![]() |
കോഴിക്കോട്ട് കനോലി കനാലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോള്‍ (2011 feb 1) |
കോഴിക്കോട് നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമായി പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിയും മുന്‍പാണ് കനോലി കനാലില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. മാലിന്യം നിറഞ്ഞ് കറുത്ത നിറത്തില്‍ കനോലി കനാലും കല്ലായിപ്പുഴവും മരണം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇടക്കിടക്ക് ഇവിടെ മീനുകള്‍ ചത്തുപൊങ്ങാറുണ്ട്. മീനുകള്‍ ചത്തുപൊങ്ങിയ ഫോട്ടോകള്‍ പത്രങ്ങളില്‍ കണ്ടെങ്കിലും വല്ല നടപടികളുമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൊക്കെത്ര കനാല്‍ കണ്ടതാ കനാലെത്ര മാലിന്യം കണ്ടതാ!
പാലം കുലുങ്ങിയാലും കനാല്‍ വറ്റിയാലും മാനം തന്നെ ഇടിഞ്ഞുവീണാലും ഞാനിന്നാട്ടുകാരനല്ലേ, എന്ന മട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്കിതൊന്നും ഒരു വാര്‍ത്തയാവില്ല. പരിസ്ഥിതി പ്രവര്‍ത്തകരാരും കനോലി കനാല്‍ കണ്ടിട്ടില്ലേ.
മരപ്പണിയുമായി ബന്ധപ്പെട്ട് ദിവസവും ഈ വെള്ളത്തിലിറങ്ങേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് എന്തൊക്കെ രോഗങ്ങളാണാവോ ഉണ്ടാവാന്‍ പോകുന്നത്.
അടുത്ത വീടുകളില്‍ നിന്നുള്ള മാലിന്യം മാത്രമല്ല, ഫാക്ടറികളിലെയും ആശുപത്രികളിലെപ്പോലും മാലിന്യങ്ങളാണ് ഈ കനാലിലേക്ക് ഒഴുക്കി വിടുന്നത്. മാലിന്യം നിറഞ്ഞ് വിഷം കലര്‍ന്ന കറുത്ത വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണുപോലും മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമായത്.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരമായ അപകടങ്ങള്‍ തിരിച്ചറിയുകയും പ്ലാസ്റ്റിക്കിനെതിരെ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുകയും അതുവഴി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ മാതൃകയാവുകയും ചെയ്‌ത കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് മരിച്ചുകൊണ്ടിരിക്കുന്ന കനാലുകളെയും പുഴകളെയും സംരക്ഷിക്കുന്ന കാര്യത്തിലും പലതും ചെയ്യാനാവും.
ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതോടൊപ്പം പുഴയിലും കനാലിലും മാലിന്യം നിറയുന്ന വഴികള്‍ അടക്കാനും കഴിഞ്ഞാല്‍ തന്നെ പുഴകളെയും കനാലുകളെയും നമുക്ക് സംരക്ഷിക്കാന്‍ കഴിയും.

കൂട്ടിക്കെട്ടാന്‍...
നഗരത്തിലോടുന്ന ബസ്സുകള്‍ക്കൊന്നും വാതിലുകളില്ല. ആടിയുലഞ്ഞ് അതിവേഗതയിലോടുന്ന ബസ്സില്‍ നിന്നും യാത്രക്കാര്‍ തെറിച്ചു വീഴാതിരിക്കുന്നത് എമ്മാന്തരം.
ഇനി ആരെങ്കിലുമൊക്കെ വീണ് ചാകട്ടെ. അപ്പൊ നമുക്ക് തല്‍സമയ ചര്‍ച്ച നടത്താം. കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച് പരമ്പരയൊരുക്കാം. അതുവരെ കണ്ടില്ലെന്നു നടിക്കാം, അല്ല പിന്നെ.
.
നല്ലൊരു പോസ്റ്റ്.
ReplyDeleteവൃത്തിയും സൗന്ദര്യവുമുള്ള ഒരു നഗരവും, റോഡും, കനാലും പുഴയുമൊക്കെ നമ്മുടെ നാട്ടിൽ സ്വപ്നം കാണാൻ കഴിയുമൊ?
ReplyDeleteഉണ്ടാവട്ടെ എന്നാശിക്കുന്നു...
ആശംസകൾ!
ശരിയാണു കനാലിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ടാല്‍ കനോലി സായ്പ്പ് തൂങ്ങിച്ചാകും, ആ വെള്ളത്തില്‍ മൂപ്പര്‍ എന്തായാലും ചാടില്ല. അത്രക്കുണ്ട് വൃത്തിക്കേട് . കനാലിന്റെ സൈഡിലെ വീടുകളില്‍ നിന്നും കനാലിലേക്കാണു വേസ്റ്റ് പൈപ്പുകള്‍ തുറക്കുന്നത്. കൂടാതെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങളും. സരോവരം പാര്‍ക്കില്‍ ബോട്ട് സവാരി നടത്തുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നും,ആ വെള്ളത്തിലെങ്ങാന്‍ വീണാല്‍ ..
ReplyDeleteഎത്ര മനോഹരമായ് വെക്കാന്‍ കഴിയുന്ന ഒരു കനാലാണത്, എന്തു ചെയ്യാനാ...?
നല്ലൊരു പോസ്റ്റ്....
ReplyDeleteഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?
ReplyDeleteമലിനമായ പുഴകളും , അതി മലിനമായൊരു ഭൂമിയും
മീനുകൾക്ക് ദുരിത കാലം..
ReplyDeleteകനോലി കനാലും കല്ലായി പുഴയും എന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോ അവ രണ്ടും ചീഞ്ഞു നാറുന്ന ഓടകള്‍ മാത്രമല്ലെ :( :( :(
ReplyDeleteനല്ലൊരു പോസ്റ്റ്. ആശംസകൾ
ReplyDeleteകൊക്കെത്ര കനാല്‍ കണ്ടതാ...
ReplyDeleteഅല്ല പിന്നെ.
ReplyDeleteVery G O O D Post !!!!
ReplyDeleteഎല്ലാ കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും ഇതുപോലൊക്കെ തന്നെ.
ReplyDeleteനന്നായി പറഞ്ഞു പക്ഷെ , എന്ത് പറഞ്ഞിട്ടെന്താ ! നന്നാവില്ലെന്നെ .
ReplyDeleteനല്ലൊരു പോസ്റ്റ്. ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്ത് പറഞ്ഞിട്ടും
ReplyDeleteഒരു കാര്യവുമില്ല കോയാ...
അധികാരികൾ കണ്ണുതുറന്നെങ്കിൽ....
ReplyDeleteസത്യത്തിൽ ഞാനും ആ പഞ്ചായത്ത് കാരനല്ല..ങ് ബസിൽ യാത്രചെയ്യതിരുന്നാൽ പോരോ...
ReplyDeletegood post.fitting tribute to a dying river.
ReplyDeleteregards.
shanavas thazhakath,
punnapra.