May 2, 2010

വൈവാഹിക ജീവിതം മാധുര്യമുള്ളതാവാന്‍

പറഞ്ഞോളൂ, കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌

പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്‌. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്‌. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ ജീവിതത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌. ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌. 
എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു.

തുടര്‍ന്നു വായിക്കാന്‍.. ഇവിടെ ക്ലിക്കുക.

6 comments:

 1. പറഞ്ഞോളൂ കേള്‍ക്കാനെനിക്കിഷ്‌ടമാണെന്ന്‌ പറയാന്‍ നമ്മിലെത്ര പേര്‍ക്കാവും. പറയുന്നതില്‍ കൂടുതല്‍ കേള്‍ക്കാന്‍ നാമൊരുക്കമാണോ, ജീവിതത്തില്‍ ശാന്തിയും സമാധാനവും പെയ്‌തിറങ്ങും.

  ReplyDelete
 2. നന്നായി. കല്യാണം കഴിയട്ടെ

  ReplyDelete
 3. السلام عليكم ورحمة الله وبركاته

  معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

  وأنا من مكة بلد قبلة المسلمين

  وأتمنى لكم التوفيق

  ReplyDelete
 4. islahi bloggersല്‍ വന്ന ചില കമന്റുകള്‍.


  # Noushad Vadakkel says:
  2010, മേയ് 2 1:31:00 pm

  തിരക്കേറിയ ജീവിതത്തില്‍ ഇണകള്‍ മറക്കുന്ന ,ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ മുക്താര്‍ വിശ്വാസികള്‍ക്ക് വേണ്ടി പങ്കു വെക്കുന്നു . അഭിനന്ദനീയം .ഇനിയും പ്രതീക്ഷിക്കുന്നു .... :)


  # ഒരു നുറുങ്ങ് says:
  2010, മേയ് 2 1:44:00 pm

  കേട്ടുകൊണ്ടിരിക്കുന്ന സാരോപദേശങ്ങള്‍ സ്വജീവിതത്തില്‍
  പകരത്താനായെങ്കില്‍.....


  # jayanEvoor says:
  2010, മേയ് 2 2:22:00 pm

  അതെ.
  എഗ്രീ വിത്ത് ഒരു നുറുങ്ങ്.
  പറയാനെളുപ്പം.
  ആശംസകൾ!


  # xtream says:
  2010, മേയ് 2 2:23:00 pm

  മുക്തരെ , ഇത്രയും ഹദീസുകളില്‍ പറഞ്ഞ യോഗ്യത ഉള്ള / യോഗ്യതയോടെ ജീവിക്കാന്‍ തയ്യാറുള്ള ഏതെങ്കിലും യുവതി ഉണ്ടെങ്കില്‍ പറയ്‌
  എനിക്ക് വിവാഹം കൈക്കാന്‍ ആഗ്രഹം ഉണ്ട്


  # ഹംസ says:
  2010, മേയ് 2 7:56:00 pm

  ഉപകാരമുള്ള പോസ്റ്റു തന്നെ !! പക്ഷെ നടപ്പില്‍ വരുത്താനാ പാട്. !!ഇതു പോലെ ജീവിക്കുന്ന എത്ര ഭാര്യഭര്‍ത്താക്കന്മാരെ കാണാന്‍ കഴിയും ന്നമുക്ക് ?


  # Naseef U Areacode says:
  2010, മേയ് 2 8:00:00 pm

  വളരെ ശരി മുക്താര്‍ ഭായ് ....
  ആണും പെണ്ണും ചേര്‍ന്ന് ,അതായത് രണ്ടു മനസ്സുകള്‍ ചേര്‍ന്ന ഒന്നാവുമ്പോള്‍ അതൊരു ഇമ്മിണി ബാല്യ ഒന്ന് തന്നെ ആവുന്നു... നാരീശ്വരന്‍ എന്നപോലെ.
  അത് പോലെ നല്ല ഒരു കേള്‍വിക്കാരന്‍ ആവുന്നത് ദാമ്പത്യ ജീവിതതില് മാത്രമല്ല, മൊത്തത്തില്‍ തന്നെ ഗുണം ചെയ്യും
  ( കല്യാണം കഴിക്കാത്തത് കൊണ്ട് ധൈരമായി പറയുന്നു , എല്ലാവരും ഇങ്ങനെ ഒക്കെ ആകണം എന്ന്.)


  # ഇസ്മായില്‍ കുറുമ്പടി ( തണല്‍) says:
  2010, മേയ് 3 12:32:00 am

  നിങ്ങള്‍ എത്ര തിരഞ്ഞാലും കണ്ടെത്താന്‍ കഴിയാത്ത എന്തോ ഒന്നിലാണ് ദാമ്പത്യത്തിന്റെ വിജയം കുടികൊള്ളുന്നത്.(ഇംഗ്ലീഷ് പഴമൊഴി)


  # സിദ്ധീക്ക് തൊഴിയൂര്‍ says:
  2010, മേയ് 3 2:37:00 am

  ദാമ്പത്യം അതൊരു ഞാണിന്മേല്‍ കളിയാണ് മാഷേ ..


  # വഷളന്‍ | Vashalan says:
  2010, മേയ് 3 8:46:00 am

  ഇതൊക്കെ കുറെക്കാലം മുമ്പേ പോസ്റ്റ്‌ ചെയ്യാന്‍ മേലായിരുന്നോ? കല്യാണം കഴിഞ്ഞു രണ്ടു പുള്ളാരും ആയി.


  # Sapna Anu B.George says:
  2010, മേയ് 3 9:44:00 am

  ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം


  # the man to walk with says:
  2010, മേയ് 3 4:36:00 pm

  vaayichu..
  best wishes


  # MT Manaf says:
  2010, മേയ് 9 11:36:00 am

  സ്വത്തും സൌന്ദര്യവും നിഴലുകള്‍,
  നീങ്ങിപ്പോകുന്നവ...
  മനസ്സു നന്നായാല്‍, സ്നേഹം വിളമ്പിയാല്‍
  കാഴ്ചപ്പാടുകള്‍ ശരിയായാല്‍
  എല്ലാം ശുഭം, മധുരതരം !


  # പള്ളിക്കരയില്‍ says:
  2010, മേയ് 10 9:12:00 am

  നന്മയെ ഉദ്ദീപിപ്പിക്കുന്ന പോസ്റ്റ്. ആദ്യമായാണ് ഈ ബ്ലോഗിലെത്തുന്നത്. സമാനവീക്ഷണത്തിലുള്ള എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് നൽകുന്നു. സന്ദർശിക്കുമല്ലോ. http://ozhiv.blogspot.com/2008/07/blog-post.html

  ReplyDelete
 5. വായിച്ചിട്ടില്ല.
  സ്വൌകര്യം പോലെ വന്ന് വായിക്കാം.
  അതിലെ ഉള്ളടക്കം ഊഹിച്ച് കൊണ്ട് പറയട്ടെ.

  25 കൊല്ലായിട്ട് കാര്യമായ ഒരു കൈപ്പും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. (അല്‍ഹംദുലില്ലാ)
  നന്ദി.

  ReplyDelete
 6. വായിചു, നന്നായിട്ടുണ്ട്,ദന്‍പതികള്‍ വിട്ടുവീഴ്ചയുള്ളവരാകട്ടെ, പോസറ്റിവായി ചിന്തിക്കുന്നവരും.

  ReplyDelete