എത്രപെട്ടെന്നാണ ് ഒരു വര്‍ഷം കൊഴിഞ്ഞു പോയത്, വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൂരം. പുതുവര്‍ഷം എന്നും പുതിയ പ്രതീക്ഷകളുടേതാണ്. എടുത്താല്‍ പൊങ്ങാത്ത സ്വപ്നങ്ങളിനിയും ബാക്കി കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ മനസ്സില്‍ കുറിച്ചുവെച്ച പുതു പ്രതിജ്ഞകള്‍, അതങ്ങനെത്തന്നെ വേവാതെ കിടപ്പുണ്ട്. ഇനിയും പുതിയ ചില കണക്കുകൂട്ടലുകളും തീരുമാനങ്ങളും... ഒക്കെ പരിധിക്കുപുറത്താവുന്നത് എന്നുമുതലാണെന്ന് മാത്രം അറിയുന്നില്ല. ആഘോഷങ്ങള്‍ക്കും അതൃപ്പങ്ങള്‍ക്കുമപ്പുറം എന്ത് ബാക്കിയെന്ന കണക്കെടുപ്പിനാകും പ്രസക്തി. ലാഭ ചേദങ്ങള്‍ വിലയിരുത്തി വേണമല്ലോ പുതിയ തീരുമാനങ്ങളെടുക്കാന്‍. തിരിഞ്ഞുനോട്ടം നമ്മില്‍ നിന്നു തന്നെ തുടങ്ങണമല്ലോ. ജീവിതത്തിലും ശീലങ്ങളിലും കാതലായ ചില മാറ്റങ്ങള്‍ വരുത്താന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നത് അപ്പോഴാണ്. നമ്മെക്കുറിച്ച് സ്വയം വിലയിരുത്താനുള്ള കഴിവു നേടുമ്പോഴാണ് അയാള്‍ വിജയത്തിലെത്തുന്നത്. അത് ഭൗതികമായാലും ആത്മീയമായാലും ശരി. പലര്‍ക്കും പല തിരുത്തുകളാവും വേണ്ടി വരിക. പ്രശ്‌നങ്ങളും പരിഹാരങ്ങളും ഭിന്നമായിരിക്കാം. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമ...
mukthar udarampoyil's blog