വാക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മെയ് 25 മുതൽ 31 വരെ നടത്തപ്പെടുന്ന Short Film Fest-ന് ഇന്ന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു.
ഇന്ന്, (25 മെയ്യ് 2010) - ല്‍ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
Directed By: Ferdinand Dimadura
2. THE CRISIS
Directed By: PKR Kumar.
3. CaSSandra
Directed By: Ranjeet Sankar.
'CHICKEN ALA CARTE' എന്ന ചിത്രം കണ്ട് വല്ലാത്ത വേദനയോടെ കണ്ണു നിറഞ്ഞിരിക്കുമ്പോഴാണ് സുഹൃത്ത് ഹംസയുടെ മെയില്‍. ഒരു വീഡിയോ. 'Saudi man has spend more than 1 million riyals in Dubai Night Club on last week .....' എന്ന അടിക്കുറിപ്പോടെ.
കണ്ടപ്പോള്‍ വല്ലാത്ത അരിശം തോന്നി. ആ പഹയനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍..
ഒന്നും പറയുന്നില്ല. പറയുന്നതില്‍ അര്‍ഥവുമില്ല. ആ വീഡിയോ ഇവിടെ നല്‍കണമെന്നുണ്ടായിരുന്നു.. പക്ഷേ അശ്ലീലമായ ആ വീഡിയോ നല്കിയാൽ അതെന്റെ ബ്ലൊഗിന്റെ മാനം കളയുമെന്ന് ഭയപ്പെടുന്നതിനാൽ അതൊഴിവാക്കുന്നു.. ഒരു ബഡുക്കൂസ് നൈറ്റ് ക്ലബ്ബിൽ പണം വാരി വിതറുന്നതാണ് വീഡിയോയിലുള്ളത്.. ഒരു മില്യന്‍ റിയാല്‍..!
തേവിടിശ്ശികള്‍ക്കൊപ്പം ആടിക്കുഴയാന്‍..
വല്ലാത്ത അരിശം വന്നു..
തേവിടിശ്ശികള്‍ക്കൊപ്പം ആടിക്കുഴയാന്‍..
വല്ലാത്ത അരിശം വന്നു..
അരിശത്തിനതിരില്ലാതാവുന്നു..
ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത മനുഷ്യരുടെ കണ്ണു നീര് ഉറക്കം കെടുത്തുന്നില്ലേ..
ഇഷ്ടപ്പെട്ട ഫാന്‍സി നമ്പര്‍ വണ്ടിക്കു കിട്ടാന്‍ പതിനായിരങ്ങള്‍ മുടക്കാം. ലക്ഷങ്ങള്‍ പൊടിപൊടിച്ചു വിവാഹമേളകള്‍ നടത്താം. ദൂര്‍ത്തും ദുര്‍വ്യയവും ജീവിതശീലമാക്കിയ, ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്ക്കുമിടയില് അഭിരമിക്കുന്ന മനുഷ്യാ.. കാണുക, കണ്ണു തുറന്ന്...
ചില ജീവിതങ്ങള്‍...
തെരുവിന്റെ ഓരത്ത്...
ഗല്ലികളുടെ ഇടവഴികളില്‍...
ചേരികളില്‍...
ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത മനുഷ്യരുടെ കണ്ണു നീര് ഉറക്കം കെടുത്തുന്നില്ലേ..
ഇഷ്ടപ്പെട്ട ഫാന്‍സി നമ്പര്‍ വണ്ടിക്കു കിട്ടാന്‍ പതിനായിരങ്ങള്‍ മുടക്കാം. ലക്ഷങ്ങള്‍ പൊടിപൊടിച്ചു വിവാഹമേളകള്‍ നടത്താം. ദൂര്‍ത്തും ദുര്‍വ്യയവും ജീവിതശീലമാക്കിയ, ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്ക്കുമിടയില് അഭിരമിക്കുന്ന മനുഷ്യാ.. കാണുക, കണ്ണു തുറന്ന്...
ചില ജീവിതങ്ങള്‍...
തെരുവിന്റെ ഓരത്ത്...
ഗല്ലികളുടെ ഇടവഴികളില്‍...
ചേരികളില്‍...
മേല്‍പ്പറഞ്ഞ ഷോര്‍ട്ട് ഫിലിം 'CHICKEN ALA CARTE' ഞാന്‍ ഒന്നൂടെ കണ്ടു..
CHICKEN ALA CARTE
നിങ്ങള്‍ എന്തു പറയുന്നു..
മനുഷ്യാ.. കാണുക, കണ്ണു തുറന്ന്...
ReplyDeleteചില ജീവിതങ്ങള്‍...
തെരുവിന്റെ ഓരത്ത്...
ഗല്ലികളുടെ ഇടവഴികളില്‍...
ചേരികളില്‍...
ഈ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട്. ഓര്‍മ്മ പുതുക്കിയത്തിനു നന്ദി. നമുക്ക് ഏന്തില്ല എന്ന് ചിന്തിക്കുമ്പോള്‍ എന്തുണ്ട് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍...
ReplyDeleteഈ പടം കൂടി കണ്ടു നോക്കു. ഒരു കുട്ടി മരിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രം. കെവിന് കാര്‍ട്ടര്‍ എന്നയാള്‍ക്ക് ഇതിനു പുലിറ്റ്സര്‍ സമ്മാനം കിട്ടി. പില്ക്കാലത്ത് അയാള്‍ ഡിപ്പ്രഷന്‍ വന്നു ആത്മഹത്യ ചെയ്തു.
മ്മ്.. നല്ല ഷോട്ട്ഫിലീം...!!
ReplyDeleteഅത് കൂതറ അറബി, അയാള്‍ക്ക് കാലം കൊടുത്തോളും മറുപടി..!!
ithellam kant ayyao pavam ennu parayunnathil arthhamilla. namukkenthu cheyyaanavum ennanurakke charchchacheyyentathu
ReplyDeleteവീണ്ടും കണ്ടു. ഇങ്ങനെയും ജീവിതങ്ങളുണ്ടെന്ന് ലോകസൌന്ദര്യമല്സരം ലൈവായിക്കാണുപന്പോള് ഓര്‍ക്കുന്നത് നല്ലതാണ്. ജീവിതസൌഭാഗങ്ങളില് അഭിരമിക്കുന്പോള് അയല്‍പ്പക്കത്തെ പട്ടിണിക്കാരനെ അറിയാത്തവന് എന്തായാലും നമ്മില്പ്പെട്ടവനല്ലല്ലോ.
ReplyDeleteനല്ല അവലോകനം മുഖ്താര്‍...നന്ദി
ശരിക്കും നമ്മെ വേദനിപ്പിച്ചു കൊണ്ടു പിടിച്ചു കുലുക്കിക്കൊണ്ട് ചിക്കെന്‍ അലെകാര്ട
ReplyDeleteമുന്‍പ് ഇന്ത്യവിഷനില്‍ സഹദേവന് എന്ന ആള് അവതരിപ്പിക്കുന്ന 24frames എന്ന പരിപാടിയില്‍ ഇത് കണ്ടിരുന്നു . ഭക്ഷണ അവശിഷ്ടങ്ങള്‍ പാക്ക് ചെയ്യുന്നതും മറ്റും ലേശം അറപ്പോടെയാണ് കണ്ടത് .
ReplyDeleteഅത് കൊണ്ട് പോയി കുട്ടികല്ല്ക്ക് വീതം വെച്ച് നല്‍കുകയും , അന്നത്തെ ഭക്ഷണത്തിന് ദൈവത്തോട് നന്ദി പറയുവാന്‍ ആവശ്യപ്പെടുന്നതും കണ്ടപ്പോള്‍ സത്യത്തില്‍ തരിച്ചിരുന്നു പോയി .
അപ്പോഴാണ് കൂടുതല്‍ ചിന്തിച്ചു പോയത് .
ശ്രദ്ധേയം , ചിന്തിപ്പിക്കുന്നത് . നന്നായി മുക്താര്‍ ,നന്നായി
അതങ്ങനെയെ വരൂ, ആര്‍ക്കാണ് അവനവന്റെ സുഖം കളഞ്ഞിട്ട് അന്യന്റെ ദു:ഖം കാണാന്‍ നേരം.
ReplyDeleteഓട്ടമല്ലെ ഓട്ടം. എത്ര പതുക്കെ ഓടിയാലും, വേഗത്തിലോടിയാലും എത്തുന്നത് സെമിത്തേരിയിലാണെന്നു ആരാണീവര്ക്കൊക്കെ പറഞ്ഞു കൊടുക്കുക?
ഇന്നു രാവിലെ ഫോര്‍വേഡ് മൈല്‍ ആയി വന്ന ഒരു വീഡിയോ ആണ് ഞാന്‍ നിനക്കയച്ചത് കണ്ടപ്പോള്‍ തോനിയ ദേഷ്യത്തിനതിരില്ല .ഹാഷിം പറഞ്ഞ പോലെ കാലം അവനു മാപ്പ് കൊടുക്കില്ല ഇവിടന്നു തന്നെ അനുഭവിച്ചേ അവനു പോവാന്‍ കഴിയൂ..!!
ReplyDeleteഅതുകൊണ്ട് നമുക്ക് കണ്ണുകള്‍ നമ്മെ രസിപ്പിക്കുന്ന മായക്കാഴ്ചക്കളിലേക്ക് മാത്രം തുറക്കാം.
ReplyDeleteഈ ലോകത്തിന്റെ പളപളപ്പിലും സുഖ സൌകര്യത്തിലും മുഴുകി ജീവിതം അടിപൊളിയിൽ ആനന്ദലഹരിയിൽ ആറാടി തിമിർക്കുന്ന ജനങ്ങൾക്കെന്തിനു മറ്റുള്ളവരുടെ വിശപ്പറിയണം.. എല്ലാവർക്കും സ്വന്തം കാര്യം മാത്രം ... ഇതൊക്കെ എന്നും നിലനിൽക്കുന്നതല്ലെന്നു എന്നെങ്കിലും ജനം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.... മലീമസമായ ഈ ലൊകത്തെ കുറിച്ചു ചിതിപ്പിക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ...ആശംസകൾ
ReplyDeleteCHICKEN ALA CARTE
ReplyDeleteമനസ്സ് വേദനിപ്പിച്ചു
ആ പഹയന് (Saudi man ) ദേഷ്യവും
ഇത് മുമ്പ് കണ്ടിരുന്നു. അപ്പോഴെ തോന്നിയിരുന്നു ആർഭാടജീവിതത്തിലൂടെ
ReplyDeleteസമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്നവരോടുള്ള രോക്ഷം.
ഇവിടെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കാനെങ്കിലും ഇത്
ഉപകരിച്ചിരുന്നങ്കിലെന്ന് കരുതുന്നു. കുറെ പേരെങ്കിലും കാണും തീർച്ച.
വളരെ നല്ല ശ്രമം.
എനിക്ക് വിശക്കുന്നു എന്നത് ശാരീരികമാണ്,
ReplyDeleteഎന്നെ പോലെ നിനക്കും വിശക്കുന്നുണ്ട് എന്നത് ബുദ്ധിപരമാണ്,
ഞാന്‍ ഭക്ഷിക്കുമ്പോള്‍ നിനക്കും ഭക്ഷണം നല്‍കണം എന്നത് ആത്മീയമാണ്.
നമുക്കില്ലാത്തത് ഏതാണ്?
(ഈ പറയുന്ന എല്ലാം ഞാന്‍ മുന്‍പ് കണ്ടിരുന്നു.ചിലത് പലപ്രാവശ്യം!എല്ലാം കമന്ടുകള്ക്കതീതമാണ്)
കണ്ടില്ലെങ്കില്‍ കാണണം..
ReplyDeleteഅവസാനം വരെ..
smile
ഈ വീഡിയോ കുറേ മുമ്പെ കണ്ടിരുന്നു.
ReplyDeleteപിന്നെ ആ സൌദി മില്ല്യണ്‍ റിയാല്‍ വാരി വിതറാന്‍ കഴിവുള്ളവന്.
എന്നാല്‍ നമ്മളോ ?
നമ്മില്‍ ചിലര്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ (നാല് കൂട്ടാനും കൂട്ടി ചോറുണ്ണാറില്ലെങ്കിലും) എത്ര മാത്രം ഭക്ഷണം വേസ്റ്റാക്കാറുണ്ട്.
വേണ്ടെങ്കിലും ‘കാശ് കൊടുത്തിട്ടല്ലെ എന്റെ ഓഹരി ഞാന്‍ ഗുമാമ ആക്കിയാല്‍ നിനക്കെന്താ ചേതം’
എന്ന മറു ചോദ്യം കേട്ട് മടുത്തതിനാല്‍ കണ്ടില്ലെന്ന് നടിക്കാനല്ലെ പറ്റൂ..
ഇപ്പോള്‍ ഇതിനേ കഴിയൂ കാശ് കൂടുതല്‍ ഉണ്ടായാല്‍ ഇതിനപ്പുറവും നമ്മള് ചെയ്യുമായിരിക്കും.
പടച്ചവന് കാക്കട്ടെ..
കണ്ണ് നിറഞ്ഞ് പോയി മുഖ്താറിക്കാ...
ReplyDeleteഞാൻ ആദ്യമായാണു ഈ വീഡിയോ കാണുന്നത്, അതിനു വഴിയൊരുക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ...
ഞാനും ഇതേക്കുറിച്ച് മുമ്പ് എഴുതിയിരുന്നു..
ഇഷ്ടപ്പെടാത്ത കാഴ്ചകൾ.
a nice presentation of 'CHICKEN ALA CARTE'
ReplyDeleteനമുക്ക് ചുറ്റും ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിൽ മാറ്റങ്ങളുണ്ടാവും. ജീവിതം ധൂർത്തടിക്കാനുള്ളതെന്നു മാത്രം കരുതുന്നവർക്ക് ഇതൊന്നും കാണാനെ താല്പര്യമുണ്ടാവില്ല.
ReplyDelete