Skip to main content

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്‌ അഭിനന്ദനങ്ങള്‍!

സുഹൃത്തും ബ്ലോഗറും സിറാജ് പത്രത്തിലെ സബ് എഡിറ്ററുമായ ഹംസ ആലുങ്ങല്‍ നോര്‍ക്കാ റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു.
മാനുഷിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണിത്. എടുത്തു പറയാന്‍ അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത ഹംസക്കു കിട്ടുന്ന ഏതൊരംഗീകാരവും ഏറെ സന്തോഷം നല്‍കുന്നതാണ്.
2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ്‌ അവാര്‍ഡ്‌. പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക്‌ രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌` എന്ന ലേഖന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.
2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്‌തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ്‌ ഫീച്ചറുകളാണ്‌ മാധ്യമ പുരസ്‌കാരത്തിന്‌ പരിഗണിച്ചത്‌.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന്‌ കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതിയും മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതവും` തിരഞ്ഞെടുക്കപ്പെട്ടു. 2005 ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച്‌ വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ്‌ സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്‌
എസ്‌ ആര്‍ ശക്തിധരന്‍, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്‌കരന്‍ എന്നിവരടങ്ങിയ സമിതിയായണ്‌ മാധ്യമ അവാര്‍ഡ്‌ നിശ്ചയിച്ചത്‌. ഈ മാസം 28ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അഞ്ചച്ചവടി സ്വദേശിയാണ് ഹംസ. എന്റെ അടുത്ത നാട്ടുകാരനും ആത്മാര്‍ഥ സുഹൃത്തും. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്‌മ എന്ന പെരില്‍ കഥകള്‍ എഴുതിയാണ് ഹംസയുടെ തുടക്കം. അവള്‍ക്ക്‌ ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട്‌ പേടിച്ച്‌ അസ്മ അപ്രത്യക്ഷമാവുകയും ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്‍ ജനിക്കുകയും ചെയ്തു.
ഇപ്പോള്‍ സിറാജ്‌ ദിനപത്രത്തിന്റെ കോഴിക്കോട്‌ യൂനിറ്റില്‍ സബ്‌ എഡിറ്റര്‍. പുഴവിളിക്കുന്നു (കഥാ സമാഹാരം), മഴതോരാതെ (നോവല്‍), കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍, പരിഭവങ്ങളില്ലാതെ (കുട്ടികളുടെ നോവല്‍) എന്നീ പുസ്‌തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്‌, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്‌, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള പ്രഥമ ഗീവര്‍ഗീസ്‌ ദേവസ്യ മുക്കാടന്‍ അവാര്‍ഡ്‌, മനുഷ്യാവകാശ സംബന്ധമായ ഏറ്റവും മികച്ച അന്വേഷണ ഫീച്ചറിനുള്ള അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിന്റെയും സോളിദഡാരിറ്റിയുടെയും അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പരേതനായ ആലുങ്ങല്‍ അബ്‌ദുവിന്റെയും ഖദീജയുടെയും മകനാണ്. ബുഷ്‌റയാണ് ഭാര്യ. മകള്‍ ഫാത്തിഹ ബിഷര്‍.
സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.
.
ഹംസയുടെ ബ്ലോഗ് >> വിളംബരം

Comments

  1. സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.

    ReplyDelete
  2. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അഭിനന്ദനങ്ങള്‍....!

    ReplyDelete
  5. സര്‍വ്വവിധ ആശംസകളും നേരുന്നു ..

    ReplyDelete
  6. ഹംസ ആലുങ്ങലിനെപറ്റി മുമ്പ് കേട്ടിട്ടുണ്ട്.ഒരു കയ്യെഴുത്ത് മാസികയിലൂടെ.അഭിനന്ദനങ്ങള്‍ നേരുന്നു.

    ReplyDelete
  7. അഭിനന്ദനങ്ങൾ

    ReplyDelete
  8. അഭിനന്ദങ്ങള്‍....!!!

    ReplyDelete
  9. അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍...!

    ReplyDelete
  10. അഭിനന്ദനങ്ങള്‍ ....

    ReplyDelete
  11. അഭിനന്ദനങ്ങള്‍, ഹംസ ആലുങ്കലിനും മറ്റു എല്ലാ വിജയികള്‍ക്കും

    ReplyDelete
  12. ശ്രീ. ഹംസയ്ക്ക്‌ അഭിവാദനങ്ങള്‍!

    ReplyDelete
  13. അഭിനന്ദനങ്ങള്‍

    ReplyDelete
  14. പാവം കഴുതകള്‍ .........

    ReplyDelete
  15. അഭിനന്ദനങ്ങള്‍

    ReplyDelete
  16. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.