Skip to main content

നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!



ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.

ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...

മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.

ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.

പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...

പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?

കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!

അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...
.
സമയത്തെക്കുറിച്ചെഴുതിയ കൊച്ചുകവിതക്കു വന്ന ഒരു കമന്റിന് പ്രതികരിക്കാനെഴുതിയ വരികള്‍ ന്യൂ ഇയര്‍ സ്പെഷ്യലായി പോസ്റ്റുന്നു.

Comments

  1. അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
    പുതുവര്‍ഷം ആശംസിക്കുന്നില്ല...
    നല്ല ജീവിതം ആശംസിക്കുന്നു...

    ReplyDelete
  2. എന്നാല്‍ വേണ്ടാ, ഞാനും ആശംസിക്കുന്നില്ല.

    ReplyDelete
  3. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
    മരണവും
    അതുകൊണ്ട് അതിനെ ഭയപെട്ടിട്ടു ഒരു കാര്യവുമില്ല
    സിന്ദഗി കാ സഫര്‍
    എ യെ കൈസാ സഫര്‍
    കോയി സംജാ നഹി
    കോയി ജാനാ .....
    പുതുവര്‍ഷം,നല്ല ജീവിതം ആശംസിക്കുന്നു..

    ReplyDelete
  4. അതു ശരി.. എന്നാലൊന്ന് നേര്‍ന്നിട്ട് തന്നെ കാര്യം..

    പുതു വത്സരാശംസകള്‍!

    ReplyDelete
  5. നന്ദി... എല്ലാവര്‍ക്കും, ഒരുപാട്.
    ഇവിടെ ഇടക്കിടെ വന്നുപോവുന്നതിനും..
    പ്രതികരിച്ചു കൊണ്ടിരിക്കുന്നതിനും...

    @ Typist | എഴുത്തുകാരി,
    പുതുവര്‍ഷം പുതുജീവിതമായിരുന്നെങ്കില്‍...
    ഓരോ പുതുവര്‍ഷവും ഒരു വയസ്സ് കുറക്കുകയായിരുന്നെങ്കില്‍...
    സ്വര്‍ഗത്തില്‍ അങ്ങനെയൊക്കെയാണ് പോലും...
    മരണമില്ലാത്ത, ഓരോ വര്‍ഷവും വയസ്സ് കുറഞ്ഞ് കുറഞ്ഞ്...
    അല്ല, പ്രായം കൂടുകയോ കുറയുകയോ ചെയ്യാതെ..?

    @ ramanika,
    ഇങ്ങള് പറഞ്ഞത് നേര്.
    വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല
    മരണവും
    ഭയപെട്ടിട്ടു ഒരു കാര്യവുമില്ല.
    എന്നാലും...
    ഒരു ഫയം!
    ആയുസ്സില്‍ നിന്ന് ഒരു കൊല്ലമല്ലെ...
    ആകെ മൊത്തം എത്ര കൊല്ലമുണ്ടെന്ന് യാതൊരു പിടിയുമില്ലല്ലോ..
    ദീര്‍ഘായുസ്സ് ആശംസിക്കാം...

    @കുമാരന്‍ | kumaran ,
    പഹയാ, ബേജാറാക്കല്ലെ.

    ആശംസിക്കുന്നു...
    നല്ല ജീവിതം.
    ശാന്തത, സ്വസ്ഥത, സമാധാനം...
    പ്രാര്‍ഥനകളോടെ,

    ReplyDelete
  6. @ ഉറുമ്പ്‌ /ANT,
    നന്ദി.
    ഇതുവഴി വന്നതിന്ന്.
    സാന്നിധ്യമറിയിച്ചതിന്ന്.

    ReplyDelete
  7. Sariyanu....
    കഴിഞ്ഞ ഒരു വര്‍ഷം
    നീ എന്ത് ചെയ്യുകയായിരുന്നു...?!

    i am also thinking now!

    ReplyDelete
  8. പുതുവത്സരാശംസകള്‍.>!

    ReplyDelete
  9. പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു
    ഓരോന്നും പറഞ്ഞ് പേടിപ്പിച്ചുകളഞ്ഞല്ലോ?

    ReplyDelete
  10. മുഖ്‌താര്‍
    കാര്യം ശരി, എന്നാലും നേരുന്നു പുതുവത്സരാശംസകള്‍

    ReplyDelete
  11. നാം ജനിക്കുമ്പോൾ മുതൽ അനിവാര്യമായ മരണത്തിലേക്ക് നടന്നടുക്കുകയാണ്...
    ഇതിലെന്തിരിക്കുന്നു പേടിക്കാൻ....?!!

    എങ്കിലും നേരുന്നു...
    “പുതുവത്സരാശംസകൾ...”

    ReplyDelete
  12. @ kodokodan,
    Thanks

    @ jayanEvoor,
    എനിക്കറിയില്ല. ഞാനെന്ത് ചെയ്യുകയായിരുന്നെന്ന്... പ്രവാസത്തിന്റെ 'ഹാങോവറിലായിരുന്നു'...! പ്രവാസത്തിന്റെ കറുത്ത ഓര്‍മകള്‍ മാത്രം മനസ്സില്‍ ബാക്കിയാവുന്നു. കഴിഞ്ഞ സെപ്തംബര്‍ പത്തിന് ഒരു വര്‍ഷം തികഞ്ഞു... വിരഹ വേദനകളുടെ.

    @ ലക്ഷ്മി,
    @ Akbar,
    ഞമ്മളെ പേടിപ്പിക്കാന്‍ തന്നെ ങ്ങളെ പരിപാടീല്ലെ. ന്നാ കെടക്കട്ടെ, പുടിച്ചോ, ഞമ്മളെ വക ഭീകരനെരു പുതുവത്സരാശംസകള്‍.!

    @ ആർദ്ര ആസാദ്,
    ആഘോഷിച്ചോളൂ... ആഘോഷിച്ചോളൂ... ഞമ്മളൊന്നും പറഞ്ഞിട്ടില്ല.

    @ വീ കെ,
    പേടിയല്ലിസ്‌റ്റാ.. ഒരു ഫയം...
    ങ്ങ്ക്ക് പേടില്ലെങ്കില്‍ ന്നാ പിടിച്ചോ.. ന്റെ വക ഒരു പേടിയാശംസ..!

    എല്ലാവര്‍ക്കും നന്ദി.
    നിങ്ങളില്‍ ഒരാളായി എന്നെയും പരിഗണിച്ചു കൊണ്ടിരിക്കുന്നതിന്ന്.
    എല്ലാര്‍ക്കും ശാന്തമായൊരു ജീവിതം നേരുന്നു.
    .

    ReplyDelete
  13. നന്‍മ മാത്രം ചെയ്യുന്ന സുമനസ്സുകള്‍ ആ നല്ല നാളേക്കായി സസന്തോഷം കാത്തിരിക്കുമത്രേ..

    ReplyDelete
  14. നന്ദി എല്ലാവര്‍ക്കും...

    @ poor-me/പാവം-ഞാന്‍,
    do....!

    @ khader patteppadam,
    ഖാദര്‍ക്കാ അതല്ലെ ഞമ്മളെ പേടി...
    രക്ഷപ്പെടോ...!

    ReplyDelete
  15. kullu nafsum wadaayikathul maouth....and

    sellu kablu usallu alaikum...ok..God Bless You..

    ReplyDelete
  16. ennaalum ..nerunnu iniyum inganeyulla varikal undavatte ennu ..

    ReplyDelete
  17. തന്നെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക..!

    ReplyDelete
  18. njaan liki tto...njaanum aghoshikkunnilla

    ReplyDelete
  19. എങ്കില്‍, 2013 ലേക്കുള്ള പുതുവത്സരാംശസകളും കൂടി ഇപ്പോഴേ നേരട്ടെ.

    മതങ്ങള്‍ മരിക്കട്ടെ.മനസ്സുകള്‍ സ്നേഹിക്കട്ടെ. മനുഷ്യന്‍ നന്നാവട്ടെ. ദീപ്ത്മായ പുതുനാളുകള്‍ ആശംസിക്കുന്നു.

    ReplyDelete
  20. Death is not the end, it is the real beginning!! ഒരു പൂവിന്റെ ഇതളുകള്‍ കൊഴിയുമ്പോള്‍, അതിലെ വിത്തില്‍ നിന്നും മറ്റൊരു ജീവന്‍ ആരംഭിക്കുന്നു. എന്തായാലും നമുക്ക് മാത്രം ജീവിച്ചാല്‍ മതിയോ സുഹൃത്തേ?

    അക്ഷരവനിക

    www.aksharavanika.blogspot.com

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.