മടി, പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം. രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക് പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ് ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില് ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത് ബസ്സ്‌സ്‌റ്റോപ്പ് പരിസരത്തെത്തിയേച്ചാമതി. ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില് നാലാളെ കാണണംച്ചാ സ്‌കൂള് വിടണ നേരാകണം. പത്ത്‌പത്തരക്ക് മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച് ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും. വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത് കട്ടിലിലേക്ക് ചായും. വായിച്ച് വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക് ചോറു തിന്നാനുമ്മച്ചി വന്ന് വിളിച്ചെടങ്ങേറാക്കണം. ``ഹമ്‌ക്കെ... നീച്ച് തൊള്ള കെഗ്ഗി വന്ന് എന്താച്ചാ വല്ലതും നക്കിക്കോ...'' ചോറ് തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്. അതാണുറക്കം. ഹാ! സ്‌കൂള് ...
mukthar udarampoyil's blog