ഗുജാര്‍ണിക്ക പുസ്തത്തിന്റെ കവര്‍ കലാപഠനങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ വാക്കസര്‍ത്തുകളായിത്തീരുകയാണ് പതിവ്. കലയെ അറിഞ്ഞും അനുഭവിച്ചും എഴുതാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ പഠനങ്ങളേറെയും ആസ്വാദ്യകരവുമല്ല. കലകളെ കൂടുതല്‍ സങ്കീര്‍ണമാക്കുയാണ് അത്തരം പഠനങ്ങള്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് കലാകാരന്‍മാരെ പുറത്തുനിന്ന് പരിചയപ്പെടുത്തുന്ന ഗൈഡ് തരത്തിലുള്ളതാണ് നമ്മുടെ പഠനഗ്രന്ഥങ്ങള്‍. അക്കാദമിക്കായ ജാഡകള്‍ക്കപ്പുറം ആത്മാര്‍ഥമായ പഠനവും അന്വേഷണവും അവയിലൊന്നും കാണാനാവില്ല. എന്നാല്‍ എല്ലാ നിലക്കും വ്യത്യസ്തമായൊരു പഠന ഗ്രന്ഥമാണ് പ്രശസ്ത കലാകാരന്‍ യൂസുഫ് അറക്കലിന്റെ കലയും ജീവിതവും സൂക്ഷ്മമായി വിലയിരുത്തി കഥാകൃത്തും നോവലിസ്റ്റും കലാവിമര്‍ശകനുമായ പി സുരേന്ദ്രന്‍ എഴുതിയ വെളിച്ചത്തിന്റെ പര്യായങ്ങള്‍. സാമ്പ്രദായിക കലാപഠനങ്ങളുടെ സങ്കീര്‍ണതകളില്ലാതെ കഥയെഴുതുന്ന പോലെ സുന്ദരമായി നിറങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു സുരേന്ദ്രന്‍. പി സുരേന്ദ്രന്റെ തന്നെ രാമചന്ദ്രന്റെ കല എന്ന പഠനഗ്രന്ഥംപോലെത്തന്നെ ആത്മാര്‍ഥമായൊരു പരിശ്രമമാണിതും. ഇരുളും വെളിച്ചവും കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഭാവങ്ങ...
mukthar udarampoyil's blog