A new generation story
.jpg)
ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല.
ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല.
വിവാഹപ്രായമെത്തിയവരും വിവാഹം കഴിഞ്ഞവരും ഭര്‍ത്താവ് കൂടെയില്ലാത്തവരുമായ നാലഞ്ച് പെണ്ണുങ്ങളുമായി ചില തുറന്ന ബന്ധങ്ങള്‍ അവനുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ക്രിസ്ത്യാനായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ അവന്റെ ഫെയ്‌സ്ബുക്ക് ഇന്‍ബോക്‌സില്‍ ഒരു മെസ്സേജ് വന്നു ചാടിയത്. ഒരു മേരി പൗലോസ്. ഹായ്!
ഇന്‍ ബോക്‌സില്‍ നിന്ന് ഒരു മണം വന്ന് അവനെ ലഹരി പിടിപ്പിച്ചു.
ഇത് ആ മേരിക്കുട്ടിയാണോ...
അവന്‍ അവളുടെ പ്രൊഫൈലില്‍ ചെന്നു നോക്കി. ഇതൊരു കോഴിക്കോട്ടുകാരി അച്ചായത്തിയാണ്. 35 വയസ്സെന്നാണ് ചേര്‍ത്തിരിക്കുന്നത്. അവള്‍ക്കിപ്പോള്‍ ഇരുപത്തഞ്ചായിട്ടേ ഉണ്ടാവൂ...
അവന്‍ മേരി പൗലോസിനൊരു ഇന്‍ക്വസ്റ്റ് അയച്ചു. അഞ്ചുമിനിറ്റിനുള്ളില്‍ ചാറ്റ് ബോക്‌സില്‍ ഒരു ഹായ് വന്നു വീണു.
മേരി പൗലോസ് പച്ചയില്‍ ചിരിക്കുന്നു.
അവന്‍ തിരിച്ചും ഹായ് പറഞ്ഞു.
വിവാഹിതയാണെങ്കിലും കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് ബിസിനസ് മാന്‍. കൂടുതല്‍ ദിവസവും പുറത്ത്. ബോറടിക്കു കുറവില്ല. സംസാരിച്ചിരിക്കാന്‍ ഒരാളെ കിട്ടിയതു വലിയ ആശ്വാസമായെന്നും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞാണ് അവള്‍ മാഞ്ഞത്.
അവന് അന്നും മേരി പൗലോസിനെ മണത്തു. വല്ലാത്ത ലഹരിയില്‍ തന്നെ.
പിറ്റേന്നും അവന്‍ അവളുടെ തലയില്‍ പച്ച കത്തുന്നതും കാത്ത് ഫെയ്‌സ്ബുക്കിന്റെ വക്കത്തിരുന്നു.
ഒരു മുസ്‌ലിം ചെക്കനെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
അവള്‍ പറഞ്ഞു.
എനിക്കും.. ഒരു ക്രിസ്ത്യന്‍ പെണ്ണിനെ...
അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് നീയെന്തേ ഇതുവരെ എന്റെ മുന്നില്‍ വരാതിരുന്നത്.
അപ്പോള്‍ അവന് മേരി പൗലോസിനെ മണത്തു.
അവന്‍ പറഞ്ഞു.
നിന്റെ മണം എന്നെ ലഹരി പിടിപ്പിക്കുന്നു.
അതിന് നിനക്ക് എവിടെ നിന്നു കിട്ടി എന്റെ മണം.
ഇതാ.. എന്റെ കയ്യിലെ മൗസ് നിന്റെ വിരലുകളാണ്.. ഈ മോണിറ്റര്‍ നീയാണ്..
വീഡിയോ ചാറ്റിങാണ് അബ്ബാസ് അലിയുടെ ഹരം. അവന്‍ വെബ് ക്യാമറ നേരെയാക്കി.
അവള്‍ കാണാന്‍ സുന്ദരിയായിരുന്നു. വെളുത്ത് തടിച്ച്...
അവന് അവളെ ഒന്നു മണക്കണമെന്ന് തോന്നി. ഒന്ന് തൊടണമെന്നും..
എന്നാലിങ്ങ് പോര്..
അവള്‍ പറഞ്ഞു.
ദാ വന്നു..
അവന്‍ പറഞ്ഞു.
അയ്യോ, ഇപ്പോ വരണ്ട. തിങ്കളാഴ്ച വാ. അന്നു ഞാന്‍ തനിച്ചായിരിക്കും.
വരാം..
പറ്റിക്കുമോ..
തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി അവന്‍ അവളുടെ വീട്ടിലെത്തുമ്പോള്‍ അവളവനെ കാത്തിരിക്കുകയായിരുന്നു.
അവന് മേരി പൗലോസിനെ മണത്തു.
നീ അവളു തന്നെ...
അവന്‍ പറഞ്ഞു.
എവളെന്ന് അവള്‍ ചോദിച്ചില്ല.
അവള്‍ ചായയും പലഹാരങ്ങളും എടുത്തുവെച്ചു.
അവന്‍ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
ചായ കുടിച്ചെന്നു വരുത്തി അവന്‍ അവളെയും കൂട്ടി ബെഡ്‌റൂമിലേക്ക് പോയി. അവന് കാത്തിരിക്കാന്‍ വയ്യായിരുന്നു.
ചാറ്റിലും ഫോണിലും കാണുന്ന ഉശിരൊക്കെ എവ്‌ടെപ്പോയി..
അവന്‍ തലതാഴ്ത്തി നിന്നു..
അത് പിന്നെ...
ന്നാലും നിന്റെ തലേക്കെട്ട് എന്നെ രസിപ്പിച്ചൂട്ടോ...
അവള്‍ അവന്റെ ചെവിയില്‍ മൂളി. അവന് ഉണര്‍വുണ്ടായി. പക്ഷേ, അതിനു മുമ്പേ അവളുടെ ഫോണ്‍ ബെല്ലടിച്ചു.
അച്ചായനാ... യാത്ര മുടങ്ങി.. തിരിച്ചു വരുന്നെന്ന്... നീ പൊയ്‌ക്കോ...
അവന്‍ പിന്നെ സമയം കളഞ്ഞില്ല.
അന്ന് രാത്രി അവന്‍ അവള്‍ക്കൊരു മെസേജ് വിട്ടു.
ഇനിയെന്നാ...
ഒരു മള്‍ട്ടിമീഡിയ മെസ്സേജാണ് മറുപടിയായി വന്നത്. ഒരു വീഡിയോ ക്ലിപ്പായിരുന്നുവത്. അവനും അവളും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ വിദഗ്ധമായി ആരോ പകര്‍ത്തിയിരിക്കുന്നു..
അവന്റെ മുഖം വ്യക്തമാണ്. അവളുടെ മുഖം മാത്രം എവിടെയും പതിഞ്ഞിട്ടില്ല.
അവന്‍ അവളെ തിരിച്ചു വിളിച്ചു.
എങ്ങനെണ്ട്...
അവള്‍ ചോദിച്ചു..
എന്താദ്.. ആരാദ് പകര്‍ത്തീത്..
ഞാന്‍ തന്നെ...
അതൊരു ആണിന്റെ ശബ്ദമായിരുന്നു.
നിങ്ങളാരാ...
അവന്റെ കൈ വിറച്ചു. ഫോണ്‍ നിലത്തുവീഴുമോ എന്നുപോലും തോന്നിപ്പോയി.
ഞാനിവളുടെ ഇച്ചായനാ... നിന്റെ പെര്‍ഫോമന്‍സ് തീരെ പോരല്ലോടാ...
അത്..
ഞാനിത് യൂടൂബില്‍ അപ്‌ലോഡ് ചെയ്‌തോണ്ടിരിക്കാ.. ലിങ്ക് ഇപ്പൊ എസ്.എം.എസ് അയക്കാട്ടോ..
അയ്യോ.. ചതിക്കല്ലേ... അതില് എന്നെ വ്യക്തമായി കാണുന്നുണ്ട്... അതു വന്നാല്.. പിന്നെ ആത്മഹത്യ ചെയ്താ മതി..
അപ്‌ലോഡ് ചെയ്യുന്നില്ല, പക്ഷേ എനിക്കതുകൊണ്ടെന്ത് ഗുണം..
വീട് തകര്‍ന്ന് തന്റെ തലയിലേക്ക് വീഴുകയാണോ എന്ന് അബ്ബാസ് അലിക്ക് തോന്നി. അവന്‍ തലക്കുമുകളില്‍ കൈ വെച്ചുപോയി.
നീ ഒന്നും പറഞ്ഞില്ല...
അയാളുടെ ശബ്ദത്തിന് കനം കൂടി..
ഞാനെന്താ ചെയ്യേണ്ടത്.
എനിക്ക് ഒരു ലക്ഷം രൂപ തരാനൊക്കുമോ..
ഒരു ലക്ഷമോ..
അവന് തല കറങ്ങി...
ഒരു ലക്ഷം... പെട്ടെന്നു വേണ്ട, ഒരു മാസത്തെ സമയം തരാം. ഇന്ന് ഒക്‌ടോബര്‍ 10. നവംബര്‍ 10വരെ സമയമുണ്ട്. പത്തിന് പണം കിട്ടിയില്ലെങ്കില്‍ 11ന് യൂടൂബില്‍ നിന്റെ ഹിറ്റ്...
വല്ലാത്തൊരു ചിരിയോടെ ഫോണ്‍ കട്ടായി.
ആ ചിരി തന്റെ നെഞ്ചിനുള്ളില്‍ മിന്നലായി പടരുന്നുണ്ടെന്ന് അവന് തോന്നി. ഹൃദയം വല്ലാതെ പിടക്കുന്നു. അവന്‍ എഴുന്നേറ്റ് കുറച്ചുവെള്ളം കുടിച്ചു. വെള്ളം ചങ്കില്‍കെട്ടി. കുരച്ചു. തലച്ചോറിനകത്തേക്ക് വെള്ളം കയറി.. അവന്‍ പിടഞ്ഞ് കട്ടിലിലേക്ക് വീണു.
വല്ലാത്തൊരു വലയിലാണല്ലോ ചെന്നു ചാടിയതെന്നാലോചിച്ച് അവന്റെ ഉറക്കം പോയി.
പണമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനിടയില്‍ ഇടക്കിടെ ഞെട്ടിയെണീറ്റ് അവന്‍ യൂടൂബില്‍ എന്തോ തിരഞ്ഞു.
ഒരാഴ്ചയോളം അവന് തലതെളിഞ്ഞില്ല. പണമൊപ്പിക്കാനുള്ള വഴികളൊന്നും തെളിഞ്ഞു വന്നില്ല. ഒരു മാസം കൊണ്ട് ഒരു ലക്ഷം പോയിട്ട് പതിനയ്യായിരം ഉണ്ടാക്കാന്‍ കഴിയോ.
നഗരത്തിലെ ഒരു മൊബൈല്‍ഷോപ്പില്‍ സെയില്‍സ്മാനായിരുന്നു അബ്ബാസ് അലി. ദിവസം മുന്നൂറു രൂപയാണ് കൂലി. അതവന്റെ ഫോണും നെറ്റും റീചാര്‍ജ് ചെയ്യാന്‍ തികയില്ലായിരുന്നു.
പത്താം ദിവസം അര്‍ദ്ധ രാത്രി ഫെയ്‌സ്ബുക്കില്‍ അലയുന്നതിനിടെ അവന്‍ പണത്തിനുള്ള ഒരു ഉപായം കണ്ടെത്തി.
മേരി പൗലോസിന്റെ തന്ത്രം തിരിച്ചു പയറ്റുക. പണമുള്ള ഒരു പെണ്ണിനെ വളക്കണം. ഗള്‍ഫില്‍ ഭര്‍ത്താവുള്ള ഒരു പെണ്ണാണെങ്കില്‍ സംഗതി എളുപ്പം, വളക്കാനും പണം കിട്ടാനും. മുസ്‌ലിം പെണ്ണിനെയാണ് വളക്കാന്‍ എളുപ്പമെന്നാണ് അവന്റെ വിശ്വാസം. രണ്ടു മൂന്നു പെണ്‍പ്രൊഫൈലില്‍ ചൂണ്ടയിട്ടു നോക്കിയെങ്കിലും ഒന്നും കൊത്തുന്ന ലക്ഷണമില്ല. തല്‍ക്കാലം മതിയാക്കി എഴുന്നേല്‍ക്കാന്‍ നേരത്താണ് ഒരു സല്‍മ ഫാത്തിമയുടെ തലയില്‍ പച്ച കത്തിയത്.
ഹായ്..
ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മറുപടി വന്നു..
ഹായ്...
ഉറങ്ങുന്നില്ലേ..
ഉറക്കം വരുന്നില്ല..
എന്തു പറ്റി..
ഒന്നൂല...
വീട്ടിലാണോ..
അതെ..
വീട്ടിലാരൊക്കെയുണ്ട്...
ഒരു മോളുണ്ട്.. ഉറങ്ങി...
ഹസ്ബന്റ്...
ഖത്തറിലാ...
ഉറക്കാന്‍ ഞാന്‍ വരണോ...
അയ്യട.. വേണ്ട...
ചോദിച്ചെന്നേയുള്ളു...
മാരീടാണോ..
അല്ല..
എന്താ അവിടെ ഉറക്കമൊന്നുല്ലേ...
ഉറക്കം വരുന്നില്ല...
ഉറക്കാന്‍ ഞാന്‍ വരണോ എന്ന് ചോദിക്കുമെന്ന് കരുതി അല്ലേ...
ഹ..ഹ ഏയ്..
ഏറെ സമയം വേണ്ടി വന്നില്ല, അവളാണ് ആദ്യം അവന് കോള്‍ ചെയ്തത്. വീഡിയോ കോള്‍. വെബ് ക്യാമറ നേരെയാക്കി ഹെഡ് ഫോണ്‍ തലയില്‍ വെച്ച് അവന്‍ കോള്‍ കണക്ട് ചെയ്തു.
വെബ് ക്യാമറ ആദ്യം ഫോക്കസ് ചെയ്തത് അവളുടെ നിറഞ്ഞ മാറിടമായിരുന്നു. പക്ഷേ, അവന്‍ കണ്ടത് അവിടെ കിടക്കുന്ന കട്ടിയുള്ള സ്വര്‍ണമാലയാണ്.
അവള്‍ സുന്ദരിയായിരുന്നു. തട്ടമിട്ട സുന്ദരി. ശബ്ദവും മനോഹരമായിരുന്നു.
അവരന്ന് ഉറങ്ങിയതേയില്ല.
പിറ്റേന്ന് രാവിലെ അവള്‍ അവനോടു പറഞ്ഞു.
നിന്റെ ആ വലിയ കണ്ണുകള്‍ എന്നെ കീഴടക്കീട്ടോ...
അവന് അഭിമാനം തോന്നി.
ആ കണ്ണുകള്‍ എനിക്കു തരോ എന്ന് ചോദിച്ചത് ഉച്ചക്കാണ്. വൈകുന്നേരം, നീയിങ്ങോട്ട് വരുന്നോ എന്നാണ് ചോദിച്ചത്.
അന്നു രാത്രിയും അവരുറങ്ങിയില്ല. അവന്‍ ചുളുവില്‍ അവളുടെ സാമ്പത്തികനില ചുഴിഞ്ഞറിയുന്നുണ്ടായിരുന്നു.
ലക്ഷങ്ങളാണ് ബാങ്കില്‍. കയ്യിലും കഴുത്തിലും കാതിലും കിടക്കുന്നത് പത്തമ്പത് പവന്‍ വരും. എഴുപത് പവനോളം ലോക്കറിലാണ്. ടൗണില്‍ രണ്ടു ടെക്‌സ്റ്റയില്‍സുകളുണ്ട്. നോക്കി നടത്തുന്നത് ഭര്‍ത്താവിന്റെ അനിയന്‍മാരാണ്. ഭര്‍ത്താവ് ഖത്തറില്‍ നിന്ന് അഞ്ചോ ആറോ മാസം കൂടുമ്പോഴാണ് വരവ്. അയാള്‍ക്കവിടെ ഒരു സെറ്റപ്പുണ്ടെന്നും അവള്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ അവള്‍ വിളിച്ചു.
എടാ.. നീയൊരു ഉപകാരം ചെയ്യോ..
എന്തേ.. എന്തു പറ്റി..
എന്റെയൊരു കൂട്ടുകാരി ഇപ്പോള്‍ ടൗണിലുണ്ട്. അവള്‍ക്ക് കുറച്ച് പണത്തിന്റെ അത്യാവശ്യം. ഞാനാണേല്‍ രാവിലെ പെട്ടെന്ന് എറണാംകുളത്തേക്ക് പോരേണ്ടി വന്നു. കെട്ടിയവന്റെ അമ്മായി മരിച്ചു. ഇരുപത്തയ്യായിരം രൂപ നീ ഒന്നു സംഘടിപ്പിച്ചു കൊടുക്കോ... നാളെ രാവിലെ ഞാന്‍ തിരിച്ചെത്തും.. തിരിച്ചെത്തിയാലുടനെ തിരിച്ചു തരാം...
അതിനെന്താ ഞാന്‍ സംഘടിപ്പിച്ചു കൊടുത്തോളാം.. ഇരുപത്തയ്യായിരത്തിന്റെ പ്രശ്‌നല്ലേയുള്ളു...
എന്നാ ഞാനവള്‍ക്ക് നിന്റെ നമ്പര്‍ കൊടുക്കാം.
അവള്‍ വിളിക്കും മുന്‍പ് രണ്ടു മൂന്നു കൂട്ടുകാര്‍ക്ക് വിളിച്ച് പണം സംഘടിപ്പിക്കാനൊരു ശ്രമം നടത്തി. അതു നടക്കാതെ വന്നപ്പോഴാണ് വീടിനടുത്തു തന്നെയുള്ള വട്ടിക്കാരന്‍ പിള്ളേച്ചനെ വിളിച്ചത്.
ഇരുപത്തഞ്ചോ അന്‍പതോ വേണോല്‍ തരാം.. പലിശ മൊടക്കിയാ വിവരമറിയുംട്ടോ..
ഏയ് രണ്ടു ദിവസത്തെ പ്രശ്‌നേള്ളൂ...
രണ്ടു ദിവസായാലും ഒരാഴ്ചായാലും പത്ത് ശതമാനാ ഇന്‍ട്രന്‍സ്...
അതൊന്നും സാരല്ലാ...
ന്നാ വീട്ടിക്ക് വന്നോ...
പിള്ളേച്ചനെ വിളിച്ചുവെച്ചതും അവള്‍ വിളിച്ചു. അരമണിക്കൂറിനുള്ളില്‍ നഗരത്തിലെ കെ.ആര്‍ ബേക്കറിയില്‍ കാണാമെന്നു പറഞ്ഞു.
പണവുമായി അബ്ബാസ് അലി ബേക്കറിയില്‍ എത്തുമ്പോഴേക്കും അവള്‍ അവിടെ എത്തിയിരുന്നു.
ചുവന്ന ചുരിദാറിട്ട ഒരു മെലിഞ്ഞ സുന്ദരി. രമ്യ. സല്‍മയുടെ കൂട്ടുകാരിയാണ്. അമ്മയുടെ ചികിത്സക്കാണ് പണം. കാല്‍മുട്ടിന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു.
സല്‍മയെക്കുറിച്ച് അവള്‍ക്ക് നൂറ് നാവായിരുന്നു. പരോപകാരി. സത്‌സ്വഭാവി.. പണത്തോട് ആര്‍ത്തിയില്ല. അമ്മയുടെ ചികിത്സാ ചെലവു മുഴുവന്‍ അവളാ വഹിക്കുന്നത്.
രമ്യ അപ്പോള്‍ തന്നെ സല്‍മയെ വിളിച്ചു.
പണം കിട്ടിയെന്നും വലിയ ഉപകാരമായെന്നും പറഞ്ഞു.
അന്ന് രാത്രി രമ്യയുടെ വിളി വന്നു. ഫോണ്‍ എടുത്തതും ഒരു കരച്ചിലാണ് ആദ്യം കേട്ടത്.
എന്താ എന്തു പറ്റി.
കുറച്ച് പണം കൂടെ വേണം.. സല്‍മയെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഫോണ്‍ സിച്ച്ഓഫ് ആണ്... അവിടെ മരണവീടല്ലേ... രാവിലെ പൈസ കിട്ടിയില്ലെങ്കില്‍ ഓപ്പറേഷന്‍ നടക്കില്ല...
ഞാന്‍ നോക്കട്ടെ...
അപ്പോള്‍ തന്നെ അവന്‍ പിള്ളേച്ചനെ വിളിച്ചു. പണം വാങ്ങി രമ്യക്ക് വിളിച്ചു.
മെഡിക്കല്‍ കോളെജിലേക്ക് വരാന്‍ കഴിയോ എന്നവള്‍ ചോദിച്ചു.
അത്രയും ദൂരം.. ആ രാവിലെ വരാം...
അതിരാവിലെ എഴുന്നേറ്റ് അവന്‍ പോകാനൊരുങ്ങുമ്പോള്‍ ഫോണിലേക്ക് രമ്യയുടെ വിളി.
ദാ ഞാനിറങ്ങി
അവന്‍ പറഞ്ഞു.
എന്റെ ഒരു അമ്മായിയുടെ മകള്‍ ഇങ്ങോട്ട് വരുന്നുണ്ട്. അവളുടെ അടുക്കല്‍ കൊടുത്തയച്ചാല്‍ മതി. വെറുതെ ഇത്രയും ദൂരം...
ആയ്‌ക്കോട്ടെ..
അവള്‍ നിന്നെ വിളിക്കും.
അഞ്ചു മിനിറ്റിനുള്ളില്‍ വിളി വന്നു.
രമ്യ പറഞ്ഞയാളാ.. ബസ്റ്റാന്റിലുണ്ട്.
അവന്‍ ബസ്റ്റാന്റിലെത്തി.
വിനയ. ഒരു കറുത്ത സുന്ദരി.
സംസാരിച്ച് കൊതിതീര്‍ന്നില്ല അവന്...
ഫോണ്‍ നമ്പറുണ്ടല്ലോ.. വിളിക്കണം..
എന്നു പറഞ്ഞാണവള്‍ ബസ് കയറിയത്.
ബസ്സ്റ്റാന്റില്‍ നിന്ന് തിരിക്കും മുന്‍പ് സല്‍മയുടെ വിളി വന്നു.
രമ്യ അവളെ വിളിച്ചിരുന്നു.
ഒരുപാട് നന്ദി പറഞ്ഞു അവള്‍..
രാത്രി വിളിക്കാമെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞാണ് സല്‍മ ഫോണ്‍വെച്ചത്.
എന്നാല്‍ രാത്രി അവര്‍ക്ക് കൂടുതലൊന്നും സംസാരിക്കാനായില്ല.
രാവിലെ നാട്ടിലേക്ക് തിരിക്കുമെന്നും നാട്ടിലെത്തിയാല്‍ വിളിക്കാമെന്നും പറഞ്ഞു.
രാത്രി അവന്‍ വിനയക്ക് വിളിച്ചു. വിനയ ആശുപത്രിയില്‍ ബോറടിച്ചിരിക്കുകയായിരുന്നു.
കുറേ നേരം സംസാരിച്ചങ്ങനെ ഇരുന്നു...
നിന്റെ കണ്ണുകളുടെ തിളിക്കം എന്റെ കണ്ണില്‍ നിന്നും മായുന്നില്ലല്ലോ കുട്ടാ..
അവളുടെ വാക്കുകള്‍ അവനെ പുളകിതനാക്കി.
നിന്റെയും..
അവന്‍ പറഞ്ഞു..
എന്ത്...
കണ്ണിന്റെ തിളക്കവും.. പിന്നെ....
പിന്നെ....
ഉം...
ഫോണില്‍ പൈസ തീര്‍ന്നു.
ആ നേരത്താണ് മേരി പൗലോസിന്റെ നമ്പറില്‍ നിന്ന് കോള്‍ വന്നത്.
കുട്ടാ.. എവിടെ.. ഒരു വിവരവും ഇല്ലല്ലോ..
അത്..
അവന് നാവു വിറച്ചു.
ഒന്നൂല, ദിവസങ്ങള്‍ കഴിഞ്ഞു കൊണ്ടിരിക്കാന്ന് ഓര്‍മിപ്പിക്കാന്‍ വിളിച്ചതാ...
അത്...
അപ്പോഴേക്കും ഫോണില്‍ ആണ്‍ ശബ്ദം കേറി വന്നു.
ഇനി പതിനഞ്ച് ദിവസം കൂടിയേയുള്ളു.. മറക്കണ്ട...
ഫോണ്‍ കട്ടായി.
പതിനഞ്ച് ദിവസം....
അവന് വല്ലാതെ ദാഹിച്ചു. എത്ര വെള്ളം കുടിച്ചിട്ടും മാറാത്ത ദാഹം. ശരീരമാകെ പൊള്ളുന്ന പോലെ. അവന്‍ കുളിമുറിയില്‍ കയറി ഷവര്‍ തുറന്നു. ശരീരം വിറക്കുവേളം വെള്ളംകൊണ്ടു. എന്നിട്ടും ഉള്ളിലെ ചൂട് മായുന്നില്ല.
അവന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്ത് സല്‍മക്ക് വിളിച്ചു..
രാവിലെ വീട്ടിലേക്ക് വാ... നിന്റെ പണം തരാം...
എനിക്കൊരു സഹായം കൂടി വേണം.
അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
എന്താ..
ഒരു ലക്ഷം രൂപ കൂടി തരണം... ഒരു മാസത്തിനുള്ളില്‍ മടക്കിത്തരാം...
ഏയ്.. വണ്‍ലാക്കിന്റെ പ്രശ്‌നല്ലേള്ളൂ... നീ രാവിലെ വാ.. നമുക്ക് ശരിയാക്കാം...
അവള്‍ പറഞ്ഞു.
അവന് വലിയ ആശ്വാസമായി. കുറെ ദിവസമായി അവന്റെ ഉള്ളില്‍ ഒരു കനല്‍കട്ട എരിഞ്ഞുകിടക്കുന്നു. ഇടക്ക് നെഞ്ചെരിച്ചില്‍ പോലെ അതൊന്നാളും. അപ്പോള്‍ അവന്‍ വല്ലാതെ ചിന്താകുലനാവും. കയ്യും കാലും വിറക്കും. തല കറങ്ങും.
ആ കത്തലിനാണ് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. സല്‍മയോട് അവന് സത്യത്തില്‍ പ്രണയം വന്നു.
പുലരാന്‍ കാലത്താണ് അവനൊന്ന് ഉറങ്ങിയത്. രാവിലെ സല്‍മയുടെ ഫോണാണ് അബ്ബാസ് അലിയെ ഉണര്‍ത്തിയത്.
സോറി. കുട്ടാ.. നമ്മുടെ പ്ലാനുകളെല്ലാം തെറ്റി. ഇക്ക വരുന്നു. ഇന്നുച്ചക്ക് ഇക്ക എത്തും. പത്തു ദിവസം ഇവിടെ കാണും. ഇനി ഇക്ക പോയിക്കഴിഞ്ഞേ ഞാന്‍ നാട്ടിലേക്കു വരൂ...
അവന്റെ കണ്ണില്‍ ഇരുട്ടു കയറുന്നുണ്ടായിരുന്നു...
പന്ത്രണ്ട് ദിവസം കഴിഞ്ഞാണ് സല്‍മയുടെ ഇക്ക പോയത്. അത്രയും ദിവസം അവനൊന്നു കണ്ണടക്കാന്‍ പോലും കഴിഞ്ഞില്ല. ദുസ്വപ്നങ്ങള്‍ മാത്രമാണ് മനസ്സു നിറയെ.
അന്നു തന്നെ സല്‍മ നാട്ടില്‍ തിരിച്ചെത്തി. പിറ്റേന്ന് അവള്‍ വിളിച്ചു.
നാളെ വാ... നേരത്തെ വരണം.. ഞാന്‍ കാത്തിരിക്കും...
നേരം പുലരും മുന്‍പ് അവന്‍ അവളുടെ വീട്ടിലെത്തിയിരുന്നു. പതിനഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു അവള്‍ പറഞ്ഞ വീട്.
അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറിയ വീടായിരുന്നു അത്.
ഇത് ഒരു കൂട്ടുകാരിയുടെ വീടാ... ഇവിടാവുമ്പോ ആരും അറിയില്ല. എന്റെ വീട്ടില്‍ എപ്പോഴും ആരേലും വന്നോണ്ടിരിക്കും... അയല്‍വാസികളുടെ നിരീക്ഷണമാണ് സഹിക്കാനാവാത്തത്. ഒക്കെ അസൂയക്കാരാ.. സദാചാരപ്പോലീസിന്റെ ശല്യവും ചിലപ്പോള്‍ ഉണ്ടായിക്കൂടെന്നില്ല.
വിലകൂടിയ സ്‌പ്രേയുടെ മണം നിറഞ്ഞിരുന്നു അവിടമാകെ. അവളെ കടിച്ചു തിന്നാനാണ് അവന് തോന്നിയത്.
ആദ്യം നീ ഒന്ന് ഫ്രഷാവ്. മുഖത്ത് യാത്രാ ക്ഷീണമുണ്ട്.. ഞാനെന്തേലും കുടിക്കാനെടുക്കാം..
അവന്‍ ബാത്ത് റൂമിലേക്ക് കയറി.
അവള്‍ ക്ലാസില്‍ തണുത്ത ലഹരിയെഴിച്ചു. അവന് പരിചയമില്ലാത്ത രുചിയായിരുന്നുവത്. വളരെ പെട്ടെന്നാണ് ലഹരി തലയിലേക്ക് കയറിയത്.
ശരീരങ്ങള്‍ ഒന്നായിത്തുടങ്ങുമ്പോഴാണ് കാളിംങ് ബെല്ല് ശബ്ദിച്ചത്.
ച്ചെ, ആരാണിത്.. വല്ല യാചകരുമായിരിക്കും...
പക്ഷേ, ബെല്ല് നില്‍ക്കാതെ ശബ്ദിച്ചപ്പോള്‍ അവള്‍ സാരി നേരെയാക്കി എഴുന്നേറ്റു. അവന്‍ ഒരു വിരിപ്പ് വാരിച്ചുറ്റി കട്ടിലില്‍ തന്നെ കിടന്നു.
ഹേ നിങ്ങളായിരുന്നോ...
രമ്യയും വിനയയുമായിരുന്നു അത്.
അവന്‍ വല്ലാതായി..
ഹാ.. നല്ല സമയത്താണല്ലോ വന്നുകേറിയത്..
അവര്‍ രണ്ടാളും അവന്റെ സമീപത്തിരുന്നു.
നിങ്ങള്‍ സംസാരിച്ചിരിക്കിം ഞാനിപ്പൊ വരാം.
സല്‍മ അകത്തേക്കു കയറി.
എന്താ മുഖമാകെ ചുകന്നിട്ടുണ്ടല്ലോ..
രമ്യ അവന്റെ മുഖത്ത് തൊട്ടു..
ഏയ്..
ആളൊരു ചുള്ളനാണല്ലോ.. ഫോണിലൂടെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്.. കയ്യില്‍ കിട്ടിയാല്‍ കടിച്ചു തിന്നുമെന്ന് പറഞ്ഞിട്ട്...
വിനയ അവന്റെ അടുത്തേക്കിരുന്നു. അവന്റെ തോളിലൂടെ കയ്യിട്ട് മുഖം മുഖത്തോട് ചേര്‍ത്തു.
ഞങ്ങള്‍ രണ്ടാളും കൂടി നിന്നെ ബലാത്സംഗം ചെയ്യാന്‍ പോകാ...
രമ്യ അവനെ പുണര്‍ന്നു. വിനയ അവനെ വിവസ്ത്രയാക്കി. അവര്‍ രണ്ടാളും അവന്റെ ശരീരത്തിലേക്ക് പടര്‍ന്നു. അവന് ശ്വാസം മുട്ടി.
അവനെ പെട്ടെന്ന് ഒരു ഭയം വന്ന് മൂടി. അതിനേക്കാള്‍ വേഗത്തില്‍ ആ ഭയം അകലുകയും അവന് ഉണര്‍ച്ചയുണ്ടാവുകയും ചെയ്തു. അവന്‍ അവരെ ചേര്‍ത്തുപിടിച്ചു.
ഞങ്ങളെ കൊല്ലല്ലേട്ടോ..
അപ്പോഴേക്കും സല്‍മ വന്നു.
ആ പാവത്തിനെ വെറുതെ വിടിം...
അവള്‍ അവനെ അവര്‍ക്കിടയില്‍ നിന്നും ഊര്‍ന്നിറക്കി അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു മൂന്നു കമ്പ്യൂട്ടറുകളും ഒരു ടി.വിയുമുണ്ടായിരുന്നു.
ഇതാ ഇവിടെ ഇരി..
അവള്‍ അവനെ ഒരു കസേരയില്‍ ഇരുത്തി..
നോക്ക് നിനക്ക് ഞാന്‍ ഒരു രസം കാണിച്ചുതരാം...
അടുത്തുള്ള കമ്പ്യൂട്ടറിനു മുന്നിലേക്ക് അവന്‍ ഇരുന്നു.
ഒരു വീഡിയോ ദൃശ്യമാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. അത് അവന്‍ അവളുമായി നടത്തിയ വീഡിയോ ചാറ്റിംഗ് ദൃശ്യമായിരുന്നു. അവന് നാണം വന്നു..
കള്ളന്‍.. എന്തൊക്കെയാ കാണിക്കണത്...
ഇതൊക്കെ നീ റെക്കോര്‍ഡ് ചെയ്തിരുന്നോ...
പെട്ടെന്ന് അവന് മേരിപൗലോസിനെ മണത്തു. ആ മണം ഒരു മള്‍ട്ടിമീഡിയ മെസേജായി അവന്റെ നെഞ്ചില്‍ വന്നുവീണു. അവന്‍ ചാടി എഴുന്നേറ്റു.
ഏയ്, കഴിഞ്ഞിട്ടില്ല.. നോക്ക്.. ഇതാ മറ്റൊരു രസം..
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. മോണിറ്ററിലെ ദൃശ്യങ്ങള്‍ അവളുടെ കണ്ണിലാണ് അവന്‍ കണ്ടത്.
അതും ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു.
സല്‍മയും അവനും തമ്മിലുള്ള കിടക്ക രംഗമായിരുന്നു അത്..
ചൂടാറാത്ത സാധനാ... എന്താ ചെക്കന്റെ ആവേശം..
ഇത്...
ഹ ഹ ഹ...
ഇത് നേക്ക്..
മറ്റൊരു വീഡിയോ ക്ലിപ്പില്‍ മൗസ് അമര്‍ന്നു.
അതില്‍ വിനയയും രമ്യയും താനും.... അവന്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നു... എല്ലാത്തിലും തന്റെ മുഖം വ്യക്തമാണെന്നും പെണ്‍രൂപങ്ങളൊക്കെ മുഖം തിരിഞ്ഞാണെന്നും അവന്‍ കണ്ടുപിടിച്ചു.
നോക്കണ്ട, സ്ത്രീകള്‍ക്കൊന്നും മുഖമില്ല. ശരീരമേയുള്ളു... പുരുഷന്‍മാര്‍ക്ക് ആകെയുള്ളതീ മുഖമാണല്ലോ...
വിനയ പൊട്ടിച്ചിരിക്കുന്നു.
എന്തൊക്കെയാണിത്..
അവന്‍ നിന്ന് വിറക്കുകയായിരുന്നു. താന്‍ അവിടെ കുഴഞ്ഞുവീഴുമെന്ന് അവന് തോന്നി.
മറുപടി പറഞ്ഞത് രമ്യയാണ്.
ഇവിടെ ചുമരുനിറച്ചും ക്യാമറകളാ...
എന്താ.. എന്താ നിങ്ങളെ ഉദ്ദേശ്യം...
തലയില്‍ നിന്നും ലഹരി പാഞ്ഞിറങ്ങിയെങ്കിലും അവന്റെ നാവു കുഴഞ്ഞിരുന്നു.
ഞങ്ങള്‍ക്കൊരുദ്ദേശോല്ല.. എന്താ നിന്റെ ഉദ്ദേശ്യം...
അത്.. എനിക്കെന്റെ പണം...
എന്ത് പണം... ഇത്രയൊക്കെ തോന്ന്യാസങ്ങള്‍ കാണിച്ചിട്ട് പണം വേണംന്നോ...
നിങ്ങളെന്നെ പറ്റിക്കുകയായിരുന്നോ.. നിങ്ങളെ ഞാന്‍.. എടീ..
അവന്‍ അവരുടെ നേര്‍ക്ക് ചാടിയെണീറ്റു. പക്ഷേ, അതിനുള്ള കരുത്ത് അവനുണ്ടായിരുന്നില്ല. അവന്‍ തളര്‍ന്ന് നിലത്തേക്ക് വീണു.
അപ്പോള്‍ അടുത്ത റൂമില്‍ നിന്നും തടിമിടുക്കുള്ള ഒരു ചെറുപ്പക്കാരന്‍ അങ്ങോട്ടു വന്നു.
എന്താണിവിടെ...
ഒന്നൂല്ല, ഒരു പാവം.. ഇവനെ ഒന്നു ടൗണില്‍കൊണ്ടുപോയി വിട്ടേക്ക്...
അവന്‍ അര്‍ധ നഗ്നനായിരുന്നു. ആ മല്ലന്‍ അവനെ തൂക്കിയെടുത്തു.
എന്റെ ഡ്രസ്സ്... എന്റെ ഫോണ്...
അവന്‍ കരഞ്ഞു...
പാവം... അവന്‍ അവന്റെ ഡ്രസ് എടുത്തോട്ടെ...
രമ്യ അവന്റെ പാന്റും ഷര്‍ട്ടും എടുത്തു കൊണ്ടു വന്നു. പോക്കറ്റിലുണ്ടായിരുന്ന നാലയ്യായിരം രൂപ അവളെടുത്തു.
കുപ്പായ കീശയില്‍ നിന്ന് അവന്റെ ഫോണെടുത്ത് വിനയ ചിരിച്ചു..
ഹാ ഇത് സ്മാര്‍ട്ട് ഫോണാണല്ലോ.. നിനക്കെന്തിനാ സ്മാര്‍ട്ട് ഫോണ്‍...
അവള്‍ അതിലെ സിം ഊരിയെടുത്ത് അവളുടെ കയ്യിലുണ്ടായിരുന്ന ഒരു പൊട്ടിപ്പൊളിഞ്ഞ ഫോണിലിട്ട് കൊടുത്തു..
ഒരുപാട് സുന്ദരികള്‍ വിളിക്കാനുള്ളതല്ലേ... ദാ ഫോണ്‍...
അവന്‍ ഇറങ്ങും മുന്‍പ് ഈ സുന്ദരമായ ദിവസത്തിന്റെ ഓര്‍മക്ക് എന്ന് പറഞ്ഞ് സല്‍മ അവനൊരു കിസ്സ് കൊടുത്തു.
അവനത് തീക്കൊള്ളികൊണ്ടുള്ള ഒരു കുത്തായാണ് അനുഭവപ്പെട്ടത്. പൊള്ളല്‍സഹിക്കാതെ അവന്‍ ഇമ്മാന്ന് നിലവിളിച്ചു.
അപ്പോ ഇമ്മാനൊക്കെ ഓര്‍മണ്ട്‌ലേ..
എന്നും പറഞ്ഞ് മല്ലന്‍ അവനെ ഒരു ജീപ്പിലേക്ക് വലിച്ചിട്ടു.
ആളൊഴിഞ്ഞ ഒരു റോഡില്‍ അയാള്‍ അവനെതള്ളി.
ഒരു വാഹനം വന്ന് തന്നെ ചതച്ചരച്ച് കളഞ്ഞെങ്ങിലെന്ന് അവന്‍ ആഗ്രഹിച്ചുപോയി. പക്ഷേ ആ വഴിയിലൂടെ ഒരു വാഹനവും വന്നില്ല. വീട്ടിലേക്ക് പോവണോ ആത്മഹത്യ ചെയ്യണോ എന്ന് ചിന്തിച്ച് നടുറോട്ടില്‍ തന്നെ കിടക്കുമ്പോഴാണ് അവന്റെ ഫോണ്‍ ശബ്ദിച്ചത്.
മേരി പൗലോസിന്റെ നമ്പര്‍..
ഹായ്.. ഇനി ഒരു ദിവസമേ ബാക്കിയുള്ളു.. നാളെ നമുക്ക് കാണണം.. കാണുമല്ലോ അല്ലേ...
അവനൊന്നും മിണ്ടിയില്ല..
നെറ്റില്‍ ഇപ്പോഴും സജീവമല്ലേ... ഫെയ്‌സ്ബുക്കിലും യൂടൂബിലുമൊക്കെ എന്തൊക്കെ പുതിയ പോസ്റ്റുകളാ ദിവസവും അല്ലേ... വീട്ടുകാരോട് അന്വേഷണം പറയണംട്ടോ...
വല്ലാത്തൊരു ചിരിയോടെ ആ കോള്‍ കട്ടായി.
ഫോണ്‍ നിലത്തെറിഞ്ഞ് ചവിട്ടിയരക്കണമെന്ന് അബ്ബാസ് അലിക്ക് അപ്പോള്‍ തോന്നി..
പക്ഷേ, അപ്പോള്‍ വീണ്ടും ഫോണ്‍ ബെല്ലടിച്ചു.
വട്ടിക്കാരന്‍ പിള്ളേച്ചനായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവന്‍ ഫോണ്‍ എടുത്തത്.
എന്നാല്‍ അത് അവന്റെ ഒരു കൂട്ടുകാരനായിരുന്നു.
നോക്കെടാ യൂടൂബില് പുതിയൊര് വീഡിയോ. എന്താ സാധനം. രണ്ടു പെണ്ണുങ്ങളും ഒരു ചെക്കനും.. മല്ലു ആന്റി ഹോട്ട് ന്യൂ എന്നടിച്ചാക്കിട്ടും.. അല്ലെങ്കി വാണ്ട.. ഞാനനക്ക് അതിന്റെ ലിങ് എസ്.എം.എസ് വിടാ... മിസ്സാക്കണ്ടട്ടാ... നീ നിര്‍ബന്ധായും കാണേണ്ട സാധനാ.. ഹ..
നിര്‍ത്താതെ ചിരിച്ചാണ് അവന്‍ ഫോണ്‍ കട്ടാക്കിയത്.
കോള്‍ കട്ടായ ഉടനെത്തന്നെ അവനൊരു മെസ്സേജ് വന്നു. കറുത്ത ആകാശം നോക്കി നടുറോട്ടില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു അവന്‍. പെട്ടെന്ന് ചാടിയെഴുന്നേറ്റ് അവന്‍ ഇന്‍ബോക്‌സ് തുറന്നു. വിറക്കുന്ന വിരലുകൊണ്ട് അവനാ ലിങ്കില്‍ ഞെക്കി.
പക്ഷേ, ആ ലിങ്ക് തുറക്കാന്‍ ആ പൊട്ടഫോണില്‍ നെറ്റ് സൗകര്യമില്ലായിരുന്നു.
.
നോക്കെടാ യൂടൂബില് പുതിയൊര് വീഡിയോ. എന്താ സാധനം. രണ്ടു പെണ്ണുങ്ങളും ഒരു ചെക്കനും.. മല്ലു ആന്റി ഹോട്ട് ന്യൂ എന്നടിച്ചാക്കിട്ടും.. അല്ലെങ്കി വാണ്ട.. ഞാനനക്ക് അതിന്റെ ലിങ് എസ്.എം.എസ് വിടാ... മിസ്സാക്കണ്ടട്ടാ... നീ നിര്‍ബന്ധായും കാണേണ്ട സാധനാ.. ഹ..
ReplyDeleteനിര്‍ത്താതെ ചിരിച്ചാണ് അവന്‍ ഫോണ്‍ കട്ടാക്കിയത്.
കോള്‍ കട്ടായ ഉടനെത്തന്നെ അവനൊരു മെസ്സേജ് വന്നു. കറുത്ത ആകാശം നോക്കി നടുറോട്ടില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു അവന്‍. പെട്ടെന്ന് ചാടിയെഴുന്നേറ്റ് അവന്‍ ഇന്‍ബോക്‌സ് തുറന്നു. വിറക്കുന്ന വിരലുകൊണ്ട് അവനാ ലിങ്കില്‍ ഞെക്കി.
പക്ഷേ, ആ ലിങ്ക് തുറക്കാന്‍ ആ പൊട്ടഫോണില്‍ നെറ്റ് സൗകര്യമില്ലായിരുന്നു.
New gen blog post. Gud
ReplyDelete►പെട്ടെന്ന് ചാടിയെഴുന്നേറ്റ് അവന്‍ ഇന്‍ബോക്‌സ് തുറന്നു. വിറക്കുന്ന വിരലുകൊണ്ട് അവനാ ലിങ്കില്‍ ഞെക്കി.
ReplyDeleteപക്ഷേ, ആ ലിങ്ക് തുറക്കാന്‍ ആ പൊട്ടഫോണില്‍ നെറ്റ് സൗകര്യമില്ലായിരുന്നു.◄
ഹോ! ബല്ലാത്ത ചെയ്ത്തായിപ്പോയി!! :)
gooooooooooooooood
ReplyDeletegooooooooooooooood
ReplyDeleteഈ രംഗത്ത് മലയാളി സ്ത്രീകൾ ഉള്ളതായി കേട്ടിട്ടില്ലെങ്കിലും ഇതും സംഭവിക്കുന്ന കാലം വിദൂരമല്ല. കൈയ്യിലിരുപ്പ് മോശമായ പുരുഷന്മാർ സൂക്ഷിക്കുക.
ReplyDeleteപുതിയ കാലത്തെ പുതുമയുള്ള കഥ..നന്നായി പറഞ്ഞു....സൂക്ഷിക്കണം പുരുഷനും!
ReplyDeleteഎല്ലാരും അല്പം സൂക്ഷിക്കുന്നത് നല്ലതാ!!!
ReplyDeleteകാലം കലികാലമെന്നു
ReplyDeleteഓര്‍മിക്കണം...ആണും..പെണ്ണും...rr
Puthuma niranja shyli
ReplyDeleteഅതന്നെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട
ReplyDelete