Skip to main content

Posts

200 റിയാലിനൊരു N73

കു റച്ച്‌ സാധനങ്ങള്‍ വാങ്ങി ഒരു കാര്‍ഗോ വിടണമെന്ന പൂതി കേറീട്ട്‌ കുറെ നാളായി. വിളിക്കുമ്പോഴൊക്കെ നാശി മോള്‍ പറയും, ഉപ്പച്ചീ കളിപ്പാട്ടം... അവളുടെ ആശകള്‍ക്ക്‌ കയ്യും കണക്കുമില്ല. എന്നാലും എന്തെങ്കിലുമൊക്കെ... കുറച്ച്‌ റിയാലുകള്‍ ഒത്ത്‌ കിട്ടിയപ്പോള്‍ കുറച്ച്‌ സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാനാണ്‌ സുഹൃത്തിനെയും കൂട്ടി ബത്ത്‌ഹയിലേക്കു പോയത്‌. അനിയന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനൊരു 'ക്യാമറ ഫോണ്‍' വേണംന്ന്‌... വിലക്കുറവില്‍ സെക്കനന്റ്‌ വല്ലതും ഒത്ത്‌ കിട്ടിയാല്‍ വാങ്ങണം. അല്ലെങ്കില്‍ ചൈനയുടെ ഒറിജിനല്‍ വല്ലതും...! കുറച്ച്‌ ഫാന്‍സി ഐറ്റംസും സ്‌പ്രേകളും വാങ്ങി തിരിച്ചുവരുമ്പോഴാണ്‌ സുഹൃത്ത്‌, എന്റെ കയ്യും പിടിച്ച്‌ ഒരാള്‍കൂട്ടത്തിനുള്ളിലേക്ക്‌ നുഴഞ്ഞുകേറിയത്‌. എന്താ, ഞാന്‍ ചോദിച്ചു. അനക്ക്‌ ഫോണ്‌ വേണ്ടേ? അവിടെ രണ്ടാളുകള്‍ മൊബൈല്‍ ഫോണുകള്‍ ലേലം വിളിച്ച്‌ വില്‍ക്കുന്നു. ഒക്കെ നല്ല തകര്‍പ്പന്‍ ഫോണുകള്‍. N70, N73, N81...ഒക്കെ നോക്കിയയുടെ വെടിക്കെട്ട്‌ ചരക്കുകള്‍.. ഒരു ചെറിയ കടലാസ്‌ പെട്ടിക്കു മുകളില്‍ ഫോണുകള്‍ നിരത്തി വ...

ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...

കേന്ദ്രബജറ്റ് കലകലക്കന്‍.. കേരള ബജറ്റോ... ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ.. ആ എന്തായിക്കോട്ടെ, ബിയറിനോട് ഞമ്മളെ സര്‍ക്കറിനിത്തിരി മുഹബ്ബത്തുണ്ടെന്ന് ബജറ്റ് പറയണുണ്ട്.. ബിയറിന്റെ നികുതി കുറച്ച് കച്ചോടം തകര്‍ക്കാനുള്ള അവസരം... ഭക്ഷണ സാധനങ്ങളുടേ പെരുംവില കൊണ്ട് പൊള്ളി വയറെരിഞ്ഞിരിക്കുമ്പോള്‍ ഒരിറ്റ് ബിയര്‍ നുണഞ്ഞെങ്കിലും... അല്പം ആശ്വസിക്കാലോ.. അല്ലേ...

ടൈം‌പീസ്

ഇറയത്ത് , കൈക്കുമ്പിള്‍ നിറഞ്ഞു പെയ്യുന്ന മഴ പോലെ ഇറ്റിറ്റു വീഴുകയാണോ സമയം... .

അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!

ഒരു ചിത്രം വരക്കാനുള്ള ഒരുക്കാനത്തിലായിരുന്നു ഞാന്‍.. ചുമരിലാണ് വരക്കേണ്ടത്.. അദ്യം വെള്ളയടിക്കണം(വെള്ളമടിയല്ല). അപ്പൊഴാണ് മുകളില്‍ നിന്നും അവളുടെ കരച്ചില്‍ കേട്ടത്. പടച്ചോനെ ഇതെന്തിനുള്ള പുറപ്പാടാ.. താഴോട്ട് ചാടാന്‍ പോവാണോ.. അഞ്ചാറു മീറ്റര്‍ മുകളില്‍ നിന്നും താഴോട്ടു ചാടിയാല്‍ തീര്‍ന്നു... ആലോചിച്ചു തീര്‍ന്നില്ല, അതാ കിടക്കുന്നു...

ഹയ്യട ഹുയ്യാ ഹൂയ്‌

ക്രാ ... ക്രീ ... ക്രൂ ... ക്രൃ ...! കൊത്തക്കല്ല്‌, കക്ക്‌ കളി, കണ്ണ്‌ പൊത്തിക്കളി, അണ്ടിക്കളി, കോട്ടി, ഒളിച്ചുകളി, തൊട്ടുകളി, മണ്ടിക്കളി, ചാടിക്കളി, കൂത്തക്കം മറിഞ്ഞുകളി, തല്ല്‌, തോണ്ട്‌, പിച്ചല്‍, മാന്തല്‍... ഹാ... എന്തോരം കളികള്‍... കളിതമാശകള്‍ക്കിടയിലെ പല രസങ്ങള്‍... തോരാതെ പെയ്യുന്ന മഴയത്ത്‌ ഉമ്മറപ്പടിയില്‍ നിന്ന്‌ ഇറയത്ത്‌ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍ കൈക്കുമ്പിളിലൊതുക്കാന്‍ ശ്രമിക്കും. കാലുകൊണ്ട്‌ അടിച്ചു തെറുപ്പിക്കാന്‍ നോക്കും. റോഡില്‍ നിറയെ കുണ്ടും കുഴിയുമാണ്‌. മണ്ണുകലങ്ങിയ ചുവന്ന വെള്ളം കുഴിയാകെ നിറയും. മുറ്റത്ത്‌ ചെറിയ കുഴികളുണ്ടാക്കും. അതിന്‌ ചുറ്റും മണ്ണുനനച്ച്‌ പടവുണ്ടാക്കി കിണറുകളാക്കും ചാലുകീറി തോടുകളും പുഴകളും തീര്‍ക്കും. കടലാസുതോണികള്‍ ഇറക്കും. റോഡിലെ കുഴികളില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക്‌ തട്ടിത്തെറുപ്പിച്ച്‌ സ്‌കൂളിലും മദ്‌റസയിലും പോകും. രാവിലെ മദ്‌റസ, മദ്‌റസ വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ ചായയും മോന്തി പറമ്പിലോട്ടൊരിറക്കമുണ്ട്‌! അവിടെയാണ്‌ കുറ്റിപ്പുരകള്‍... ഓലയും മെടലും തടുക്കും അലകുമൊക്കെ വെച്ചു കെട്ടി... താഴെ പേപ്പറു...

തോറ്റവര്‍

തോറ്റവര്‍ നാലാം ക്ലാസില്‍ മലയാളത്തിന് അഞ്ച് മാര്‍ക്കായിയിരുന്നു... എന്നിട്ടും ഞാന്‍ മലയാളത്തിന് തോറ്റില്ല... അന്നമ്പതു കിട്ടിയവര്‍ക്കിന്നു ഞാന്‍ മലയാളത്തിന് ട്യൂഷനെടുക്കുന്നു.... .

കാറേ നീ പെയ്യരുതിപ്പോള്‍...

വീതി 4m, നീളം 2m. അനാമല്‍ പെയ്‌ന്റിങ്. ചുമരില്‍ വരച്ചത്. . എന്താ മട്ടം .. അഭിപ്രായം ഇവിടെ എഴുതാം ..

തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍

ബ്ലോഗ് ... ബ്ലോഗ്... കേട്ടും വായിച്ചും അറിഞ്ഞിട്ടുണ്ട്.. അതിനപ്പുറം.. ഒന്നുമറിയില്ല. എനിക്കും വേണം സ്വന്തമായൊരു ബ്ലോഗ്.. പക്ഷേ എങ്ങനെ. മെയില്‍ എടുക്കാനും അയക്കാനും അറിയല്‍ മാത്രമായിരുന്നു നെറ്റ് പരിചയം. അല്പസ്വല്പം ചാറ്റിംഗുംഓര്‍ക്കൂട്ടിംഗും.. മാത്യഭൂമില്‍ ഭൂലോകത്തിന്റെ പോരിശകള്‍ വന്നതും വായിച്ചു. ആദ്യമായി വായിച്ച മലയാളം ബ്ലോഗ് മൈനയുടേതാണ് . ഓര്‍ക്കുട്ട് വഴി മൈന എന്നും പോസ്റ്റ് ലിങ്കുകള്‍അയച്ചിരുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന അല്‍ഭുതം.. മലയാളത്തില്‍.. ആദ്യമായി ഒരു ബ്ലോഗ് നിര്‍മിച്ചു തന്നത് സുഹ്യത്ത് പി എം എ ഗഫൂറാണ്.. പോസ്റ്റിംഗുംപഠിപ്പിച്ചുതന്നു... ചില ഫോട്ടോകള്‍ പോസ്റ്റു ചെയ്തു.. ചെറിയ കുറെ കുറിപ്പുകളും.. ആരും തിരിഞ്ഞുനോക്കിയില്ല.. എന്നാലും പോസ്റ്റിംഗ് തുടര്‍ന്നു.. അതിന്നിടക്കാണ് സഊദി അറേബ്യയിലേക്ക് പോന്നത്. ഇവിടെ നെറ്റ് ഉപയോഗിക്കാന്‍ കൂടുതല്‍അവസരങ്ങള്‍ കിട്ടി. പഴയ ബ്ലോഗ് പൊടിതട്ടിയെടുത്തു.. കുറെ ബ്ലോഗുകള്‍ കണ്ടു,വായിച്ചു. പുതിയ കുറെ പോസ്റ്റുകള്‍.. ലിങ്ക് കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തു.. ഒത്തിരിയാളുകള്‍ ബ്ലോഗിലെത്തി. കമന്റുകളും വന്നു തുടങ്ങി..

ഹായ് കൂയ് പൂയ്

ബാ ലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെ നടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറത്ത് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴും ചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്ന്നിറങ്ങും, കൂട്ടം കൂട്ടമായി. ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു. വരവര ചോക്ക ചെമ്പരത്തിച്ചോക്ക ജനപുസ്.. ജനപുസ്... തൊട്ടാവാടി മുല്ലപ്പൂ...!’’ സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു. സൂറാ...” ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ് നോക്കി. ടാ.. ഇജ്ജോ...” സൂറ അടുത്തേക്ക് വന്നു. ശുജായികളൊക്കെയുണ്ടല്ലോ...” എന്താ സൂറാ വര്‍ത്താനം..” എന്ത് ബര്‍ത്താനം... ഞാനും ആടാളും.... അങ്ങനെ...!” അന്റെ കുട്ടി?” ഓള് ബാലവാടീലാ... ങ്ങക്കൊക്കെ...?” ആടുകള്‍ അടുത്ത പറമ്പിലേക്ക് നുഴഞ്ഞ് കയറുന്നു. സൂറാ അന്റെ ആട്...” ആടേ നിക്കവ്‌ടെ... ടീ കുഞ്ഞീനാാ...” സൂറ ആടിന് പിന്നാലെ പാഞ്ഞു. പാവം. സൂറ, നാലാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. സ്‌കൂളു മുഴുവന്‍ പാട്ടും പാടി നടക്കുന്ന, കുട്ടികളുട...

തിരുത്ത്

കവി അന്നെഴുതി സ്ത്രീ കണ്ണീര്‍തുള്ളിയാണ്. കവി ഇന്നത് തിരുത്തി സ്ത്രീ തീക്കൊള്ളിയാണ്. ക്ഷമിക്കണം കവി ഇന്നൊരു വിവാഹിതനാണ്. .

ഗുലാഫീ... സുലാഫീ...

മടി, പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം. രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക്‌ പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ്‌ ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില്‌ ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത്‌ ബസ്സ്‌സ്‌റ്റോപ്പ്‌ പരിസരത്തെത്തിയേച്ചാമതി. ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില്‌ നാലാളെ കാണണംച്ചാ സ്‌കൂള്‌ വിടണ നേരാകണം. പത്ത്‌പത്തരക്ക്‌ മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച്‌ ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും. വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത്‌ കട്ടിലിലേക്ക്‌ ചായും. വായിച്ച്‌ വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക്‌ ചോറു തിന്നാനുമ്മച്ചി വന്ന്‌ വിളിച്ചെടങ്ങേറാക്കണം. ``ഹമ്‌ക്കെ... നീച്ച്‌ തൊള്ള കെഗ്ഗി വന്ന്‌ എന്താച്ചാ വല്ലതും നക്കിക്കോ...'' ചോറ്‌ തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്‌. അതാണുറക്കം. ഹാ! സ്‌കൂള്‌ ...

പച്ച വെറുമൊരു നിറമല്ല!

വീതി 6m, നീളം 2m. അനാമല്‍ പെയ്‌ന്റിങ്. ചുമരില്‍ വരച്ചത്. .

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ

എ ല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട് . മദ്‌റസയില്‍ പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല . പക്ഷെ അതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന് മാത്രമല്ല , അക്രമ - അധാര്‍മിക ജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലുമാണ് . കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോ ദിവസവും മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ... ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും .. പിന്നെ ഈ മദ്റസകള്‍ എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ ചോദിച്ചേക്കാം ... അതു തന്നെയാണ് എന്റെയും ചോദ്യം ... ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ മദ്രസാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി . ലൊകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ ഈ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല . വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയ ചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ ഈ സാധുക്കള്‍ അറിഞ്ഞിട്ടേയില്ല ... ഈ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്...

സമയം

വാച്ചില്‍ സൂചിയുടെ ചലനം . അവളുടെ കൈ എന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞാന്‍ പറഞ്ഞു , നെഞ്ചിടിപ്പിന്റെ താളം . കൈ വലിച്ച്‌ അവള്‍ ചെവിയോര്‍ത്തു , അല്ല , മരണത്തിന്റെ കാലൊച്ച ! .

പ്രവാസം സുഖമുള്ള ഒരനുഭവം

ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ.. സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ.. ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍... ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍... എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ...