
ഞാനുമൊരു ചിത്രകാരനാണ്. എനിക്കുമൊന്ന് പ്രശസ്തനായാല്‍ കൊള്ളാമെന്നുണ്ട്.. ഞാന്‍ പ്രണയ ജിഹാദോ എന്ത് കുണ്ടാമണ്ടിയെങ്കിലും പ്രമേയമാക്കി ചിത്രങ്ങള്‍ വരക്കാം. നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താം. ഒരു കലാപം നടത്തി എന്നെയൊന്നു പ്രശസ്തനാക്കിത്തരുമോ..
അല്ല,
ഒരു കലാപത്തിനിപ്പോ എന്താ റേറ്റ്..
അതിച്ചിരി കൂടുതല്ലെ.. ഒരു ചിന്ന കലാപം മതീന്നേ..
കര്‍ണാടകയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ കലാപം നടത്താന്‍ ശ്രീരാമസേനാ ദേശീയ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കും മറ്റു മുതിര്‍ന്ന നേതാക്കളും പണം ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു.. കലാപം നടത്താന്‍ അറുപത് ലക്ഷം ആവശ്യപ്പെട്ട മുത്തലിക്ക് ആദ്യ ഗഡുവായി പതിനായിരം രൂപ കൈപ്പറ്റുകയും ചെയ്തു..
ടെഹല്‍ക വാരികയും ഒരു ഇംഗ്ലിഷ് ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും നടത്തിയ ആറാഴ്ച നീണ്ട ഒളിക്കാമറാ ഓപ്പറേഷനിലാണിവര്‍ കുടുങ്ങിയത്.
ശ്രീരാമസേന ദേശീയപ്രസിഡന്റ് പ്രമോദ് മുത്തലിക്, വൈസ് പ്രസിഡന്റ് പ്രസാദ് അത്താവര്‍, ബംഗളൂരു ഘടകം പ്രസിഡന്റ് വസന്ത്കുമാര്‍ ഭവാനി, ഉഡുപ്പിയിലെ നേതാവ് ജീതേഷ് എന്നിവരുമായി ബന്ധപ്പെട്ട് നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
എം എഫ് ഹുസൈനെപ്പോലെ പ്രശസ്തനാവാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തില്‍ മുത്തലിക്കിന്റെ അടുത്തെത്തിയ ടെഹല്‍ക്ക റിപ്പോര്‍ട്ടര്‍ പുഷ്‌പ് ശര്‍മയോട് മുസ്ലിം മതവിശ്വാസികള്‍ കൂടുതലുള്ള ഏതെങ്കിലും പ്രദേശത്ത് ചിത്രപ്രദര്‍ശനം നടത്താന്‍ മുത്തലിക് ആവശ്യപ്പെടുകയായിരുന്നു. ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടഞ്ഞ് അതൊരു കലാപമാക്കിത്തീര്‍ക്കാമെന്നാണ് വാഗ്ദാനം. 2008 ല്‍ എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനെതിരെ നടത്തിയതു പോലുള്ള ആക്രമണമാണ് 'ചിത്രകാരന്‍' ആവശ്യപ്പെട്ടത്.
ലൗ ജിഹാദിനെ അനുകൂലിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനമാണത്രെ പ്ലാന്‍ ചെയ്തത്.
2008 ആഗസ്റ്റ് 24ന് ന്യൂദല്‍ഹിയില്‍ 'സഹ്മത്' സംഘടിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചിത്രപ്രദര്‍ശനം കയ്യേറി നശിപ്പിച്ചായിരുന്നു ഈ ശ്രീരാമസേനയുടെ അരങ്ങേറ്റം. ഹിന്ദുദേവതകളെ നഗ്‌നമായി വരക്കുന്നുവെന്നും പറഞ്ഞായിരുന്നു ആ കലാപം.. തൊട്ടടുത്ത മാസം മതപ്രചാരണവും പരിവര്‍ത്തനവും നടത്തുന്നുവെന്നാരോപിച്ച് കര്‍ണാടകത്തിലെ ക്രിസ്ത്യന്‍ചര്‍ച്ചുകള്‍ക്കു നേരെയായിരുന്നു ആക്രമണം. ഒക്‌ടോബര്‍ 27ന്, ദല്‍ഹി ബട്‌ലാഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ എം.സി. ശര്‍മയെ അപഹസിച്ചെന്ന് ആരോപിച്ച് ന്യൂഡല്‍ഹിയിലെ സമാജ്‌വാദി പാര്‍ട്ടി കേന്ദ്ര ഓഫിസ് കയ്യേറി. 2008 ഡിസംബറില്‍ മംഗലാപുരത്ത് മോത്തിമഹലില്‍ നടന്ന ഫാഷന്‍ഷോ കലക്കി. 2009 ജനുവരി 24ന് മംഗലാപുരത്തെ പ്രമുഖ പബില്‍ കയറി പെണ്‍കുട്ടികളെ കൈയേറ്റം ചെയ്തു. ആണ്‍കുട്ടികളൊത്ത് കുടിച്ചുകൂത്താടിയാല്‍ പിന്നെന്തു ചെയ്യും.. ഫെബ്രുവരി ആറിന് അന്യസമുദായത്തിലെ ആണ്‍കുട്ടിയോടുള്ള സൗഹൃദത്തിന് കാസര്‍കോട് എം.എല്‍.എയുടെ മകളെ തട്ടിക്കൊണ്ടുപോയി. വാലന്‍ൈറന്‍ ദിനത്തിനെതിരെ രംഗത്തിറങ്ങി...
അങ്ങനെ 'സാംസ്കാരിക പരിഷ്കരണ ശുദ്ധികലശ' പരിപാടികളുമായി 'വിജയകരമായി' മുന്നേറവേയാണ് മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നത്..
രാമരാജ്യ(?)ത്തിന്റെ പുനസ്ഥാപനത്തിനായി പരിശ്രമിക്കുന്ന രാമസേനയുടെ തനി നിറം വ്യക്തമായിരിക്കുകയാണ് ഈ ഓപ്പറേഷനിലൂടെ.
എന്നാല്‍ ഈ വാര്‍ത്തയെ വേണ്ട പ്രാധാന്യത്തോടെക്കാണാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്കു പോലും കഴിയാതെ വരുന്നത് അവരുടെയൊക്കെയുള്ളില്‍ മറഞ്ഞു കിടക്കുന്ന ഫാസിസ്റ്റു മുഖമാവുമോ..
ഇതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍ എന്തൊക്കെ പുകിലുകളാണിവിടെ നടന്നിരിക്കുക..
ചാനലായ ചാനലു മുഴുവന്‍ ചര്‍ച്ചകള്‍ കൊണ്ട് നിറയുമായിരുന്നു.. പത്ര മാധ്യമങ്ങളില്‍ പരമ്പരകളും ഗവേഷണ പഠനങ്ങളും നിറയുമായിരുന്നു.. ഭൂലോകത്ത് പോസ്റ്റുകള്‍ കൊണ്ട് യുദ്ധം നടക്കുമായിരുന്നു..
തീവ്രവാദം.
ഭീകരവാദം.
ഇന്ത്യന്‍ മുജാഹിദീന്‍.
ലഷ്കറെ ത്വയ്ബ.
ഒലക്കന്റെ മൂട്!
വിമാനത്തില്‍ ബോംബു കണ്ടെത്തിയ പോലെ ചീറ്റിപ്പോവുമായിരുന്നില്ല..
ലൗ ജിഹാദെന്ന നിഴല്‍ ജിഹാദിനെതിരെ യുദ്ധം ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങളും ഭൂലോകവും കാണിച്ച ജാഗ്രത നാം കണ്ടതാണ്.
വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഉഗ്രശേഷിയുള്ള ബോംബ് പിന്നീട് കത്തിച്ചെറിഞ്ഞാല്‍ പൊട്ടുന്ന ഓലപ്പടക്കമായി മാറുന്നതിന്റെ കെമസ്ട്രി നമ്മുടെ അന്വേഷണാത്മക പത്ര പ്രവര്‍ത്തകര്‍ക്കു മത്രമല്ല ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും..
ഇവര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കാന്‍ ഒറ്റ മനുഷ്യാവകാശ പ്രവര്‍ത്തകനെയും കണ്ടിട്ടില്ല.
ഇത്തരം ഭീകരവാദികളെ ഒറ്റപ്പെടുത്തുകയെന്നത് സാമൂഹിക ദൗത്യമാണ്.. അതിന് മത ചിന്തകള്‍ക്കപ്പുറമുള്ള പ്രതികരണങ്ങളുണ്ടാവണം.. ഹൈന്ദവ സുഹൃത്തുക്കളാണ് ശക്തമായി പ്രതികരിക്കേണ്ടിയിരുന്നത്..
കൃത്യമായ തെളിവുകളുണ്ടായിട്ടും ഇതു വരെ ഈ 'സൈനികര്‍'ക്കെതിരെ ഒരു നടപടിയുമുണ്ടായതായി കേട്ടിട്ടില്ല.
വിമാനത്തില്‍ വെച്ച്, വിമാനം പുറപ്പെടാന്‍ പോവുകയാണെന്ന് മൊബൈല്‍ ഫോണ്‍ വഴി ബന്ധുവിനെ വിളിച്ചറിയിക്കുന്നതു കേട്ട് ഉര്‍ദു തിരിയാത്ത ഒരു പെണ്ണ് വിമാനം ഇപ്പോ പൊട്ടിത്തെറിക്കുമെന്ന് നിലവിളിച്ചതു കൊണ്ടു മാത്രം ദയൂബന്ദ് ദാറുല്‍ ഉലൂമിലെ പണ്ഡിതന്‍ മൗലാനാ നൂറുല്‍ ഹുദയെ അറസ്റ്റു ചെയ്തു തീഹാര്‍ ജയിലിലടക്കാന്‍ നിയമത്തിനാവുമ്പോള്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും ഈ കണ്ണടക്കല്‍ തുടരുന്നതിന്റെ നിയമവശങ്ങളാണ് എനിക്കു മനസ്സിലാവാത്തത്.
അതെ. ഇവിടെയാണ് ജനാധിപത്യം തോറ്റുപോവുന്നത്..
- ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
അഭിപ്രായങ്ങള്‍ ഇതാ ഇവിടെ എഴുതാം!
ഒരു കലാപത്തിനിപ്പോ എന്താ റേറ്റ്..
ReplyDelete"ഇതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍ എന്തൊക്കെ പുകിലുകളാണിവിടെ നടന്നിരിക്കുക.."
ReplyDeleteഇതിനോട് എനിക്ക് യോജിപ്പില്ല. ഇതേ വാക്കുകള്‍ തന്നെയാണ് പലരും ഉപയോഗിക്കുന്നത്. ഈ വാക്കുകള്‍ക്ക് ഒരു തരം "ധ്വനി" വരുന്നതുപോലെ...
കാരണം ഏതൊരു മതസംഘടനയും സ്വന്തം നിലനില്പിനായി ഉപയോഗിക്കുന്നത് ഈ ഭാഷയാണ്.
അങ്ങിനെ വരുമ്പോള്‍ മുഖ്താര്‍ ഉദ്യെശിച്ച അര്‍ത്ഥമല്ല ഇവിടെ കാണാന്‍ കഴിയ്ന്നത് എന്നെനിക്ക് തോന്നുന്നു.
ഏതു മതമായാലും തീവ്രവാദം നന്നല്ല. എല്ലാ മതത്തിലും ഒരു ന്യൂനപക്ഷമാണ് ഇതൊക്കെ ചെയ്യുന്നത്. മാധ്യമങ്ങള്‍ അവയെ പര്‍വതീകരിച്ച് മതത്തിന്റെ മൊത്തം പ്രവര്‍ത്തന രീതിയാക്കി ചിത്രീകരിക്കുന്നു.
ReplyDeleteശ്രീരാമ സേന ഒരു തീവ്രവാദ സംഘടന തന്നെ, സംശയമില്ല.
ഈ മുത്താലിക്കിനെപ്പൊലുള്ളവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കണം.
ReplyDeleteമതതീവ്രവാദം ആരു നടത്തിയാലും അത് അപലപനീയമാണ് - ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും.
ഹിന്ദു നാമധാരികൾ തീവ്രവാദം ഉണ്ട് എന്നുള്ളത് ശരിതന്നെയാണ്.
അതേപോലെ ശരിയാണ് മുസ്ലീംനാമധാരികൾ നടത്തുന്ന തീവ്രവാദവും.
രണ്ടിനെയും ഞാൻ ഒരുപോലെ അപലപിക്കുന്നു.
മുത്താലിക്കിനെ പോലെയുള്ളവരെ ഒരു തരിപോലും ന്യായീകരിക്കാൻ ഞാനില്ല.
ഒപ്പം
"ഇതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍ എന്തൊക്കെ പുകിലുകളാണിവിടെ നടന്നിരിക്കുക.."
എന്നു പറയാതെ തന്നെ പറയാനുള്ളത് എഴുത്തിൽ വരുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായവും ഉണ്ട്.
അതുപോലെ,
“ഹൈന്ദവ സുഹൃത്തുക്കളാണ് ശക്തമായി പ്രതികരിക്കേണ്ടിയിരുന്നത്...”
ഇതേപോലെ തിരിച്ചും പറയാം...
ഇൻഡ്യയിൽ നടന്ന പല തീവ്രവാദിആക്രമണങ്ങളുടെയും ഉത്തരവാദിത്തം മുസ്ലീം തീവ്രവാദ സംഘടനകൾ ഏറ്റെടുത്തിട്ടുണ്ട്.
അപ്പോൾ ഇതേ അഭിപ്രായം തിരിച്ചും പറയാം.
മതത്തെ സംബന്ധിച്ചു മാത്രമല്ല, രാഷ്ട്രീയം, ഭാഷ തുടങ്ങിയ എന്തിനെയും സംബന്ധിച്ചുള്ള തീവ്രവാദം അപലപനീയമാണ്.
This comment has been removed by the author.
ReplyDeleteവളരെ ഭീകരമായ അവസ്ഥയാണ് ഇത്.ഇവര്‍ മുന്‍പ് ചെയ്തിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ എല്ലാം ആരില്‍ നിന്നും പണം പറ്റിയായിരിക്കും എന്നുള്ളത് അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്, അതിനുള്ള ഇച്ച്ചാശക്തി ഈ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉണ്ടോ എന്നുള്ളതാണ് പ്രശ്നം.
ReplyDeleteനമ്മുടെ രാജ്യത്ത് ചില യാഥാർഥ്യങ്ങളുണ്ട് അതിന് നേരെ കണ്ണടച്ചത് കൊണ്ട് അതില്ലാതാകുന്നില്ല. മനുഷ്യപക്ഷത്ത് നില്ക്കുന്ന ആർക്കും മുക്താർ പറഞ്ഞ യാഥർഥ്യത്തിന് നേരെ കണ്ണടക്കാൻ കഴിയില്ല.
ReplyDelete"ഇതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍ എന്തൊക്കെ പുകിലുകളാണിവിടെ നടന്നിരിക്കുക.."
ReplyDeleteപുകിലുകള്‍ കൂടുതല്‍ മാധ്യമങ്ങളാണുണ്ടാക്കുന്നത്.!! ഹിന്ദു തീവൃവാദത്തെ ഒരിക്കലും ഒരു ശരിയായഹിന്ദു വിശ്വാസി അനുകൂലിക്കില്ല അതുപോലെ മുസ്ലിം തീവൃവാദത്തെ ഒരു യത്ഥര്‍ത്ത മുസ്ലിമും അനുകൂലിക്കില്ല. കാലാപങ്ങള്‍ ആരുണ്ടാക്കിയാലും അതില്‍ ജാതിയും മതവും നോക്കാതെ അവരെ ഒറ്റപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണം അവിടെ വേര്‍തിരിവ് കാണിക്കുന്ന ചില പോലീസ്കാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ശരിക്കും തീവൃവാദത്തെ വളര്‍ത്തുന്നത്. കലാപമുണ്ടാക്കാന്‍ കാശുവാങ്ങിക്കുന്നവര്‍ ഗുണ്ടകള്‍ അവര്‍ മതവിശ്വാസികള്‍ അല്ല മതം അവരുടെ മറയാണ്. അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷകൊടുക്കണം.
രാജ്യ ദ്രോഹികള്‍ക്കെതിരെ, മാനവികതയുടെ ശത്രുക്കള്‍ക്കെതിരെ മനുഷ്യര്‍ ഒന്നിക്കട്ടെ.!
ReplyDeleteജാതി മത രാഷ്ട്രീയത്തിനതീതമായി...
അഭിനന്ദനം അര്‍ഹിക്കുന്ന പോസ്റ്റ്..
ആശംസകള്‍.!
mathai you said it...
ReplyDeletein the name of GOD, the leaders looting the poor believers!
കൊള്ളാം മുക്താര്,
ReplyDeleteഇനിയും എത്രയോ മുത്തലിക്കുമാരെ വെളിച്ചത്തുകൊണ്ടു വരേണ്ടിയിരിക്കുന്നു.
കാത്തിരുന്നു കാണാം..
"in the name of GOD, the leaders looting the poor believers!"
ReplyDeletea small amendment- leaders means political leaders mainly.
True . It is not the religion that is wrong. It is the politicians playing their games.
should be booked if what is said in this post is true -whatever be their religion.
മതം രാഷ്ട്രീയത്തിലല്ല ഇപ്പോള്‍ ഇടപെടുന്നത്, മറിച്ച് രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗിക്കുകയാണു.
ReplyDelete>>> "ഇതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍ എന്തൊക്കെ പുകിലുകളാണിവിടെ നടന്നിരിക്കുക.."<<<
ReplyDeleteപോസ്റ്റില്‍ ചര്‍ചചെയ്യപ്പെട്ട വിഷയത്തേക്കാള്‍ മുഖ്താറിന്റെ ഈ വാക്കില്‍ പിടിച്ച് പുകിലുണ്ടാകുന്നതിനോട് യോജിക്കാനാവില്ല. മാത്രമല്ല ഈ വരികള്‍കൊണ്ട് എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാകാന്‍ അടുത്ത വരികള്‍കൂടി ഉദ്ധരിക്കേണ്ടതുണ്ട്.
>>> ചാനലായ ചാനലു മുഴുവന്‍ ചര്‍ച്ചകള്‍ കൊണ്ട് നിറയുമായിരുന്നു.. പത്ര മാധ്യമങ്ങളില്‍ പരമ്പരകളും ഗവേഷണ പഠനങ്ങളും നിറയുമായിരുന്നു.. ഭൂലോകത്ത് പോസ്റ്റുകള്‍ കൊണ്ട് യുദ്ധം നടക്കുമായിരുന്നു..<<<
ഇതിലാര്‍ക്കെങ്കിലു സംശയമുണ്ടെങ്കില്‍ അവര്‍ കാര്യമായ എന്തോ രോഗം ബാധിച്ചവരാകാനെ തരമൂള്ളൂ. തീവ്രവാദവും ഭീകരവാദവും ആരില്‍നിന്നാണങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുന്ന ഭരണകൂടവും അതിന് പിന്തുണനല്‍കുന്നവരുമാണ് മനുഷ്യത്വത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത്. ഒരു സമൂഹത്തില്‍ കുറ്റവാളികള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ കുറ്റവാളികളെ തരം തിരിച്ച് ഇരട്ടത്താപ്പ് കാണിക്കുന്നതാണ് ഒരു സമൂഹത്തിന് നേരിടാവുന്ന ഏറ്റവും ഭീകരമായ രോഗം. അതും ഇതും എന്ന് പറഞ്ഞ് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നതിലെ അനൗചിത്യം തിരിച്ചറിയപ്പെടാതെ പോകരുത്. പോസ്റ്റ് പ്രസക്തം തന്നെ അതില്‍ ഏറ്റവും പ്രസക്തമായത് ഇരട്ടത്താപ്പിനെ തുറന്ന് കാണിക്കുന്ന മേല്‍ വരികള്‍തന്നെ.
മനുഷ്യത്വത്തിന്റെ പക്ഷത്ത് നില്‍ക്കുക. ഭീകരതയും തീവ്രതയേയും അപലപിക്കുക.
മതത്തിന്റെ പേരില്‍ വിലപേശുന്നവരാണ് ഇവര്‍ അല്ലാതെ യദാര്‍ത്ഥത്തിലുള്ള മതവിശ്വാസികളല്ല.
ReplyDeleteപണം കൊടുത്താല്‍ എന്തും ചെയ്യുന്ന ഗുണ്ടാസംഘങ്ങള്‍ !
സമൂഹത്തിലെ നിലപാടുകളിലെ ഇരട്ടത്താപ്പിനെ എടുത്ത്തുകാട്ടിയ ലേഖനത്തിനു അഭിനന്ദനങ്ങള്‍
ഈ കണ്ണടക്കല്‍ തുടരുന്നതിന്റെ നിയമവശങ്ങളാണ് എനിക്കു മനസ്സിലാവാത്തത്.
ReplyDeleteഅതെ. ഇവിടെയാണ് ജനാധിപത്യം തോറ്റുപോവുന്നത്..
athe 100 alikalil vottetupp nadathiyal oral jayikkum enkilum athreyum vottinte ethirppine thudarnnan athu,
athu kond janadipathyatheekkal nallath rajadipathyam anu,
indiail endu kond raja bahranam ayikkoooda
arashtreeyavadam sindabad
100 votter marulla sthalath 3 sthanarthikal oralkk 40 vottum , randamathe alkk 33 vottum moonnamanu 27 vottum kittiyal jandipathy prakaram 40 vote kittyavan adikarathilerum
ennal 60 perude ethirpp adhehathinu und ennu adheham manasilakkunnundo?
raja bharanam varatte, nadu nannavatte
മുത്തലിക്കിനെ പോലെയുള്ള മത-സാംസ്കാരിക തരികിടകളെ ജനം തിരിച്ചറിയുന്നുണ്ട്. അത് തന്നെ നല്ലൊരു സൂചനയാണ്. സിനിമയിലെല്ലാം അക്രമം പ്ലാൻ ചെയ്യുന്നത് കാണുമ്പോൾ ഇത് സിനിമയിലല്ലേ എന്ന് ചിന്തിച്ചിരുന്ന സാധാരണ മനുഷ്യർ മാറി ചിന്തിക്കുവാൻ മുത്തലിക്ക് സംഭവം കാരണമായിട്ടുണ്ടാകാം. തലസ്ഥാനം സിനിമയിൽ രാഷ്ട്രിയക്കാർ അക്രമം പ്ലാൻ ചെയുന്നത്‌പോലെ രാഷ്ട്രീയ സമരങ്ങളിലെ പല അക്രമവും ഉന്നതങ്ങളിൽ പ്ലാൻ ചെയുന്നതാണ് എന്ന സത്യവും നാം മനസിലാക്കണം.
ReplyDeleteമുഖ്യധാരമാധ്യമങ്ങളും ബ്ലോഗേർസ്സും ഈ വാർത്തക്ക് പ്രാധാന്യം നല്കിയില്ലായെന്ന് വിലപിക്കുന്ന ബ്ലോഗേർസ് എന്തുകൊണ്ട് കൂടുതൽ പോസ്റ്റുകളിട്ട് പ്രതികരിച്ചില്ല? മുത്തലിക്കിന്റെ അനുയായികൾ പോസ്റ്റിടാൻ കാതിരിക്കുകയായിരുന്നോ?
മുക്താർ ഇവിടെ ഒരു പോസ്റ്റിട്ടു അതും മുത്തലിക്ക് വിഷയമാണോ കൈകാര്യം ചെയ്തത്? ഇവിടേയും മുത്തലിക്ക് വിഷയം ചെന്നെത്തിയത് കേട്ട് പഴകിയ ഇരവാദത്തിലാണ് എന്റെ അഭിപ്രായത്തിൽ അവിടെ ഈ പോസ്റ്റ് പരാജയപ്പെട്ടു.
മുത്തലിക്കിനെപോലെയുള്ള അക്രമകാരികൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമില്ല, അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് അധികാരികൾ ശ്രദ്ധിക്കണം, അവർക്ക് നമ്മുടെ പിൻതുണ നല്കുകയുംവേണം. അവിടെ നിശബ്ദഭുരിപക്ഷമായി നാം മാറരുത്.
ഇന്ത്യക്ക് ഒരു നിയോഗമുണ്ട്. അത് "വന്ദേ മാതരം" മുഴക്കുന്നവര്‍ തന്നെ മാനഭംഗപ്പെടുത്തുന്ന ദുര്‍വിധി.
ReplyDeleteഹിന്ദുത്വം എന്ന ദുര്‍ഭൂതം ഇന്ത്യയെ എങ്ങനെയൊക്കെ ചവച്ചുതുപ്പുന്നുവെന്ന് നാം ഇന്നനുഭവിച്ചറിയുന്നു. ഇന്ത്യക്കുണ്ടായ എല്ലാ ദേശീയ ദുരന്തങ്ങളും സമ്മാനിച്ചത് സംഘപരിവാറായിരുന്നു.
സ്പോടനങ്ങളില്‍ നിന്ന് സ്പോടനങ്ങളിലേക്ക് നഗരങ്ങളെ ഉണര്‍ത്തുന്ന മാഫിയകളാല്‍ ചുറ്റപ്പെട്ട ഒരു പാവം ഇന്ത്യ.. വായിക്കുക ..
ഏതു മതത്തിലോ ജാതിയിലോ ആവട്ടെ പിറന്നത്, പക്ഷെ ഭാരതീയന്‍ ആണെന്നുള്ള ബോധമുള്ളവന്‍ ഒരിക്കലും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കില്ല. കാലാപം നടത്തുന്നവര്‍ ഹിന്ദുവായി ജനിച്ചാലും ഇസ്ലാമായി ജനിച്ചാലും ക്രിസ്ത്യനായി ജനിച്ചാലും ശരി, യാതൊരു മതത്തിലും പെടുന്നില്ല. അങ്ങനെ ഭാരതാംബയുടെ നെഞ്ചത്ത് കയറുന്ന അധമാന്മാരെ തീര്‍ച്ചയായും ഒറ്റപ്പെടുത്തണം.
ReplyDeleteBaker,
Vande Mataram is the National Song of India, and listen to that every day morning in AIR. So it has nothing to do with any religion or association, at least for me. (അതിനെക്കുറിച്ചൊരു വാഗ്വാദത്തിനില്ല!)
@ജയന്‍ ഏവൂര്‍,
ReplyDelete'ആത്മഹത്യ ചെയ്ത അധ്യാപകന്‍ മുസ്ലിം നാമധാരി ആകരുതേയെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ച് പോയി'. ഇത് ആര്‍?എവിടെ വെച്ച്?എപ്പോള്‍ പറഞ്ഞു? ചുമ്മാ തമാശിച്ചതല്ല കേട്ടോ :)
ഇതെവിടെയെങ്കിലും കേട്ടതായി ഓര്‍ക്കുന്നുണ്ടോ പ്രിയ ജയന്‍ ഏവൂര്‍ ചേട്ടാ?
മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിനെക്കൊണ്ട് മുകളില്‍ ഉദ്ധരിച്ച ആ ഡയലോഗ് പറയിപ്പിച്ച സാഹചര്യം എന്താണെന്ന് ഒന്നു പോയി മനസ്സിലാക്കൂ.എന്നിട്ട് പോരേ മുഖ്ത്താറിന്‍റെ പോസ്റ്റിലെ എഡിറ്റിങ് ?
മുഖ്ത്താറിക്കാ പ്രസക്തമാണ് പോസ്റ്റ്.ലത്തീഫ്ക്കാന്‍റെ കമന്‍റിന് താഴെ രണ്ടൊപ്പും.
Great post! You should definitely follow up to this topic...
ReplyDelete-Sincerest regards,
Susanna
Great writing! I want you to follow up on this topic.
ReplyDeleteJake
Hey Levi, that logic is flawed!!
ReplyDeleteGreat writing! I want you to follow up to this topic..
ReplyDeleteCatherine