മഴയെ ക്ലാസില്‍ നിന്നും പുറത്താക്കിയ ടീച്ചറേ.. ടീച്ചര്‍ മഴ കൊണ്ടിട്ടുണ്ടോ... മഴ. കൊടൂര മഴ.. മഴയുടെ വരവു തന്നെ കുളിരാണ്, ഇപ്പഴും. സ്‌കൂളില്‍ പോയിത്തുടങ്ങും മുന്‍പേ മഴയുണ്ടായിരുന്നെങ്കിലും മഴയുമായി കൂട്ടുകൂടുന്നത് സ്‌കൂള്‍ കാലത്താണ്. കുടയെടുക്കാതെ സ്‌കൂളില്‍ പോകുന്ന ദിനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് പെയ്യുന്ന മഴയില്‍ നനഞ്ഞൊലിച്ച് വീട്ടില്‍ കേറിച്ചെല്ലുമ്പോള്‍ ഉമ്മ വഴക്കു പറയും. തല തോത്ത്. പനി പുടിച്ചും. ഒറ്റ മടക്കുപോലുമില്ലാത്ത, തുണിയുടെ നീളന്‍ കുടയായിരുന്നു, എല്‍ പി ക്കാലത്ത് ഉണ്ടായിരുന്നത്. ചെറിയ ഓട്ടകളിലൂടെ മഴച്ചാറ്റല്‍ പെയ്യും. ചിലപ്പോള്‍ ഇറ്റിറ്റി വീഴും. ചിലപ്പോള്‍ കാറ്റ് വന്ന് കുടയെ ആമ്പലം മറിക്കും. നല്ല രസമാണ്. കാറ്റും മഴയും നനച്ചും തെളിച്ചും.. ടാറിടാത്ത റോഡില്‍ കുഴികളില്‍ വെള്ളം നിറയും. റോഡ് ചളിപിളിയാകും. നടക്കുമ്പോള്‍ ചെളിതെറിക്കാതിരിക്കാന്‍ ഹയാവ് ചെരുപ്പിന്റെ വാറിലുള്ളിലൂടെ റബര്‍ബാന്റിട്ട് വള്ളിച്ചെരുപ്പുണ്ടാക്കും. ചളിയില്‍ കാലു പൂണ്ട് ചെരിപ്പിന്റെ വാറ് ഈരിത്തെറിക്കും. ചുവന്ന മണ്‍ പുള്ളികള്‍ പുറത്ത് ചിത്രം വരക്കും. കെട്ടിക്കിടക്കുന്ന ചുവന്ന...
mukthar udarampoyil's blog