Skip to main content

'CHICKEN ALA CARTE' കാണും മുന്‍പ്...

വാക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മെയ് 25 മുതൽ 31 വരെ നടത്തപ്പെടുന്ന Short Film Fest-ന് ഇന്ന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു.
ഇന്ന്, (25 മെയ്യ് 2010) - ല്‍ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
        Directed By: Ferdinand Dimadura
        Directed By: PKR Kumar.
       Directed By: Ranjeet Sankar.


'CHICKEN ALA CARTE' എന്ന ചിത്രം കണ്ട് വല്ലാത്ത വേദനയോടെ കണ്ണു നിറഞ്ഞിരിക്കുമ്പോഴാണ് സുഹൃത്ത് ഹംസയുടെ മെയില്‍. ഒരു വീഡിയോ. 'Saudi man has spend more than 1 million riyals in Dubai Night Club on last week .....' എന്ന അടിക്കുറിപ്പോടെ.
കണ്ടപ്പോള്‍ വല്ലാത്ത അരിശം തോന്നി. ആ പഹയനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍..
ഒന്നും പറയുന്നില്ല. പറയുന്നതില്‍ അര്‍ഥവുമില്ല. ആ വീഡിയോ ഇവിടെ നല്‍കണമെന്നുണ്ടായിരുന്നു.. പക്ഷേ അശ്ലീലമായ ആ വീഡിയോ നല്‍കിയാൽ അതെന്റെ ബ്ലൊഗിന്റെ മാനം കളയുമെന്ന് ഭയപ്പെടുന്നതിനാൽ അതൊഴിവാക്കുന്നു.. ഒരു ബഡുക്കൂസ് നൈറ്റ് ക്ലബ്ബിൽ പണം വാരി വിതറുന്നതാണ് വീഡിയോയിലുള്ളത്.. ഒരു മില്യന്‍ റിയാല്‍..!
തേവിടിശ്ശികള്‍ക്കൊപ്പം ആടിക്കുഴയാന്‍..
വല്ലാത്ത അരിശം വന്നു..
അരിശത്തിനതിരില്ലാതാവുന്നു..
ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത മനുഷ്യരുടെ കണ്ണു നീര്‍ ഉറക്കം കെടുത്തുന്നില്ലേ..
ഇഷ്ടപ്പെട്ട ഫാന്‍സി നമ്പര്‍ വണ്ടിക്കു കിട്ടാന്‍ പതിനായിരങ്ങള്‍ മുടക്കാം. ലക്ഷങ്ങള്‍ പൊടിപൊടിച്ചു വിവാഹമേളകള്‍ നടത്താം. ദൂര്‍ത്തും ദുര്‍‌വ്യയവും ജീവിതശീലമാക്കിയ, ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കുമിടയില്‍ അഭിരമിക്കുന്ന മനുഷ്യാ.. കാണുക, കണ്ണു തുറന്ന്...
ചില ജീവിതങ്ങള്‍...
തെരുവിന്റെ ഓരത്ത്...
ഗല്ലികളുടെ ഇടവഴികളില്‍...
ചേരികളില്‍...
മേല്‍പ്പറഞ്ഞ ഷോര്‍ട്ട് ഫിലിം 'CHICKEN ALA CARTE' ഞാന്‍ ഒന്നൂടെ കണ്ടു.. 

CHICKEN ALA CARTE 

 


നിങ്ങള്‍ എന്തു പറയുന്നു..

Comments

  1. മനുഷ്യാ.. കാണുക, കണ്ണു തുറന്ന്...
    ചില ജീവിതങ്ങള്‍...
    തെരുവിന്റെ ഓരത്ത്...
    ഗല്ലികളുടെ ഇടവഴികളില്‍...
    ചേരികളില്‍...

    ReplyDelete
  2. ഈ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട്. ഓര്‍മ്മ പുതുക്കിയത്തിനു നന്ദി. നമുക്ക് ഏന്തില്ല എന്ന് ചിന്തിക്കുമ്പോള്‍ എന്തുണ്ട് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍...

    ഈ പടം കൂടി കണ്ടു നോക്കു. ഒരു കുട്ടി മരിക്കാന്‍ കാത്തിരിക്കുന്ന കഴുകന്‍റെ ചിത്രം. കെവിന്‍ കാര്‍ട്ടര്‍ എന്നയാള്‍ക്ക് ഇതിനു പുലിറ്റ്സര്‍ സമ്മാനം കിട്ടി. പില്‍ക്കാലത്ത് അയാള്‍ ഡിപ്പ്രഷന്‍ വന്നു ആത്മഹത്യ ചെയ്തു.

    ReplyDelete
  3. മ്മ്.. നല്ല ഷോട്ട്ഫിലീം...!!
    അത് കൂതറ അറബി, അയാള്‍ക്ക് കാലം കൊടുത്തോളും മറുപടി..!!

    ReplyDelete
  4. ithellam kant ayyao pavam ennu parayunnathil arthhamilla. namukkenthu cheyyaanavum ennanurakke charchchacheyyentathu

    ReplyDelete
  5. വീണ്ടും കണ്ടു. ഇങ്ങനെയും ജീവിതങ്ങളുണ്ടെന്ന് ലോകസൌന്ദര്യമല്സരം ലൈവായിക്കാണുപന്പോള് ഓര്ക്കുന്നത് നല്ലതാണ്. ജീവിതസൌഭാഗങ്ങളില് അഭിരമിക്കുന്പോള് അയല്പ്പക്കത്തെ പട്ടിണിക്കാരനെ അറിയാത്തവന് എന്തായാലും നമ്മില്പ്പെട്ടവനല്ലല്ലോ.
    നല്ല അവലോകനം മുഖ്താര്...നന്ദി

    ReplyDelete
  6. ശരിക്കും നമ്മെ വേദനിപ്പിച്ചു കൊണ്ടു പിടിച്ചു കുലുക്കിക്കൊണ്ട് ചിക്കെന്‍ അലെകാര്‍ട

    ReplyDelete
  7. മുന്‍പ് ഇന്ത്യവിഷനില്‍ സഹദേവന്‍ എന്ന ആള്‍ അവതരിപ്പിക്കുന്ന 24frames എന്ന പരിപാടിയില്‍ ഇത് കണ്ടിരുന്നു . ഭക്ഷണ അവശിഷ്ടങ്ങള്‍ പാക്ക്‌ ചെയ്യുന്നതും മറ്റും ലേശം അറപ്പോടെയാണ് കണ്ടത് .

    അത് കൊണ്ട് പോയി കുട്ടികല്ല്ക്ക് വീതം വെച്ച് നല്‍കുകയും , അന്നത്തെ ഭക്ഷണത്തിന് ദൈവത്തോട് നന്ദി പറയുവാന്‍ ആവശ്യപ്പെടുന്നതും കണ്ടപ്പോള്‍ സത്യത്തില്‍ തരിച്ചിരുന്നു പോയി .
    അപ്പോഴാണ്‌ കൂടുതല്‍ ചിന്തിച്ചു പോയത് .

    ശ്രദ്ധേയം , ചിന്തിപ്പിക്കുന്നത് . നന്നായി മുക്താര്‍ ,നന്നായി

    ReplyDelete
  8. അതങ്ങനെയെ വരൂ, ആര്‍ക്കാണ് അവനവന്റെ സുഖം കളഞ്ഞിട്ട് അന്യന്റെ ദു:ഖം കാണാന്‍ നേരം.
    ഓട്ടമല്ലെ ഓട്ടം. എത്ര പതുക്കെ ഓടിയാലും, വേഗത്തിലോടിയാലും എത്തുന്നത് സെമിത്തേരിയിലാണെന്നു ആരാണീവര്‍ക്കൊക്കെ പറഞ്ഞു കൊടുക്കുക?

    ReplyDelete
  9. ഇന്നു രാവിലെ ഫോര്‍വേഡ് മൈല്‍ ആയി വന്ന ഒരു വീഡിയോ ആണ് ഞാന്‍ നിനക്കയച്ചത് കണ്ടപ്പോള്‍ തോനിയ ദേഷ്യത്തിനതിരില്ല .ഹാഷിം പറഞ്ഞ പോലെ കാലം അവനു മാപ്പ് കൊടുക്കില്ല ഇവിടന്നു തന്നെ അനുഭവിച്ചേ അവനു പോവാന്‍ കഴിയൂ..!!

    ReplyDelete
  10. അതുകൊണ്ട്‌ നമുക്ക്‌ കണ്ണുകള്‍ നമ്മെ രസിപ്പിക്കുന്ന മായക്കാഴ്ചക്കളിലേക്ക്‌ മാത്രം തുറക്കാം.

    ReplyDelete
  11. ഈ ലോകത്തിന്റെ പളപളപ്പിലും സുഖ സൌകര്യത്തിലും മുഴുകി ജീവിതം അടിപൊളിയിൽ ആനന്ദലഹരിയിൽ ആറാടി തിമിർക്കുന്ന ജനങ്ങൾക്കെന്തിനു മറ്റുള്ളവരുടെ വിശപ്പറിയണം.. എല്ലാവർക്കും സ്വന്തം കാര്യം മാത്രം ... ഇതൊക്കെ എന്നും നിലനിൽക്കുന്നതല്ലെന്നു എന്നെങ്കിലും ജനം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.... മലീമസമായ ഈ ലൊകത്തെ കുറിച്ചു ചിതിപ്പിക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ...ആശംസകൾ

    ReplyDelete
  12. CHICKEN ALA CARTE
    മനസ്സ് വേദനിപ്പിച്ചു
    ആ പഹയന്‍ (Saudi man ) ദേഷ്യവും

    ReplyDelete
  13. ഇത് മുമ്പ് കണ്ടിരുന്നു. അപ്പോഴെ തോന്നിയിരുന്നു ആർഭാടജീവിതത്തിലൂടെ
    സമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്നവരോടുള്ള രോക്ഷം.
    ഇവിടെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കാനെങ്കിലും ഇത്
    ഉപകരിച്ചിരുന്നങ്കിലെന്ന് കരുതുന്നു. കുറെ പേരെങ്കിലും കാണും തീ‍ർച്ച.
    വളരെ നല്ല ശ്രമം.

    ReplyDelete
  14. എനിക്ക് വിശക്കുന്നു എന്നത് ശാരീരികമാണ്,
    എന്നെ പോലെ നിനക്കും വിശക്കുന്നുണ്ട് എന്നത് ബുദ്ധിപരമാണ്,
    ഞാന്‍ ഭക്ഷിക്കുമ്പോള്‍ നിനക്കും ഭക്ഷണം നല്കണം എന്നത് ആത്മീയമാണ്.
    നമുക്കില്ലാത്തത് ഏതാണ്?
    (ഈ പറയുന്ന എല്ലാം ഞാന്‍ മുന്‍പ് കണ്ടിരുന്നു.ചിലത് പലപ്രാവശ്യം!എല്ലാം കമന്ടുകള്‍ക്കതീതമാണ്)

    ReplyDelete
  15. കണ്ടില്ലെങ്കില്‍ കാണണം..
    അവസാനം വരെ..



    smile

    ReplyDelete
  16. ഈ വീഡിയോ കുറേ മുമ്പെ കണ്ടിരുന്നു.

    പിന്നെ ആ സൌദി മില്ല്യണ്‍ റിയാല്‍ വാരി വിതറാന്‍ കഴിവുള്ളവന്‍.
    എന്നാല്‍ നമ്മളോ ?
    നമ്മില്‍ ചിലര്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ (നാല് കൂട്ടാനും കൂട്ടി ചോറുണ്ണാറില്ലെങ്കിലും) എത്ര മാത്രം ഭക്ഷണം വേസ്റ്റാക്കാറുണ്ട്.

    വേണ്ടെങ്കിലും ‘കാശ് കൊടുത്തിട്ടല്ലെ എന്റെ ഓഹരി ഞാന്‍ ഗുമാമ ആക്കിയാല്‍ നിനക്കെന്താ ചേതം’

    എന്ന മറു ചോദ്യം കേട്ട് മടുത്തതിനാല്‍ കണ്ടില്ലെന്ന് നടിക്കാനല്ലെ പറ്റൂ..

    ഇപ്പോള്‍ ഇതിനേ കഴിയൂ കാശ് കൂടുതല്‍ ഉണ്ടായാല്‍ ഇതിനപ്പുറവും നമ്മള്‍ ചെയ്യുമായിരിക്കും.
    പടച്ചവന്‍ കാക്കട്ടെ..

    ReplyDelete
  17. കണ്ണ് നിറഞ്ഞ് പോയി മുഖ്താറിക്കാ...
    ഞാൻ ആദ്യമായാണു ഈ വീഡിയോ കാണുന്നത്, അതിനു വഴിയൊരുക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ...
    ഞാനും ഇതേക്കുറിച്ച് മുമ്പ് എഴുതിയിരുന്നു..
    ഇഷ്ടപ്പെടാത്ത കാഴ്ചകൾ.

    ReplyDelete
  18. a nice presentation of 'CHICKEN ALA CARTE'

    ReplyDelete
  19. നമുക്ക് ചുറ്റും ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിൽ മാറ്റങ്ങളുണ്ടാവും. ജീവിതം ധൂർത്തടിക്കാനുള്ളതെന്നു മാത്രം കരുതുന്നവർക്ക് ഇതൊന്നും കാണാനെ താല്പര്യമുണ്ടാവില്ല.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.