Skip to main content

പെയ്തൊഴിയാത്ത മഴകള്‍



അവള്‍ പറഞ്ഞു
നീയെന്നെ പുല്‍കും മുന്‍പ്
ഞാന്‍ നിന്നില്‍ പെയ്തിറങ്ങാം
ഞാന്‍ പറഞ്ഞു
വേണ്ട...
നീയെന്നില്‍ പെയ്തിറങ്ങും മുന്‍പ്
ഞാന്‍ നിന്നെപ്പുണരാം
ഒന്നിച്ച്
ഒന്നായി
നമുക്ക് പെയ്തു തുടങ്ങാം..

കാടും മലയുമില്ലാത്ത
പുഴയും തോടുമില്ലാത്ത
മരവും കിളികളുമില്ലാത്ത
പൂവും പൂമ്പാറ്റയുമില്ലാത്ത
ചത്ത മണ്ണിലേക്ക്...

കോളാക്കമ്പനിക്കാര്‍
മഴ സംഭരണി നിറക്കട്ടെ
മാഫിയക്കാര്‍
മരം നട്ടോട്ടെ

പാവം 'മനുഷ്യര്‍'
ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ...

.

Comments

  1. മെയ് 30 മുതല്‍ കേരളത്തില്‍ മഴതുടങ്ങുമെന്ന് നിരീക്ഷകര്‍..
    ഈ വര്‍ഷം ശരാശരി മഴലഭിക്കുമെന്നും അവര്‍ പറയുന്നു..

    ആകോളതാപനവും
    കാലാവസ്ഥാ വ്യതിയാനങ്ങളും
    ചതിക്കാതിരിക്കട്ടെ...

    നാട്ടിലെത്തും മുന്‍പ്
    മഴ തീരാതിരുന്നെങ്കില്‍
    ഒന്നു മഴ കൊള്ളാന്‍.....

    ReplyDelete
  2. ചതി, വഞ്ചന..ഇതൊക്കെ മനുഷ്യന് മാത്രം പറഞ്ഞിരിക്കുന്നതല്ലേ..!!

    ReplyDelete
  3. "പാവം 'മനുഷ്യര്‍'
    ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ..."

    nanacholu nanacholuu...

    ReplyDelete
  4. അല്ല കൂതറ എന്ത് മനസ്സിലായിട്ടാ “മ്.മ്മ“ വെച്ചത് കവിത മനസ്സിലായിട്ടോ ? അതുപോട്ടെ അപ്പോള്‍ കവിത. ഇത് കലക്കി മഴവെള്ളം പോലെ തെളിഞ്ഞു നില്‍ക്കുന്നു മഴവെള്ളം കോളയായ ആ ഇരുണ്ട കളര്‍ അല്ലാട്ടോ . നല്ല തെളിഞ്ഞ കളര്‍ .! നല്ല കവിത ആശംസകള്‍.

    ReplyDelete
  5. kavitha pettennu direct politicsil poya twist manassilayilla. paranja kaaryam eshtapettu. kavitha enna arthhaththil nannayilla.

    ReplyDelete
  6. കൂതറHashimܓ ,
    വരയും വരിയും : സിബു നൂറനാട് ,
    ഒഴാക്കന്‍,
    ഹംസ,
    നന്ദി.
    വരവിന്
    വായനക്ക്
    വാക്കുകള്‍ക്ക്..

    ഭാനു കളരിക്കല്‍,
    അതെ, അതെന്റെ കവിതയുടെ കുറവാകാം.
    എന്റെ എഴുത്തിന്റെ പരിമിതിയാകാം..

    നന്ദി.
    വരവിന്
    വായനക്ക്
    അര്‍ഥവത്തായ പ്രതികരണങ്ങള്‍ക്ക്...

    ReplyDelete
  7. കവിത
    ജീവ ജലമായ്
    നാനാര്ത്ഥങ്ങളില്‍
    പെയ്തിറങ്ങുന്നു
    കോളക്കുപ്പിയുടെ ചങ്കും
    നനഞ്ഞോട്ടെ !

    ReplyDelete
  8. nannaakkaam.........

    pulkal,punaral ...onnode nokkoo

    puthumanninte aa mohippikkunna manam
    kittiyilla (kolayilanenkilum kuthirnna manninOru manamundu..)

    aashamsakal

    : blog settings nannayi..

    ReplyDelete
  9. അതാണിപ്പൊ പേടി!
    പെയ്തൊഞ്ഞാ നന്നായിരുന്നു.
    കൂ‍ടെ കൊടുംകാറ്റും ഉണ്ടോലൊ
    കൂട്ടിന്.

    ReplyDelete
  10. പെയ്തൊഴിഞ്ഞാ :>)

    ReplyDelete
  11. “കോളാക്കമ്പനിക്കാര്‍
    മഴ സംഭരണി നിറക്കട്ടെ
    മാഫിയക്കാര്‍
    മരം നട്ടോട്ടെ“

    എന്നിട്ട് മരച്ചോലയിരുന്നു ചങ്ക് നനക്കാനാവില്ല എന്ന തിരിച്ചറിവ് നമുക്ക് നഷ്ടപെടുന്നതാണ് ഇന്നിന്റെ ശാപം...


    കവിത നന്നായിരിക്കുന്നു.

    ReplyDelete
  12. രണ്ടു പേരും വാശിപിടിച്ച് ആരെങ്കിലും തുടങ്ങിയോ ???? കോളാക്കമ്പനിക്കാര്‍
    മഴ സംഭരണി നിറക്കട്ടെ
    മാഫിയക്കാര്‍
    മരം നട്ടോട്ടെ

    പാവം 'മനുഷ്യര്‍'
    ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ... ഇങ്ങനെ പോയാൽ ചങ്കു നനച്ചു മരിക്കുമെന്നു തൊനുന്നില്ല .. അത്രയും ക്രൂരതകളല്ലെ ഭൂമിയോടു മനുഷ്യർ ചെയ്യുന്നത് വരികൾ നന്നായി ആശംസകൾ...

    ReplyDelete
  13. ആശയവും വരികളും കൊള്ളാം..
    ആശംസകള്‍

    ReplyDelete
  14. കവിത പെട്ടന്ന് ആണ് മാറി വന്നത് .....

    പൂവും പൂമ്പാറ്റയുമില്ലാത്ത
    ചത്ത മണ്ണിലേക്ക്...

    ഇവിടെ ഒരു കവിത തീര്‍ന്നു

    പക്ഷേ ഒരു കവി ഹൃദയത്തിന് ഉപരിയായി
    ഉള്ള വരികള്‍
    നന്നായി കേട്ടോ

    ReplyDelete
  15. മുഖ്താര്‍ ഇക്കാ..,
    പാവം 'മനുഷ്യര്‍'
    ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ...!!
    നല്ല വരികള്‍...

    ReplyDelete
  16. കഥ; കവിത ; വര ; സമൂഹം എല്ലാം കൂടി ഇപ്പോഴാ കണ്ടത് ...എല്ലായിടത്തും ഒന്നെത്തട്ടെ , എന്നിട്ടാവാം ...ബാക്കി.

    ReplyDelete
  17. കവിത കൊള്ളാം. ആശംസകള്‍.

    ReplyDelete
  18. പ്രണയജീവിതത്തിലും ജീവിതപ്രണയത്തിലും ഒന്നിച്ചുപെയ്യുന്നതാണ് നല്ലത്.
    മഴയുടെ പൊളിറ്റിക്സും നല്ലതാണ്.
    ആ ചിത്രങ്ങൾ എന്നിലെ ഗൃഹതുരത്വത്തെ ത്രസിപ്പിച്ചു.

    ReplyDelete
  19. ഒന്നിച്ച്
    ഒന്നായി
    നമുക്ക് പെയ്തു തുടങ്ങാം..

    മഴയുടെ "പെയ്യല്‍" മനസ്സിലായി. മറ്റേ ആള്‍ എന്താ "പെയ്യുക" എന്ന് മനസ്സിലായില്ല. കവിത വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ മനസ്സിലായാലും ഇല്ലെങ്കിലും "കൊള്ളാം കൊള്ളാം" എന്ന് പറയണം എന്നാണു ഭൂലോക തത്വം. പക്ഷെ കുരുത്തം കെട്ട എന്റെ ഓരോ സംശയങ്ങള്‍ !.

    ReplyDelete
  20. പാവം 'മനുഷ്യര്‍'
    ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ...

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.