Skip to main content

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു.
താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്.
ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്.
ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം.
ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക.
അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്‍ കാണുമ്പോള്‍ ചിന്തിക്കാറുണ്ട്. പക്ഷേ അത്, അനോണിയായെങ്കിലും അഭിപ്രായം തുറന്നുപറയുന്നവര്‍ക്കുള്ള അവസരം ഇല്ലാതെയാക്കും. ചിലര്‍ക്ക് നേരെ ചൊവ്വെ കാര്യം പറയാന്‍ ഒരൊളിയും മറയുമൊക്കെ വേണ്ടി വരും. അതു വകവെച്ചു കൊടുക്കുന്നതാണ് എനിക്കിഷ്ടം. ഒളിപ്പോരും ഒരു സമര രൂപം തന്നെയാണല്ലോ..



അപ്പോള്‍ പിന്നെ എന്ത് ചെയ്യും... മോഡറേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരുമോ...
മോഡറേഷന്‍ ചര്‍ച്ചകളുടെയും സം‌വാദങ്ങളുടേയും രസം കെടുത്തും.. അപ്പോ പിന്നെ...
എന്താ ചെയ്യാ..
മുഴുവന്‍ നേരവും ബ്ലോഗിനു മുന്നില്‍ ജാഗ്രയോടെ കുത്തിയിരിക്കാന്‍ പറ്റുമോ?

Comments

  1. അപ്പോ പിന്നെ...
    എന്താ ചെയ്യാ..

    ReplyDelete
  2. also check if ther any captcha option in comments.

    ReplyDelete
  3. ഇനി ഇപ്പോ എന്താ ചെയ്യാ... ബല്ല തീരുമാനോം ആയോ ജ്ജ് ന്നീകൂടീം ഒന്ന് അറീക്ക്...
    അനക്ക് വര്ണ കമന്‍റ് നിക്കും മെയിലായി വര്ണ്ണ്ട് .അപ്പോ തന്നെ ന്റ്റെ മനസ്സിലുണ്ട് .ആര്ക്കാ അന്നോട് ഇത്ര ഈറാന്ന്.

    ReplyDelete
  4. അറ്റ് ലീസ്റ്റ് ഒരു കമന്റ്…? നോ വേ..!!

    പണ്ടാറടക്കിയ സ്പാമാണെങ്കിലത് പോലും ഞമ്മളെ തിരിഞ്ഞ് നോക്ക്ണ്ല്ല്യാ… :)

    ReplyDelete
  5. ഈ അനോണാമി മഹാ ചീത്തയാണ് അല്ലെ ഇക്കാ ..എന്റെ ബ്ലോഗില്‍ വന്ന ഒരു അനോനമിക്ക് ഉപ്പാടെ വക നല്ല കൊട്ട് കൊടുത്തിരുന്നു .

    ReplyDelete
  6. അതന്നെ എന്താ ചെയ്യാ ഇപ്പൊ

    ReplyDelete
  7. എന്തെങ്കിലും ചെയ്യണം ...അത്രേ എനിക്ക് പറയാനുള്ളൂ .....

    ReplyDelete
  8. എന്തെങ്കിലും ചെയ്യണം ...
    എനിക്കും അത്രേ പറയാനുള്ളൂ .....

    ReplyDelete
  9. [co="red"] മുഴുവന്‍ സമയം നെറ്റിലിരിക്ക. അതന്നെ. ഓന്‍ ബെരുംബം ആ കൊരവള്ളി പുടിച്ച്‌ ഒരു ഞെക്ക്. അത്രേ വേണ്ടൂ. [/co]

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഹി ഹി പറ്റിച്ചേ...ഇങ്ങള് പറഞ്ഞ code കൊടുത്ത് നോക്കി . പച്ചേ കളറു ബന്നീല്ല.

    ReplyDelete
  12. @ അക്ബര്‍ സാഹിബ്,
    കളറു വന്നിട്ടുണ്ടല്ലോ..
    ഇങ്ങള്‍ എവുടാ നോക്കീത്.
    ഇത് ഞമ്മളെ മാത്‌സ് ബ്ലോഗുകാരു പറഞ്ഞു തന്ന ഗുട്ടന്‍സാ..

    ReplyDelete
  13. അനോണി വരുമ്പം താങ്കളുടെ സ്വതസിദ്ധമായ "ഹായ്‌,കൂയ്‌,പൂയ്‌" പറഞ്ഞു ആളെ കൂട്ടുക.

    എന്നിട്ട് അവന്റെ പെസവള്ളിക്കിട്ടു കുത്തിപ്പിടിച്ചു നിക്കുക...ബാക്കി നിങ്ങളായി നിങ്ങളെ പാടായി...ഞങ്ങള്‍ കാണാന്‍ വന്നതെല്ലേ..!

    ReplyDelete
  14. അതൊരു മാനസിക രോഗം ആണ് .. എന്ത് ചെയ്യാന്‍! നമ്മള്‍ സൂക്ഷിക്കുക അത്രന്നെ!

    ReplyDelete
  15. സാമൂഹ്യ ദ്രോഹികള്‍ എല്ലായിടത്തുമുണ്ടാകും!
    ഒരുതരത്തില്‍ തടയിട്ടാല്‍ മറ്റൊരുതരത്തില്‍ ആക്രമിക്കും
    പിന്നെ.... എല്ലാവരും ബോധ്വാന്‍മാരണെന്നുള്ളത് ആശ്വസമാണ്.....

    ReplyDelete
  16. മുഖ്താര്‍ ഭായ്,അന്‍ വറിനുള്ളത് അവിടെ കൊടുത്തിട്ടുണ്ട്ട്ടോ. നേരേ പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണല്ലൊ ഇങ്ങനെ അനോണുന്നത്.ഒരു തരം മനോരോഗം.പിന്നെ ഒരു കമന്റ് കണ്ടാലറിയാം അതെഴുതിയ ആളിന്റെ വ്യക്തിത്വം.അപ്പൊ പിന്നെ അതവിടെ കിടന്നോട്ടെ നമുക്കെന്താ..?കമന്റ്സ് നോക്കീട്ടല്ലല്ലോ ഒരു പോസ്റ്റിനെ ആരും വിലയിരുത്തുക.
    ആശംസകള്‍

    ReplyDelete
  17. ഞ്ഞിപ്പൊ ഞ്ഞാനായിട്ട് എന്തങ്കിലും പരയാഞ്ഞാല്‍ മോശല്ലേ......
    ഞ്ഞമ്മക്ക് ഓനെ വിളിച്ചൊന്നുപതേശിച്ചാലോ........

    ReplyDelete
  18. ഇത്തരം പേര് വെളിപ്പെടുത്താത്ത സൃഹൃത്തുക്കളേ ഒളിച്ചിരിക്കുന്നതെന്തിനു? മറ നീക്കി പുറത്തു വരൂ

    ReplyDelete
  19. [im]www.hoopgirl.com/blog/laughter.gif[/im]

    ReplyDelete
  20. മുഖ്താര്‍ സാഹിബ്,
    ശല്യം കൂടുതല്‍ ആണെങ്കില്‍ അനോണി ഓപ്ഷന്‍ എടുത്തു കളഞ്ഞൂടെ? ഇപ്പോള്‍ 99% ആളുകള്‍ക്കും ജീമൈല്‍ അക്കൌണ്ട് ഉണ്ടല്ലോ.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ബ്ലോഗിന് കാവലിരിക്കുക! ഇടയ്ക്കിടയ്ക്ക് ഹായ്‌ പൂയ്‌ കൂയ്‌ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ടിരിക്കുക പിന്നെ ഒരു അനോണിയും വരില്ല ! :)

    [ma]ഹായ്‌ പൂയ്‌ കൂയ്‌..!![/ma]

    ReplyDelete
  23. ഇതിനിതുവരെ തീരുമാനമായില്ലേ...?

    ReplyDelete
  24. [co="blue"]കമന്റ് മോഡറേറ്റ് ചെയ്യുക എന്നുള്ളത് തന്നെയാണ് പ്രായോഗികമാവുക എന്ന് തോന്നുന്നു. വെരിഫിക്കേഷൻ കോഡൊക്കെ ആകുമ്പോൾ പലരും കമന്റാറില്ല. എന്റെ ഒരു കമന്റ് കുറഞ്ഞു കിട്ടും, തീർച്ച. :-)

    അല്ലെങ്കിൽ അനോണികളുടെ അഭിപ്രായമറിയണ്ട എന്നു വെയ്ക്ക്യ! അത്രന്നെ!![/co]

    [ma]ഹായ്! കൂയ്! പൂയ്![/ma].

    ReplyDelete
  25. അനോനികളെ ബ്ലോക്കണം എന്നാണ് എന്റെ അഭിപ്രായം. സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവനില്‍നിന്നു സ്വന്തം അഭിപ്രായം പ്രതീക്ഷിക്കാമോ

    ReplyDelete
  26. [co="red"] അനോണികളെ ഒഴിവാക്കാന്‍ സൈറ്റില്‍ അനോണി കമന്റുകള്‍ ഒഴിവാക്കൂ [/co]

    [ma] www.aacharyan.tk [/ma]

    ReplyDelete
  27. എനിക്ക് അനോണികളെ പണ്ടേ പേടിയാ...!

    ReplyDelete
  28. [co="green"]സൈബര്‍ പോലിസിനെ അറിയിച്ചു ആളെ കണ്ടു പിടിക്കൂ .... ഇത് തുടക്കത്തിലേ നിര്‍ത്തിയില്ലെങ്കില്‍ പകര്‍ച്ച വ്യാധിയാകുവാന്‍ സാധ്യതയുണ്ട് ...[/co]
    [im]http://2.bp.blogspot.com/_EimVQXOoM8Y/THCvdFsz8EI/AAAAAAAAAAQ/_CCsOhJx2jM/S220/web-tools.jpg[/im]

    [ma]http://malayalambloghelp.blogspot.com [/ma]
    ഇത് മുകളില്‍ ടാഗ് കൊടുത്തതിനുള്ള ശിക്ഷയാണ് ...[ma]
    ഹായ് കൂയ് പൂയ് ...[im]http://3.bp.blogspot.com/_lt9uqeigjxI/TROAB7l0hoI/AAAAAAAACi0/nkX02WAKCFc/s1600/haha.png[/im][/ma]

    ReplyDelete
  29. എലിക്കെണി വെച്ചാല്‍ മതി. mouse trap. mouse trap.

    ReplyDelete
  30. അവനെ കിട്ടിയാല്‍ ഇങ്ങോട്ടേക്ക് വിട്. ബാക്കി കണ്ണൂരാന്‍ ഏറ്റെന്നേ..!

    ReplyDelete
  31. മുഖ്താര്‍ ....
    അനോണികളെ പറ്റി ഏറ്റവും കൂടുതല്‍ ലേഖനങ്ങള എഴുതിയിട്ടുള്ള ആളാണ്‌ ഞാന്‍. അതുങ്ങള്‍ അങ്ങനെ ആണ്. ഒരു കാര്യം ചെയ്യാം മുഖതരിന്റെ ബ്ലോഗില്‍ കമന്റ് പോസ്റ്റ് ചെയ്യാന്‍ നോക്കിയാല്‍ തന്നെ അതിന്റെ ഗുട്ടന്‍സ് കിട്ടും. ഒന്ന് മാത്രം ചെയ്യുക അനോണിമസ് അടച്ചു പൂട്ടി സീല്‍ ചെയ്യുക. ഗുഗിള്‍ വഴി വരന്നവന്‍ മാത്രം വന്നാല്‍ മതി. മോഡറീഷന്‍ വേണ്ട. ഒന്ന് ശ്രമിച്ചു നോക്കിയിട്ട് അഭിപ്രായം പറയുക.
    [im][ma]http://2.bp.blogspot.com/_kHuFU_1-ru0/TS4ipyymAOI/AAAAAAAABJE/sI8W_RkNJH4/s1600/redthatta.jpg[/im][/ma]

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. [co="red"]പഹയന്‍ ഇന്നും പറ്റിച്ചു.
    ഞാന്‍ അനോണികളെ ബ്ലോക്ക് ചെയ്തു.[/co]

    [ma]അനോണികള്‍ക്ക് ലാല്‍സലാം.[/ma]

    ReplyDelete
  34. ഇങ്ങളെന്നെ അങ്ങട്ടു ചെയ്യി.

    ReplyDelete
  35. അന്നോണി റഷ്യക്കരനാനെന്നു തോന്നുന്നു...എന്റെ സ്പാം ഫോല്‍ടെരില്‍ ചയ്നക്കാരന്റെ വക സ്ഥിരം ലിങ്ക്കള്‍ ധാരാളമുണ്ട്.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ബഴീല് നറേ മുള്ള്‌ണ്ട്. ന്ന്വെച്ച് നടക്കാണ്ടിരിക്കാമ്പറ്റുവോ. നമ്മള് നടക്കുമ്പൊ ചെര്‌പ്പ്‌ടണംന്ന്‌മാത്രം.

    ReplyDelete
  38. ആഹ..അപ്പൊ അതിന്നെടെല്‍ അങ്ങനെ ഒരു സംഭവംണ്ടായാ..?

    ReplyDelete
  39. നടേശാ കൊല്ലണ്ട. ഒന്നു വെരട്ടി വിട്ടാമതി

    ReplyDelete
  40. ഞ്ഞിപ്പ എന്താ ചെയ്യാ കാര്യങ്ങള്‍ക തീരുമാനം അയ്യോ?

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.