പതിനെട്ട് അത്ര വലിയ പ്രായമാണോ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അതിന്നായി കോഴിക്കോട്ട് യോഗം ചേര്‍ന്നെന്നും പ്രത്യേക സമിതി രൂപവത്ക്കരിച്ചെന്നുമാണ് പുതിയ വാര്‍ത്ത. ഇത്തരമൊരു വാര്‍ത്ത ഏറെ ആശങ്ക വളര്‍ത്തിയിരിക്കുക സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ മനസ്സില്‍ തന്നെയാവും. മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുധാരണകള്‍ പോലും വകവെക്കാതെ നേതൃത്വം കാണിക്കുന്ന അവിവേകങ്ങള്‍ ഈയിടെയായി പലനിലക്കും സമുദായത്തിന് ദോശം വരുത്തുന്നുണ്ട്. വ്യത്കിപരമായ ഗുണങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു മതത്തിന്റെ മഹനീയ ദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത...
mukthar udarampoyil's blog