
ശബാബ് വാരിക, ലക്കം 50 ലെ കവര്‍സ്റ്റോറി -മലബാറിലെ അനാഥശാല പ്രസ്ഥാനം -ചരിത്രം,ഭാവി, വര്‍ത്തമാനം- കാലികവും പ്രസക്തവുമായി. അനാഥശാലകള്‍ സ്‌ഥാപിക്കപ്പെടാനുണ്ടായ സാമൂഹിക സാഹചര്യവും ചരിത്രവും, അതിന്നായി പ്രയത്‌നിച്ച മഹാരഥന്‍മാരും സ്‌മരിക്കപ്പെടേണ്ടതു തന്നെ. എ പി ഇസ്‌മാഈലിനു നന്ദി, എ അസ്‌ഗറലി സാഹിബിനും.
എ അസ്‌ഗറലിയുടെ ലേഖനത്തില്‍ അനാഥശാലകളില്‍ അനിവാര്യമായ ചില മാറ്റങ്ങളെക്കുറിച്ചുള്ള ശക്തമായ ചില സൂചനകളുണ്ട്. അനാഥശാലകളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, അനാഥാലയത്തില്‍ അന്തേവാസികളായിരുന്നവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലെ. രണ്ടു വര്‍ഷം ഒരനാഥാലയത്തില്‍ അന്തേവാസിയായിരുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍...
അനാഥശാലകളെക്കുറിച്ചുള്ള ഓര്‍മ ഒത്തിരി പൊള്ളുന്ന അനുഭവങ്ങളാണ്.
അനാഥകളെ ആദരിക്കണമെന്നാണ് ഇസ്‌്‌ലാമിന്റെ നിലപാട്. ഖുര്‍ആന്‍ വളരെ വ്യക്തമായിത്തന്നെ അക്കാര്യം പറഞ്ഞിട്ടുള്ളതാണ്.
അന്തേവാസികള്‍ക്ക് ആവശ്യാനുസരണം സ്‌നേഹവും വാല്‍സല്യവും ആദരവും നല്‌കുന്ന എത്ര അനാഥശാലകള്‍ ഇവിടെയുണ്ട് ? കുട്ടികളുടെ പ്രായവും പ്രകൃതവുമറിഞ്ഞ് കുട്ടികളോട് ഇടപഴകുവാനും സ്‌നേഹവും സാന്ത്വനവും ആശ്വാസവുമായി അവരെ നന്മയിലേക്ക് വഴിനടത്താന്‍ പ്രാപ്‌്‌തിയും പക്വതയുമുള്ള വാര്‍ഡന്‍മാരും അധ്യാപകരും ഏത് അനാഥശാലയിലാണുള്ളത്.
ഞാന്‍ ?അനുഭവിച്ച? അനാഥശാലയില്‍ പ്രധാനവാര്‍ഡന്‍, അവിടെ അടുക്കളയിലേക്ക് ആവശ്യമായ വിറക് വെട്ടാന്‍ വന്നിരുന്ന ആളായിരുന്നു. വാര്‍ഡന്റെ ഒഴിവു വന്നപ്പോള്‍ താല്‍ക്കാലിക നിയമനം, പിന്നെ സ്ഥിരപ്പെടുത്തി, പരുക്കന്‍ സ്വഭാവം മാത്രം പരിഗനിച്ച്. അദ്ദേഹത്തിന്റെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. യാതൊരു യോഗ്യതയും പരിശീലനവുമില്ലാത്ത ഇത്തരമാളുകളാണ് പല അനാഥശാലയിലെയും വാര്‍ഡന്‍മാര്‍. എന്താണ് ഒരു വാര്‍ഡന് വേണ്ട യോഗ്യത?
അടിച്ചുവളര്‍ത്തണമെന്നാണ് പ്രമാണം, അല്ലെങ്കില്‍ വഴി തെറ്റിപോവും. സ്‌നേഹം കാണിച്ച് വഷളാക്കരുത്. വടി കയ്യില്‍നിന്നും വെക്കരുത്. ആവശ്യത്തിനും അനാവശ്യത്തിനും കിട്ടും അടി. പഞ്ഞമില്ലാതെ കിട്ടുന്ന ഒന്ന്.
വ്യക്തിത്വ വികസനത്തിനോ, സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനോ ഉതകുന്ന കര്‍മ പരിപാടികളോ പദ്ദതികളോ അവസരങ്ങളോ ഇല്ല. വായനക്ക് പ്രചോദനമാവുന്ന ചെറിയ ഒരു ലൈബ്രറിയെങ്കിലും... ഒഴിവു നേരത്ത് ഒരു ചിത്രകഥ വായിച്ചതിന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴുമുണ്ട് ചന്തിയില്‍. ചിത്രകഥവായിക്കുന്നത് ഇത്ര വലിയ മഹാപാപമാണോ... ?
വെളുത്ത യൂണിഫോമില്‍ എടക്കര ചന്തയിലേക്ക് മാടുകളെ കൊണ്ടുപോവുന്ന പോലെ റോഡരികിലൂടെ വരി വരിയായി സ്‌കൂളിലേക്കും പള്ളിയിലേക്കും പോകുന്ന ?യതീംകുട്ടികള്‍?... വഴിയരികുകളില്‍ നിന്നും നീളുന്ന സഹതാപത്തിന്റെ നോട്ടങ്ങള്‍....
പൊതു ധാരയില്‍ നിന്നും മാറിനടക്കാനും അഴുക്കുചാലുകളുടെ ഓരങ്ങളിലേക്ക് മറഞ്ഞഇരിക്കാനും നിര്‍ബന്ധിക്കപ്പെടുകയാണ് ചെറുപ്പം മുതലെ ഇവര്‍. മാനസികവും ശാരീരികവുമായി അവരേല്‍ക്കുന്ന പീഡനങ്ങളും സ്‌നേഹ നിഷേധവും അവരെ അന്തര്‍മുഖരോ ക്രിമിനലുകളോ ആക്കിത്തീര്‍ക്കുന്നു. പഠനത്തില്‍ മോശമാവാനും ദുസ്സ്വഭാവങ്ങളിലേക്കും ദുശ്‌ചെയ്‌തികളിലേക്കും വഴുതിപ്പോകാനും കാരണവും മറ്റൊന്നല്ല. അനാഥശാല നടത്തിപ്പുകാര്‍ ഹിറ്റ്‌ലറുടെ ആത്മകഥയെങ്കിലും വായിക്കാന്‍ തയ്യാറാവണം. ചെറുപ്പകാലത്ത് അനുഭവിക്കുന്ന സ്‌നേഹനിഷേധവും പീഡനങ്ങളും ഒരാളെ എങ്ങനെ ലക്ഷണമൊത്ത ഒരു ക്രിമിനലാക്കിവളര്‍ത്തുന്നുവെന്ന് വളരെ സുന്ദരമായി വിവരിച്ചിട്ടുണ്ട് അതില്‍. അനാഥശാലകള്‍ (അറിയാതെയെങ്കിലും) കുട്ടി ഹിറ്റ്‌ലറുമാരെ പടച്ചുവിടാനാണോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പലയിടത്തും അന്തേവാസികള്‍ ഭാരപ്പെട്ട പല ജോലികളും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.
സ്‌നേഹം നിഷേധിക്കപ്പെടുന്നതിലൂടെ വഴിപിഴച്ച ബന്ധങ്ങള്‍ അന്തേവാസികള്‍ക്കിടയില്‍ വളരുന്നു. സ്വവര്‍ഗ പ്രണയവും സ്വവര്‍ഗരതിയും അനാഥാലയങ്ങളില്‍ സര്‍വ സാധാരണമാണ്. ഇത്തരം മാനസിക വ്യതിയാനങ്ങളില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തി വെളിച്ചം പകരേണ്ടവര്‍ പക്ഷേ, പലയിടത്തും ഈ സാഹചര്യത്തെ മുതലെടുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന കുട്ടികളാലും വാര്‍ഡന്‍മാരാലും ലൈംഗിക പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നവര്‍ കുറവല്ല. സ്വവര്‍ഗ പ്രണയവും സ്വവര്‍ഗരതിയും കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല. അനന്തരഫലം ദുരന്തപൂര്‍ണമായിരിക്കുമെന്നതില്‍ തെളിവുകള്‍ നിരവധി.
അനാഥാലയങ്ങള്‍ പലപ്പോഴും ?അനാഥകളെ സൃഷ്‌ടിച്ചു?കൊണ്ടിരിക്കുകല്ലേ ചെയ്‌തു കൊണ്ടിരിക്കുന്നത്. പിതാവ് മരണപ്പെട്ട കുട്ടിക്ക് അവന് അര്‍ഹതപ്പെട്ട മാതാവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹം കൂടി നിഷേധിക്കുകയല്ലേ, മാതാവില്‍ നിന്നും കുടുംബത്തില്‍ നിന്നും അവനെ അകറ്റി ജീവിതത്തില്‍ ഒറ്റപ്പെടുത്തുകയല്ലേ അനാഥശാലകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. സഹോദരനും സഹോദരിക്കും സ്‌നേഹം പകര്‍ന്നും നുകര്‍ന്നും ഒപ്പം കളിച്ചുവളരാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയല്ലേ നാം ചെയ്യുന്നത്. രണ്ടുപേരും ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കിടയിലല്ല, അവരുടെ മനസ്സുകള്‍ക്കിടയിലല്ലേ നാം വലിയ മതിലുകള്‍ തീര്‍ക്കുന്നത്.
വയറു നിറച്ചും ബിരിയാണി കൊടുക്കല്‍ മാത്രമാണ് പലര്‍ക്കും അനാഥസംരക്ഷണം. അവരുടെ മനസ്സിനകത്തെ കൊടും വിഷപ്പ് ആരും തിരിച്ചറിയുന്നില്ല. പല അനാഥാലത്തിലും ഇന്ന് മൂന്നുനേരം ഇറച്ചിയും മീനുമുണ്ട്. രണ്ടുനേരം നെയ്‌ച്ചോറോ ബിരിയാണിയോ ഉണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്‌ചക്ക് ആരും തയ്യാറല്ല. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ച് അജീര്‍ണം വന്ന് ആരോഗ്യവും ഉന്‍മേഷവും നഷ്‌ടപ്പെട്ട് പഠനത്തിലും ജീവിതത്തിലും തോറ്റുപോയാലും നമുക്കെന്ത് ചേദം!
ഇന്ന് അനാഥാലയങ്ങളുടെ നടത്തിപ്പ് അത്ര എടങ്ങേറുള്ള ഏര്‍പ്പാടല്ല. ഭക്ഷണവും പണവുമൊന്നും ഒരു പ്രശ്‌നമല്ല. ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിയ്യത്ത് വെച്ച് ഏതെങ്കില്#ം അനാഥശാലയില്‍ പോയിനോക്കൂ. രണ്ടുമാസമെങ്കിലും കഴിയാതെ ഒരു ഡെയ്‌റ്റ് കിട്ടുമോന്ന് സംശയം. പിരിവ് എത്രയും കിട്ടും. പക്ഷേ, വരവുകള്‍ വകതിരിച്ച് ചെലവഴിക്കാനാണ് പലര്‍ക്കും താല്‍പര്യം.
അനാഥശാലകളില്‍ നിന്നും പുറത്തിറങ്ങുന്ന കുട്ടികള്‍ എവിടെ എത്തിപ്പെടുന്നു എന്നുള്ള അന്വേഷണത്തിന് ഏതെങ്കിലും നടത്തിപ്പുകാര്‍ തയ്യാറാകുമോ. അവരിലധികപേരെയും റോഡരികിലെ നാടകുത്തുകാര്‍ക്കിടയിലോ, മദ്യ-മയക്കുമരുന്ന് - പെണ്‍വാണിഭ- ഗുണ്ടാ സംഘങ്ങള്‍ക്കിടയിടലോ കണ്ടെത്താനായാല്‍...
അനാഥശാലകളില്‍നിന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആയിരങ്ങളില്‍ നിന്ന്, മുഖ്യധാരയില്‍ എങ്ങനെയൊക്കെയോ എത്തിപ്പെടുന്ന ഒന്നോ രണ്ടോ ആളുകളെ ആഘോഷിക്കുന്നവര്‍ ബാക്കിയുള്ള ആയിരങ്ങളുടെ കാര്യം സൗകര്യപൂര്‍വം മറക്കുകയാണ്.
സ്വന്തം അനുഭവങ്ങളെ വിവേകപുര്‍വം സമീപിക്കുവാനും ആ അനുഭവങ്ങളെ പാഠമായുള്‍ക്കൊണ്ട് ജീവിതം രചനാത്മകമാക്കിത്തീര്‍ക്കാനും കഴിയുന്നവര്‍ വളരെ വിരളമാണെന്നും നാം മനസ്സിലാക്കുക. അത്തരമാളുകളാണ് ചില വെളിച്ചങ്ങള്‍ ബാക്കിവെക്കുന്നതെന്നും.
പിരിവിനായി ഡിസൈന്‍ചെയ്യുന്ന ?കളര്‍ഫുള്‍? ബോഷറുകള്‍ക്കുള്ളില്‍ ഇവരുടെ ?ബ്‌ളാക്ക് ആന്റ് വൈറ്റ്? ജീവിതത്തെ എത്രനാള്‍ നമുക്ക് മറച്ചുവെക്കാനാവും...
അനാഥശാലകള്‍ ഒരു കാലത്ത് ചരിത്രത്തിന്റെ ആവശ്യമായിരുന്നു. നവോത്ഥാന പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന്, അനാഥാലയങ്ങള്‍ ലാഭക്കച്ചവടത്തിന്റെ ഇടങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. അനാഥാലയത്തില്‍ കുട്ടികളെ കിട്ടാനില്ലെന്നാണ് നടത്തിപ്പുകാരുടെ വിലാപം. എന്നിട്ടും കൂണുപോലെ അനാഥാലയങ്ങള്‍ മുളച്ചുപൊന്തിക്കൊണ്ടെയിരിക്കുന്നു. ഇതൊക്കെ അനാഥസ്‌നേഹം മൂത്ത നിസ്വാര്‍ഥമതികളുടെ പ്രവര്‍ത്തനമായിക്കാണാന്‍ ഈയുള്ളവന് പ്രയാസമുണ്ട്. അനാഥാലയങ്ങളുടെ മറവില്‍ നടത്താവുന്ന വന്‍പിച്ച വിദ്യാഭ്യാസ കച്ചവടം മുന്നില്‍കണ്ട് രംഗത്തിറങ്ങുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സമൂഹം തയ്യാറാവേണ്ടതുണ്ട്.
അനാഥശാലകള്‍ക്ക് ബദലുകളാണ് ഇന്നാവശ്യം. ഐ എസ് എമ്മിന് കീഴിലുള്ള ഓര്‍ഫന്‍ കെയര്‍ രൂപത്തിലുള്ള സംരംഭങ്ങളാണ് ഉണ്ടാവേണ്ടത്. കോഴിക്കോട് പരപ്പിലിലും, പലയിടത്തും വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങളുണ്ട്. കുട്ടികള്‍ സ്വന്തം വീട്ടില്‍ സ്‌നേഹവും വാല്‍സല്യവും നുകര്‍ന്ന് ജീവിക്കട്ടെ. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നമുക്കവര്‍ക്ക് എത്തിച്ചുകൊടുക്കാം. ഒപ്പം അവരുടെ പഠന-ജീവിതനിലവാരം സമയാസമയങ്ങളില്‍ അന്വേഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സലിംഗും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുകയും ചെയ്‌ത് അവരെ മുഖ്യധാരയിലേക്കുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. അതാണ് ശരിയായ അനാഥ- അഗതി സംരക്ഷണം.
ഈ കുറിപ്പിന് കാരണമായ ലേഖനങ്ങള്‍
അനാഥശാലകളുടെ ഗുണനിലവാരമുയര്‍ത്തണം
http://shababweekly.net/index.php?option=com_content&view=article&id=479%3Aamyimeifpss-kpwnehmcapbamww&Itemid=1
മാപ്പിള മലബാറിലെ അനാഥശാല പ്രസ്ഥാനം
http://shababweekly.net/index.php?option=com_content&view=article&id=478%3Aamcnf-aemdnse-amyime-omw&Itemid=1
.
5 comments:
-
ശബാബ് വാരിക കാണാന്
http://shababweekly.net/ -
so what we should with those kids? they are there not because of their fault I guess!
-
KARAUNNAVANTE KANNUNEER KANUNNAR IVIDE KURAVAN PALARUM ANADHALAYAGAL THUDAGUNNATH AVARUDE VAKTHY PARAMAY NETTAGAL O YARTHANAN PAKSHE ONN ORKKUKA IGANE ENKILUM AVARKK ORU NERATHE BAKSHANAM KITTUNNU ATHUM ILLENKIL EVARKK VENDY PRAVARTHIKKAN THAYYARAN PAKSHE KOOTTIN
-
കുട്ടികള്‍ സ്വന്തം വീട്ടില്‍ സ്‌നേഹവും വാല്‍സല്യവും നുകര്‍ന്ന് ജീവിക്കട്ടെ. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നമുക്കവര്‍ക്ക് എത്തിച്ചുകൊടുക്കാം. ഒപ്പം അവരുടെ പഠന-ജീവിതനിലവാരം സമയാസമയങ്ങളില്‍ അന്വേഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സലിംഗും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുകയും ചെയ്‌ത് അവരെ മുഖ്യധാരയിലേക്കുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. അതാണ് ശരിയായ അനാഥ- അഗതി സംരക്ഷണം.
ഈ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു. -
:)
@ അങ്കിള്‍,
ഐ എസ് എം, കേരളത്തിലെ മുസ്ലിം നവോദ്ധാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന സംഘടന. ഇസ്ലാമിക പ്രബോധനത്തോടൊപ്പം ഒത്തിരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. ശബാബ് വാരിക ഐ എസ് എം ന്റെ മുഖപത്രമാണ്. പുടവ കുടുംബ മാസികയും ഐ എസ് എമ്മിന് കീഴിലാണ് പ്രസിദ്ധീകരിക്കുന്നത്...
Ithihadu Shubbanil Mujahideen (ISM)
The youth wing of Kerala Nadwathul Mujahideen. In 1966, KNM formed its youth wing named as Ithihadu Shubbanil Mujahideen (ISM), with a view to lead the youth of Kerala in the light of Qur'an.
കോഴിക്കോട് കേന്ദ്ര ഓഫീസ്. മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രസിഡന്റ്, എന്‍ എം അബ്‌ദുല്‍ ജലീല്‍ ജ.സെക്രട്ടറി. യുവത്വം നന്മക്ക് നവോത്ഥാനത്തിന് എന്ന പ്രമേയവുമായി 2010 ജനുവരിയില്‍ ത്യശൂരില്‍ ഐ എസ് എം സംസ്ഥാന സമ്മേളനം നടക്കും...
6 comments: പഴയ പോസ്റ്റില്‍ നിന്ന്...
ReplyDeleteഇവിടെ പുനപ്പോസ്റ്റിംഗാണ്....
പവിത്രമായ അനാഥാലയങ്ങള്‍ക്ക് ജനമനസിലുള്ള സ്ഥാനത്തിനു വിപരീതമായ അവസ്ഥയാണ് അവിടെങ്ങളില്‍ അതിന്‍റെ കാരണം നോവുന്ന മനസ്സറിയാത്ത ,അനാഥത്വത്തിന്റെ വറുതിയുടെ മുഖമറിയാത്ത വാര്‍ഡന്‍മാര്‍ ഉള്ളതാണ് നല്ല ഒരു പോസ്റ്റ് ആശംസകള്‍
ReplyDeleteശ്രദ്ധേയമായ ലേഖനം...
ReplyDeletemukthar sir kadhakalum chithrangalum jooravunnud kettoo
ReplyDeleteഅടുത്തിരുന്ന് കാണുന്നവനും അകത്തിരുന്ന് മനസിലാക്കുന്നവനും ആയിരം വട്ടം സമ്മതിക്കുന്ന സമുദായം ചിന്ദിക്കേണ്ട വിഷയം കുറഞ്ഞ നാളത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതിനെ നൊമ്പരത്തോടെ താങ്കള്‍ക്ക് നൂറ് മാര്‍ക് നല്‍കുകയാണ്,ഇപ്പോള്‍ പണ്ടത്തെ പോലേയല്ല ഞങ്ങള്‍ കംബ്യുട്ടറൊക്കെ പടിപ്പിക്കുന്നുണ്ട് തുടങ്ങിയ മഹത്തായ മുപ്പത് കൊല്ലം മെല്ലെപോക്കിനെ കൊണ്ടാടുകയാണ് ചിലര്‍ അതാണോ വേണ്ടത് ,മറക്കാം ഇനിയുള്ളതിനേ എങ്ങിനേ സമൂഹത്തിനും സമുദായത്തിനും ഉപയോകപ്പെടുത്താനാവുന്ന വിതത്തില്‍ രൂപപ്പെടുത്താം എന്ന് ആലോചിക്കുന്നതിനു പകരം വേണ്ടപ്പെട്ടവര്‍ ഒളിച്ചുകളിനടത്തുകയഅണ്,അനാതാലയങ്ങള്‍ മുസ്ലിം സമുദായത്തിന്റെ കരുത്താക്കുവാന്‍ എന്തുകൊണ്ട് നമുക്കാവുന്നില്ല എന്ന് ചിന്ദിക്കേണ്ട സമയം കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായിട്ടും ഇപ്പൊഴും ഭൂതം കൂടയില്‍ തന്നെ ,വിശദമായി ഇയ്ജിനേകുറിച്ച് എഴുതാനുള്ളതിനാല്‍ പിന്നീടാവാം ഇന്നാണ് താങ്കളെ ശ്രദ്ദയില്‍ പെട്ടത് ,ഈ വിഷയത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബ്ലോദില്‍ താങ്കളെ സന്ദര്‍ഷിക്കുന്ന ഏറേ പേരുണ്ട് അതിനാല്‍ ഇതൊരു ചര്‍ചാ വിഷയമാക്കാന്‍ വീണ്ടും ഓരമപ്പെടുത്തുക
ReplyDelete