രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ റൂമില്‍ നിന്നാണ് ജനുവരി ലക്കം ഗള്‍ഫ് രിസാല കണ്ടത്. ' ഒരേ വാര്‍ത്തയിലെ പല വാര്‍ത്തകള് ' എന്നാണു കവര്‍. വാര്‍ത്താമാധ്യമമെന്ന നിലയില്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെടുകയാണോ എന്ന അന്വേഷണമാണ് എന്‍. മാധവന്‍ കുട്ടി, എന്‍ പി രാജേന്ദ്രന്‍, കെ. രാജഗോപാല്‍, രാജീവ് ശങ്കര്‍, ഒ. അബ്ദുല്ല തുടങ്ങിയവര്‍ നടത്തുന്നത്. കാലികവും പ്രസക്തവുമായ എഴുത്തുകള്‍. 2007ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടിയുമായുള്ള സംസാരമാണ് ശ്രദ്ധേയം. >> തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്‍. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്. ഇതിന്റെ ഭാഗമായാണ് ഈ റിയാലിറ്റിഷോകളൊക്കെയുണ്ടാവുന് നത്. കുട്ടികളെ യോദ്ധാക്കളാക്കുകയാണ്. ചെറിയ കുട്ടികളെപ്പോല...
mukthar udarampoyil's blog