മുകുന്ദന്‍ വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ് സാഹിത്യ വായനയെ തിരിച്ചു പിടിക്കാനുള്ള ഉപാധി കൂടിയായിക്കണ്ട് ലഘുനോവലുകളുടെ പ്രസാധനത്തിനായി ഒരു വര്‍ഷത്തെ മാറ്റിവെച്ചത്. പുതിയതും പഴയതുമായ എഴുത്തുകാരുടെ 63 ലഘുനോവലുകളാണ് ഹരിതം പുറത്തിറക്കിയത്. വായന സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന ആശങ്കയോടെയാണ് ലഘുനോവലുകള്‍ ആരംഭിക്കുന്നത്. നോവലിനും കഥക്കുമിടയിലൂടെയുള്ള സുന്ദരമായ യാത്രകളാണ് ഓരോ ലഘുനോവലും സമ്മാനിക്കുന്നത്. ഒറ്റയിരുപ്പിന് വായിക്കാനാവുന്ന ഈ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ ഒരു ഓരത്തെയല്ല പ്രകടമാക്കുന്നത്. എഴുത്തിലും വായനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നവീനതയെയും അഭിരുചിമാറ്റങ്ങളെയുമാണ്. എം മുകുന്ദന്റെ മൂന്ന് ലഘു നോവലുകള്‍ ഇതില്‍ വളരെ ശ്രദ്ധേയമാണ്. കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍, ഗ്രീന്‍ഹില്‍ കോണ്‍വെന്റ്, സഞ്ചാരി പറ...