കാ സര്‍കോട് കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചത് കേന്ദ്രം അറിയാതെയെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി ആസഫലി സമര്‍മിപ്പിച്ച ഹര്‍ജിയിലാണ്‌് കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം. ദുരിതബാധിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്ന സത്യവാങ്‌മൂലമാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ളത്. കാസര്‍കോട്ടെ കശുമാവില്‍ തോട്ടങ്ങളില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 1992 നു ശേഷം ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചത് അനുമതിയില്ലാതെയെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട എല്ലാവകുപ്പുകളുടെയും അനുമതിയോടെ നടപടികളെല്ലാം പാലിച്ചാണ് 1983 മുതല്‍ 2000 വരെ കാസര്‍കോടില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന കോര്‍പറേഷന്റെ സത്യവാങ്‌മൂലത്തിലെ വാദമാണ് കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തോടെ തകര്‍ന്നിരിക്കുന്നത്. 1992ന് ശേഷം കേന്ദ്ര ഇന്‍സ...
mukthar udarampoyil's blog