May 22, 2010

ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

ബൂലോകത്തു നടക്കുന്ന മത സം‌വാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്  മതേതര സം‌രക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)‍' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും  പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി..

അതു മതപരമായ ചേരിതിരിവുണ്ടാക്കുമെന്നും അസഹിഷ്ണുത വളര്‍ത്തുമെന്നും ബൂലോകത്തു ഭയങ്കര പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. ഇത്തരം സം‌വാദങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും  വളർത്തുമെന്നും അതുകൊണ്ടു തന്നെ ഇത് അനാരോഗ്യകരമാണെന്നും എത്രയും പെട്ടെന്ന് ഇതു നിര്‍ത്തണമെന്നും അവര്‍ പറയുന്നു..

ഏറ്റവും ഒടുവില്‍ ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... എന്ന ബ്ലൊഗിലെ 'ബൂലോകത്തെ “മദ” പാടുകള്‍' എന്ന പോസ്റ്റില്‍ ആ ബേജാറുകള്‍ ആക്ഷേപഹാസ്യമായി (ആക്ഷേപമുണ്ട്. ഹാസ്യം എങ്ങും കണ്ടില്ല. ഈ പോസ്റ്റു തന്നെ ഒരു ഹാസ്യമാണെന്നാവുമോ..) വിവരിച്ചിരിക്കുന്നു..

>> 'വളരെ അടുത്തകാലത്ത് മാത്രം ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് മത സംവാദം. ശ്രീ. കാട്ടിപ്പരുത്തിയെന്ന പ്രശസ്ത ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധികരിച്ച “ആദ്യപാപമോ, ആദ്യ പാഠമോ” എന്ന ക്രിസ്ത്യന്‍-മുസ്ലീം സംവാദമാണ് ഈ പോസ്റ്റിനു ആധാരമായിട്ടുള്ളത്. ഇത്തരം സംവാദങ്ങള്‍ ഇതു ബൂലോകത്തില്‍ ആദ്യമാണെങ്കിലും, ബൂലോകത്തിനു വെളിയില്‍ ഇതു പുതിയ ഇടപാട് അല്ല. ശ്രീ. സക്കീര്‍ നായിക്, ശ്രീ. എം. എം. അക്ക്ബര്‍ തുടങ്ങിയവര്‍ കുറെ കാലങ്ങളായി നടത്തുന്ന സംവാദ പ്രക്രിയയുടെ ബൂലോക പതിപ്പുകളാണ് ഇവയെല്ലാം‍. '  < <
പോസ്റ്റ് വിഷയത്തിലേക്കു കടക്കുന്നതിങ്ങനെയാണ്.

പോസ്റ്റില്‍ ഗുണകാംഷയുടെ സ്വരമാണെങ്കിലും, ഒറ്റവായനയില്‍ ഇയാള്‍ പറയുന്നതിലും കാര്യമില്ലേ എന്നു ചിന്തിച്ചു പോകാമെങ്കിലും വാക്കുകള്‍ക്കുള്ളിലേക്കാഴ്ന്നിറങ്ങുമ്പോള്‍ മനസ്സിലാവും ബൂലോകത്തെ എല്ലാ യുക്തിവാദ- ഭൗതികവാദ സുഹൃത്തുക്കളും പറഞ്ഞു കൊണ്ടിരിക്കുതു തന്നെയാണ്  ഇവിടെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന്.. . അപ്പോപ്പിന്നെ...

ഈപോസ്റ്റിനു ചിന്തകന്റെ പ്രതികരണം ഇവിടെ കൂട്ടിവായിക്കുന്നതു നന്നാവും.
പ്രിയ നട്ടപിരാന്തന്‍, അനാരോഗ്യകരമായ സംവാദങ്ങള്‍ ഒന്ന് കൊണ്ടും നല്ലതല്ല. ആശയങ്ങളും ആദര്‍ശങ്ങളും വിശ്വാസങ്ങളും വിത്യസ്തമാണെങ്കിലും മനുഷ്യരെന്ന നിലക്ക് നാമെല്ലാവരും ഒന്നു തന്നെ.ഒരു കാര്യത്തെ നാം വിലയിരുത്താനിറങ്ങുമ്പോള്‍ അതിന്റെ റൂട്ടില്‍ നിന്ന് തന്നെ തുടങ്ങണം. കാട്ടിപരുത്തിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റില്‍ നിന്നാണോ താങ്കള്‍ തുടങ്ങിയത് എന്നത് പരിതാപകരമാണ്. ഈ ബൂലോകത്തിന്റെ മത/മദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടവര്‍ വിശ്വാസികളായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍, താങ്കള്‍ കണ്ണുകള്‍ ഇറുകിയടച്ച പോലെ തോന്നുന്നു.
തികച്ചും അസത്യവും അവഹേളനാ രൂപത്തിലും പരിഹാസ്യമായും ഈ ബൂലോകത്ത് അതിന് തുടക്കം കുറിച്ചവര്‍ യുക്തിവാദികളാണ്. സമൂഹത്തില്‍ മറ്റൊരുത്തരാവാദിത്വവും നിര്‍വ്വഹിക്കാനില്ലാത്ത അവര്‍ ഇക്കാര്യത്തില്‍ നിര്‍വ്വഹിക്കുന്നത് ആട്ടിന്‍ കുട്ടികളെ കുത്തുകൂടിച്ച് അതില്‍ നിന്ന് രക്തമൂറ്റാന്‍ ശ്രമിക്കുന്ന കുറുക്കന്റെ/ചെന്നായയുടെ റോളിലാണ്. ആട്ടിന്‍ കുട്ടികള്‍ക്കും ഇതില്‍ ഒരു പാട് പാഠമുണ്ട്. ഇവരാരൊക്കെയെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയുന്നതാണ്.
ഇപ്പോള്‍ കാണുന്ന, മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ച/തര്‍ക്കം/സംവാദം എന്നിവയിലേക്ക് നയിച്ചതെന്താണെന്ന് ഈ ചര്‍ച്ചകളുടെ തുടക്കം അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ന് കാണുന്ന കൃസ്ത്യന്‍ മുസ്ലീം ചര്‍ച്ച/സംവാദം/തര്‍ക്ക ത്തിലേക്ക് നയിച്ചത് പ്രധാനമായും സി.കെ ബാബുവിന്റെ 'വിശ്വാസികളുടെ പോക്കറ്റിലെ ദൈവം' എന്ന പോസ്റ്റിലെ മുസ്ലീം/കൃസ്ത്യന്‍ താരതമ്യത്തില്‍ നിന്നുമാണെന്ന് , ഈ ചര്‍ച്ചകളുടെ റൂട്ട് അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ബാബുവിന്റെ പോസ്റ്റിന് കാരണമായത് ഇ.എ ജബ്ബാറിന്റെ ബ്ലോഗ് പോസ്റ്റിലെ ചര്‍ച്ചകളില്‍ നിന്നും.
ഒരു നിഷ്പക്ഷ അന്വേഷണം നടത്തുന്ന ആര്‍ക്കും, ഈ ബൂലോഗത്ത് ഏറ്റവും അസഹിഷ്ണുതാ പരമാ‍യി പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ സത്യത്തില്‍ യുക്തിവാദിളാണെന്ന് കാണാന്‍, അധികം ബുദ്ധിമുട്ടേണ്ടിവരില്ല.
സംവാദങ്ങള്‍/ചര്‍ച്ചകള്‍ നടത്തുമ്പോഴേക്കും പതറിപോകുന്ന മനസ്സുള്ളവര്‍ അതില്‍ ഏര്‍പെടാതിരിക്കുകയാണ് നല്ലത്, അതില്‍ സംശയമില്ല. സണ്ഡേ സ്കൂളില്‍ പഠിപ്പിക്കുന്നതും മദ്രസകളില്‍ പഠിപ്പിക്കുന്നതും മറ്റു മതപാഠ ശാലകളില്‍ പഠിപ്പിക്കുന്നതും എല്ലാവരും മനസ്സിലാക്കട്ടെ. ഓരോരുത്തരും എന്താണോ വിശ്വസിക്കുന്നത് ആ നിലയില്‍ തന്നെ നമുക്കവരെ സ്നേഹിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതാണ് യഥാര്‍ഥ മനുഷ്യ സ്നേഹം. യുക്തിവാദികള്‍ പറയുമ്പോലെ മതങ്ങളെയൊക്കെ മണ്ണടിയിപ്പിച്ചിട്ട് നമുക്ക് മനുഷ്യസ്നേഹം സ്ഥാപിക്കാം എന്ന തരത്തിലുള്ള ‘വിഡ്ഢിത്തര‘ങ്ങള്‍ക്ക് പിറകെ പോകാതെ, പ്രായോഗികാര്‍ത്ഥത്തില്‍ അതിനെ നമുക്ക് സ്ഥാപിക്കാന്‍ ശ്രമിക്കാം.
ആ നിലക്ക്, എന്റെ വിശ്വാസത്തെ/ആദര്‍ശത്തെ മാന്യമായി വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള അവകാശത്തെ ഞാന്‍ എല്ലാവര്‍ക്കും നല്‍കുന്നു. ഞാന്‍ എന്ത് കൊണ്ട് നിലവിലുള്ള ആദര്‍ശം പിന്‍പറ്റുന്നു എന്നും നിങ്ങളുടെ വിശ്വാസത്തെ എന്തുകൊണ്ട് പിന്തുടരുന്നില്ല എന്ന് ബോധ്യപെടുത്താനുള്ള എന്റെ അവകാശത്തെ എനിക്കും വിട്ട് തരിക'. < <
ആറ്റിക്കുറുക്കിപ്പറഞ്ഞാല്‍ അതുതന്നെയാണ് നേര്.

നട്ടപ്പിരാന്തന്‍ തുടരുന്നു..
>> 'പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ മതപരമായ ചേരിതിരിവു ബൂലോകത്തിലേയ്ക്കു കൊണ്ടു വരുന്നതിനു ഇടയാക്കിയിട്ടുണ്ടെന്നതാണ് ഞാന്‍ ബലമായി വിശ്വസിക്കുന്ന വസ്തുത. ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.' <<
ഈ വാദങ്ങള്‍ എത്രമാത്രം ശരിയാണ്. ബൂലോകത്തും പുറത്തുമായി നടക്കുന്ന മതസം‌വാദങ്ങളെ സംബന്ധിച്ചു മാത്രം ഇതു ശരിയാവുകയും ബൂലോകത്തും പുറത്തും നടക്കുന്ന യുക്തിവാദികളുടെ 'മദ സംവാദങ്ങള്‍' ഈ പരിധിയില്‍ വരാതെ പോവുകയും ചെയ്യുന്നതിന്റെ യുക്തിയാണെനിക്കു മനസ്സിലാവാത്തത്.

>> .......അതോടൊപ്പം അന്യ മതങ്ങളോടു ഒരു അസഹ്ഷ്ണുതാപരമായ വിയോജിപ്പ്, അറിയാതെ കുത്തിവയ്ക്കപ്പെടുന്നുണ്ട്. അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അല്ലെങ്കില്‍ അത്തരം മതവിശ്വാസങ്ങളെ പാടെ നിരാകരിക്കാനും, പ്രസ്തുത വിശ്വാസസമൂഹത്തെ ഒരു ലേബലില്‍ ഒതുക്കാനും, ഒളിഞ്ഞും തെളിഞ്ഞും അതിനെ ആക്രമിക്കാനും ഒരു ജനസമൂഹം പതുക്കെപതുക്കെ ഉയര്‍ന്നുവരുന്നുവെന്നത് വളരെ വേദനാജനകവും, അത്യന്തം ഭീതിതവുമാണ്.'  <<

ഇസ്ലാം മതത്തെയും മത വിശ്വാസങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും വി. ഖുര്‍‌ആനിനെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രത്യേക- യുദ്ധസന്ദര്‍ഭങ്ങളിലിറങ്ങിയ ഖുര്‍‌ആന്‍ വചനങ്ങളെ അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തി അതിലൂടെ മുസ്ലിംകള്‍ക്കും അമുസിംകള്‍ക്കുമിടയില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്തുകയും മുസ്ലിംകള്‍ക്കെതിരെ പൊതു മനസ്സ് രൂപപ്പെടുത്തുകയും അമുസ്ലിംകളെ തീവ്രവാദപ്രസ്ഥാനങ്ങളിലേക്കാനയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന യുക്തിവാദി സുഹൃത്തുക്കളുടെ ബ്ലോഗ് 'സം‌വാദ'ങ്ങളെക്കുറിച്ചല്ലെ ഈ വാക്കുകള്‍ ശരിയാവുന്നത്.. വിശ്വാസികള്‍ക്കിടയില്‍ നടക്കുന്ന ആരോഗ്യകരമായ ആശയ സം‌വാദങ്ങളെ നട്ടപ്പിരാന്തനും യുക്തിവാദിസുഹൃത്തുക്കളും ഇങ്ങനെ ഭയപ്പെടുന്നതെന്തിനാനെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇത്തരം സം‌വാദങ്ങളിലൂടെ മതങ്ങളെ പരസ്പരം മനസ്സിലാക്കുകയും അതിലൂടെ പരസ്പരസ്നേഹവും പരസ്പരാദരവും വളരുകയുമാണ് ചെയ്യുക. പരസ്പരം മനസ്സിലാക്കലിലൂടെയാണ് ബന്ധം ഊഷ്‌മളമാവുന്നതും തെറ്റിദ്ധാരണകല്‍ അകലുന്നതും.. എന്നാല്‍ ഈ സംവാദങ്ങളെ ആശങ്കയോടേ കാണുകയും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് നട്ടപ്പിരാന്തനും യുക്തിവാദിസുഹൃത്തുക്കളും ചെയ്തുകൊണ്ടിരിക്കുന്നത്.. 

സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാവുന്നതിവിടെ മാത്രമാണ്. ജബ്ബാര്‍ മാഷുമാരുടെ 'സം‌വാദങ്ങള്‍(?)' ഒരിക്കലും പരാജയപ്പെടാത്ത ഉപാധിയാവുന്നതിന്റെ യുക്തി പിടികിട്ടിയില്ലെങ്കില്‍ ബേജാറാവണ്ട, അതാണ് യുക്തി വാദം!

>>  'ഇപ്പോള്‍ അടുത്ത് നടന്ന ബീലീവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്ക്കൂളില്‍ നിന്നും മുഖം മറയുക്കുന്ന തട്ടമിട്ടെന്ന കാരണം പറഞ്ഞു പുറത്താക്കിയതും, ഏതെങ്കിലും ഒരു മുസ്ലിം നാമധാരി പ്രതിലോമകരമായ പ്രവര്‍ത്തനത്തിനു അറസ്റ്റില്‍ ആയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വസ്ത്രം ധരിപ്പിച്ച് മാധ്യമങ്ങളിലൂടെ കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായി കാണാവുന്നതാണ്. ഇത് ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ' <<
ഇപ്പറഞ്ഞതും മുകളില്‍ പറഞ്ഞതുമായി ചേര്‍ച്ചയില്ലായ്‌മയില്ലേ. ഈ സത്യത്തെ അംഗീകരിക്കുന്നു. ഒപ്പം ഇത്തരമൊരു, 'ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണ'മല്ലെ ഈ പോസ്റ്റും. അല്ലെങ്കില്‍ കാട്ടിപ്പരുത്തി മാത്രം ഈ പോസ്റ്റിന്റെ വിഷയമായി.!

>> ' ബൂലോകം ഈ തെറ്റിനു സാക്ഷിയായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി ഒരു പോസ്റ്റിനു പ്രതികരിക്കുക്കുവാന്‍ കഴിയാത്ത നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥനത്തില്‍ ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു'.  <<
ഇതു സത്യം, യുക്തിവാദികളും വിശ്വാസികളും എന്ന രണ്ടു വിഭാഗങ്ങളായാണ് ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു കൂടി ചേര്‍ത്തു വായിച്ചാല്‍.
(ബ്ലോഗ് അക്കാദമിക്കാരും അക്കാദമിയില്ലാത്തവരുമെന്നും വായിക്കാം). അരാചകവാദികളായ ചില 'ബുജികള്‍' ബൂലോകത്തെ മുഴുവന്‍ സൈദ്ധാന്തിക ചര്‍ച്ചകളും ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകളും സം‌വാദങ്ങളും അവരുടെ കുത്തകയാണെന്ന ദാര്‍ഷ്ട്യമാണ്  മുസ്ലിം- ക്രിസ്ത്യന്‍ സം‌വാദങ്ങളെ അസഹിഷ്ണുതയോടെക്കാണാന്‍ അവരെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.  

>>  'പകരം....നേരത്തെ പറഞ്ഞ അളവുകോല്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും തൂത്തെറിയുകയല്ലേ വേണ്ടത്.'  <<
അതും വേണ്ടതു തന്നെ. 'പകരം' എന്നതിനു പകരം 'കൂടെ' എന്നു തിരുത്തിയാല്‍ പൂര്‍ണമായും യോജിക്കാം.

>>  ' ആദ്യകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസത്തില്‍ ഇല്ലാതിരുന്ന ജാതിവേര്‍തിരിവും, തൊട്ടുകൂടായ്മയും വലിയൊരു വിഭാഗം ജനവിഭാഗത്തെ ആ സെമറ്റിക്ക് മതങ്ങളിലേക്ക് അടുപ്പിച്ചുവെന്നത് ഒരു സത്യമാണ്. അതൊന്നും ഇന്ന് കാണുന്ന ഡോള്‍ബി സിസ്റ്റത്തില്‍ അലയടിച്ചുയരുന്ന കരിമാസ്റ്റിക്ക് വചനശിശ്രൂഷകളിലൂടെയോ, അല്ലെങ്കില്‍ മുട്ടിനു മുട്ടിനു നടക്കുന്ന മതസംവാദത്തിലൂടേയോ അല്ല....മറിച്ച്.......തന്റെ മുമ്പില്‍ തുറന്ന് കാണുന്ന പച്ചയായ മനുഷ്യന്‍ കാണിക്കുന്ന സ്നേഹവാത്സല്യത്തിലൂടെയും, അവര്‍ പുലര്‍ത്തിയിരുന്ന ജീവിതത്തിലെ സത്യസന്ധതയിലൂടെയുമായിരുന്നു അവര്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം സെമറ്റിക്ക് മതങ്ങളിലേക്ക് വന്നത്.....'  <<
അതെ, മതാശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, മാതൃകാ ജീവിതം നയിച്ചു തന്നെയാവണം ഓരോ വിശ്വാസിയും മറ്റുള്ളവര്‍ക്ക് പ്രചോദനമായിത്തീരേണ്ടത്. പക്ഷേ, സം‌വാദങ്ങള്‍ നിരര്‍ഥകമാണെന്ന വാദത്തോടു മാത്രം വിയോജിക്കുന്നു. സം‌വാദങ്ങള്‍ നിരര്‍ഥകമാണെങ്കില്‍ ആദ്യം യുക്തിവാദി സുഹൃത്തുക്കള്‍ ആ നിരര്‍ഥക സം‌വാദങ്ങള്‍ നിര്‍ത്തിവെക്കുക.
ഒപ്പം, ഇത്തരം മത സം‌വാദങ്ങള്‍ ആളുകളെ മതം മാറ്റിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്നതാണെന്ന തെറ്റിദ്ധാരണകളും ഒഴിവാക്കുക. 

കുറെ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ച് ബൂലോകത്തു ഛിദ്രതയുണ്ടാക്കാനാണ് യുക്തിവാദികളും അവരോടൊപ്പം നില്‍ക്കുന്ന അരാചകവാദികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നട്ടപ്പിരാന്തനും ബഷീര്‍ മാഷിനും കാളിദാസനും ചിത്രകാരനുമൊക്കെ അവര്‍ക്കു പറയാനുള്ളത് പറയാമെങ്കില്‍, ചര്‍ച്ചകളും സം‌വാദങ്ങളുമാകാമെങ്കില്‍ പാവം കാട്ടിപ്പരുത്തിക്കും സികെ ലത്തീഫിനും ചിന്തകനും ബീമാപ്പള്ളിക്കുമൊക്കെ എന്തു കൊണ്ട് അതായിക്കൂട.?

സ്വന്തമായി ചിന്തകളും വീക്ഷണങ്ങളുമില്ലാത്ത ചില ബ്ലോഗര്‍ സുഹൃത്തുക്കള്‍ ‘മുന്നിലെ മാപ്പള പറയുമ്പോലെ‘ എന്നമട്ടില്‍ അരാചകവാദികള്‍ക്ക് സിന്ദാബാദ് വിളിച്ചു നടക്കുകയാണ്. വിശ്വാസികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ നടക്കുന്ന ചെന്നായകള്‍ക്കെതിരെയാണ് ബൂലോകം ജാഗ്രത പുലര്‍ത്തേണ്ടത്. 

>> ' എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം... ' <<
നിര്‍ത്താനായില്ല,
നിര്‍ത്തേണ്ട ആവശ്യവുമില്ല. 

കാക്കരയുടെ അഭിപ്രായത്തോടു യോജിക്കുന്നു.
മതസംവാദം നിറുത്തുകയൊന്നും വേണ്ട. പക്ഷെ മതസംവാദങ്ങളിൽ ഏർപ്പെടുന്നവർ മനസ്സിലാക്കേണ്ട ബാലപാഠം, തങ്ങൾ എത്രത്തോളം ശക്തമായി വിശ്വസ്സിക്കുന്നു തങ്ങളുടെ മതം ശരിയെന്ന്‌ അത്രത്തോള്ളം ശക്തമാണ്‌ മറ്റുള്ളവരുടെ വിശ്വാസവും അവരുടെ മതങ്ങളിലെ ശരിയും. അതിനാൽ വളരെ കരുതലോടെ മിതമായ ഭാഷയിൽ സംവദിക്കുവാനും ചർച്ച വഴി തെറ്റുന്നു എന്ന്‌ കാണുന്ന ആദ്യസന്ദർഭത്തിൽ തന്നെ ചർച്ചയിൽ നിന്ന്‌ പിൻവലിയുവാനും ശ്രദ്ധിക്കണം.
മതസംവാദം നടത്തുന്നതോടൊപ്പം സ്വന്തം മതങ്ങളിലെ അനീതിക്കെതിരേയും അക്ഷരങ്ങൾ നിരത്തിയിരുന്നെങ്ങിൽ... അവർക്ക്‌ കാക്കരയുടെ സല്യൂട്ട്!
നെറ്റ് വളരെ വിശാലമാണ്‌, അതിനാൽ തന്നെ വിഷയങ്ങളുടെ വ്യാപ്തിയും!'  <<

ചര്‍ച്ചകളും സം‌വാദങ്ങളും അനാരോഗ്യകരമായി ത്തീരാത്തിടത്തോളം തുടരാം. ചര്‍ച്ചകളും സം‌വാദങ്ങളും അര്‍ഥവത്തായിത്തീരണമെന്ന നിര്‍ബന്ധം, ഓരോ സം‌വാദകനും ഉണ്ടായിരിക്കണമെന്നു മാത്രം.

>>   jayanEvoor said...
വളരെ യുക്തമായ പോസ്റ്റ്.
തുടങ്ങിവച്ചത് യുക്തിവാദികളായാലും വിശ്വാസികളായാലും ഈ മതസംവാദം കൊണ്ട് ഒരാൾ പോലും തന്റേതല്ലാത്ത മതമാണ് കൂടുതൽ യുക്തിസഹം എന്നെങ്കിലും സമ്മതിച്ചു തന്നതായി കാണാൻ കഴിയില്ല.
നട്ടപ്പിരാന്തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.
അതേ സമയം ഇത്തരം സംവാദങ്ങൾ തുടരാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; വായിക്കാതിരിക്കാൻ വായനക്കാർക്കും.
ഞാൻ വായനക്കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു. ഇനി മേൽ ഒരു മത-സംവാദ പോസ്റ്റും വായിക്കാൻ ഞാൻ സമയം മെനക്കെടുത്തില്ല. <<

അതെ, ഇതൊരു വായനക്കാരന്റെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം വായനക്കാരനുള്ളതാണ്. ഈ സ്വാതന്ത്ര്യം എഴുത്തുകാരനും അനുവദിച്ചു കൊടുക്കുക.

.

34 comments:

 1. ചര്‍ച്ചകളും സം‌വാദങ്ങളും അനാരോഗ്യകരമായി ത്തീരാത്തിടത്തോളം തുടരാം. ചര്‍ച്ചകളും സം‌വാദങ്ങളും അര്‍ഥവത്തായിത്തീരണമെന്ന നിര്‍ബന്ധം, ഓരോ സം‌വാദകനും ഉണ്ടായിരിക്കണമെന്നു മാത്രം.

  ReplyDelete
 2. ചര്‍ച്ചകളും സംവാദങ്ങളും ആരോഗ്യകരമായി
  നടത്തുന്നതില്‍ എന്തു തെറ്റ്?
  അന്യനെ അപഹസിക്കുന്ന വിതാനത്തിലാണ്
  സംവാദം സംഹാരമായിപരിണമിക്കുക.
  അല്ലാത്തിടത്തോളം സംവാദങ്ങള്‍ പൊതുവിലും
  മതസംവാദങ്ങള്‍ പ്രത്യേകിച്ചും നടക്കേണ്ടതു തന്നെ.
  സ്വന്തം വിശ്വാസത്തെ പഠിക്കാനും
  ഇതരവിശ്വാസങ്ങളെ അറിയാനും
  ഇതേറ്റം സഹായിക്കും...
  സഹിഷ്ണുത കൈവെടിയാതിരുന്നാല്‍ മതി!

  ReplyDelete
 3. പ്രിയപ്പെട്ട മുഖ്ത്താര്,

  വളരെ നന്നായി എന്റെ പോസ്ട് വിശകലനം ചെയ്ത് എഴുതിയിരിക്കുന്നു.

  'ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണ'മല്ലെ ഈ പോസ്റ്റും. അല്ലെങ്കില്‍ കാട്ടിപ്പരുത്തി മാത്രം ഈ പോസ്റ്റിന്റെ വിഷയമായി.!

  പോസ്ടില് ഇതുമാത്രമേ എനിക്കിത്തിരി വിഷമമായി തോന്നിയുള്ളു....മറിച്ചുള്ളതെല്ലാം കൂട്ടുകാരന്റെ അഭിപ്രായങ്ങള്.

  ഞാന് ആരാണെന്നറിയാനുമ്, എന്റെ വീക്ഷണമെന്താണെന്നറിയാനുമ്, ഒരു പ്രാവിശ്യം എന്റെ ബ്ലോഗ് മുഴുവന് വായിക്കുക. ചില തെറ്റിദ്ധാരണകള് മാറാന് അതു സഹായിക്കുമ്.

  സ്നേഹത്തോടെ.......നട്ടപ്പിരാന്തന്

  ReplyDelete
 4. സഹിഷ്ണുതയോടെ, മാന്യമായ ഭാഷയില്‍ നടത്തുന്ന സംവാദങ്ങള്‍ (ചര്‍ച്ചകള്‍) പരസ്പര ബഹുമാനം കൂട്ടുകയെ ഉള്ളൂ. തുറന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

  കീബോര്‍ഡും മൌസും വായനക്കാരന്റെ കയ്യിലാണല്ലോ, അവര്‍ വേണ്ടത് തിരഞ്ഞെടുക്കട്ടെ, അല്ലാതെ അതില്‍ ആകുലപ്പെട്ടിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.

  ReplyDelete
 5. തെച്ചിക്കോടന്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് അതുകൊണ്ട് ഒന്നുകൂടി അത് എഴുതുന്നില്ല .!!

  ReplyDelete
 6. @ MT Manaf

  അതെ,
  അതാണു ശരി.
  നന്ദി, വരവിന്, വായനക്ക്...
  അര്‍ഥവത്തായ പ്രതികരണത്തിന്...
  ..............................

  @നട്ടപിരാന്തന്‍,

  പ്രിയപ്പെട്ട സുഹൃത്തെ,
  നന്ദി- വരവിന്, വായനക്ക്..
  നല്ല വാക്കുകള്‍ക്ക്..
  >> പോസ്ടില് ഇതുമാത്രമേ എനിക്കിത്തിരി വിഷമമായി തോന്നിയുള്ളു....മറിച്ചുള്ളതെല്ലാം കൂട്ടുകാരന്റെ അഭിപ്രായങ്ങള്. <<
  ഇതും ഈ കൂട്ടുകാരന്റെ തോന്നല്‍.. താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്.
  >> ഞാന് ആരാണെന്നറിയാനുമ്, എന്റെ വീക്ഷണമെന്താണെന്നറിയാനുമ്, ഒരു പ്രാവിശ്യം എന്റെ ബ്ലോഗ് മുഴുവന് വായിക്കുക. ചില തെറ്റിദ്ധാരണകള് മാറാന് അതു സഹായിക്കുമ്. <<
  തീര്‍ച്ചയായും..
  അടുത്തറിയുമ്പോഴാണല്ലോ തെറ്റിദ്ധാരണകള്‍ മാറുന്നത്.
  സ്നേഹം.
  ..............................

  @ തെച്ചിക്കോടന്‍ ,
  ഹംസ,

  അതെ
  അതു തന്നെയാണ് യാഥാര്‍ത്ത്യം.
  വായനക്കാരന് തീരുമാനിക്കാനുള്ള അവകാശമുണ്ടല്ലോ..
  നന്ദി- വരവിന്, വായനക്ക്...
  അര്‍ഥവത്തായ പ്രതികരണത്തിന്...

  ReplyDelete
 7. ദൈവം മനുഷ്യനെ ഒന്നായി സൃഷ്ടിച്ചു. വ്യത്യസ്ത മതങ്ങളെ സൃഷ്ടിച്ചത് മനുഷ്യര് തന്നെ. അതിലൊന്നു തന്നെ യുക്തിവാദവും. യുക്തിഭദ്രമല്ലാത്ത, കണ്കൊണ്ട് കാണാത്ത, കാതുകൊണ്ട് കേള്ക്കാത്ത എല്ലാം അവിശ്വസിക്കണമെന്ന് അവരില് ചിലര് പറയും. യുക്തിചിന്തയുള്ളവര്ക്ക് നന്മതിന്മകളെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടായിരിക്കും. കല്യാണം വേണ്ട, സ്ത്രീപുരുഷ വ്യത്യാസങ്ങളില്ല. അച്ഛനമ്മമാരോട് കടപ്പാടില്ല. അവിടെ നാഗരികതയും സംസ്കാരങ്ങളുമില്ല. ഡാര് വിന്റെ സിദ്ധാന്തത്തില് തൂങ്ങി മനുഷ്യന് പല സൃഷ്ടികളില് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവന്. മനുഷ്യന് ജനിച്ചുമരിക്കുന്നതിന് പിന്നില് പ്രത്യേകിച്ചൊന്നുമില്ലെന്നു പറയുന്ന ഇവരുടെ യുക്തിക്കനുസരിച്ച് ശാസ്ത്രത്തെ വളര്ത്തി മരണമില്ലാത്ത ജീവിതം സമ്മാനിക്കട്ടെ. ആത്മാവും ആത്മീയതയുമില്ലാത്ത ലോകമുണ്ടാക്കട്ടെ. സന്മാര്ഗ്ഗത്തിലേക്കു നയിക്കാന് മനുഷ്യന്റെ മുന്നില് മതദര്ശനങ്ങളേ ഉള്ളൂ. കള്ളും വ്യഭിചാരവും പലിശ-ചൂതാട്ടങ്ങളും തിന്മയുടെ പ്രതീകങ്ങളാണെന്നത് യുക്തിവാദികളാണോ പഠിപ്പിച്ചത്. പഠനം തുടരട്ടെ. വിലയിരുത്തലും സ്നേഹസംവാദങ്ങളും മനസ്സില് പതിയട്ടെ

  ReplyDelete
 8. മുക്താര്‍ അഭിനന്ദനീയം .... കാലികം ...ഒന്നുകില്‍ ഉണ്നുന്നവനറിയണം അല്ലെങ്കില്‍ വിളമ്പുന്നവനറിയണം എന്നാണല്ലോ ചൊല്ല് . അന്തമില്ലാത്ത സംവാദങ്ങള്‍ ക്ഷമ പരീക്ഷിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം . അപരനെ അപഹസിക്കാത്തിടത്തോളം മത സംവാദങ്ങള്‍ തുടരട്ടെ . അതിര് വിടുമ്പോള്‍ സലാം പറഞ്ഞു പിരിയാം അതാണ്‌ എന്റെ പോളിസി .


  ഇത്തരം ഇടപെടലുകള്‍ക്ക് മുക്താര്‍ രംഗത്ത്ത്ഇറങ്ങിയത് ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു . ഭാവുകനഗലും , നന്മകളും ആശംഷിക്കുന്നു

  ReplyDelete
 9. എന്റെ അഭിപ്രായം പോസ്റ്റിലുള്ളതിനാൽ പുതിയതായി ഒന്നും എഴുതുന്നില്ല.

  ReplyDelete
 10. മുഖ്താര്‍
  താങ്കള്‍ കാര്യങ്ങളെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

  ആശയ ദാരിദ്ര്യമുള്ളവര്‍ ചര്‍ച്ചകളെ ഭയപെടുക സ്വാഭാവികമാണ്. മനുഷ്യത്വം,പുരോഗമനം,ശാസ്ത്രം എന്നിങ്ങനെയുള്ള ചില പദ പ്രയോഗങ്ങളും അതു സംബന്ധമായ ചര്‍ച്ചകളും തങ്ങളുടെ മാത്രം കുത്തകയാണ്, തങ്ങള്‍ തീരുമാനിക്കുന്നവഴിക്കേ കാര്യങ്ങള്‍ നടക്കാന്‍ പാടുള്ളൂ എന്നിങ്ങനെയുള്ളൂ അറുപിന്തിരിപ്പന്‍ വാദങ്ങളുമായി ഭയ ചികിതരായി ചിലര്‍ ബൂലോഗത്ത് മണ്ടിക്കളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.

  അനാവശ്യമായ ആശങ്കകളെ ആളുകളിലേക്ക് കുത്തികയറ്റി ഒരു വിഭാഗത്തെ കുറിച്ച് ഭയാശങ്കകള്‍ സൃഷ്ടിച്ചെടുക്കുക എന്ന പ്രതിലോമ നിലപാടാണ് ഇത്തരക്കാര്‍ കൈക്കൊള്ളുന്നത്. നല്ലവരായ ബൂലോഗക്കാര്‍ ഇത്തരം ജത്പനങ്ങളെ അര്‍ഹിക്കുന്ന തരത്തില്‍ തള്ളിക്കളയുമെന്ന് നമുക്കാശിക്കാം.

  കേരള ബ്ലോഗ് അക്കാദമി പേരില്‍ ഒരു അക്കാദമി തല്ലിക്കൂട്ടി അതുവഴി തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കാം എന്നു കരുതിയവര്‍ക്ക് അത്പം തെറ്റി.

  യുക്തിവാദം എന്നപേരില്‍, മുസ്ലീങ്ങളെ തീവ്രവാദികളും ഭീകരവാദികളുമാക്കുക, ഖുര്‍ആനെയും അതിന്റെ പ്രവാചകനെയും അതി നീചമായ രീതിയി പരിഹാസ്യമായി അവതരിപ്പിക്കുക, ഖുര്‍ ആനെയും പ്രവാചക വചനങ്ങളും മുസ്ലീങ്ങള്‍ കല്പിക്കാത്ത അര്‍ത്ഥങ്ങള്‍ നല്‍കി അന്യമതസ്ഥക്കിടയില്‍ മുസ്ലീംങ്ങളെ കുറിച്ച് ആശങ്കകളും/സംശയങ്ങളും അത് മുഖേന വര്‍ഗീയ വികാരങ്ങളും ഉണ്ടാക്കിയെടുക്കുക എന്നീ പ്രവൃത്തികള്‍ക്കൊണ്ട് ബ്ലോഗ് ലോകത്ത് കുപ്രസിദ്ധനായ ഇ.എ ജബ്ബാര്‍ എന്ന യുക്തിവാദി ബ്ലോഗറെ,
  നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷ് എന്ന വിശേഷിശ്പിച്ച് ഒരു സമൂഹത്തെ മുഴുവന്‍ അവഹേളിക്കാന്‍ ശ്രമിച്ചതോട് കൂടി ഈ അക്കാദമിയുടെ തനി വര്‍ഗ്ഗീയ സ്വഭാവം പുറത്തായി.

  ഇഎ ജബ്ബാറിനെ ഇങ്ങനെ പുകഴ്ത്തി ഓശാന പാടി നടന്ന അതേ ആശാന്മാര്‍ തന്നെയാണ് മാന്യമായ മത സംവാദങ്ങളെ കുറിച്ച് ആശങ്കകളുമായി വന്നത് എന്നത് ഏറ്റവും പരിഹാസ്യമായ കാര്യം തന്നെയാണ്.

  ReplyDelete
 11. i am joining to thechikotan & hamsa

  ReplyDelete
 12. ചിന്തകന്റെയും ,കാട്ടിപ്പരുത്തിയുടെയും .ലതീഫിന്റെയും ,എല്ലാം മാന്യമായ മത സംവാദം ബൂലോകത്ത് തുടരട്ടെ...
  ആശംസകള്‍....
  രണ്ടു കാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ മന്താ എന്ന് വിളിക്കുന്നത്‌ കാണാനും നല്ല ചേലുണ്ട്.

  ReplyDelete
 13. ബൂലോകത്ത് മതങ്ങളുടെ അലക്കുന്നത് കുറേ കൂടുതലാ; എങ്കിലും ഇനിയും അലക്കു തുടര്‍ന്നു കൊണ്ടേയിരിക്കണം. ഇപ്പോ തന്നെ ഉസ്മാനിക്ക പോറാട്ട വീശിയത് പോലെയായിട്ടുണ്ട്. ഉസ്മാനിക്ക പോറാട്ടവീശുന്നത് കൊണ്ട് ആരുടേയും വികാരം വൃണപ്പെടരുത്. ദൈവത്തിന് ജയിക്കാന്‍ ഇനിയും എത്ര നൂറ്റാണ്ട് വേണ്ടിവരും. ?

  ReplyDelete
 14. മുഖ്താറേ നിനക്കറിയില്ലേ ‘നമ്മൾ പോസ്റ്റും ബ്ലോഗെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന പുതിയ പാട്ടിനെ കുറിച്ച്?
  അതുകൊണ്ട് ഈ ബൂലോകം ഞങ്ങൾ ഞങ്ങളുടേതായി അങ്ങു കരുതുകയാണ്. അകാദമിമാത്രമല്ല, ഞങ്ങളങ്ങനെ പലതും തുടങ്ങിയിട്ടുണ്ട്!

  ഞങ്ങൾ പറയുന്നത് യുക്തി, നിങ്ങൾ പറയുന്നത് അന്ധവിശ്വാസം.
  ഈ പ്രപഞ്ചം ചുമ്മാ ഇങ്ങനെ ഉണ്ടായി എന്നു പറഞ്ഞാൽ നിങ്ങൾക്ക് അങ്ങ് വിശ്വസിച്ചുകൂടെ? അതെങ്ങനെ ഇത്ര കൃത്യമായി ഉണ്ടായി എന്നും, മഴയെ കുറിച്ചും, സ്വന്തം ശരീരഘടയുടെ കൃത്യതയെ കുറിച്ചൊക്കെ ചോദിച്ച് നിങ്ങളെന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?

  മുസ്ലിം പെണ്ണുങ്ങൾ (അത് വല്ലവന്റെം ഭാര്യയോ, ഉമ്മയോ, പെങ്ങളോ ആരായാലും) ശരീരം മറയ്ക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് അങ്ങ് ചൊറിഞ്ഞു കയറും! അത് സ്ത്രീകളെ അടിച്ചമർത്തലാകും അല്ലെങ്കിൽ ആക്കും ഞങ്ങൾ. അതിനായി നിരവധി പോസ്റ്റുകൾ നിങ്ങളുടെ ഭാര്യമാരുടെ പേരിൽ പോലും ഇടും!!

  പിന്നെ ഈ അഭിനവ ബുജികളുടെ പോസ്റ്റുകൾക്ക് അവർ തന്നെ പല പേരിലും വന്ന് തെറി കമെന്റുകൾ ഇടും (ഈ പേരുകൾ മുസ്ലിം പേരുകളാവാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് കേട്ടാ!) അതിന്റെ ധാർമികതയെയും സദാചാരത്തെയുമൊക്കെ ചോദ്യം ചെയ്തും നിങ്ങളുടെ മതത്തെ മൊത്തമായും വിമർശിച്ചും ഞങ്ങൾ പോസ്റ്റിനേക്കാൾ വലിയ കമെന്റുകൾ ഇടും...
  ഈ സദാചാരം ധർമവും അധർമവും എന്താണ് എവിടുന്നു കിട്ടി എന്നൊന്നും ചോദിച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലേ..... (മുട്ടാൻ മാത്രം ബുദ്ധിയുണ്ടോ എന്തോ?!)
  ഇതിനിടയിലേക്കാണ് ഇപ്പോൾ കുറേ ‘മൊയ്ല്യാരുട്ടികൾ’ ബൂലോകത്തെ ‘സുന്നത്ത് കല്യാണം’ നടത്തി, മക്കനയിട്ട് ഇസ്ലാമിക വത്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾ പ്രകോപിതരാവാതെ, വളരെ മാന്യമായി നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളിങ്ങനെ തോണ്ടി തോണ്ടി കൊണ്ടുവരല്ലേ മാഷേ....

  നന്ദി...
  ഈ സദുദ്യമത്തിന്...
  :-)

  ReplyDelete
 15. ഇത്തരം ബേജാറുകള് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആയിരത്തിഅഞ്ഞൂറ് വര്ഷങ്ങളുടെ പഴക്കമുണ്ടതിന്.ചര്‍ച്ചകളും സം‌വാദങ്ങളും ആരോഗ്യകരമായി തുടരട്ടെ..

  ReplyDelete
 16. യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ജാതിവിഷം വമിപ്പിക്കുന്നവര്‍ക്കും പ്രത്യയശാസ്ത്രവിശ്വാസികള്‍ക്കും മാത്രമേ മതവിമര്‍ശനം നടത്താന്‍ പാടുള്ളൂ എന്ന് ചിലരൊക്കെ കരുതുന്നുവെന്ന് തോന്നുന്നു! അവരുടെ വിമര്‍ശനങ്ങളും തെറിവിളികളും മാത്രം മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ഉണ്ടായാല്‍ മതിയെന്നും വരുന്ന തലമുറ ഇവരുടെ പ്രബോധനങ്ങള്‍ മാത്രം വായിച്ചു വളര്‍ന്നാല്‍ / വളഞ്ഞാല്‍ മതിയെന്നുമായിരിക്കും!

  ഇപ്പോഴത്തെക്കാള്‍ ശക്തമായ ആഴത്തിലുള്ള മതപഠനങ്ങള്‍ക്കും അന്യമതപഠനങ്ങള്‍ക്കും മാന്യമായ മതസംവാദങ്ങള്‍ക്കും ബ്ലോഗ്‌ വേദിയാവട്ടെ. ആശസകള്‍!
  സ്നേഹപൂര്‍വ്വം.

  ReplyDelete
 17. സംവാദം സിന്ദാബാദ്.. സംഹാരം മൂര്‍ദാബാദ്

  ReplyDelete
 18. പ്രിയ മുഖ്താര്‍

  ബൂലോകത്തെ കാലികമായ പോസ്റ്റ്, ഇപ്പോഴുള്ള ഈ ബേജാറിന് കാരണം എന്തായിരിക്കാം. ശാസ്ത്രം മുന്നേറുമ്പോഴും ശാസ്ത്രത്തിന്റെ ആളുകളെന്ന് പറയുന്നവര്‍ കുറ്റിയറ്റുകൊണ്ടിരിക്കുന്നതോ. (ഇത്രകാലവും തങ്ങളോടൊപ്പം ഒറ്റ സ്ത്രീകേസരി പോലും ഉണ്ടായിരുന്നില്ല എന്ന് ഇയ്യിടെയാണ് അവരില്‍ ഒരാള്‍ക്ക് ബോധോദയം ഉണ്ടായത്)അതോടൊപ്പം അശാസ്ത്രീയതയുടെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്നവര്‍ ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്നതോ. രണ്ടുമാകാം. അല്ലാതെ ബ്ലോഗിലെ സര്‍ഗാത്മക നഷിച്ചതിന്റെ പേരിലാണെന്ന വാദം മറ്റൊരു കാപട്യത്തിന്റെ ലക്ഷണമാണ്. ഇത്തരുണത്തില്‍ ഈ പോസ്റ്റ് കൂടി ഒന്ന് വായിക്കുക. വെറുതെ ചിലരുടെ കൃത്രിമ തലവേദന ഒന്നുകൂടി വര്‍ദ്ധിപ്പിക്കാന്‍ മാത്രം ഒരു പോസ്റ്റ്.
  ലോകത്തെ നാലിലൊരാള്‍ മുസ്‌ലിമായാലെന്താ കുഴപ്പം?.

  ReplyDelete
 19. ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് ലോകത്തെവിടെയും ഇടമുണ്ട്.
  സംവാദങ്ങള്‍ തുടരട്ടെ, സൌഹൃദങ്ങള്‍ വളരട്ടെ.

  ReplyDelete
 20. ഹഹഹഹ.....
  ചിത്രകാരന്‍ പ്രസ്തുത പോസ്റ്റ് വായിച്ചില്ല.

  കാട്ടിപ്പരുത്തിയും, ലത്തീഫും,ചിന്തകനും,ബഷീറും,നട്ടപ്പിരാന്തനും
  മനസ്സിലുള്ളതെല്ലാം തടസ്സമില്ലാതെ എഴുതണമെന്നാണ് ചിത്രകാരന്റെ പക്ഷം.
  സ്വീകരിക്കണോ നിരാകരിക്കണമോ എന്ന്
  വായനക്കാരാണു തീരുമാനിക്കുക.
  എന്ത് ആശയമായാലും അത് പൊതുജന മധ്യത്തില്‍ തുറന്നുപറയുന്നു എന്ന മഹനീയമായ സുതാര്യതക്കാണ് ബ്ലോഗില്‍ മൂല്യമുള്ളത്. അല്ലാതെ നിരീശ്വര വാദത്തിനോ, മത വര്‍ഗ്ഗീയതക്കോ, ശാസ്ത്ര ചിന്തക്കോ, ജാതി ചിന്തക്കോ മാത്രമായി ബ്ലോഗ് സംവരണം ചെയ്യപ്പെട്ടുകൂട. സംവരണം ചെയ്യാനും ആര്‍ക്കും കഴിയുകയുമില്ല.

  തുറന്നു പറയുന്നതിലെ സത്യസന്ധതയുടെ പേരില്‍ അന്യ ആശയക്കാര്‍ പോലും ആദരിക്കപ്പെടണമെന്നും, ബഹുമാനിക്കപ്പെടണമെന്നു ചിത്രകാരന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
  വ്യക്തി വിദ്ധ്വേഷങ്ങള്‍ക്കോ, അഭിപ്രായ തമസ്ക്കരണത്തിനോ ബ്ലോഗില്‍ ഇടമില്ല.
  ആശംസകള്‍ !!!

  ReplyDelete
 21. "ഞങ്ങള്‍ നിങ്ങളെ പൊറുപ്പിക്കുന്നത്‌ വരെയേ നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക്‌ പ്രസക്തിയുള്ളു" എന്ന പഴയ യൂറോപ്യന്‍ മനോഭാവമാണ്‌ ഇന്നും യുക്തിവാദികള്‍ പിന്തുടരുന്നതെന്ന് തോന്നുന്നു. അതുകോണ്ടാണ്‌ പലപ്പോഴും അവര്‍ റെഫറിമാരായി രംഗപ്രവേശനം ചെയ്യുന്നത്‌. അതവരുടെ കാല്‍ച്ചുവട്ടിലെ മണ്ണിണ്റ്റെ ഈര്‍പ്പം കുറഞ്ഞു കാലിനു ഇടര്‍ച്ചവരുന്നത്‌ കൊണ്ടാണ്‌ ഈ മനോഭാവാം ഉണ്ടാവുന്നത്‌.


  ഒരുപക്ഷേ ബഹുമത സമൂഹങ്ങള്‍ സാധരണ നില കൈവരിക്കുന്നത്‌ യുക്തിവാദികളെന്ന്‌, മാനവികതക്ക്‌ വേണ്ടി നിലകൊള്ളുന്നവരെന്ന്‌, അറിയപ്പെടുന്നവര്‍ക്ക്‌ സഹിക്കാവുന്നതല്ല. അതിനാലവര്‍ തമ്മില്‍ മതങ്ങള്‍ ഏറ്റുമുട്ടുന്നു എന്ന വിളംബരം ഇറക്കുന്നതും ചിലപ്പോഴെങ്കിലും വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള വറ്റുകള്‍ എല്ലില്‍ തിരുകി നടക്കുന്നതും..

  ReplyDelete
 22. യുക്തിവാദികളും മതവാദികളും 'അന്ധ'വിശാസികള്‍ ആണെന്നു ഞാന്‍ പറയും. എല്ലാവര്‍ക്കും ഞാന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ്. അവരവരുടെ സിദ്ധാന്തങ്ങളില്‍ അന്ധമായി വിശ്വസിച്ചാല്‍ മറുവശം കാണാതെ പോകും. tunnel vision എന്ന് സായിപ്പ് പറയും.

  മനസ്സ് തുറന്നു വയ്ക്കൂ, എല്ലാം കേള്‍ക്കൂ, എന്നിട്ട് നിങ്ങള്‍ക്കു ഉചിതമായത് എടുക്കൂ.

  യുക്തിവാദ, മത ബ്ലോഗുകളുടെ ആഖ്യാന രീതി എതിരാളികളോട് പൊതുവേ ഒരു പുച്ഛരസം നിഴലിക്കുന്നതാണ്. പരസ്പര ബഹുമാനം വേണം. തെറിവിളി നല്ലതല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് - ക്രിയാത്മകമായ, സഭ്യത വെടിയാത്ത രീതിയില്‍ ആയാല്‍ നന്ന്.

  ഞാന്‍ ഒരു മിതവാദിയാണേ. എല്ലാം വായിക്കും. കൊള്ളേണ്ടത് കൊള്ളും തള്ളേണ്ടത് തളളും. അത്രതന്നെ!

  എഴുതാന്‍ ബ്ലോഗര്‍മാര്‍ക്ക് സ്വാതന്ത്ര്യം പോലെ വായിക്കാനും തിരഞ്ഞെടുക്കാനും അഭിപ്രായം പറയാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യം...

  അമ്പിനും വില്ലിനും അടുക്കില്ലെങ്കില്‍ പോലും നമുക്ക് ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരാം - "Let's agree that we disagree" എന്ന്.

  ReplyDelete
 23. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ മത സംവാദങ്ങള്‍ നടക്കട്ടെ. സത്യം തേടുന്നവര്‍ക്കും അറിവു തേടുന്നവര്‍ക്കും അതൊരു മുതല്‍കൂട്ടാണ്. ചരിത്രങ്ങളും ഗുണപാഠങ്ങളും അടങ്ങിയ വേദ ഗ്രന്ധങ്ങളെ അടുത്തറിയുന്നതിനു അവ ഉപകാരപ്രദമാകട്ടെ.

  ഒന്നു കൂടി, ഡോ. സാക്കിര്‍ നായിക്കിന്റെ ഹിന്ദു- ഇസ്ലാം താരതമ്യ പഠനത്തിന്റെ പ്രഭാഷണങ്ങളും മറ്റും കേട്ടപ്പോഴാണു ഹിന്ദു മതത്തിലെയും ഇസ്ലാമിലെയും മൂല്യങ്ങളുടെ സാമ്യങ്ങള്‍ എനിക്കു മനസ്സിലായതു. ഇസ്ലാം-ക്രിസ്ത്യന്‍ സാമ്യങ്ങളെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. പേരുകള്‍ പോലും സമാനമാണല്ലോ? എല്ലാമതങ്ങളും പറയുന്നതു ഒരേ കാര്യങ്ങളാണെന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏറെ കാലമായി. എന്നാല്‍ എത്രപേര്‍ക്ക് അതു ബോധ്യമായിട്ടുണ്ട്? മറ്റു മതങ്ങളെ പഠിക്കുന്നതിലൂടെയേ മതങ്ങളെ ഒഴിവാക്കാന്‍ കഴിയാത്ത ഈ നാട്ടില്‍ അതിര്‍വരമ്പുകള്‍ ഇല്ലാതാവൂ. അതിനാല്‍ സംവാദങ്ങള്‍ നടക്കട്ടെ. വിശാലമായ മനസ്സോടെ, അറിയാനുള്ള ആഗ്രഹത്തോടെ നമുക്കു സംവാദങ്ങളെ സമീപിക്കാം. ജയിക്കാനും തോല്‍പ്പിക്കാനുമല്ല്. അറിയാനും അറിയിക്കാനും വേണ്ടി മാത്രം.

  ReplyDelete
 24. വഷളന്‍ :>>>>>>യുക്തിവാദികളും മതവാദികളും 'അന്ധ'വിശാസികള്‍ ആണെന്നു ഞാന്‍ പറയും. >>>>>>

  അങ്ങിനെ പറയാതെ മാഷെ; യുക്തിവാദി എന്നത് ഇരുവര്‍ക്കും യോജിക്കുന്ന ഒരു വട്ടപ്പേരാണ്. മതവിശ്വാസം ഭൂരിപക്ഷത്തിനും തറവാട്ട് സ്വത്തായി കിട്ടിയതാണെങ്കിലും മതം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രേരണ അവരുടെ യുക്തിബോധം തന്നെയല്ലെ.

  ReplyDelete
 25. പ്രിയപ്പെട്ട മുഖ്താര്‍,

  എന്റെ ബ്ലോഗ്‌ പറഞ്ഞതുപോലെ വായിച്ചിരിക്കുമെന്നു കരുതുന്നു. താങ്കള്‍ ഈ ബ്ലോഗില്‍ ആരോപിച്ചത് പോലെ ഞാന്‍ ഒരു നിരീശ്വരവാദിയാന്നെന്നു തോന്നിയോ? എന്റെ ആശയവും, ചിന്താഗതികളും മനസിലായിരിക്കുമല്ലോ......(പിന്നെ ഞാനൊരു അശ്ലീല ബ്ലോഗ്ഗര്‍ ആണ് അത് ഞാന്‍ സമ്മതിച്ചുതരുന്നു)

  പിന്നെ എന്റെ ബ്ലോഗില്‍ പറഞ്ഞത് എല്ലാം എടുത്തു പ്രത്യേകം എടുത്തു മറുപടി പറഞ്ഞിരിക്കുന്നു. അതില്‍ ചില പാരഗ്രാഫുകള്‍ താങ്കള്‍ വിട്ടുകളഞ്ഞിരിക്കുന്നു മറുപടി പറയാതെ. ശ്രദ്ധിക്കുമല്ലോ, ശരിക്കും അതല്ലേ ആ പോസ്റ്റിലെ കാതല്‍.

  "ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

  മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം


  സാജുവിന്റെ കുട്ടി പഠിക്കുന്നത് സെന്റ്. മേരീസ് സ്കൂളില്‍,
  വിനോദിന്റെ കുട്ടി പഠിക്കുന്നത്.വിശ്വഭാ‍രതി സ്ക്കൂളില്‍
  ലത്തിഫിന്റെ കുട്ടി പഠിക്കുന്നത് ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍

  ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......???????????

  ReplyDelete
 26. യരലവ, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഞാന്‍ 'അന്ധ'വിശ്വാസി എന്നുദ്ദേശിച്ചത് കുറച്ച് sarcastic ആയി അന്ധമായി വിശ്വസിക്കുന്നവന്‍ (firm beleiver) എന്നര്‍ത്ഥത്തില്‍ ആണ് (അതുകൊണ്ടാണ് quote ചെയ്തത്!). അവര്‍ക്ക് യുക്തിയില്ല എന്ന് ഞാന്‍ പറഞ്ഞില്ല.

  ആ വിശ്വാസങ്ങള്‍ എന്തുകൊണ്ട് ശരി എന്ന് വിശ്വസിക്കുന്നതിന് അവര്‍ക്ക് യുക്തിയുണ്ട്. പക്ഷെ, എതിര്‍ ചേരിയിലുള്ളവരുടെ യുക്തി അവരുടെ ഷൂസില്‍ നിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല.
  അന്ധവിശ്വാസി (superstitious believer) എന്ന പദം സാധാരണ വിവക്ഷിക്കുന്നത് അന്ധതയില്‍ (ignorance - without much reasoning) അധിഷ്ഠിതമായ വിശ്വാസത്തെയാണ്. ഞാന്‍ ഉദ്ദേശിച്ചത് അതല്ല.

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. @വഷളന്‍:

  "Never judge people until you have walked a mile in their shoes."

  ഈ പോസ്റ്റിനു കാരണമായ നട്ടപ്പിരാന്തന്റെ പോസ്റ്റിന്റെ ഉപ്സംഹാരം ശ്രദ്ധിക്കുക.


  “നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

  പരാമറ്ശവിധേയമായ ഈ രണ്ടു വിദേശ സെമിറ്റിക് മതങ്ങളും ഭാരതീയനെ സ്നേഹിക്കാനാണ് കപ്പല്‍ കയറിയത്. അവര്‍ സ്വായത്തമാക്കിയ ‘ശാശ്വതപരലോകജീവിതമോക്ഷം‘ തന്റെ സഹോദരന് കൂടി പകരുക എന്ന പുണ്യകര്‍മ്മമാണ് അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിനേക്കാളുമപ്പുറം നല്ല മുസ്ലിമാവുക, നല്ല കൃസ്ത്യന്യാവുക എന്നത് ഇവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ എല്ലാ വിശ്വാസത്തേയും സ്നേഹത്തോടെ സ്വീകരിച്ച ഭാരതാംബയുടെ നെറുകയില്‍ നഗ്നപാദനായി നടന്നുകയറണം.

  പള്ളിപണിയാനും പള്ളിക്കൂടം പണിയാനും പഴയകാലത്തെ ഭരണാധികാരികള്‍ സഹിഷ്ണുത കാണിക്കുന്നതിനെ മുന്നെ ഇവരുടെ ഷൂസ് ഒന്ന് പാകമാകുമോ എന്ന് നോക്കിയുരുന്നെങ്കില്‍ ഇവര്‍ നമ്മെ സ്നേഹിച്ച് കൊല്ലില്ലായിരുന്നു.

  ReplyDelete
 29. സത്യത്തില്‍ കൊതി തോന്നുന്നു . എത്ര മാന്യതയോടുമാണ് ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് . വിഷയവുമായി ബന്ധപ്പെട്ട മിക്കവാറും വിഷയങ്ങള്‍ ഇത്രയും ചുരുങ്ങിയ കംമെന്റുകള്‍ക്കുള്ളില്‍ ചര്‍ച്ചയായി . പരാമര്‍ശ വിധേയമായ പോസ്റ്റിന്റെ ഉടമസ്ഥന്‍ തന്നെ മാന്യമായി ഇവിടെ വന്നു പന്കെടുത്തിരിക്കുന്നു
  ( അദ്ദേഹത്തോട് പലതിലും എനിക്ക് വിയോജിപ്പുണ്ട് കേട്ടോ :) )

  മറ്റു ബ്ലോഗുകളിലും ഇത്തരം രീതി തുടര്‍ന്നെന്കില്‍ ...

  പ്രത്യേകിച്ച് മുസ്ലിം -യുക്തിവാദ സംവാദങ്ങള്‍ (?)

  നടക്കപ്പെടുന്ന ബ്ലോഗുകളില്‍ ഈ പരസ്പര ബഹുമാനം
  ( ചുരുങ്ങിയ പക്ഷം , അപരന്റെ മറുപടി ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി മറുപടി പറയുവാനുള്ള ബോധ പൂര്‍വ്വമായ ശ്രമമെന്കിലും )
  പുലര്ത്തപ്പെട്ടെന്കില്‍ ... ബ്ലോഗ്‌ ലോകം കൂടുതല്‍ ആളുകള്‍ക്ക് പ്രിയന്കരമാകുമായിരുന്നു .

  അഭിനന്ദനങ്ങള്‍ മുക്താര്‍ , ഇത്തരമൊരു മാത്രുകാപരമായൊരു ചര്‍ച്ചക്ക് കളമൊരുക്കിയത്തിനു.....

  ReplyDelete
 30. @നട്ടപിരാന്തന്‍,

  പ്രിയ സുഹൃത്തെ,
  വീണ്ടും വന്നതിനും താങ്ങള്‍ക്കു പറയാനുള്ളത് പറഞ്ഞതിനും മാന്യമായ ഇടപെടലുകള്‍ക്കും നന്ദി.

  >> പിന്നെ എന്റെ ബ്ലോഗില്‍ പറഞ്ഞത് എല്ലാം എടുത്തു പ്രത്യേകം എടുത്തു മറുപടി പറഞ്ഞിരിക്കുന്നു. അതില്‍ ചില പാരഗ്രാഫുകള്‍ താങ്കള്‍ വിട്ടുകളഞ്ഞിരിക്കുന്നു മറുപടി പറയാതെ. ശ്രദ്ധിക്കുമല്ലോ, ശരിക്കും അതല്ലേ ആ പോസ്റ്റിലെ കാതല്‍. <<
  പോസ്റ്റിന്റെ വലുപ്പം ഭയന്നാണ് എല്ലാ ഭാഗവും ചേര്‍ക്കാതിരുന്നത്. അതു മാത്രവുമല്ല താങ്കള്‍ പ്രസക്തമെന്നു പറഞ്ഞ ഭാഗത്തിനുള്ള എന്റെ നിലപാട് പോസ്റ്റിലുണ്ട് താനും.

  >> "ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.' <<

  ഇതിന്നുള്ള പ്രതികരണമായി പോസ്റ്റിലുള്ള >> അതെ, മതാശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, മാതൃകാ ജീവിതം നയിച്ചു തന്നെയാവണം ഓരോ വിശ്വാസിയും മറ്റുള്ളവര്‍ക്ക് പ്രചോദനമായിത്തീരേണ്ടത്. പക്ഷേ, സം‌വാദങ്ങള്‍ നിരര്‍ഥകമാണെന്ന വാദത്തോടു മാത്രം വിയോജിക്കുന്നു. സം‌വാദങ്ങള്‍ നിരര്‍ഥകമാണെങ്കില്‍ ആദ്യം യുക്തിവാദി സുഹൃത്തുക്കള്‍ ആ നിരര്‍ഥക സം‌വാദങ്ങള്‍ നിര്‍ത്തിവെക്കുക. << ഈ വാക്കുകള്‍ മതിയാകുമെന്നു തോന്നുന്നു. മത വിശ്വാസികള്‍ കാണിക്കുന്നതു മാത്രം അധരവ്യായാമവും യുക്തിവാദികളുടേത് അതല്ലാതായിത്തീരുന്നതുമെങ്ങനെ.

  ReplyDelete
 31. @നട്ടപിരാന്തന്‍,

  >> മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, <<
  ഇവിടെ ഞാന്‍ യോജിക്കുന്നു. മാന്യമല്ലാത്ത സം‌വാദങ്ങളുടെ കാര്യത്തില്‍ മാത്രം. മാന്യമായ മത സം‌വാദങ്ങള്‍ ഒരിക്കലും മതേതര രാജ്യത്തിനു ഭീഷണിയല്ല. മതേതര രാജ്യത്തിന്റെ നിലനില്പ്പിന് പരസ്പരമുള്ള ഈ അറിയലുകള്‍ ഗുണം ചെയ്യുകയാണ് ചെയ്യുക. മതേതരത്വം എന്നാല്‍ യുക്തിവാദികള്‍ പറയും പോലെ ഒരു മതവുമില്ലാത്ത അവസ്ഥയല്ല. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും മനസ്സിലാക്കി ആദരിക്കുകയും അന്യന്റെ വിശ്വാസങ്ങളെ മാനിക്കുകയും ചെയ്യുക എന്നതാണ്. പക്ഷേ ഇവിടെ സം‌വാദങ്ങള്‍ അപകടമാണെന്ന് എങ്ങനെ പറയും.. മാന്യമായ രീതിയില്‍ ഗുണകാംക്ഷയോടെ സം‌വാദങ്ങള്‍ തുടരട്ടെ. വിശ്വാസികള്‍ക്കിടയിലും അവിശ്വാസികള്‍ക്കിടയിലും.. അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്.

  >> അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം
  സാജുവിന്റെ കുട്ടി പഠിക്കുന്നത് സെന്റ്. മേരീസ് സ്കൂളില്‍,
  വിനോദിന്റെ കുട്ടി പഠിക്കുന്നത്.വിശ്വഭാ‍രതി സ്ക്കൂളില്‍
  ലത്തിഫിന്റെ കുട്ടി പഠിക്കുന്നത് ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍
  ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......??????????? <<
  സെന്റ് മേരീസില്‍ സാജുമാരുടെ കുട്ടികള്‍ മാത്രമാണോ പഠിക്കുന്നത്, വിശ്വഭാരതിയില്‍ വിനോദുമാരുടെ കുട്ടികള്‍ മാത്രമാണോ പഠിക്കുന്നത്, ദാറുന്നജാത്ത് സ്കൂളില്‍ ലത്തീഫുമാരുടെ കുട്ടികള്‍ മാത്രമാണോ പഠിക്കുന്നത്..
  അല്ലെന്നാണു എനിക്കു തോന്നുന്നത്..
  മാത്രമല്ല, ഇവിടെയൊക്കെയുള്ള അധ്യാപകരും വിവിധ മത വിശ്വാസികളാണ്. മതമില്ലാത്തവനും ഇവിടെയൊക്കെ അധ്യാപകനായുണ്ടാവാം..
  ഇനി ഇങ്ങനെ ഏതെങ്കിലും പ്രത്യേക സ്കൂളില്‍ പഠിച്ചാല്‍ കുട്ടികളൊക്കെ മത സഹിഷ്ണുതയില്ലാത്തവരായിത്തീരുമെന്ന വാദത്തോടും വിയോജിക്കുന്നു.. സ്കൂളുകളില്‍ അത്തരമൊരു വിദ്യാഭ്യാസം എവിടെയും നടക്കുന്നില്ല. ഇനി താങ്കള്‍ പറഞ്ഞതൊക്കെ സത്യമെന്നു കരുതിയാല്‍ പോലും ഇതൊക്കെ മതസം‌വാദങ്ങള്‍ കൊണ്ടുണ്ടായതാണെന്ന് സ്ഥാപിക്കാന്‍ എന്തു തെളിവാണു താങ്കളുടെ പക്കലുള്ളത്.. സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമുണ്ടാകാന്‍ മതങ്ങളെയും അന്യന്റെ വിശ്വാസങ്ങളെയും അടുത്തറിയുകയല്ലേ വേണ്ടത്.. അതിനല്ലേ സം‌വാദങ്ങള്‍..
  ഇവിടെ ബാലമനസ്സുകളില്‍ (മനുഷ്യമനസ്സുകളില്‍) കാളകൂടവിഷം കുത്തി വെക്കുന്നതാരാണ്. ചില പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും അതു ചെയ്തു കൊണ്ടിരിക്കുന്നത് ഇവിടുത്തെ യുക്തിവാദി സുഹൃത്തുക്കളാണ്. മത വിശ്വാസികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളല്ലെ അവര്‍ സം‌വാദമെന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മത വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി മത വിശ്വാസികള്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിക്കുകയും ഛിദ്രതയുണ്ടാക്കുകയും ചെയ്യുന്ന യുക്തിവാദികളുടെ സം‌വാദങ്ങളെ താങ്കളെപ്പോലുള്ളവര്‍ എന്തു കൊണ്ട് തിരിച്ചറിയുന്നില്ല. അതല്ലെ മതേതര രാജ്യത്തിന് ആപത്ത്.
  ഇതു മനസ്സിലാക്കാനും സുക്ഷ്മദര്‍ശിനിയൊന്നും വേണ്ടല്ലോ..

  ReplyDelete
 32. @നട്ടപിരാന്തന്‍,

  >> എന്റെ ബ്ലോഗ്‌ പറഞ്ഞതുപോലെ വായിച്ചിരിക്കുമെന്നു കരുതുന്നു. താങ്കള്‍ ഈ ബ്ലോഗില്‍ ആരോപിച്ചത് പോലെ ഞാന്‍ ഒരു നിരീശ്വരവാദിയാന്നെന്നു തോന്നിയോ? എന്റെ ആശയവും, ചിന്താഗതികളും മനസിലായിരിക്കുമല്ലോ......(പിന്നെ ഞാനൊരു അശ്ലീല ബ്ലോഗ്ഗര്‍ ആണ് അത് ഞാന്‍ സമ്മതിച്ചുതരുന്നു) <<
  താങ്കളുടെ നിലപാട് മനസ്സിലാക്കാന്‍ താങ്കളുടെ പോസ്റ്റുകള്‍ മുഴുവനും വായിക്കണമെന്നു പറയേണ്ട ആവശ്യമില്ലല്ലോ. താങ്കള്‍ക്കത് ഒരു ചെറിയ കമന്റിലൂടെ വ്യക്തമാക്കാമല്ലോ.
  >> ഇത്തിരി ദൈവ നിഷേധിയായി നടക്കുന്ന എന്റെ കുട്ടിക്കാലത്ത് <<
  >> പിന്നീട് എപ്പോഴോ ഭാര്യയുമായി....ദൈവത്തിന്റെ കാര്യം പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞത്, ഈശ്വരവിശ്വാസം യുക്തിവച്ച് അളക്കാവുന്നതല്ല, അത് ആത്മീയമായ സുഖത്തിനുള്ളതാണെന്നാണ് പറഞ്ഞത്, <<
  താങ്കളുടെ ഈ പോസ്റ്റില്‍ തന്നെയുള്ള ഈ വാക്കുകളാവാം ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എന്നെ എത്തിച്ചത്..
  താങ്കളുടെ നിലപാട് വ്യക്തമാക്കാന്‍ ഏറ്റവും യോഗ്യന്‍ താങ്കള്‍ തന്നെ എന്നതിനാല്‍ താങ്കളുടെ വാക്കുകളില്‍ നിന്നും താങ്കളൊരു 'നിരീശ്വരവാദിയല്ലെന്നു മനസ്സിലാക്കുന്നതിനാല്‍' എന്റെ പോസ്റ്റില്‍ നിന്നും ആ വാക്കു ഞാന്‍ നീക്കം ചെയ്തിരിക്കുന്നു. ( ഞാന്‍ നിരീശ്വരവാദി എന്നെവിടെയും എഴുതിയിരുന്നില്ല. ഒരിടത്തു മാത്രം യുക്തിവാദിയായ എന്നുണ്ടായിരുന്നു. അതൊഴിവാക്കിയിട്ടുണ്ട്. 'തെറ്റിദ്ധരിച്ചതില്‍' മാപ്പ്!, അത്തരം പ്രയോഗങ്ങള്‍ തിരുത്തിയിട്ടുണ്ട്).
  നന്ദി.
  സ്നേഹം മാത്രം..

  ReplyDelete
 33. ആരോഗ്യപരമായ സംവാദങ്ങള്‍ എപ്പോഴും നല്ലതുതന്നെ..
  ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല .

  ReplyDelete
 34. ഇത് നിരീശ്വര ക്മ്യുനിസ്റ്റു യുക്തിവാദ തീവ്രവാദമല്ലേ ഇവിടെ വായിക്കുക

  ReplyDelete