. i l l u s t r a t e d f e a t u r e . b y . m u k t h a r u d a r a m p o y i l . ചാപ്ലിന്‍ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും. ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 25ന് 36 വര്‍ഷം കരഞ്ഞു ചിരിച്ച ദിനങ്ങള്‍ കറുപ്പിലും വെളുപ്പിലും വരയും എഴുത്തും മുഖ്താര്‍ ഉദരംപൊയില്‍ മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം ക്ലേശവും ദു:ഖവും അനുഭവിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ചിരി കണ്ടുപിടിച്ചത്. - ഫ്രെഡറിക് വില്‍ഹെം നീത്‌ഷേ ചാര്‍ളി ചാപ്ലിന് ഇങ്ങനെ മനസ്സുതുറന്നു ചിരിപ്പിക്കാനായാത് ചെറുപ്പകാലത്ത് അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കയ്പ്പ് ഉള്ളില്‍ വേവാതെ കിടക്കുന്നതുകൊണ്ടാവാം. ഓരോ ചിരിക്ക് പിന്നിലും വലിയ ദു:ഖങ്ങളുടെ വേദന ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠിപ്പിച്ചതും ചാര്‍...
mukthar udarampoyil's blog