Mar 11, 2010

ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...

കേന്ദ്രബജറ്റ് കലകലക്കന്‍..
കേരള ബജറ്റോ...
ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ..

ആ എന്തായിക്കോട്ടെ,
ബിയറിനോട് ഞമ്മളെ സര്‍ക്കറിനിത്തിരി മുഹബ്ബത്തുണ്ടെന്ന് ബജറ്റ് പറയണുണ്ട്..
ബിയറിന്റെ നികുതി കുറച്ച് കച്ചോടം തകര്‍ക്കാനുള്ള അവസരം...
ഭക്ഷണ സാധനങ്ങളുടേ പെരുംവില കൊണ്ട് പൊള്ളി വയറെരിഞ്ഞിരിക്കുമ്പോള്‍ ഒരിറ്റ് ബിയര്‍ നുണഞ്ഞെങ്കിലും... അല്പം ആശ്വസിക്കാലോ.. അല്ലേ...

വിവരമുള്ളോര് പറയണ്, മുഴുക്കുടിയനാവാനുള്ള ആദ്യ ഘട്ടമാണത്രെ ബിയറടി..
ബിയറടിച്ച് ബിയറടിച്ച്... ന്റെ കിങ് ഫിഷര്‍ പുണ്യാളാ...

അതും പോരാഞ്ഞിതാ മദ്യക്കോളയും...
മദ്യക്കോളയുമടിച്ച് ക്ലാസിലിരിക്കുന്ന നമ്മുടെ കുട്ടികള്‍...
അധ്യാപകരെ ജാഗ്രതൈ!
കുട്ടികള്‍ പേന്റുരിഞ്ഞു കാണിക്കാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചോണ്‍റ്റിരിക്ക!

അതൊന്നുമല്ല പ്രശ്‌നം..
ചില അസൂയാലുക്കള്‍ പറയാ, സര്‍ക്കാറിന്റെ ഈ ബിയര്‍ മുഹബ്ബത്തിന്റെ ഗുട്ടന്‍സ്...
നായനാര്‍ ഫുട്ബോള്‍ സ്പോണ്‍സര്‍ ചെയ്തതിനുള്ള ഉപകാരസ്‌മരണയാണെന്നൊക്കെ...
ആ ആര്‍ക്കറിയാം..
അതെന്തേലുമാകട്ട്...

ബിയര്‍ കമ്പനിക്കും സര്‍ക്കാറിനും( സോറി, ഭരണപ്പാര്‍ട്ടിക്കും) ഗുണമുണ്ടോന്ന് നോക്കിയാ മതി. അല്ല പിന്നെ, ഹാ...

എന്താടോ കണ്ണും മിഴിച്ചിരിക്കണത്.... ഒഴി സഖാവേ ഒരു ലാര്‍ജ്!
.

13 comments:

 1. മിനറല്‍ വാട്ടറിനേക്കാള്‍ വില കുറയോ...

  ReplyDelete
 2. @ കൂതറHashimܓ ,

  പാവം കൂ തറേ..
  സാധ്യതയുണ്ട്...
  ഇനി
  ഇത്തിരി അടിച്ച്
  കിനാവു കാണാലോ..
  കിനാവിനൊക്കെ ഒരിങ്രിതം കിട്ടട്ടെ..
  അല്ല പിന്നെ..

  ആദ്യ കമന്റിനു നന്‍‌ട്രി..
  രൊംബ നന്‍‌ട്രി...

  ReplyDelete
 3. vila kurajathukonde namuku kudikyam

  ReplyDelete
 4. “അതും പോരാഞ്ഞിതാ മദ്യക്കോളയും...
  മദ്യക്കോളയുമടിച്ച് ക്ലാസിലിരിക്കുന്ന നമ്മുടെ കുട്ടികള്‍...
  അധ്യാപകരെ ജാഗ്രതൈ“

  നല്ല രസാവും! മാഷന്മാര്‍ ,ശിഷ്യഗണങ്ങളേ നിങ്ങളൊന്നും
  ലഹരിപ്പെടല്ലേ എന്ന് ഉപ്ദേശിക്കുന്നേരം അന്ന് ശിഷ്യ ഉവാച
  ഇങ്ങിനെയാവും: ഇല്ല്യ സാഴേ ഞാഴന്‍,കുഴാച്ച്..കുഴ്ഴ്ചു....ഴാഴ്..ഴ്..ഓഴ്കേ...സാഴേ..

  ReplyDelete
 5. നല്ല ചൂടല്ലെ ബിയര്‍ അടിച്ചു തണുപ്പിക്കട്ടെ കേരളം ഇനി മുലപ്പാലിനു പകരം ബിയര്‍ കൊടുക്കുന്ന കാലം വരും .അപ്പോഴും നമുക്ക് പോസ്റ്റും അഭിപ്രായവുമൊക്കയായി സംഗതി കൊഴുപ്പിക്കാം .

  ReplyDelete
 6. @ snehitha,
  അതെ..
  നമുക്കും ബിയറടിച്ചു തുടങ്ങാം..
  നന്ദി.
  വന്നതിന്ന്..

  @ ഒരു നുറുങ്ങ് ,
  അതെ,
  സംഗതി ജോറാകും...
  ഇല്ല്യ സാഴേ ഞാഴന്‍,കുഴാച്ച്..കുഴ്ഴ്ചു....ഴാഴ്..ഴ്..ഓഴ്കേ...സാഴേ..
  ഹ് ഹ് ഹാ...
  നന്ദി, വന്നതിന്ന്..

  @ഹംസ,
  അതെ തണുക്കട്ടെ..
  ആ കാത്തിരിക്കാം.. അതും വിദൂരമല്ല..
  നന്ദി, വന്നതിന്ന്..

  വന്നിട്ട് മിണ്ടാതെ പോയവര്‍ക്കും
  നന്ദിണ്ട്ട്ടോ...

  ReplyDelete
 7. വന്നിട്ട് മിണ്ടാതെ പോയവര്‍ക്ക് ബിയറുണ്ടോ?
  ബിയറുണ്ടെങ്കില്‍ അടുത്ത പ്രാവശ്യം മിണ്ടാതെ പോകാനാ.... :-)

  ReplyDelete
 8. "കേരള ബജറ്റോ...
  ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ.."


  ഞാൻ നോക്കിയിട്ട്‌ പച്ചകണ്ടില്ല.

  കർഷകന്‌ എന്ത്‌ കിട്ടി, ഉള്ള യൂറിയ മറിച്ച്‌ വിറ്റു.

  ReplyDelete
 9. hahaha... every form of liquor available in kerala...mallya can make and sell it no problem.. only natural made toddy the farmer cant tap it... where is the peoples govt????

  ReplyDelete
 10. ഇനിപ്പൊ പുത്യാപ്ല തക്കാരത്തിനും നിക്കാഹിനുമൊക്കെ ഞമ്മക്ക് ബിരിയാണിന്റെ കൂടെ ബിയര്‍ വെളമ്പാലൊ....

  ഈ ഭായിനെ കൊണ്ട്.....

  ReplyDelete
 11. വഴിവാണിഭക്കാരായ ചില ഇളനീര്‍ കച്ചവടക്കാര്‍ പോലും ലഹരി കലര്‍ത്തിയ ഇളനീര്‍ വിതരണം ചെയ്യുന്നു എന്ന വാര്‍ത്ത കേട്ട് കാണും.
  ധൈര്യമായി കടകളില്‍ നിന്ന് ഒന്നും വാങ്ങി കഴിക്കാന്‍ പറ്റാത്ത കേരളം! ധൈര്യമായി ടോയിലെറ്റില്‍ പോയി കാര്യം സാധിക്കാന്‍ പറ്റാത്ത കേരളം! ദൈവം തന്ന സുബോധം സ്വയം നശിപ്പിച്ചു നടക്കുന്ന ആളുകള്‍ ലോകത്തേറ്റവും കൂടുതല്‍ ഉള്ള കേരളം! രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുമ്പോള്‍ തല ഉടലില്‍ തന്നെ കാണും എന്ന് ഒരു ഉറപ്പും തരാന്‍ കഴിയാത്ത കേരളം! നമുക്കഭിമാനിക്കാം ....
  ഒരു ജനതയ്ക്ക് അര്‍ഹിക്കുന്ന ഭാരണാധികാരികളെയെ ലഭിക്കൂ എന്ന് പഴമൊഴി...
  ഇടതായാലും വലതായാലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ട് - മദ്യത്തിന്റെ കാര്യത്തില്‍.
  അടിക്കുമൊരു കൈ , അണക്കുമൊരു കൈ
  (ഈ വിഷയത്തില്‍ എന്റെ പോസ്റ്റ്‌)

  ഇവിടെ അമര്‍ത്തുക

  ReplyDelete
 12. ഭാരതമെന്ന് കേട്ടാൽ അപമാന പൂരിതമകണമന്തരംഗം.ം ം ം
  കേരളമെന്ന് കേട്ടാലോ തിളക്കണം ബിയർ നമുക്ക് നരമ്പുകളിൽ ൽ ൽ ൽ
  ഒഴി മോനേ..ഒരു ലാർജ്

  ദൈവത്തിന്റെ സ്വന്തം നാടിനി എന്താകുമോ..എന്തോ...?

  ReplyDelete
 13. കേരളത്തില്‍ രണ്ട് കാര്യത്തിനാണ്‍ അപാരമായ തിരക്ക് കാണുന്നത് .ഒന്ന് ബിവറെജസിന്റെ മുന്നിലും മറ്റൊന്ന് മൊബൈല്‍ റീചാര്‍ജ്ജിങ്ങിനും.... രണ്ടും ഒരുവിധത്തില്‍ ലഹരി തന്നേയാണല്ലോ...
  നഗരവും ഗ്രാമവും ചേര്‍ത്ത് അധികാരികള്‍ വിരിച്ച ഒരു വലിയ കെണി....


  സര്‍ക്കാറിന്റെ മുക്യവരുമാന മാര്‍ഗ്ഗവും അതാണല്ലോ....?

  ReplyDelete