയവര്‍ക്കിത് ജീവിക്കാനുള്ള പ്രചോദനമാണ്. ഇങ്ങനെ പരിചയപ്പെടുന്നവര്‍ക്ക് അടുത്തുകാണാനും സൗഹൃദം ഊഷ്മളമാക്കാനുമുതകുന്ന കൂട്ടായ്മകളും മീറ്റുകളും നടത്താനാവുന്നതും ഇന്റര്‍നെറ്റിന്റെ സാധ്യതയാണ്. ശാരീരികമായ അവശതകളെ മറികടന്ന് എഴുത്തും വരയും പടമെടുപ്പുമായി അവര്‍ ജീവിച്ചുതുടങ്ങുന്നത് ഇന്‍ര്‍നെറ്റിന്റെ ഈ മൂലകളിലാണ്. അവരെ സംബന്ധിച്ചോളം ഇത് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. ....
സൈബര്‍ സെക്‌സിന്റെയും സൈബര്‍ക്രൈമിന്റെയും ഇരകളായിത്തീരുന്നവര്‍ നിരവധിയാണ്. മാനസികമായ പക്വതയും വിവേകവും ഇല്ലാത്തവര്‍ വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ ഏറെ ജാഗ്രതയും ധാര്‍മികമായ ഉണര്‍വും ആവശ്യമായി വരുന്നുണ്ട് ഓണ്‍ലൈനില്‍ 'കളിക്കുന്നവര്‍ക്ക്', പ്രത്യേഗിച്ച് സ്ത്രീകള്‍ക്ക്'.
....ആശംസകള്‍ !!!!
This comment has been removed by the author.
ReplyDelete