Skip to main content

പ്രവാസം സുഖമുള്ള ഒരനുഭവം



ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..

ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...
ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...
എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..
ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?
അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..
മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.
അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...
മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...
പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,
നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.
പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,
പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...
ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....
അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:
ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!
.

16 comments:



Latheef Nallalam പറഞ്ഞു...
Very Good Post... Congratulations Mukthar...


മലയാ‍ളി പറഞ്ഞു...
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ: ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം! കമെന്റ് എംബഡ് ചെയ്യാനുള്ള ഓപ്‌ഷന്‍ സെറ്റിംഗ്സില്‍ഉണ്ട്. പുതിയ വിന്‍ഡോയിലാകുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ട്. ഈ ബ്ലോഗ് അഡ്രസ് ഉള്‍പെടുത്തണമെന്ന് കാണിച്ച് editor@chintha.com എന്ന വിലാസത്തിലേക്ക് ഒരുമെയില്‍ അയക്കുക, എങ്കില്‍ പുതിയ പോസ്റ്റുകള്‍ താങ്കള്‍ക്ക് തന്നെ ചിന്ത അഗ്രഗേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അത് സഹായകരമാകും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.... കണ്ടിന്യൂ പോസ്റ്റിംഗ്... കാര്‍ട്ടൂണുകള്‍, ആക്ഷേപഹാസ്യങ്ങള്‍... എല്ലാം പ്രതീക്ഷിക്കുന്നു....


...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...
മുഖ്താര്‍... പ്രവാസം ഒരു മുറിവാണ്... പ്രതീക്ഷകളുടെ ഉണങ്ങാത്ത മുറിവ്...! എന്നിട്ടും ഞാനിതിനെ വല്ലാതെ ഇഷ്ടപ്പെടുന്നു... കാഴ്ച നഷ്ടമായ എന്റെ കണ്ണുകളെ പ്പോലെ... ! അഭിവാദ്യങ്ങള്‍...


ആർപീയാർ | RPR പറഞ്ഞു...
മുഖ്താര്‍... ഒരിക്കലെങ്കിലും എവിടെയെങ്കിലും കോറിയിടണമന്ന് മനസിൽ ഒരുപാടു തവണ മോഹിച്ച കാര്യങ്ങൾ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. ആശംസകൾ.. തുടരുക..... സ്നേഹത്തോടെ .


ചിതല്‍ പറഞ്ഞു...
റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു... ശരിയാണ് അപൂര്‍വങ്ങളാ‍യ ചില നിമിഷങ്ങള്‍ ഒഴികെ ഒരു നീറ്റലുമില്ലാതെ ശവങ്ങളേ പോലെയാണ് ഞാന്... ചിത്രങ്ങള്‍ എല്ലാം കണ്ടു.. ഗുഡ്


അജ്ഞാത പറഞ്ഞു...
ഒരിക്കലും നമ്മള്‍ ഇങ്ങനെ ആയികൂടാ. തമാശയയിട്ടുപോലും "നമ:" എന്നത് ദീനാരിനോട് ആയിക്കൂടാ.. പ്രവാസത്തെ ഒരു സുഖമായിക്കാണാന്‍ മനസ് വരാതിരിക്കട്ടെ.. അരിഷ്ട്ടിപ്പുകള്‍ക്ക് ഇടയിലും ഈമാനോടെയുള്ള കുടുംബ ജീവിതമെന്ന കനി മനസ്സില്‍ നിറയെട്ടെ...


വള്ളിക്കുന്ന് Vallikkunnu പറഞ്ഞു...
ബ്ലോഗ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്, ഗള്‍ഫിലെത്തിയത്‌ അറിയാനായല്ലോ.. അതെല്ലെന്കില്‍ എവിടെ അറിയാനാ?, ശബാബിലെത്തി മുഖ്താര്‍ എവിടെയെന്ന് ചോദിക്കുമ്പോഴായിരിക്കും ഗള്‍ഫില്‍ നിങ്ങളുടെ തൊട്ടടുതുണ്ടല്ലോ എന്ന് കേള്‍ക്കേണ്ടി വരിക. ശ്ശൊ നാണക്കെടായേനെ ..


I am Mujeeb Rahman PC, പറഞ്ഞു...
ഹോ, ബ്ലോഗ് കണ്ടപ്പോള്‍ താങ്കളും എന്നെ പോലെ ഒരു പ്രവാസിയായ വിവരമറിഞ്ഞു. എല്ല പ്രവാസിയും ഇവിടെയെത്തുന്നത് ഒന്നാം ക്ലാസ്സില്‍ ആദ്യ ദിവസം മടിച്ച് മടിച്ച് പോകുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ്. ഒരു പ്രവാസിയുടെ ആദ്യാനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി. അനുഭവങ്ങള്‍ ഇനിയും ബ്ലോഗിലൂടെ ഒഴുകട്ടെ. സ്നേഹപൂര്‍വ്വം, മുജീബ് റഹ്‌മാന്‍ പാറോപ്പടി, ഷാര്‍ജ, 00 971 50 162 562 9


സലാഹ് പറഞ്ഞു...
നന്ദി, നാടിനെക്കുറിച്ച് ഓര്മിപ്പിച്ചതിന്,


methalayil പറഞ്ഞു...
Thank you for the remaining about our life here. Realy last twenty five years I am here and I never thing about it. when I read your blog, realy I gone back to my first day. However, Welcome to this boat and wish you all success.


shan പറഞ്ഞു...
ninte oru payaya kootukaran,ariyumo ena, nhan shanavas klikavu. neyum oru pravasi yayo. enthan joli.


noufal പറഞ്ഞു...
we thought when u reach gulf u will be changed,but no chance ,soudiyil chithram haraam anu noufal paris


ShajiKumar p V പറഞ്ഞു...
ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.


ShajiKumar p V പറഞ്ഞു...
Good Mukthar... congrtz...


khasida kalam പറഞ്ഞു...
pravasiyayath ingane ariyanayi. marannillennu karuthunnu


Jamshad പറഞ്ഞു...
its very true feel

Comments

  1. പഴയ പോസ്റ്റ് ഒന്ന് റീപോസ്റ്റിയതാ...

    ReplyDelete
  2. pachayaaya aavishkaaram..nannaayittundu..ashamsakal.

    ReplyDelete
  3. എന്നെങ്കിലും ഈ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ എന്റെ സ്വന്തം നാടിന്റെ തണലിൽ ജീവിക്കണം എന്നു തന്നെയാണ്‌ എല്ലാവരുടെയും ആഗ്രഹം. ഭാഗ്യമുള്ളവർക്കെങ്കിലും അതുണ്ടാവട്ടെയെന്ന് പ്രാർത്തിക്കുന്നു...

    ReplyDelete
  4. നഷ്ടപ്പെടലുകളുടെ ഒരു കണക്കു പുസ്തകമാണു പ്രവാസികളുടെ ജീവിതം..
    നന്നായി അവതരിപ്പിച്ചു... ആശംസകള്‍...

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.