നിലമ്പൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം സ്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് 24 കോടി രൂപ! ഒരാഴ്‌ച ഏകദേശം 50 ലക്ഷം. സ്‌ത്രീധനം, കോഞ്ഞാട്ടയാക്കിയ നിലമ്പൂരിലെ പെണ്‍ജീവിതങ്ങളെക്കുറിച്ച് ഇന്ത്യാവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ വാസ്‌തവത്തില്‍ കണ്ടു. അതിലാണ് ഞാന്‍ ഈ 'ഭീകര കണക്ക് ' കേട്ട് ഞെട്ടിയത്. പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും ബാങ്ക് വായ്‌പയെടുത്തും വട്ടിപ്പലിശ വാങ്ങിയും വഴിയാധാരമായ മാതാപിതാക്കള്‍.. പക്ഷേ, ഹൃദയത്തില്‍ വിങ്ങല്‍ ബാക്കി..... സ്‌ത്രീധനത്തുകയും പുട്ടടിച്ച,് പണ്ടം മുഴുവനും വിറ്റ് മുടിച്ച്, രതിയുടെ പൂതിയും തീര്‍ത്ത്, ഒന്നോ രണ്ടോ കുട്ടികളെയും സമ്മാനിച്ച് മുങ്ങുന്ന ബഡുക്കൂസുകളുടെ ചതിക്കിരയായ സഹോദരിമാരെ ഓര്‍ത്ത്... അവരുടെ പാവം മക്കളെയോര്‍ത്ത്.... ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകളും അനാഥരാവുന്ന കുട്ടികളും... സ്‌തീധനത്തെപ്പേടിച്ച് വകതിരിവെത്തും മുന്‍പ് പെണ്‍മക്കളെ കെട്ടിച്ചു വിടാന്‍ നിര്‍ബന്ധിതരാവുന്നു ചിലര്‍, ഇന്നും. പ്രായം കൂടുന്നതിനനുസരിച്ച് സ്‌ത്രീധനത്തുകയും കൂടുമത്രെ. അല്ലെങ്കില്‍ വല്ല കിളവന്‍മാരോ കല്ല്യാണവീരന്‍മാ...
mukthar udarampoyil's blog