
ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.
ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...
മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.
ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.
പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...
പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...
.
സമയത്തെക്കുറിച്ചെഴുതിയ കൊച്ചുകവിതക്കു വന്ന ഒരു കമന്റിന് പ്രതികരിക്കാനെഴുതിയ വരികള്‍ ന്യൂ ഇയര്‍ സ്പെഷ്യലായി പോസ്റ്റുന്നു.
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
ReplyDeleteപുതുവര്‍ഷം ആശംസിക്കുന്നില്ല...
നല്ല ജീവിതം ആശംസിക്കുന്നു...
എന്നാല്‍ വേണ്ടാ, ഞാനും ആശംസിക്കുന്നില്ല.
ReplyDeleteവരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
ReplyDeleteമരണവും
അതുകൊണ്ട് അതിനെ ഭയപെട്ടിട്ടു ഒരു കാര്യവുമില്ല
സിന്ദഗി കാ സഫര്‍
എ യെ കൈസാ സഫര്‍
കോയി സംജാ നഹി
കോയി ജാനാ .....
പുതുവര്‍ഷം,നല്ല ജീവിതം ആശംസിക്കുന്നു..
അതു ശരി.. എന്നാലൊന്ന് നേര്‍ന്നിട്ട് തന്നെ കാര്യം..
ReplyDeleteപുതു വത്സരാശംസകള്‍!
നന്ദി... എല്ലാവര്‍ക്കും, ഒരുപാട്.
ReplyDeleteഇവിടെ ഇടക്കിടെ വന്നുപോവുന്നതിനും..
പ്രതികരിച്ചു കൊണ്ടിരിക്കുന്നതിനും...
@ Typist | എഴുത്തുകാരി,
പുതുവര്‍ഷം പുതുജീവിതമായിരുന്നെങ്കില്‍...
ഓരോ പുതുവര്‍ഷവും ഒരു വയസ്സ് കുറക്കുകയായിരുന്നെങ്കില്‍...
സ്വര്‍ഗത്തില്‍ അങ്ങനെയൊക്കെയാണ് പോലും...
മരണമില്ലാത്ത, ഓരോ വര്‍ഷവും വയസ്സ് കുറഞ്ഞ് കുറഞ്ഞ്...
അല്ല, പ്രായം കൂടുകയോ കുറയുകയോ ചെയ്യാതെ..?
@ ramanika,
ഇങ്ങള് പറഞ്ഞത് നേര്.
വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
മരണവും
ഭയപെട്ടിട്ടു ഒരു കാര്യവുമില്ല.
എന്നാലും...
ഒരു ഫയം!
ആയുസ്സില്‍ നിന്ന് ഒരു കൊല്ലമല്ലെ...
ആകെ മൊത്തം എത്ര കൊല്ലമുണ്ടെന്ന് യാതൊരു പിടിയുമില്ലല്ലോ..
ദീര്‍ഘായുസ്സ് ആശംസിക്കാം...
@കുമാരന്‍ | kumaran ,
പഹയാ, ബേജാറാക്കല്ലെ.
ആശംസിക്കുന്നു...
നല്ല ജീവിതം.
ശാന്തത, സ്വസ്ഥത, സമാധാനം...
പ്രാര്‍ഥനകളോടെ,
:)
ReplyDelete@ ഉറുമ്പ് /ANT,
ReplyDeleteനന്ദി.
ഇതുവഴി വന്നതിന്ന്.
സാന്നിധ്യമറിയിച്ചതിന്ന്.
good thanks
ReplyDeleteSariyanu....
ReplyDeleteകഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!
i am also thinking now!
പുതുവത്സരാശംസകള്‍.>!
ReplyDeleteപുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു
ReplyDeleteഓരോന്നും പറഞ്ഞ് പേടിപ്പിച്ചുകളഞ്ഞല്ലോ?
മുഖ്‌താര്‍
ReplyDeleteകാര്യം ശരി, എന്നാലും നേരുന്നു പുതുവത്സരാശംസകള്‍
നാം ജനിക്കുമ്പോൾ മുതൽ അനിവാര്യമായ മരണത്തിലേക്ക് നടന്നടുക്കുകയാണ്...
ReplyDeleteഇതിലെന്തിരിക്കുന്നു പേടിക്കാൻ....?!!
എങ്കിലും നേരുന്നു...
“പുതുവത്സരാശംസകൾ...”
@ kodokodan,
ReplyDeleteThanks
@ jayanEvoor,
എനിക്കറിയില്ല. ഞാനെന്ത് ചെയ്യുകയായിരുന്നെന്ന്... പ്രവാസത്തിന്റെ 'ഹാങോവറിലായിരുന്നു'...! പ്രവാസത്തിന്റെ കറുത്ത ഓര്‍മകള്‍ മാത്രം മനസ്സില്‍ ബാക്കിയാവുന്നു. കഴിഞ്ഞ സെപ്തംബര്‍ പത്തിന് ഒരു വര്‍ഷം തികഞ്ഞു... വിരഹ വേദനകളുടെ.
@ ലക്ഷ്മി,
@ Akbar,
ഞമ്മളെ പേടിപ്പിക്കാന്‍ തന്നെ ങ്ങളെ പരിപാടീല്ലെ. ന്നാ കെടക്കട്ടെ, പുടിച്ചോ, ഞമ്മളെ വക ഭീകരനെരു പുതുവത്സരാശംസകള്‍.!
@ ആർദ്ര ആസാദ്,
ആഘോഷിച്ചോളൂ... ആഘോഷിച്ചോളൂ... ഞമ്മളൊന്നും പറഞ്ഞിട്ടില്ല.
@ വീ കെ,
പേടിയല്ലിസ്‌റ്റാ.. ഒരു ഫയം...
ങ്ങ്ക്ക് പേടില്ലെങ്കില്‍ ന്നാ പിടിച്ചോ.. ന്റെ വക ഒരു പേടിയാശംസ..!
എല്ലാവര്‍ക്കും നന്ദി.
നിങ്ങളില്‍ ഒരാളായി എന്നെയും പരിഗണിച്ചു കൊണ്ടിരിക്കുന്നതിന്ന്.
എല്ലാര്‍ക്കും ശാന്തമായൊരു ജീവിതം നേരുന്നു.
.
But I do...
ReplyDeleteനന്‍മ മാത്രം ചെയ്യുന്ന സുമനസ്സുകള്‍ ആ നല്ല നാളേക്കായി സസന്തോഷം കാത്തിരിക്കുമത്രേ..
ReplyDeleteനന്ദി എല്ലാവര്‍ക്കും...
ReplyDelete@ poor-me/പാവം-ഞാന്‍,
do....!
@ khader patteppadam,
ഖാദര്‍ക്കാ അതല്ലെ ഞമ്മളെ പേടി...
രക്ഷപ്പെടോ...!
kullu nafsum wadaayikathul maouth....and
ReplyDeletesellu kablu usallu alaikum...ok..God Bless You..
ennaalum ..nerunnu iniyum inganeyulla varikal undavatte ennu ..
ReplyDeleteതന്നെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക..!
ReplyDeletenjaan liki tto...njaanum aghoshikkunnilla
ReplyDeleteഎങ്കില്‍, 2013 ലേക്കുള്ള പുതുവത്സരാംശസകളും കൂടി ഇപ്പോഴേ നേരട്ടെ.
ReplyDeleteമതങ്ങള്‍ മരിക്കട്ടെ.മനസ്സുകള്‍ സ്നേഹിക്കട്ടെ. മനുഷ്യന്‍ നന്നാവട്ടെ. ദീപ്ത്മായ പുതുനാളുകള്‍ ആശംസിക്കുന്നു.
Death is not the end, it is the real beginning!! ഒരു പൂവിന്റെ ഇതളുകള്‍ കൊഴിയുമ്പോള്‍, അതിലെ വിത്തില്‍ നിന്നും മറ്റൊരു ജീവന്‍ ആരംഭിക്കുന്നു. എന്തായാലും നമുക്ക് മാത്രം ജീവിച്ചാല്‍ മതിയോ സുഹൃത്തേ?
ReplyDeleteഅക്ഷരവനിക
www.aksharavanika.blogspot.com