Skip to main content

കോര്‍പറേഷനെത്ര കനാലു കണ്ടതാ!

കോഴിക്കോട്ട്‌ കനോലി കനാലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോള്‍ (2011 feb 1)
കോഴിക്കോട്‌ നഗരത്തെ പ്ലാസ്റ്റിക്‌ മാലിന്യമുക്തമായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസം കഴിയും മുന്‍പാണ്‌ കനോലി കനാലില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്‌. മാലിന്യം നിറഞ്ഞ്‌ കറുത്ത നിറത്തില്‍ കനോലി കനാലും കല്ലായിപ്പുഴവും മരണം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇടക്കിടക്ക്‌ ഇവിടെ മീനുകള്‍ ചത്തുപൊങ്ങാറുണ്ട്‌. മീനുകള്‍ ചത്തുപൊങ്ങിയ ഫോട്ടോകള്‍ പത്രങ്ങളില്‍ കണ്ടെങ്കിലും വല്ല നടപടികളുമുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൊക്കെത്ര കനാല്‍ കണ്ടതാ കനാലെത്ര മാലിന്യം കണ്ടതാ!
പാലം കുലുങ്ങിയാലും കനാല്‍ വറ്റിയാലും മാനം തന്നെ ഇടിഞ്ഞുവീണാലും ഞാനിന്നാട്ടുകാരനല്ലേ, എന്ന മട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്കിതൊന്നും ഒരു വാര്‍ത്തയാവില്ല. പരിസ്ഥിതി പ്രവര്‍ത്തകരാരും കനോലി കനാല്‍ കണ്ടിട്ടില്ലേ.
മരപ്പണിയുമായി ബന്ധപ്പെട്ട്‌ ദിവസവും ഈ വെള്ളത്തിലിറങ്ങേണ്ടിവരുന്ന തൊഴിലാളികള്‍ക്ക്‌ എന്തൊക്കെ രോഗങ്ങളാണാവോ ഉണ്ടാവാന്‍ പോകുന്നത്‌.
അടുത്ത വീടുകളില്‍ നിന്നുള്ള മാലിന്യം മാത്രമല്ല, ഫാക്ടറികളിലെയും ആശുപത്രികളിലെപ്പോലും മാലിന്യങ്ങളാണ്‌ ഈ കനാലിലേക്ക്‌ ഒഴുക്കി വിടുന്നത്‌. മാലിന്യം നിറഞ്ഞ്‌ വിഷം കലര്‍ന്ന കറുത്ത വെള്ളത്തില്‍ ഓക്‌സിജന്റെ അളവ്‌ കുറഞ്ഞതാണുപോലും മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമായത്‌.
പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ ഭീകരമായ അപകടങ്ങള്‍ തിരിച്ചറിയുകയും പ്ലാസ്റ്റിക്കിനെതിരെ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുകയും അതുവഴി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ മാതൃകയാവുകയും ചെയ്‌ത കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്‌ മരിച്ചുകൊണ്ടിരിക്കുന്ന കനാലുകളെയും പുഴകളെയും സംരക്ഷിക്കുന്ന കാര്യത്തിലും പലതും ചെയ്യാനാവും.
ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതോടൊപ്പം പുഴയിലും കനാലിലും മാലിന്യം നിറയുന്ന വഴികള്‍ അടക്കാനും കഴിഞ്ഞാല്‍ തന്നെ പുഴകളെയും കനാലുകളെയും നമുക്ക്‌ സംരക്ഷിക്കാന്‍ കഴിയും.

കൂട്ടിക്കെട്ടാന്‍...
ഗരത്തിലോടുന്ന ബസ്സുകള്‍ക്കൊന്നും വാതിലുകളില്ല. ആടിയുലഞ്ഞ്‌ അതിവേഗതയിലോടുന്ന ബസ്സില്‍ നിന്നും യാത്രക്കാര്‍ തെറിച്ചു വീഴാതിരിക്കുന്നത്‌ എമ്മാന്തരം.
ഇനി ആരെങ്കിലുമൊക്കെ വീണ്‌ ചാകട്ടെ. അപ്പൊ നമുക്ക്‌ തല്‍സമയ ചര്‍ച്ച നടത്താം. കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച്‌ പരമ്പരയൊരുക്കാം. അതുവരെ കണ്ടില്ലെന്നു നടിക്കാം, അല്ല പിന്നെ.
.

Comments

  1. വൃത്തിയും സൗന്ദര്യവുമുള്ള ഒരു നഗരവും, റോഡും, കനാലും പുഴയുമൊക്കെ നമ്മുടെ നാട്ടിൽ സ്വപ്നം കാണാൻ കഴിയുമൊ?
    ഉണ്ടാവട്ടെ എന്നാശിക്കുന്നു...
    ആശംസകൾ!

    ReplyDelete
  2. ശരിയാണു കനാലിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ടാല്‍ കനോലി സായ്പ്പ് തൂങ്ങിച്ചാകും, ആ വെള്ളത്തില്‍ മൂപ്പര്‍ എന്തായാലും ചാടില്ല. അത്രക്കുണ്ട് വൃത്തിക്കേട് . കനാലിന്റെ സൈഡിലെ വീടുകളില്‍ നിന്നും കനാലിലേക്കാണു വേസ്റ്റ് പൈപ്പുകള്‍ തുറക്കുന്നത്. കൂടാതെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങളും. സരോവരം പാര്‍ക്കില്‍ ബോട്ട് സവാരി നടത്തുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നും,ആ വെള്ളത്തിലെങ്ങാന്‍ വീണാല്‍ ..
    എത്ര മനോഹരമായ് വെക്കാന്‍ കഴിയുന്ന ഒരു കനാലാണത്, എന്തു ചെയ്യാനാ...?

    ReplyDelete
  3. നല്ലൊരു പോസ്റ്റ്‌....

    ReplyDelete
  4. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?
    മലിനമായ പുഴകളും , അതി മലിനമായൊരു ഭൂമിയും

    ReplyDelete
  5. മീനുകൾക്ക് ദുരിത കാലം..

    ReplyDelete
  6. കനോലി കനാലും കല്ലായി പുഴയും എന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോ അവ രണ്ടും ചീഞ്ഞു നാറുന്ന ഓടകള്‍ മാത്രമല്ലെ :( :( :(

    ReplyDelete
  7. നല്ലൊരു പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  8. എല്ലാ കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും ഇതുപോലൊക്കെ തന്നെ.

    ReplyDelete
  9. നന്നായി പറഞ്ഞു പക്ഷെ , എന്ത് പറഞ്ഞിട്ടെന്താ ! നന്നാവില്ലെന്നെ .

    ReplyDelete
  10. നല്ലൊരു പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. എന്ത് പറഞ്ഞിട്ടും
    ഒരു കാര്യവുമില്ല കോയാ...

    ReplyDelete
  13. അധികാരികൾ കണ്ണുതുറന്നെങ്കിൽ....

    ReplyDelete
  14. സത്യത്തിൽ ഞാനും ആ പഞ്ചായത്ത് കാരനല്ല..ങ് ബസിൽ യാത്രചെയ്യതിരുന്നാൽ പോരോ...

    ReplyDelete
  15. good post.fitting tribute to a dying river.
    regards.
    shanavas thazhakath,
    punnapra.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.